കുവൈത്ത് സിറ്റി: അയല്‍ക്കാരന്റെ ഭാര്യയെക്കണ്ട് മനംമയങ്ങിയ കോടീശ്വരന്‍ വിവാഹമോചനം നടത്താമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കാമെന്ന വാഗ്ദാനവുമായി യുവതിയുടെ ഭര്‍ത്താവിനെ സമീപിച്ചു.അയള്‍പ്പക്കത്തെ അപ്പാര്‍ട്ട്‌മെന്റില്‍ താമസത്തിനെത്തിയ നവദമ്പതികളാണ് കോടീശ്വരന്റ് മനമിളക്കിയത് .
വിവാഹമോചനം നടത്തുകയാണെങ്കില്‍ 50,000 ദിനാറാണ് ( ഏകദേശം 85 ലക്ഷം രൂപ ) യുവതിയുടെ ഭര്‍ത്താവിന് വാഗ്ദാനം ചെയ്തു.ഇതറിഞ്ഞു ഞെട്ടിയ യുവാവാകട്ടെ നിര്‍ബ്ബന്ധമാണെങ്കില്‍ ഒരു ലക്ഷം ദിനാര്‍ നല്‍കിയാല്‍ മൊഴിചോല്ലിയേക്കാമെന്ന മറുപടിയും നല്‍കി . തുക അല്പം കൂടിപ്പോയില്ലേ എന്ന് ആധിമൂത്ത കോടീശ്വരന്‍ ചില്ലിക്കാശും പോലും നല്‍കാതെ യുവതിയെ സ്വന്തമാക്കാനുള്ള തന്ത്രങ്ങളൊരുക്കി.ഇതു സഹിക്കാതെ യുവമിഥുനങ്ങള്‍ വീടുമാറി പ്പോകുകയും ചെയ്തു,.
Tuesday, 23 December 2008
Saturday, 15 November 2008
പാര്‍ട്ടികളുടെ ആദായ നികുതി : റിട്ടേണ്‍ ഹര്‍ജി തള്ളി
രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് നിര്‍ബ്ബന്ധിതമാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്പര്യഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചില്ല.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വാര്‍ത്താ പ്രാധാന്യം ലക്ഷ്യമിട്ട് സമര്‍പ്പിച്ച ഹര്‍ജിയാണിതെന്ന് ചീഫ്‌ജസ്റ്റിസ് കെ.ജി . ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
നിയമപ്രകാരം പാര്‍ട്ടികള്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും പലരും അത് ചെയ്യുന്നില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് നോക്കേണ്ടത് ആദായനികുതി വകുപ്പാണെന്ന് കോടതി പറഞ്ഞു.

Sunday, 12 October 2008
മറ്റം സ്കൂളില്‍ ‘നേര് കട” തുടങ്ങി
ഗാന്ധിജയന്തിയോടനുബന്ധിച്ച് മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നേര് കട തുറന്നു.ഒരു രൂപ മുതല്‍ 100 രൂപ വിലയുള്ള സാധനങ്ങള്‍ വെച്ച കടയില്‍ വില്പനനക്കോ പണംവാങ്ങാനോ ആളില്ല.സാധനങ്ങളുടെ വിലവിവരം പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .സാധനങ്ങള്‍ എടുക്കുന്നവര്‍ അതിന്റെ വില പെട്ടിയില്‍ നിക്ഷേപിക്കാം .ചില്ലറ മാറിക്കൊടുക്കാന്‍ ചില്ലറ മൂലയുണ്ട് .ഗാന്ധി സാഹിത്യം മുതല്‍ ബുക്കും സോപ്പും മാര്‍ക്കറും ബിസ്ക്കറ്റും ചോക്ക്ലേറ്റും നിറച്ച കടയില്‍ 10000 രൂപയുടെ സാധനങ്ങള്‍ ഉണ്ട് .
Saturday, 6 September 2008
എന്‍ട്രന്‍സ് ഭ്രമം സ്കൂള്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നു.
ഉന്നത വിദ്യാഭ്യാസത്തിനുള്ള തിരഞ്ഞെടുപ്പിനുള്ള പ്രത്യേകത കാരണം കേരളത്തില്‍ ഹൈസ്ക്കൂള്‍ തലവിദ്യാഭ്യാസം തകരാറിലാവുകയാണെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തയ്യാറാക്കിയ സംസ്ഥാന വികസന റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രവേശനത്തിനു സ്കൂള്‍ പരീക്ഷകളുടെ മാര്‍ക്കിന് വെയിറ്റേജ് നല്‍കുക മാത്രമാണ് ഇതിന് പോംവഴി.
കേരളത്തില്‍ പ്രവേശനപ്പരീക്ഷക്കുവേണ്ടി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പണവും സമയവും മുടക്കുകയാണ് . ഇതു കാരണം റഗുലര്‍ ക്ലാസുകളില്‍ ഹാജരാകുന്നതിനോ ക്ലാസ് പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങുന്നതിനോ ശ്രദ്ധിക്കുന്നുപോലുമില്ല

സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെസ്‌മി മഠം വിട്ടു.
സി.എം.സി സന്യാസിനി സമൂഹത്തിലെ അംഗവും സെന്റ് മേരീസ് കോളെജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ജെസ്മി (51) മഠാഗത്വം ഉപേക്ഷിച്ചു.
ആറുമാസമായി കോളെജില്‍ നിന്ന് നിര്‍ബ്ബന്ധിത അവധിയിലായിരുന്നു. തന്നെ മനോരോഗിയായി ചിത്രീകരിക്കാന്‍ മഠം അധികൃതര്‍ ശ്രമിച്ചതായി ജെസ്‌മി ആരോപിച്ചു.
പൊതുപ്രവര്‍ത്തനത്തില്‍ സജീവമായും സ്വാശ്രയകോഴ്സിന് അമിത ഫീസ് ഈടാക്കുന്നതിനെ ചോദ്യംചെയ്തതുമൂലമാണ് തന്നെ നിറ്ബ്ബന്ധിപ്പിച്ച് അവധി എടുപ്പിച്ചതെന്ന് സിസ്റ്റര്‍ ജെസ്മി പറഞ്ഞു.
അതേ സമയം സിസ്റ്റര്‍ ജെസ്മി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സി.എം.സി പ്രൊവിന്‍ഷ്യല്‍ ഹൌസില്‍നിന്ന് അറിയിച്ചു . ജെസ്മിയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതായി അറിഞ്ഞപ്പോള്‍ അക്കാര്യം അവരെ ധരിപ്പിച്ചിരുന്നതായും ഇതിനു കുടുംബാഗങ്ങളുടെ സഹകരണം തേടിയിരുന്നുവെന്നും സഭാ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ അവധിയെടുത്ത് ഡല്‍ഹിയിലേക്ക് പോയിരിക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍വേണ്ടിയുള്ള സിസ്റ്റര്‍ ജെസ്മിയുടെ തീരുമാനത്തെ സഭ മാനിക്കുന്നുവെന്നും എന്നാല്‍ ഇതിന്റെ മറവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്നും സിസ്റ്ററിന്റെ അസ്വസ്ഥതകളെ ചൂഷണം ചെയ്യുന്നവരുടെ ദുഷ്‌പ്രേരണകള്‍ കൊണ്ടായിരുന്നതെന്നും സഭാ നേതൃത്വം അറിയിച്ചു.

ഐ.എം വേലായുധന്റെ മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കും
പ്രശസ്ത സോഷ്യലിസ്റ്റ് നേതാവും ഗാംന്ധിയനും ശ്രീനാരായണിയ ശ്രീ ഐ.എം വേലായുധന്റെ മരണാനന്തര ചടങ്ങുകള്‍ വേണ്ടെന്നുവെച്ചു.
ചടങ്ങുകള്‍ നടത്താന്‍ എല്ലാം തയ്യാറായിരുന്നുവെങ്കിലും അവസാന നിമിഷം അദ്ദേഹം എഴുതിയ കത്ത് കണ്ടെത്തിയതോടെയാണ് ചടങ്ങുകള്‍ വേണ്ടെന്നുവെക്കുവാന്‍ കുടുംബാഗങ്ങള്‍ തീരുമാനികത് .
ശ്രീ നാരായണഗുരുവിന്റെ ഉപദേശം അനുസരിച്ചാണ് ചടങ്ങുകള്‍ വേണ്ടെന്നു പറയുന്നതെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് . സംസ്കാരം ലളിതമാക്കണമെന്ന് ഗുരു പറഞ്ഞീട്ടുണ്ട് . എന്നാല്‍ ഇന്ന് മൃദദേഹത്തെ മുന്‍നിര്‍ത്തി ഹോമങ്ങളും പൂജകളും ബലികര്‍മ്മങ്ങളും വിപുലമായി കൊണ്ടാടുന്നു.തന്റെ കാര്യത്തില്‍ ഗുരു പറഞ്ഞത് കാലാനുസൃതമാറ്റത്തോടെ തുടരണമെന്ന് ഐ.എം വേലായുധന്‍ കത്തില്‍ പറയുന്നു. പത്തുദിവസം പ്രഭാതത്തില്‍ ആളുകള്‍ ഒരുമിച്ചുപ്രാര്‍ത്ഥിക്കണമെന്നുമാത്രമേ ഗുരു പറഞ്ഞിട്ടുള്ളുവെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
സദ്യ നടത്തുന്നതും ഗുരു നിരോധിച്ചിട്ടുണ്ട് . വല്ല ധര്‍മ്മ സ്ഥാപനത്തിലും പോയി ദാനം ചെയ്യുകയാണ് വേണ്ടതെന്ന ഗുരുവചനം ഐ.എം വേലായുധന്‍ ഓര്‍മ്മിപ്പിക്കുന്നു.

Monday, 4 August 2008
ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!
സ്വിറ്റ്‌സര്‍ലന്‍ഡ് : ഒരു സ്ത്രീ ഒറ്റ പ്രസവത്തില്‍ ജന്മം നല്‍കിയ മൂന്നു കുട്ടികള്‍ക്ക് രണ്ടു വ്യത്യസ്ത പിതാക്കന്മാരുണ്ടെന്ന് ഡി.എന്‍.എ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ലോകത്താദ്യമായി കോടതി കണ്ടെത്തി.
കാബ്ബ് സ്റ്റാട്ടിലെ ഒരു ടാക്സി ഡ്രൈവറുടെ പരാതിയിന്മേലാണ് കോടതി ഡി.എന്‍.എ ടെസ്റ്റിന് ഉത്തരവിട്ടത് .
മൂന്നു കുട്ടികളില്‍ ഒരാള്‍ക്ക് മറ്റൊരു മുഖച്ഛായയാണെന്ന് വിശ്വസിച്ച ഡ്രൈവറുടെ അപേക്ഷ അനുസരിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ നേരത്തെ പല തവണ പിതൃത്വ പരിശോധന നടത്തിയിരുന്നു.
എന്നാല്‍ കുട്ടികളില്‍ ഒരാളുടെ ഡി.എന്‍.എ ടെസ്റ്റ് മാത്രമേ മുന്‍പ് നടത്തിയിരുന്നുള്ളൂ.
ആ കുട്ടിയുടെ പിതാവ് ഡൈവര്‍ തന്നെയാണെന്ന്‍ തെളിഞ്ഞതിനാല്‍ ഒരേ പ്രസവത്തില്‍ ജനിച്ച മറ്റു രണ്ടുപേരുടേയും അച്ഛന്‍ അയാള്‍ തന്നെ യെന്ന ധാരണയിലായിരുന്നു കോടതി .
ഇതില്‍ ഒരു കുട്ടി മരിച്ചു പ്പോയി.
ജീവിച്ചിരിക്കുന്ന മറ്റേ കുട്ടിയുടെ കൂടി പിതൃത്വ പരിശോധ നടത്തിയപ്പോഴാണ് ആ കുട്ടിയുടെ അച്ഛന്‍ ഡ്രൈവറല്ല , മറ്റാരോ ആണെന്ന് കോടതി കണ്ടെത്തിയത് .
പത്തു വര്‍ഷമായി ഇക്കാര്യത്തില്‍ വ്യവഹാരമാരംഭിച്ചിട്ട് . കുട്ടികള്‍ക്കു വയസ്സു പത്തായി .
ഏറ്റവും പുതിയ ഡി.എന്‍.എ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സ്വന്തം കുഞ്ഞിനു മാത്രം ജീവിത ച്ചിലവു നല്‍കിയാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടു.
24 മണിക്കുറിനുള്ളില്‍ ഒരു സ്ത്രീ പലരുമായും ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ അത്യപൂവ്വമായി സംഭവിക്കുന്നു” സൂപ്പര്‍ ഫെകുണ്ടേഷന്‍ “ എന്ന സ്ഥിതി വിശേഷമാണ് ഈ സ്ത്രീയില്‍ സംഭവിച്ചത്

Sunday, 20 July 2008
ജെയിംസ് മാഷിന് ആദരാജ്ഞലികള്‍ .
അക്രമവും അതിക്രമവും കണ്ട പാഠപുസ്തക സമരത്തിന് ഒടുവില്‍ രക്തസാക്ഷിയും .വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിയപ്പെട്ട ജെയിംസ് മാഷ് ഇനി ഓര്‍മ്മ . മാഷിന്റെ മരണത്തിന്റെ നടുക്കത്തില്‍ നിന്ന് ഇനിയും തോട്ടുമുക്കം -വാലില്ലാപ്പുഴ ഗ്രാമങ്ങള്‍ വിമുക്തമായിട്ടില്ല.
മരിച്ചത് തോട്ടുമുക്കത്തെ ജെയിംസ് മാഷ് ആകരുതെന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു ഏറെ സമയം ഈ മലയോര ഗ്രാമം . കാരണം രാഷ്ട്രീയക്കാരനായോ സമരക്കാരനായോ ജെയിംസ് മാഷിനെ കാണാന്‍ നാട്ടുകാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ കഴിയുമായിരുന്നില്ല.
വാലില്ലാപ്പുഴ സ്കൂളില്‍ കഴിഞ്ഞ ജൂണിലാണ് ജെയിംസിന് പ്രധാന അദ്ധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചത് . കുട്ടികള്‍ കുറഞ്ഞ സ്കൂളായതിനാല്‍ നാട്ടുകാരുടെ സഹകരണത്തോടെ വിവിധ പാഠ്യ - പാഠ്യേതര പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനിടെയാണ് മാഷിന്റെ അന്ത്യം .
ജെയിംസ് മാഷ് , അദ്ധ്യാപക സംഘടനയുടെ ഭാരവാഹിത്വം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉപേക്ഷിച്ചിരുന്നു. ശാന്ത പ്രകൃതനായ ജെയിംസിലൂടെ മാതൃകാ അദ്ധ്യാപകനെ കാണുകയായിരുന്നു നാട്ടുകാരും സുഹൃത്തുക്കളും .ഒട്ടുമിക്ക സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അദ്ദേഹം .
ക്ലസ്റ്റര്‍ ബഹിഷ്കരണം നടത്തുന്നതിനിടെ റിസോഴ്സ് അദ്ധ്യാപകനായതിനാല്‍ സഹപ്രവര്‍ത്തകരോട് സ്കൂള്‍ തിരിച്ച് ഒപ്പിടാന്‍ പറഞ്ഞിരുന്നുവെത്രെ . ഒപ്പിട്ടാല്‍ ക്ലസ്റ്ററില്‍ പങ്കെടുത്തതായി കണക്കാക്കുന്നതിനാല്‍ ചിലര്‍ ഒപ്പിടാന്‍ വിസമ്മതിച്ചെന്നും അദ്ധ്യാപകര്‍ പറയുന്നു. മരണത്തിന്റെ കയ്യൊപ്പാണ് വാങ്ങുന്നതെന്ന് ആരും കരുതിയിരുന്നില്ല.
അരീക്കോട് ബി . ആര്‍.സി ക്കു കീഴില്‍ കഴിഞ്ഞ തവണ കാവന്നൂരിലായിരുന്നു പരിശീലനം .
കീഴിശ്ശേരി ഉപജില്ലയായിരുന്നീട്ടും ആളില്ലാത്തതിനാല്‍ കീഴിശ്ശേരി റിസോഴ്സ് പേഴ്സണായി ചുമതലയേല്‍ക്കുകയായിരുന്നുവെന്നും പറയുന്നു.
ഭാര്യ മേരി, തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്ക്കുള്‍ അദ്ധ്യാപികയാണ് .
മകന്‍ , നിഖില്‍ വാഴക്കാട് ഐ.എച്ച് .ആര്‍ .ഡി കോളേജിലും മകള്‍ നീതു ചങ്ങനാശ്ശേരി അസംഷന്‍ കോളേജിലും പഠിക്കുന്നു.
പ്ലസ് ടു കഴിഞ്ഞ മകള്‍ നീതുവിനെ അടുത്തിടെയാണ് ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളേജില്‍ ചേര്‍ത്തത് . അടുത്തയാഴ്ച് ചങ്ങനാശ്ശേരിയില്‍ പോകാന്‍ ട്രെയിന്‍ ടിക്കറ്റെടുത്തുവെച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ അദ്ധ്യാപകന്റെ ഓര്‍മ്മകളില്‍ വിങ്ങുകയാണ് നാടും അദ്ദേഹത്തെ അറിയുന്നവരും .
( മനോരമ ദിനപ്പത്രത്തില്‍നിന്ന് )

Labels:
ജെയിംസ് മാഷിന് ആദരാജ്ഞലികള്‍ .
Sunday, 6 July 2008
മോട്ടോര്‍ വാഹന പരിശോധന നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി വേണം
നിയമവിധേയരായ പൌരന്മാര്‍ക്ക് അസൌകര്യങ്ങളും പ്രയാസങ്ങളും ഉണ്ടാകാതിരിക്കാന്‍ എല്ലാ ചെക്കിംഗ് ഇന്‍സ്പെക്ടര്‍മാരും കര്‍ശനമായി പാലിക്കണം . ഇതില്‍ വിട്ടുവീഴ്ചവരുത്തുന്നതു ഗൌരവമായി കണക്കാക്കുമെന്നും നടപടി ഉണ്ടാകുമെന്നും അറിയിച്ചു.
Saturday, 5 July 2008
ഹര്‍ത്താലും കുട്ടികളും : വിമര്‍ശനാത്മക ബോധനശാസ്ത്രത്തിലൂടെ
സ്കൂള്‍ തുറന്നതിനുശേഷം ഹര്‍ത്താല്‍ മൂലം പ്രവര്‍ത്തി ദിനങ്ങള്‍ ചുരുങ്ങിയത് മൂന്നെങ്കിലും നഷ്ടപ്പേട്ടല്ലോ .
ഈ സന്ദര്‍ഭത്തില്‍ ഒരു സ്കൂളിലെ അദ്ധ്യാപകരും കുട്ടികളും നടത്തിയ പഠന പ്രോജക്ടിന്റെ ചുരുക്കമാണ് ഇവിടെ പ്രസ്താവിക്കുന്നത് .
പഠനത്തിനായി തെരഞ്ഞെടുത്ത മേഖല : 5 മുതല്‍ 10 വരെ യുള്ള മലയാളം മീഡിയം സ്കൂള്‍
ഡിവിഷനുകളുടെ എണ്ണം : 20
ആകെ കുട്ടികളുടെ എണ്ണം: 800
ആകെ അദ്ധ്യാപക അനദ്ധ്യാപകരുടെ എണ്ണം :40
ഒരു മാസത്തിലെ ശരാശരി പ്രവര്‍ത്തിദിനങ്ങള്‍ : 20
ഒരു മാസത്തില്‍ സ്റ്റാഫിനു വേണ്ടി വരുന്ന
ശരാശരി ശമ്പളം = 10000 X 40 = 4,00,000 രൂപ
അതിനാല്‍ ഒരു ദിവസത്തില്‍
ചെലവാകുന്ന ശരാശരി ശമ്പളം = 4,00,000 / 20 = 20,000 രൂപ
അതായത് പ്രസ്തുത ഗ്രാമ പ്രദേശത്തെ സ്കൂളില്‍ 20,000 രൂപ വെറുതെയായി പോകുന്നു.
ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ എന്ന കാര്യവും ഞങ്ങള്‍ അന്വേഷിച്ചു.
ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിനു യോജിച്ച രീതിയാണല്ലോ സ്വീകരിക്കാന്‍ കഴിയുക
അതുകൊണ്ട് ,60 % പ്രായോഗികമായ രീതി നിര്‍ദ്ദേശിക്കുന്നു.
സാധാരണയായി ഹര്‍ത്താല്‍ ദിനത്തില്‍ സ്കൂള്‍ സ്റ്റാഫില്‍ ചിലര്‍ വരികയും ചിലര്‍ ലീവെടുക്കുകയുമാണല്ലോ പതിവ്. എന്നാല്‍ ഏകദേശം അര മണിക്കൂര്‍ കഴിയുമ്പോഴേക്കും ഹര്‍ത്താല്‍ അനുകൂലികള്‍ വന്ന് സ്കൂള്‍ വിടുവിക്കുകയും ചെയ്യാറുണ്ട് . കുട്ടികള്‍ ആരും തന്നെ വരാറുമില്ല .
അതിനാല്‍ അന്നത്തെ ദിവസം സ്കൂളിന് അവധി നല്‍കി , പ്രസ്തുത ആഴ്ചയിലെതന്നെ ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കിയാല്‍ വെറുതെയുള്ള ദേശീയ നഷ്ടം ഒഴിവാക്കാന്‍ കഴിയും.
വെക്കേഷനിലും , ശനിയാഴ്ചകളിലും സ്പെഷല്‍ ക്ലാസെടുക്കുന്ന അദ്ധ്യാപക സമൂഹത്തിന് ഇത് ഒരു ഭാരവുമായി മാറുകയില്ലല്ലോ .
പഠന പ്രവര്‍ത്തനങ്ങള്‍
1.നിങ്ങളുടെ സ്കൂള്‍ ഏത് വിഭാഗത്തില്‍ പെടുന്നതാണ് ?
(L.P , UP, High School , Higher Secondary School , Vocational Higher Secondery School )
2.ഇത്തരത്തിലുള്ള ഒരു പഠന പ്രോജക്ട് നിങ്ങള്‍ക്ക് ഏറ്റെടുത്ത് നടത്തിക്കൂടെ ?

Wednesday, 25 June 2008
ഗര്‍ഭപാത്രം വാടകയ്ക്ക് : നിയമങ്ങള്‍ വരുന്നു.
ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നതിന് ചില നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. ഇത് സംബന്ധിച്ച് വൈദ്യശാസ്ത്ര- നിയമരംഗത്തെ വിദഗ്‌ദ്ധര്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ യോഗം ചേരും .
ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്ത്രീകളുടെ പ്രായം , ആരോഗ്യസ്ഥിതി എന്നിവ സംബന്ധിച്ച് തീരുമാനം ഉണ്ടാകും .ഇത്തരം വനിതകള്‍ക്ക് നല്‍കേണ്ട സാമൂഹിക വൈകാരിക പിന്തുണയും ചര്‍ച്ചചെയ്യും .
കൃത്രിമ പ്രത്യുല്പാദന മേഖലയിലെ പോരായ്മകളെ ക്കുറിച്ച് വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

ഗുരുവായൂരില്‍ ഭണ്ഡാര വരവ് രണ്ടരക്കോടി രൂപ
ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തിലെ ഭണ്ഡാരവരവായി 2,4837781 രൂപയും 5 കിലോ 575 ഗ്രാം സ്വര്‍ണ്ണവും 9 കിലോ 76 ഗ്രാം വെള്ളിയും വഴിപാടായി ലഭിച്ചു.
Wednesday, 28 May 2008
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം പിന്‍വലിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല കേന്ദ്ര സവ്വകലാശാലകളുടേയും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടേയും കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളുടേയും പ്രൈവറ്റ് ,എക്‍സ്റ്റേണല്‍ , ഡിസ്റ്റന്‍ഡ് കറസ്പോണ്ടന്‍സ് , കോഴ്‌സുകള്‍ക്ക് നിലവിലുണ്ടായിരുന്ന മൊത്തത്തിലുണ്ടായിരുന്ന അംഗീകാരം പിന്‍വലിച്ചുകൊണ്ട് ഉത്തരവായി.ഇഗ്‌നോ പോലുള്ള കേന്ദ്രസര്‍വ്വകലാശാലകളുടെ സയന്‍സിലും മെഡിസിനിലും എഞ്ചിനീയറിംഗ് പോലുള്ള പ്രാക് റ്റിക്കല്‍ ഉള്‍പ്പേടെയുള്ള കോഴ്‌സുകള്‍ക്ക് ഇനി മുതല്‍ അവയുടെ സ്കീമും സിലബസ്സും പരിശോഷിച്ചതിനുശേഷമേ അംഗീകാരം നല്‍കുകയുള്ളൂ.കോഴ്‌സുകളുടെ സ്കീമും സിലബസ്സും അതത് പഠനബോര്‍ഡുകളുടെ പരിശോധനക്കും പിന്നീട് ഫാക്കല്‍റ്റി അക്കാദമികൌണ്‍സിലിന്റെ - സ്റ്റാന്‍ഡിംഗ് അക്കാദമിക്ക് കൌണ്‍സില്‍ എന്നിവയുടെ പരിശോധനക്കും വിധേയമായശേഷം മാത്രമേ ഭാവിയില്‍ അംഗീകാരം നല്‍കുകയുള്ളൂ.അതേസമയം നേരത്തെ നടപടിക്രമങ്ങള്‍ക്കുശേഷം നല്‍കിയ അംഗീകാരം നിലനില്‍ക്കും
Sunday, 18 May 2008
പോലീസുകാരില്‍ അമിതവണ്ണമുള്ളവര്‍ അമിതമാകുന്നു.
നൂറു പോലീസുകാരില്‍ 80 പേര്‍ക്കും വണ്ണം അമിതമാണെന്നു പരിശോധനാ റിപ്പോര്‍ട്ട് .പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പിലാണ് ഈ വസ്തുത വെളിവായത് .ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി .കെ.പി. രാജേന്ദ്രനും വണ്ണം കൂടുതലാണെന്നു കണ്ടെത്തി.150 സെ.മി ഉയരമുള്ള മന്ത്രിക്ക് 67 കിലോ ഭാരമേ പാടുള്ളൂ. പക്ഷെ, 15 കിലോ ഭാരം കൂടുതലുണ്ട് .
ക്യാമ്പില്‍ ആദ്യം പ്രിശോധിച്ച 100 പോലീസുകാരില്‍ 80 ലേറെ പേര്‍ക്ക് 15 കിലോ മുതല്‍ 30 കിലോ വരെ ഭാരം കൂടുതലുണ്ട് .മിക്കവരിലും അമിത രക്തസമ്മര്‍ദ്ദവും കണ്ടെത്തി.മന്ത്രിയൂം പോലീസുകാരും പൊണ്ണത്തടി തടയാന്‍ കടുത്ത വ്യായാമം ചെയ്യണമെന്നും ഭക്ഷണം കുറക്കണമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
മനോരമ വാര്‍ത്ത

Sunday, 11 May 2008
ഭിക്ഷക്കാരന്റെ അനുഭവം!! ( ഹാസ്യം )
ഭിക്ഷക്കാരന്‍ റോഡിലൂടെ നടക്കുകയായിരുന്നു.
അപ്പോഴാണ് ആ നീല പെയിന്റടിച്ച ഗേറ്റ് ശ്രദ്ധില്‍ പെട്ടത് .
ഉള്ളില്‍ തൂവെള്ള പെയിന്റടിച്ച ഇരു നില വീട് ; ചുറ്റിനും അധികമൊന്നുമില്ലെങ്കിലും മനോഹരമായ പൂന്തോട്ടം .
ഭിക്ഷക്കാരന്‍ തന്റെ സ്വതസിദ്ധാമായ ‘വാസ്തു ‘ വെച്ചുനോക്കി .
“കുഴപ്പമില്ല, എന്തെങ്കിലും ഭിക്ഷയായി കിട്ടാതിരിക്കില്ല.” മനസ്സിലോര്‍ത്തു.
എന്നാല്‍പ്പിന്നെ ഈ വീടാകട്ടെ തന്റെ ആദ്യത്തെ ‘ഉപഭോക്താവ് “ അയാള്‍ തീരുമാനിച്ചു.
ഗേറ്റ് തുറന്ന് , അയാള്‍ അകത്തേക്ക് കടന്നു.
പുറത്താരുമില്ല, മുറ്റത്തെ അയയില്‍ ഒരു വസ്ത്രവും ഇല്ല .
ശല്യം , ഈ വാഷിംഗ് മെഷീന്‍ കണ്ടുപിടിച്ചവന്റെ തലയില്‍ ഇടിത്തീവീഴട്ടെ ; അയാള്‍ ഉള്ളുരുകി പ്രാകി.
എന്തുചെയ്യും ഇപ്പോള്‍ വാഷിംഗ് മെഷീനിലിട്ടാല്‍ മുഴുവനും ഉണങ്ങിയല്ലേ വരവ് !!
ആരേയും കാണുന്നില്ലല്ലോ ?
പെട്ടെന്ന് ഭിക്ഷക്കാരന് ഒരു കാര്യം ഓര്‍മ്മവന്നു ; മൊബൈലെടുത്ത് ‘ സൈലെന്‍സി’ലാക്കിയിട്ടു.
ഇനി അതടിച്ച് ഒള്ള ‘മാനവും’ പോകേണ്ട.
എന്തുചെയ്യാം ഭിക്ഷക്കാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ഈവക സുഖങ്ങള്‍ ഒന്നും ജനം അനുവദിച്ചുതരുന്നില്ലല്ലോ .
ഗേറ്റ് തുറന്ന ശബ്ദമെങ്കിലും കേട്ട് - ആരും വന്നില്ല ,
“ അമ്മാ” , അയാള്‍ ദയനീയമായി വിളിച്ചു.
അല്പ സമയത്തിനു ശേഷം വാതില്‍ തുറന്ന് ഒരു യുവതി വന്നു,
ദയനീയമായ മുഖം ; ഒക്കത്ത് ഒരു കുട്ടിയുമുണ്ട്.
ഈ വീട്ടിലെ മരുമകളായിരിക്കണം
“ഇവിടെ ഒന്നും ഇല്ല ട്ടോ ; വേഗം പൊക്കോളൂ”
ഭിക്ഷക്കാരന്‍ എന്തെങ്കിലും തരണമെന്ന് വാശിപിടിക്കാന്‍ നിന്നില്ല
ലക്ഷണം കണ്ടിട്ട് ഒന്നും കിട്ടുന്ന മട്ടില്ല ; പിന്നെ എന്തിന് വാചകമടിച്ച് സമയം കളയണം .
അയാള്‍ തിരിഞ്ഞും നടന്നു.
തുറന്ന ഗേറ്റ് അടക്കാന്‍ തുടങ്ങുമ്പോഴാണ് , പിന്നില്‍ നിന്നൊരു വിളി
“ ഇങ്ങോട്ടു വായോ”
അയാള്‍ തിരിഞ്ഞു നോക്കി.
കസവുമുണ്ടൂടുത്ത് , ശരിക്കും സീരിയലിലെ അമ്മായിയമ്മയെപ്പോലെ ഉള്ള സ്ത്രീ
അയാളുടെ ഉള്ളം സന്തോഷം കൊണ്ടു .
അയാള്‍ വീണ്ടും മുറ്റത്തെത്തി.
അപ്പോള്‍ ആ സ്ത്രീ പറഞ്ഞു
“ ഈ വീട്ടിലെ കാരണവര്‍ ഞാനാ “
ആയിക്കോട്ടെ എന്നര്‍ത്ഥത്തില്‍ അയാള്‍ നിന്നു
“ അതിനാല്‍ കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ടത് ഞാനാ , അല്ലാതെ ഇന്നലെ വന്നവളല്ല ; അതും പ്രേമിച്ചു വന്നോള് -ഒരഞ്ചുപൈസേടെ
പോലും സ്വത്തില്ലാത്തോള്”
ഭിക്ഷക്കാരന്‍ അത് ശരിയെന്ന മട്ടില്‍ തലയാട്ടി.
ഭിക്ഷക്കാര്‍ക്കിടയില്‍ സ്ത്രീധനമെന്ന അനാചാരം ഇല്ല എന്ന വസ്തുതയില്‍ അയാള്‍ അഭിമാന പുളകിതനായി .
എത്ര ഭിക്ഷക്കാരാണ് സ്ത്രീധനമില്ലാതെ പെണ്‍കുട്ടികെളെ വിവാഹം കഴിക്കാന്‍ തയ്യാറായി നില്‍ക്കുന്നത് , എന്നീട്ട് ......
അതും വരുമാനത്തിന്റെ കാര്യത്തില്‍ അത്ര മോശമാണോ ?
.
ഈ യാഥാര്‍ത്ഥ്യം കാണാതെ പോകുന്ന - സ്ത്രീധന വിരുദ്ധ സമരം നടത്തുന്ന - വനിതാസംഘടനകളെ - അയാള്‍ അപ്പോള്‍ ഉള്ളുകൊണ്ടു
പുച്ഛിച്ചു.
നല്ലൊരു ഭിക്ഷക്കാരനാണോ ഐ.ടി പുലിക്കാണോ വരുമാനം കൂടുതല്‍ ..
ഇന്ന് ഐ.ടി പുലിയാണെങ്കില്‍ അയാള്‍ നാളെ ഐ.ടി ‘ എലി’ ആയിരിക്കും .
പക്ഷെ , ഭിക്ഷക്കാരനോ - ഒരു മാറ്റവുമില്ല - സാക്ഷാല്‍ നിത്യഹരിതന്‍ തന്നെ ..
കറുപ്പിക്കേണ്ട ആവശ്യം പോലുമില്ല......
പിന്നെ , അഴിമതി ,കൈക്കൂലി , സ്വജന പക്ഷപാതം, സ്ത്രീ പീഡനം എന്നീ ദുസ്വഭാവങ്ങളില്ല......
ഭിക്ഷക്കാര്‍ ഈ ക്രിയകള്‍ നടത്തീ എന്നുള്ള പത്രവാര്‍ത്തകള്‍ തന്നെ വളരേ വിരളം ...
എന്തായാലും ഇവിടെ ഈ പ്രശ്നത്തില്‍ ഏതു നിലപാടെടുക്കണം.....
നമ്മക്കെന്താ ചേതം, കിട്ടണത് എന്തായാലും ഇങ്ങട്ട് പോന്നോട്ടെ എന്ന‘ ചേരിചേരാനയം‘ ഇവിടെ മതി.
വീണ്ടും അമ്മായി അമ്മ പറഞ്ഞു.
“ അതിനാല്‍ ഭിക്ഷ കൊടുക്കണമോ വേണ്ടയോ എന്നോക്കെയും എന്താണ് കൊടുക്കേണ്ടതെന്നൊക്കെയും തീരുമാനിക്കേണ്ടത് അവളല്ല ,
ഞാനാ”
ഭിക്ഷക്കാരനു സന്തോഷമായി .
ഇങ്ങനെ വേണം അമ്മായിയമ്മപ്പോര്
മരുമകള്‍ ഭിക്ഷയില്ല്ല എന്നു പറയുന്നു ; അമ്മായിമ്മ അതിനെതിരായി പ്രതികരിക്കുന്നത് ഭിക്ഷ ധാരാളം കൊടുത്തുകൊണ്ടും!!.
ഇതാണ് എല്ലാവരും പഠിക്കേണ്ടത്, അനുകരിക്കേണ്ടത് .
അയാള്‍ മനസ്സിലോര്‍ത്തു.
അമ്മായിയമ്മ വീണ്ടും കണ്ഠ ശുദ്ധി വരുത്തി പ്രഖ്യാപിച്ചു.
“ അതിനാല്‍ , ഈ വീട്ടിലെ കാരണവരായ ഞാന്‍ പറയുന്നു - നിനക്ക് ഈ വീട്ടില്‍ നിന്ന് ഒന്നും തരില്ല”
“പക്ഷെ” , ഭിക്ഷക്കാരന്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ നിന്നു.
“ അതേടോ , ഭിക്ഷ തരില്ല എന്നു പറയാനുള്ള അധികാരം എനിക്കാണ് , അവള്‍ക്കല്ല”
ഇതെന്തു കഥ എന്ന മട്ടില്‍ ഭിക്ഷക്കാരന്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ നിന്നു
“ ഇറങ്ങിപ്പോടോ “
എന്ന അമ്മായിയമ്മയുടെ അലര്‍ച്ച കേട്ട് അയാള്‍ അവിടെ നിന്ന് വേഗം സ്ഥലം വിട്ടു .

Saturday, 10 May 2008
ഭര്‍ത്താവിനെ ദൈവമായി കരുതുന്ന കാലം മാറി ; മാതാ അമൃതാനന്ദമയി
സ്ത്രീ ഭര്‍ത്താവിനെ ദൈവമായി കരുതുന്ന കാലം മാറിയിരിക്കുന്നുവെന്നും കാലത്തിനനുസരിച്ചുമാറാന്‍ പുരുഷന്മാര്‍ക്കു കഴിയണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. തൃശൂര്‍ ബ്രഹ്മസ്ഥാന ഉത്സവത്തിന് എത്തിയതായിരുന്നു മാതാ അമൃതാനന്ദമയി. തദവസരത്തില്‍ ഭക്തരോട് സംസാരിക്കുന്ന വേളയിലാണ് ഈ അഭിപ്രായം പറഞ്ഞത് .
ലോകം മാരിയിരിക്കുന്നുവെന്നും ഭര്‍ത്താവും ഭാര്യയും ഇക്കാര്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ ദുഖിക്കേണ്ടിവരുമെന്നും അനുഗ്രഹപ്രഭാഷണത്തിനിടെ അവര്‍ പറഞ്ഞു.
പുരുഷനുമാത്രം ജോലിയും സമ്പത്തിന്റെ ആധിപത്യവും ഉണ്ടായിരുന്ന കാലത്താണ് ഭര്‍ത്താവിനെ ദൈവമായി കരുതുന്ന സാഹചര്യമുണ്ടായിരുന്നത് . ഇപ്പോള്‍ സ്ത്രീക്കും ജോലിയും സമ്പത്തും ഉണ്ട് . അതുകൊണ്ടുതന്നെ ബുദ്ധികൊണ്ടല്ല ഹൃദയം കൊണ്ടാണ് ജീവിതം നയിക്കേണ്ടത് .
ജോലി കഴിഞ്ഞു തളര്‍ന്നു വീട്ടിലെത്തി വീട്ടുജോലിയും കുട്ടികളെ നോക്കലും ഏറ്റെടുക്കേണ്ടി വരുന്ന സ്ത്രീ പുരുഷന്മാരോട് ദേഷ്യം തീര്‍ത്തേക്കും . ജോലിഭാരം കൊണ്ടുതളര്‍ന്നു വരുന്ന ഭര്‍ത്താക്കന്മാരും പരിഗണന അര്‍ഹിക്കുന്നുണ്ട് . പറയുന്നതു തെറ്റായാല്‍പ്പോലും വിട്ടുവീഴ്ചയാണ് വേണ്ടത് .
പുരുഷന്‍ ദേഷ്യപ്പെടുമ്പോള്‍ അമ്മയുടെ ഭാവത്തോടെ നേരിടാനും സ്നേഹിക്കാനും സ്ത്രീക്കുകഴിയണം .
പുഞ്ചിരിയാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന . അമ്പലത്തില്‍ വെടിവഴിപാടിനു പണംകൊടുക്കുമ്പോള്‍ ദൈവം വെടികേട്ട് ചെവിതുറക്കുമെന്നു കരുതരുത് . ദൈവം ബധിരനല്ല, കൂടുതല്‍ വിളക്കുകത്തിച്ചാല്‍ ദൈവം കൂടുതല്‍ കാണുകയുമില്ല . വിളക്കുകാണിക്കാന്‍ ദൈവം കുരുടനുമല്ല. ഇത്തരം കാര്യങ്ങള്‍ എല്ലാം വേണ്ടതു തന്നെയാണ് .വെടിവഴിപാടുനടത്തുന്നതിലൂടെ ജീവിക്കുന്ന കുടുംബത്തിന് ഒരു സഹായമായി എന്നതാണ് സത്യം. എല്ലാറ്റിനുമുപരി മറ്റുള്ളവരോട് കാണിക്കുന്ന കാരുണ്യമാണ്‍ ഈശ്വരകൃപയെന്നും അമ്മ ഓര്‍മ്മിപ്പിച്ചു.
സന്തോഷമുണ്ടാകണമെങ്കില്‍ മനസ്സില്‍ സ്നേഹമുണ്ടാകണം . വളരുന്തോറും സ്നേഹം കൂടുതല്‍ പടര്‍ത്താനും കഴിയണം . സ്നേഹമാണ് മനസ്സിലെ ഈശ്വരനെ വളര്‍ത്തുന്നത് . കര്‍മ്മത്തെ ഭംഗിയാക്കുന്നതുപോലും സന്തോഷമാണ് . കലാകാരന്മാരുടേയും എഴുത്തുകാരുടേയും സര്‍ഗ്ഗശക്തിയുടെ ഉറവിടം സന്തോഷമാണെന്ന് അമ്മ പറഞ്ഞു.
അവനവന്റെ ജോലിയില്‍ നിന്നാണ് അവന് സന്തോഷം ഉണ്ടാകുന്നത് .
അതുകൊണ്ടുതന്നെ ദിവസത്തില്‍ കുറച്ചുനേരം ചിരിക്കാനായി മാറ്റിവെക്കാന്‍ അമ്മ മക്കളെ ഓര്‍മ്മിപ്പിച്ചു.
ചിരി നമുക്ക് ആരോഗ്യം പ്രദാനം ചെയ്യുമെന്നും ടെന്‍ഷന്‍ മൂലമുണ്ടാകുന്ന അസുഖങ്ങളില്‍നിന്ന് നമ്മെളെ രക്ഷിക്കാന്‍ അതിന് സാധിക്കുമെന്നും അമ്മ ഉദ്‌ബോധിപ്പിച്ചു

Tuesday, 6 May 2008
അന്റാര്‍ട്ടിക്കയില്‍ ജനിക്കുന്ന ശിശുവിന്റെ ജന്മ നക്ഷത്രമേത് ?
" വിദേശത്തു ജനിക്കുന്ന ശിശുവിന്റെ ജന്മ നക്ഷത്രമേത് ?” എന്ന പോസ്റ്റിന് , ശ്രീ പാമരന്‍ ഇട്ട കമന്റാണ് ഈ പോസ്റ്റിനാധാരം .
നമസ്കാരം ശ്രീ പാമരന്‍ ,
താങ്കള്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് ഒന്നുകൂടി വിശകലനം ചെയ്ത് കമന്റ് ഇട്ടതിന് നന്ദി.
ചോദ്യം :1
1. ഓരോ സ്ഥലത്തും സൂര്യോദയം പല സമയത്തായിരിക്കുമല്ലോ.
ഒരു സ്ഥലത്തു തന്നെ ഓരോ കാലത്തും ഉദയം പല സമയത്തായിരിക്കുകയും ചെയ്യും.
ഒരു അഭിപ്രായം :
താങ്കള്‍ പറഞ്ഞത് ശരിയാണ് . സൂര്യോദയത്തിനനുസരിച്ച് അഥവാ ഉദയാല്‍പ്പരം എന്നു പറഞ്ഞുള്ള സമയ നിര്‍ണ്ണയം - അത് ഉളവാക്കുന്ന ലഗ്ന് ന പ്രശ്നങ്ങള്‍ ! .തല്‍ക്കാലം ഇതിനോട് ചേര്‍ന്ന് ഒരു അഭിപ്രായം പറയുവാനേ നിവൃത്തിയുള്ളൂ. അതായത് , ശിശു അന്റാര്‍ട്ടിക്കയില്‍ ജനിക്കുകയാണെന്നു വിചാരിക്കുക ? ( ഇത്തരമൊരു സാദ്ധ്യത അതിവിദൂരമൊന്നുമല്ലല്ലോ ) അപ്പോള്‍ ഉദയാല്‍പ്പരം എത്രയെന്നു കാണുന്ന രീതി എങ്ങേനെ ? അന്റാര്‍ട്ടിക്കയില്‍ മാസങ്ങളോളം പകലും രാത്രിയുമൊക്കെ ഉണ്ടല്ലോ ? സൂര്യന്‍ ഉദിക്കാതെയും അസ്ഥമിക്കാതെയുമുള്ള ദിനരാത്രങ്ങള്‍ !!1
( ഈയടുത്ത കാലത്ത് ശ്രീ ഭരത്‌ഭൂഷണ്‍ ഐ.എ.സ് അന്റാര്‍ട്ടിക്കയില്‍ പോയ കാര്യം വായിച്ചിരുന്നു. മന്ത്രി ജി .സുധാകരനു മായി തെറ്റിയശേഷം അദ്ദേഹം ഈ ഡിപ്പാര്‍ട്ട്‌മെന്റിലാണ് )
ചോദ്യം :2
കേരളത്തിലേയും ഇന്ത്യയിലേയും ഫീല്‍ഡ് സ്ട്രെങ്ത്ത് അല്ലല്ലോ അമേരിക്കയില്‍. ധ്രുവത്തോടു കൂടുതല്‍ അടുത്തു കിടക്കുന്നതു കാരണം നക്ഷ്ത്രങ്ങളില്‍/ഗ്രഹങ്ങളില്‍ നിന്നുള്ള ദൂരത്തിലുമുണ്ടാവുമല്ലോ വ്യത്യാസം.
ഒരു അഭിപ്രായം :
ഗ്രാവിറ്റിയുമായി ബന്ധപ്പെടുത്തിയുള്ള പഠനങ്ങള്‍ ജ്യോതിഷത്തില്‍ ഉണ്ടായിട്ടില്ല എന്നാണന്റെ അറിവ് .
ഗ്രഹങ്ങളുടെ ബലം നിര്‍ണ്ണയിക്കുന്നത് വ്യക്തിയുടെ ജാതകത്തില്‍ ഇന്നയിന്ന സ്ഥാനങ്ങളില്‍ നില്‍ക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയും ആകാശത്തിലെ ഗ്രഹത്തിന്റെ സ്ഥാനം നോക്കിയുമാണ് . അതുകൊണ്ടാണ് ഈ ബലാബലങ്ങള്‍ ഏത് സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് എന്നത് വ്യക്തമാകുന്നില്ല എന്ന കാര്യം ഞാന്‍ മുന്‍പ് സൂചിപ്പിച്ചത് . മാത്രമല്ല , ഇവിടെ പല രാജയോഗങ്ങളെക്കുറിച്ചും പറയുമ്പോള്‍ യൂറോപ്യന്‍ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ കൂടിച്ചേര്‍ന്നു നില്‍ക്കുന്നതിനെ അവഗണിക്കുകയുമാണ് ചെയ്യുന്നത് .
ചോദ്യം :3
ശതാബ്‌ദങ്ങള്‍ക്കു മുന്പേ വരച്ചുണ്ടാക്കിയ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനങ്ങള്‍ക്ക് ഒത്തിരി വ്യത്യാസങ്ങള്‍ സ്വാഭാവികമായും വന്നിട്ടുണ്ടാവുമല്ലോ.
ഇത്തരം വേര്യബിള്‍സിനെ എങ്ങനെ ആണു ജ്യോതിഷം കണക്കിലെടുക്കുന്നത്?
ഒരു അഭിപ്രായം :
ഭൂമിക്ക് മൂന്നുതരം ചലനമുണ്ടല്ലോ. സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നതുകൂടാതെ - സൂര്യനു ചുറ്റും കറങ്ങുന്നതുകൂടാതെ - മറ്റൊന്നായ അയനഭ്രംശം - പമ്പരത്തിനൊക്കെ സംഭവിക്കൂന്നതുപോലെ .. അത് ഉള്‍ക്കൊള്ളൂന്നതായി അറിയുവാന്‍ കഴിഞ്ഞീട്ടുണ്ട്
മറ്റു വേരിയബിളിനെക്കുറിച്ചൊന്നും അറിയില്ല.
ഒന്നുകൂടി വിഷയം പഠിച്ച് കമന്റിട്ടതിന് നന്ദി ശ്രീ പാമരന്‍

Saturday, 3 May 2008
വിദേശത്തു ജനിക്കുന്ന ശിശുവിന്റെ ജന്മ നക്ഷത്രമേത് ?
“ A.D. 2500 ലെ ജാതകം എങ്ങെനെയായിരിക്കും “ എന്ന പോസ്റ്റിന് , ശ്രീ പാമരന്‍ ഇട്ട കമന്റാണ് ഈ പോസ്റ്റിന് ആധാരം.
ശ്രീ പാമരന്‍ പറഞ്ഞ പ്രശ്നം പല വിദേശ മലയാളികളേയും അലട്ടുന്നതാണ്.
ചിലപ്പോള്‍ കുടുബത്തിന് മൊത്തത്തില്‍ ജാതകത്തില്‍ വിശ്വാസമില്ലായിരിക്കാം ; അപ്പോള്‍ പിന്നെ പ്രശ്നമില്ല .
വേറെ ചിലപ്പോള്‍ കുടുബനാഥന്‍ മാത്രമായിരിക്കും യുക്തിവാദി
പക്ഷെ, ഈ യുക്തിവാദി ഒരു ജനാധിപത്യവാദി കൂടിയാണെങ്കില്‍ കുടുംബത്തിലെ സ്ത്രീ ജനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ അവരുടെ വിശ്വാസം
അനുസരിച്ച് ജീവിക്കുവാന്‍ അവസരം കൊടുക്കും .
ചിലപ്പോള്‍ യുക്തിവാദിയായ കുടുബനാഥന്‍ ഒരു ജനാധിപത്യവാദി ആയില്ലെന്നു വരാം ;
അങ്ങേനെയുള്ള അവസരത്തില്‍ - ചിലപ്പോള്‍ വീട്ടിലെ സ്ത്രീജനങ്ങള്‍ - രഹസ്യമായി ഈ ജാതകമെഴുത്ത് ക്രിയ നടത്തിയെന്നുമിരിക്കും.
ഇനി ഞാന്‍ വിഷയത്തിലേക്ക് കടക്കട്ടെ.
നന്ദി ശ്രീ അച്ചായന്‍ ,ശ്രീ പാമരന്‍ ,
പിന്നെ , ശ്രീ പാമരന്‍ പറഞ്ഞ പ്രശ്നത്തെക്കുറിച്ച് ഏകദേശം പത്തുകൊല്ലങ്ങള്‍ക്കുമുമ്പേ ഒരു ചര്‍ച്ച നടന്നിരുന്നു. പ്രസിദ്ധീകരിച്ചിരുന്നത് മാതൃഭൂമി
ദിനപ്പത്രത്തിലും . .ശ്രീ കാട്ടുമാടം ആയിരുന്നു അന്ന് ഇതിന് തുടക്കമിട്ടത് എന്നാണന്റെ ഓര്‍മ്മ..ജാതകത്തിന്റെ അടിസ്ഥാനമില്ലായ്മയെക്കുറിച്ച്
ജനങ്ങളെ ബോധവല്‍ക്കിരിക്കാനായിരുന്നു ആ ചര്‍ച്ച -എന്നാണന്റെ ഓര്‍മ്മ .
എങ്കിലും എങ്കിലും ഫയലില്‍ വെറുതെ ഒന്ന് പരതിയപ്പോള്‍ അന്നത്തെ വാര്‍ത്തയുടെ ഒരു പ്രതികരണം കിട്ടി.
1997 സെപ്തംബര്‍ 12 വെള്ളിയാഴ്ചയിലെ പ്രതികരണമാണ് അത് .
ഡോ:കെ.ബാലകൃഷ്ണവാരിയര്‍ , അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം -പഞ്ചാംഗകമ്മറ്റി ചെയര്‍മാന്‍ , നങ്ങ്യാര്‍കുളങ്ങര എന്ന പേരിലാണ് ആ
പ്രതികരണം വന്നത് .
അതിലെ പ്രസക്ത ഭാഗങ്ങള്‍ താഴെകൊടുക്കുന്നു.
1.ഇന്ത്യയില്‍ ജൂണ്‍ 14 ന് പകല്‍ 10 മണിക്ക് ( IST) തിരുവനന്തപുരത്ത് ജനിച്ച ഒരു കുട്ടിയുടേയും അതേസമയത്ത് ദില്ലിയില്‍ ജനിച്ച കുട്ടിയുടേയും
ലഗ്ന സ്ഫുടം വിഭിന്നമായിരിക്കും .എന്നാല്‍ സൂര്യാദി നവഗ്രഹങ്ങളുടേയും സ്പുടം രണ്ടുകുട്ടികളുടേയും ഒന്നുതന്നെയായിരിക്കും.
2.അമേരിക്കയില്‍ സൂര്യപ്രകാശം പാഴാക്കാതെ ഉപയോഗിക്കുന്നത് വര്‍ഷംതോറും ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ വാച്ച് ഒരു മണിക്കൂര്‍
കൂട്ടിവെക്കുന്നതിനെയാണ് സമ്മര്‍ടൈം എന്നു പറയുന്നത് .ജ്യോതിഷകാര്യങ്ങള്‍ക്കായി സമ്മര്‍ടൈം ഉപയോഗിക്കുവാന്‍ പറ്റില്ല. അതിനാല്‍ കുട്ടി
ജനിച്ച സമയം രാത്രി 11 മണി 7 മിനിട്ട് എന്ന് എടുക്കണം .
കുട്ടി കാലിഫോര്‍ണിയ സിറ്റിയില്‍ ജനിച്ചു എന്നിരിക്കട്ടെ . ആ സ്ഥലത്തെ രേഖാംശം 18 ഡിഗ്രി ( പടിഞ്ഞാറ് ) അക്ഷാംശം 35 ഡിഗ്രി 17 മിനിട്ട് (
വടക്ക് ) ആകുന്നു.
കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഡേര്‍ഡ് മെറിഡിയന്‍ 120 ഡിഗ്രി ( പടിഞ്ഞാറ് ) ആകുന്നു. അവിടെ പ്രസ്തുത ദിവസം 11 മണി ഏഴുമിനിട്ട്
ആയപ്പോള്‍ ഇന്ത്യയില്‍ പിറ്റേദിവസം 12 മണി 37 മിനിട്ടാറ്റിരിക്കും .ഈ സമയം , 12 മണി 37 മിനിട്ട് , കാലിഫോര്‍ണിയയിലെ 11 മണി ഏഴ്
മിനിട്ട് കഴിഞ്ഞ് 13 മണിക്കൂര്‍ 30 മിനിട്ട് കഴിഞ്ഞുള്ള സമയമാണെന്ന് തെറ്റിദ്ധരിക്കരുത് .
3.കാലിഫോര്‍ണിയയില്‍ 11 മണി 7 മിനിട്ടുകഴിഞ്ഞുള്ള ഗ്രഹസ്ഥിതിയും പിറ്റേദിവസം പകല്‍ 12 മണി 37 മിനിട്ടിനുള്ള ഇന്ത്യയിലെ
ഗ്രഹസ്ഥിതിയും ഒന്നുതന്നെയായിരിക്കും
ഇതിനുള്ള മറുപടിയെന്നോണം 1997 സെപ്തംബര്‍ 16 ചോവ്വാഴ്ച “ ഈ സംശയം തീരാതിരിക്കട്ടെ “ എന്ന തലവാചകത്തില്‍ ശ്രീ കാട്ടുമാടം ഒരു
കുറിപ്പ് എഴുതിയിരുന്നു . അത് താഴെകൊടുക്കുന്നു.
കാലിഫോര്‍ണിയയില്‍ സമയം ( 13-6-97 ന്) 00.8 മണിക്കാണ് സൂര്യോദയം .അതനുസരിച്ച് അര്‍ദ്ധരാത്രികഴിഞ്ഞ് 14-9-97 ന് 00.8
മണിയാകുമ്പോള്‍ സൂര്യന്‍ കുംഭം രാശിയില്‍ സഞ്ചരിക്കുന്നതുകൊണ്ട് ജനനലഗ്നം കുംഭം.
സൂര്യനൊഴിച്ച് ബാക്കിയുള്ള എട്ട് ഗ്രഹങ്ങളുടേയും സ്ഥാനം കണക്കാക്കുന്നത് 13 മണിക്കൂറിനു ശേഷമുള്ള ഇന്ത്യന്‍ സമയമനുസരിച്ചാണ് എന്ന
കേവലം അജ്ഞാനിയായ എനിക്ക് മനസ്സിലാകാതിരിക്കുന്നത്.
സൂര്യനൊഴിച്ച് ഈ എട്ടുഗ്രഹങ്ങള്‍ ഓരോ രാശിയിലും നില്‍ക്കുന്നത് വ്യത്യസ്ത സമയങ്ങളാണ്. ചന്ദ്രന്‍ രണ്ടേകാല്‍ ദിവസം കൊണ്ട് രാശി
മാറുമ്പോള്‍ വ്യാഴം ഒരു കൊല്ലം കൊണ്ടും രാഹുകേതുക്കള്‍ ഒന്നരക്കൊല്ലം കൊണ്ടും ശനി രണ്ടരക്കൊല്ലം കൊണ്ടും മാത്രം അതതു രാശിയില്‍നിന്ന്
മാറുന്നതുകൊണ്ട് ലോകത്തെവിടെ ജനനം നടന്നാലും ജന്മ നക്ഷത്രവും സൂര്യനൊഴിച്ചുള്ള ഗ്രഹങ്ങളുടെ നിലയും ഒന്നായിരിക്കും എന്നാണ്
ജ്യോതിഷികള്‍ എന്നെ ശാസ്ത്രീയമായി ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചത് .
പക്ഷെ , എന്റെ അജ്ഞതകൊണ്ടാവാം ഞാന്‍ സംശയിക്കുകയാണ് 14-6-97 ന് 00.07 കാലിഫോര്‍ണിയയില്‍ ഉത്രം നക്ഷത്രമായിരുന്നല്ലോ -
സൂര്യന്‍ കുംഭത്തില്‍ ചരിക്കുമ്പോള്‍. അതുപോലെ 14 ന് 00.8 ന് 13.38 ഇടക്ക് മറ്റേതെങ്കിലും ഗ്രഹങ്ങള്‍ക്ക് പകര്‍ച്ച നടന്നിരുന്നെങ്കിലോ ?
ഉത്രത്തില്‍ മുക്കാലും അത്തവും കന്നിക്കൂറായതുകൊണ്ട് ഇവിടെ ‘രാശി’ മാറിയില്ല. ഈ ജനനം 15ന് 00.08 നാണ് നടന്നിരുന്നെങ്കില്‍
കാലിഫോര്‍ണിയയില്‍ അത്തവും 13.38 ന് ഇന്ത്യയില്‍ ചിത്രയും ആയിരുന്നു.അപ്പോള്‍ രാശിയും മാറുമായിരുന്നു. ഒപ്പം എന്റെ സംശയവും
അങ്ങേനെ മാറ്റമില്ലതെ തുടരുകയും ചെയ്യുന്നു.
വാല്‍ക്കഷണം :1
അന്ന് എനിക്ക് ഈ ചര്‍ച്ച രസകരമായി തോന്നി.
അതുകൊണ്ട് തന്നെ ‘’ ചന്ദ്രനില്‍ ജനിക്കുന്ന ശിശുവിന്റെ ഗ്രഹനില എന്തായിരിക്കും “ എന്ന ഒരു ലേഖനം ഞാന്‍ കേരള സര്‍ക്കാരിന്റെ സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉള്ള മാസികയായ ‘ വിദ്യാരംഗ’ത്തില്‍ എഴുതിയിരുന്നു
പ്രസ്തുത ലേഖനത്തില്‍ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു
1.ഗ്രഹനിലയില്‍ ജനന സമയത്തെ ആസ്പദമാക്കിയുള്ള ലഗ്നം ( രാശീചക്രവും ) ചന്ദ്ര ലഗ്നവും സൂര്യന്റെയും മറ്റു ഗ്രഹങ്ങളുടേയും നില ഒരു മിച്ച്
അടയാളപ്പെടുത്തുന്നതിലെ അശാസ്ത്രീയതയെക്കുറിച്ച്.....
2.പാശ്ചാത്യ ജ്യോതിഷത്തില്‍ അവഗണിക്കുന്ന ഗ്രഹയോഗങ്ങള്‍ ഇവിടെ അതിഗംഭീരമായി ആഘോഷിക്കുന്നതിനെക്കുറിച്ച് ....
3.വരാഹമിഹിരന്റെ ഗ്രന്ഥങ്ങളില്‍ യവനന്മാര്‍ ഇപ്രകാരം പറയുന്നു എന്ന വസ്തുതകള്‍ ‘ ഒരു ഇറക്കുമതിയെയല്ലേ ‘ സൂചിപ്പിക്കുന്നത്
എന്നതിനെക്കുറിച്ച് .....
4.വരാഹമിഹിരന്റെ കാലഘട്ടത്തില്‍ ശിശു ജനിക്കുന്ന സ്ഥലത്തുവെച്ച് ഗ്രഹങ്ങള്‍ ,സൂര്യന്‍ , ചന്ദ്രന്‍ എന്നിവ എങ്ങനെയാണോ ജ്യോതിഷിയുടെ
ദൃഷ്ടിയില്‍ കാണപ്പേടുന്നത് അത് രേഖയിലാക്കി സൂക്ഷിക്കുന്ന അന്നത്തെ ഏറ്റവും നൂതനമായ ചരിത്രരേഖാ സംവിധാനത്തെ
നന്ദിച്ചുകൊണ്ട്...
5. ഗ്രഹങ്ങളെ നല്ലവയെന്നും ദോഷമായവയെന്നും തിരിക്കുന്നതിലെ യുക്തിയെക്കുറിച്ച്
6.അഷ്ടമത്തിലെ ചൊവ്വ എല്ലാ കേസുകളിലും ചോവ്വാദോഷം ജ്യോതിഷനിയമങ്ങള്‍ക്കനുസരിച്ച് ഉണ്ടാക്കുനില്ല എന്നതിനെക്കുറിച്ച് ..
7.ലഗ്നത്തില്‍ ഇന്നയിന്ന സ്ഥാനത്ത് ഇന്നയിന്ന ഗ്രഹങ്ങള്‍ നിന്നാല്‍ ഇന്നയിന്ന ഫലം ഉണ്ടാകുന്നു എന്നത് ഏത് സിദ്ധാന്തത്തിന്റെ അടിത്തറയിലാണ് എന്നതിനെക്കുറിച്ച് ....
8. ഗ്രഹനിലയുടെ അടിസ്ഥാനം തന്നെ ഇന്ദ്രിയാധിഷ്ഠിത വിശകലനമാണ് എന്നതിനെക്കുറിച്ച് ........
അങ്ങനെ പോകുന്നു അത് ..... വല്ലാതെ ദീര്‍ഘിപ്പിക്കുന്നില്ല.
വാല്‍ക്കഷണം:2
ഇത്രയൊക്കെ എഴുതിയെന്നു വിചാരിച്ച് ഞാന്‍ ജാതകത്തെ എതിര്‍ക്കുന്ന ആളാണെന്നോ അല്ലെങ്കില്‍ ജാതകത്തെ അനുകൂലിക്കുന്ന ആളാണെന്നോ എന്നൊക്കെ കരുതി വ്യക്തിപരമായ വിമര്‍ശനം ഒഴിവാക്കണമെന്നപേക്ഷ . വിഷയാധിഷ്ഠിതമായ ചര്‍ച്ചകളെയാണ് ഇവിടെ ലക്ഷ്യമിടുന്നത് . അതും ജനത്തിന് ഉപകാരപ്പെടുന്നവ.
പ്രസ്തുത വിഷയത്തിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടി എന്നു മാത്രം . തെറ്റുണ്ടെങ്കില്‍ തിരുത്തുവാനുള്ള സൌഹൃദമനസ്സുണ്ടെന്നും വ്യക്തമാക്കുന്നു.
ഈ ചര്‍ച്ച ആരുടേയെങ്കിലും വിശ്വാസത്തെ ഭംഗപ്പെടുത്തി വേദനിപ്പിച്ചീട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അപേക്ഷ. കാരണം ഞാന്‍ അങ്ങനെ ഉദ്ദേശിച്ചല്ല എഴുതിയീട്ടുള്ളത് .
ശ്രീ പാമരന് ഒരിക്കല്‍കൂടി നന്ദി രേഖപ്പെടുത്തുന്നു.

Friday, 2 May 2008
A.D. 2500 ലെ ജാതകം എങ്ങേനെയായിരിക്കും ?
എന്റെ ജാതകം
കമ്പ്യൂട്ടറിലാണ് നിര്‍മ്മിച്ചത്
ഭംഗിയുള്ള കടലാസില്‍
പ്രിന്റുചെയ്താണ് കാണപ്പെട്ടത്
എന്റെ മുതുമുത്തച്ഛന്മാരുടേത്
പനയൊലയിലായിരുന്നു കുറിക്കപ്പെട്ടത് .
അവ മനയിലെ നിലവറയില്‍
കാല്‍പ്പെട്ടിയില്‍ ഇപ്പോഴുമുണ്ടുതാനും
ഇന്നലെ
ഞാന്‍ ആ കാല്‍പ്പെട്ടി തുറന്നുനോക്കി
ഒട്ടേറെ പനയോലക്കെട്ടുകള്‍
പൊടിയേറ്റു കിടക്കുന്നു.
ഞാനവയെ
കാലഗണനാക്രമത്തില്‍ അടുക്കിവെച്ചു
അങ്ങനെ , എന്റെ അഞ്ഞൂറുകൊല്ലം മുമ്പത്തെ
ഒരു മുത്തച്ഛന്റെ ജാതകം ഞാന്‍ കണ്ടെത്തി!!!!
അന്ന്..
ആസ്ത്രേലിയയും അമേരിക്കയും
കണ്ടുപിടിച്ചിട്ടില്ലായിരുന്നു.
പെട്രോളും പെണ്‍ബോബും
അപരിചിതമായിരുന്നു.
വാസ്‌ക്കോഡഗാമയെ അത്യാഗ്രഹം നയിക്കുന്ന കാലമായിരുന്നു അന്ന്
പക്ഷെ
ഇപ്പോള്‍ എന്റെ മുന്നില്‍
ഒരു ചോദ്യചിഹ്നം വന്നു നില്‍ക്കുന്നു.
ഭാവിയില്‍
അഞ്ഞൂറു വര്‍ഷത്തിനുശേഷം
എന്റെ പേര..പേര.. പേര..ക്കിടാവിന്റെ
ജാതകം എങ്ങനെയായിരിക്കും ?
അത് ..
എന്റേതുപേലെ കടലാസ്സിലാവുമോ ?
അതിനും മുമ്പേ എനിക്കൊരു സംശയം ?
അവനീ ഭൂമിയില്‍ത്തന്നെ ജനിക്കുമെന്നതിന് എന്താണുറപ്പ് ?
അഞ്ഞൂറുകൊല്ലം മുമ്പത്തെ
അമേരിക്കയും അന്റാര്‍ട്ടിക്കയും പോലെ
ചന്ദ്രനും ചൊവ്വയും പോലെ നില്‍ക്കുന്നുണ്ടല്ലോ ?
അവിടെയെങ്ങാനും അവന്‍ ജനിച്ചാല്‍
അവന്റെ ഗ്രഹനില എന്താകും ?
നാളേത് ?
ലഗ്നമേത് ?
അവന്റെ തലവിധിയെന്ത് ?
ഇനി സൌരയൂഥത്തിനപ്പുറത്താണ്
അവന്റെ ജനനസ്ഥലമെങ്കില്‍
ഈശ്വരാ ...
ചിന്തിക്കാന്‍ കൂടി വയ്യല്ലോ
...........................................

Tuesday, 29 April 2008
കമ്പ്യൂട്ടറൈസ്‌ഡ് കിച്ചണ്‍ മെഷീന്‍ 65 - ആവശ്യക്കാര്‍ ബുക്ക് ചെയ്യുക !!
ഇതാ കിക്കിയോ കമ്പനിയുടെ പുതിയ പാചക ഉപകരണമായ ‘കിച്ചണ്‍ മെഷീന്‍ 65( കമ്പ്യൂട്ടറൈസ്‌ഡ് ) ‘വിപണിയിലെത്തിയിരിക്കുന്നു.
ആവശ്യക്കാര്‍ ഉടന്‍ ബുക്ക് ചെയ്യുക .
ഇതു വാങ്ങിയാല്‍ നിങ്ങള്‍ക്ക് അടുക്കളയോട് വിട ചോല്ലാം.!!
രുചികരമായ വിഭവങ്ങള്‍ ഞൊടിയിടെ നിങ്ങളുടെ വിരല്‍ തുമ്പില്‍!!
അതെ അവിശ്വസിനീയമാണെന്നു തോന്നാം ; എങ്കിലും യാഥാര്‍ത്ഥ്യം അതാണ്.
1001 ഡോളറാണ് പ്രാരംഭവില .
ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ 100 ഡോളര്‍ കുറവ് നല്‍കിയാല്‍ മതി.
എന്താണ് ഈ കിച്ചണ്‍ മെഷീന്‍ 65 ന്റെ പ്രത്യേകത ?
കണ്ടാല്‍ വലുപ്പത്തില്‍ ഇത് മൂന്നു വാഷിംഗ് മെഷീന്‍ കൂട്ടിവെച്ച പോലെ ഇരിക്കും .
പ്രവര്‍ത്തനമൊക്കെ ഏതാണ് വാഷിംഗ് മെഷീനിന്റെ പോലെത്തന്നെയാണ് .
പക്ഷെ , ചില കാര്യങ്ങള്‍ കൂടുതലായുണ്ട്.
ഇതിനോടുകൂടി ഒരു കമ്പ്യൂട്ടര്‍ ഘടിപ്പിച്ചീട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത .
വേറൊരു പ്രത്യേകത എന്തെന്നുവെച്ചാല്‍ ഇതിന്റെ ‘സ്റ്റോറേജ് ‘ യൂണിറ്റാണ് .
അതില്‍ നമുക്ക് ആവശ്യമായ വിഭവങ്ങള്‍ ഉണ്ടാക്കാനുള്ളവ വസ്തുക്കള്‍ ( മുളക് , മല്ലി .. ഉപ്പ് , പഞ്ചസാര , പാല്‍ , ചായപ്പോടി , പച്ചക്കറികള്‍ ,
മാംസം , മത്സ്യം .... ) വിവിധ ഡ്രൈവുകളിലായി മുന്‍പേ തന്നെ വെച്ചിരിക്കണം.
അഥവാ സ്റ്റോര്‍ ചെയ്തിരിക്കണം എന്നര്‍ത്ഥം.
ഈ സ്റ്റോറേജ് യൂണിറ്റ് സ്ഥിതി ചെയ്യുന്നത് ഒരു റഫ്രിജറേറ്ററിനകത്താണ് എന്നത് ഈ കിച്ചണ്‍ മെഷീനിന്റെ പ്രത്യേകതയാണ്.
ഔട്ട് പുട്ട് ഭാഗം ഒരു വലിയ പാത്രമാണ്.
ഈ മെഷീന്റെ പ്രവര്‍ത്തനം വളരേ ലളിതമാണ് .
എന്താണ് നമുക്ക് ആവശ്യമുള്ളതെന്നുവെച്ചാല്‍ അത് കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുകയോ അല്ലെങ്കില്‍ മോനിറ്ററില്‍ കാണുന്ന
ഭക്ഷ്യവസ്തുവിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുകയൊ ചെയ്താല്‍ മതി.
ആവശ്യമുള്ള ആഹാരത്തിന്റെ അളവും നാം എന്റര്‍ ചെയ്യേണ്ടതുണ്ട് .
അപ്പോള്‍ ഗ്യാസിലാണോ , വൈദ്യതിയിലാണോ , ഇന്‍ഡക്ഷന്‍ ഹീറ്റര്‍ ഉപയോഗിച്ചാണോ , മൈക്രോവേവ് ഓവന്‍ ഉപയോഗിച്ചാണൊ എന്ന് ഒരു
റേഡിയോ ബട്ടണ്‍ ഉള്ള ഡയലോഗ് ബോകസ് വരും .
അപ്പോള്‍ അനുയോജ്യമായതിനു നേരെ സെലക്റ്റ് ചെയ്യുക .
( ഗ്യാസില്‍ ഈ ഉപകരണം വര്‍ക്ക് ചെയ്യണമെങ്കില്‍ ഉപകരണവുമായി ഗ്യാസ് സിലിണ്ടര്‍ ബന്ധിപ്പിക്കേണ്ടതാണ് )
എന്റര്‍ കീ അമര്‍ത്തുക
നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത് കാത്തിരിക്കുക .
ഔട്ട് പുട്ട് യൂണിറ്റിന്റെ വാതില്‍ തുറക്കുന്നതു കാണാം .
അതാ വരുന്നു നിങ്ങള്‍ ആവശ്യപ്പെട്ട ആഹാരം !!.
ഉദാഹരണത്തിന് നമുക്ക് വേണ്ടത് സാമ്പാര്‍ ആണെങ്കില്‍......
നാം സാമ്പാര്‍ 500 ഗ്രാം എന്നു ടൈപ്പ് ചെയ്യുക .
അപ്പോള്‍ അഞ്ചുമിനിട്ടിനകം ഔട്ട് പുട്ട് യൂണിറ്റിലെ പാത്രത്തില്‍ 500 ഗ്രാം സാമ്പാര്‍ എത്തുകയായീ.!!
പക്ഷെ , ഓര്‍ക്കുക ഒരു കാര്യം !
ഇങ്ങനെ സാമ്പാറിനുവേണ്ട വസ്തുക്കളെല്ലാം സ്റ്റോറേജ് യൂണിറ്റില്‍ സംഭരിച്ചുവെച്ചിരിക്കണം.
അല്ലാത്തപക്ഷം , സമ്പാര്‍ എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്താല്‍ അതിനുവേണ്ട ‘ ഇന്നയിന്ന‘ സാധനങ്ങള്‍ ഇല്ല എന്ന് മോണിറ്ററില്‍ എഴുതി
കാണിക്കും.
അടുത്തതായി , അതിനു താഴെ വേറെ ഒരു ചോദ്യവും വരും ?
ഇത് ഇല്ലാതെയുള്ള സാമ്പാര്‍ മതിയോ എന്ന് ?
‘യെസ് ‘എന്ന് ഉത്തരം നല്‍കിയാല്‍ പ്രസ്തുത വസ്തു ഇല്ലാത്ത സാമ്പാര്‍ ആയിരിക്കും നമുക്ക് ലഭിക്കുക .
ഉദാഹരണത്തിന് കീ ബോര്‍ഡില്‍ ‘ പരിപ്പുവട ‘ എന്ന് എന്റര്‍ ചെയ്തുവെന്നിരിക്കട്ടെ .
അപ്പോള്‍ ‘വേപ്പില ഇല്ല ‘എന്ന് എഴുതിക്കാണിച്ചു
‘വേപ്പില ഇല്ലാത്ത പരിപ്പുവട മതിയോ‘ എന്ന സന്ദേശവും വന്നു.
‘യെസ് ‘നല്‍കിയാല്‍ ഉടനെ കുറച്ചു സമയത്തിനകം വേപ്പില യില്ലാത്ത പരിപ്പുവട ഔട്ട് പുട്ട് യൂണിറ്റില്‍ എത്തിയിരിക്കുന്നതായി കാണാം.!
ഇനി പുതിയ പാചകം നടത്തണോ ?
മാസികകളിലൊക്കെ കാണുന്നതുപോലെ ...
അതിനായി കമ്പ്യൂട്ടറില്‍ പ്രസ്തുത പാചകക്കുറിപ്പിന്റെ ‘സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍‘ ചെയ്യുകയേ വേണ്ടൂ.
സ്റ്റോറേജ് യൂണിറ്റില്‍ പച്ചക്കറികളോക്കെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിച്ചുകൊണ്ടുവന്ന അതേപടിയണ്ട് വെച്ചിരുന്നാല്‍ മതി .
പ്രസ്തുത യൂണിറ്റിനോട് ബന്ധിപ്പിച്ചീട്ടുള്ള വാഷിംഗ് മെഷിന്റെ പോലെയുള്ള ഉപകരണം അത് കഴുകി വൃത്തിയാക്കിക്കോളും.
മാത്രമല്ല സ്റ്റോറേജ് യൂണിറ്റിനോടനുബന്ധിച്ച് ഒരു കട്ടിംഗ് മെഷീനുമുണ്ട് .
ഈ മെഷീന്‍ പാചക സോഫ്റ്റ് വെയര്‍ പറയുന്ന വലുപ്പത്തിലും തൂക്കത്തിലും കട്ട് ചെയ്തു കൊള്ളും.
എന്തോരു സുഖം
സര്‍വ്വ രാജ്യ വീട്ടമ്മമാരേ ,
സര്‍വ്വ രാജ്യ വീട്ടച്ചന്മാരേ ,
ബുക്ക് ചെയ്യുവിന്‍ !ബുക്ക് ചെയ്യുവിന്‍ !
( ‘വായില്‍വെക്കാന്‍ കൊള്ളില്ല ‘എന്ന പദ പ്രയോഗം ഇനിമുതല്‍ പറയുകയൊ ,കേള്‍ക്കുകയോ വേണ്ട !
നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് കുടുബകലഹം മാത്രം .!!!
കൊച്ചുപിള്ളേരെ വാശിപിടിക്കുവിന്‍ ! പിടിക്കുവിന്‍ ! വാങ്ങിപ്പിക്കുവിന്‍!
അങ്ങേനെ ഉദ്യോഗസ്ഥകളായ വീട്ടമ്മമാരുടെ ‘ദുര്‍ഭക്ഷണത്തില്‍‘ നിങ്ങള്‍ക്ക് മോചനം നേടാം!!

Sunday, 27 April 2008
കയ്‌പ്പക്ക വിദേശങ്ങളില്‍ ഭക്ഷ്യവസ്തുവാണോ ?
കയ്‌പ്പക്ക ഭക്ഷ്യവസ്തുവാണോ എന്ന പോസ്റ്റിനു ലഭിച്ച ചില ഇ - മെയിലുകളാണ് ഈ പോസ്റ്റിനാധാരം.
കയ്‌പ്പക്കയേയോ അല്ലെങ്കില്‍ കയ്‌പ്പു രുചിയുള്ള മറ്റു പച്ചക്കറികളേയോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയോ അല്ലെങ്കില്‍ വിദേശ രാജ്യങ്ങളിലോ ഭക്ഷ്യവസ്തുവാണോ ?
ഇതിനുത്തരം നല്‍കുവാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്
അതിനാല്‍ ഈ വിഷയത്തില്‍ ഞാന്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ അല്ലെങ്കില്‍ വിദേശത്തോ ഉള്ള ബ്ലോഗര്‍മാര്‍ ഇക്കാര്യത്തെക്കുറിച്ച് അറിയുമെങ്കില്‍ ഒന്നു വ്യക്തമാക്കാനപേക്ഷ .
ചിലപ്പോള്‍ കയ്‌പ്പക്ക തന്നെ ആവണമെന്നില്ല.
ഇതേ സ്വഭാവമുള്ള മറ്റു പച്ചക്കറികളും ആകാം.
കയ്‌പ്പുരുചിയില്‍ തന്നെയാകാം വെക്കുന്നത്ത് ?
അല്ലെങ്കില്‍ കയ്‌പ്പ് കളയാന്‍ മറ്റു പല രീതി കളും അവലംബിക്കുന്നുണ്ടാകാം.
ഇവിടെ കയ്‌പ്പക്ക നീര്‍ ഔഷധമായി നിര്‍ദ്ദേശിക്കുന്നതുപോലെ അത്തരം കയ്പ്പുനീര്‍ പാനീയ ചികിത്സകള്‍ അവിടെയും ഉണ്ടോ ?
ബഹുമാന്യ ബ്ലോഗര്‍മാര്‍ സഹകരിക്കണമെന്നപേക്ഷ

Saturday, 26 April 2008
ബൈക്ക് മാന്ത്രികന്‍ ഹെല്‍മെറ്റ് വെച്ചില്ല ; ഫ്ലാഗ് ഓഫ് ചെയ്ത സി.ഐ ക്കു നോട്ടീസ്
ഹെല്‍മെറ്റ് വെക്കാതെയുള്ള മാന്ത്രികന്റെ ബൈക് പ്രകടനം ഫ്ലാഗ് ഓഫ് ചെയ്ത സി.ഐ ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചു.
കണ്ണുകെട്ടി ബൈക്ക് ഓടിച്ച മട്ടാഞ്ചേരി സ്വദേശി പ്രോ. ഷെരീഫ് അലിസാര്‍ ഹെല്‍മെറ്റ് വെയ്ക്കാതെയാണ് വാഹനം ഓടിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് ബൈക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത സി.ഐ യ്യോട് പോലീസ് കമ്മീഷണര്‍ വിശദീകരണം ചോദിച്ചത് . ഹെല്‍മെറ്റ് സംബന്ധിച്ച കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന കോടതി ഉത്തരവ് ഡി.ജി.പിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ജനമധ്യത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെയുള്ള പ്രകടനമെന്നതാണ് നോട്ടീസ് നല്‍കാന്‍ അസിസ്റ്റന്റ് കമ്മീഷണറെ നിര്‍ബ്ബന്ധിതനാക്കിയത് .
മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ ഹൈസ്ക്കൂള്‍ പൂവ്വ വിദ്യാര്‍ത്ഥി സംഗമത്തോടനു ബന്ധിച്ചായിരുന്നു ബൈക്ക് യാത്ര ,
ഒരു കലാപ്രകടനമെന്ന നിലയിലാണ് ഹെല്‍മെറ്റ് നിര്‍ബ്ബന്ധമാക്കാതിരുന്നതെന്ന് സി.ഐ അറിയിച്ചു
manorama News

Friday, 25 April 2008
കയ്പക്ക ഭക്ഷ്യവസ്തുവാണോ ?
കയ്പക്കകൊണ്ട് ഒട്ടേറെ വിഭവങ്ങള്‍ ഉണ്ടാക്കാം എന്നത് വാസ്തവമാണ്
.പക്ഷെ , എനിക്കു മനസ്സിലാവാത്തത് എന്താണെന്നുവെച്ചാല്‍ ഈ
കയ്പ്പുള്ള വസ്തു മനുഷ്യന്റെ ഭക്ഷ്യവസ്തു ആണോ എന്നതാണ് .
. ഓരോ ജീവ ജാലത്തിനും അതിനുതകുന്ന തരത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍
പ്രകൃതിയില്‍ തന്നെ ഉണ്ടല്ലോ . അവ തിരിച്ചറിയാന്‍ - ഇന്നതാണ് തന്റെ ഭക്ഷ്യവസ്തുവെന്ന് തിരിച്ചറിയാന്‍ - ആ ജീവിക്ക് സ്വതസിദ്ധമായ ജന്മ
വാസന ഉപയോഗപ്പെടുത്താവുന്നതേ ഉള്ളൂ.
.അത്തരത്തില്‍ ജന്മവാസനാ സിദ്ധാന്തത്തെ അടിസ്ഥാന മാക്കി ചിന്തിക്കയാണെങ്കില്‍ ഈ കയ്പ്പുള്ള
വസ്തു മനുഷ്യന്റെ ഭക്ഷ്യവസ്തു ആകുവാന്‍ ഇടയില്ല . ഇതിനുത്തരമായി , തീ കണ്ടുപിടിക്കുന്നതിനു മുന്‍പത്തെ മനുഷ്യന്റെ ഭക്ഷ്യവസ്തുക്കളെ ക്കുറിച്ച്
ചിന്തിച്ചാല്‍ മതി .
. അന്ന് മനുഷ്യന്‍ വേവിക്കാത്ത ഭക്ഷണമാണ് കഴിച്ചിരുന്നത് .( അങ്ങനെയെങ്കില്‍ ഇന്നത്തെ ഒട്ടുമിക്ക പച്ചക്കറികളും മനുഷ്യന്റെ
ഭക്ഷ്യവസ്തുവല്ല എന്ന സ്ഥിതിവിശേഷത്തിലേക്കാണ് നാം എത്തിച്ചേരുക .) അന്ന് വേവിക്കാത്ത ഭക്ഷണം കഴിച്ചിരുന്ന കാലത്ത് ഈ കയ്പ്പു
രുചിയുള്ള ഭക്ഷ്യവസ്തു ഒരിക്കലും മനുഷ്യന്റെ ആഹാരമായി തീര്‍ന്നിരിക്കാന്‍ ഇടയില്ല .’
.എന്നിട്ടും കയ്പ്പക്ക തോരന്‍ , കയ്പ്പക്ക പച്ചടി , കയ്പ്പക്ക വറുത്തത് , കയ്പ്പക്ക ഉപ്പേരി എന്നിവ പ്രസിദ്ധര്‍ തന്നെ .
.ഇത് ഏതോ മനുഷ്യന്റെ തെറ്റായ ആഹാരശീലമല്ല്ലേ .
.ഇങ്ങനെയൊക്കെ യുക്തിപരമായി ചിന്തിച്ചാല്‍ കയ്പ്പക്ക മനുഷ്യന്റെ ഭക്ഷ്യവസ്തു അല്ല എന്ന് മനസ്സിലാക്കാം.’
.എന്നീട്ടുമെന്തേ നാം തിരുത്താത്തേ
.ട്രിവാന്‍ഡ്രം തിരുവനന്തപുരമാക്കാനും കാലിക്കറ്റ് കോഴിക്കോടാക്കാനുമൊക്കെ പണിപ്പെടുന്നവരല്ലേ നാമൊക്കെ
.ഈ വിഷയമെന്തേ അതിന്റെ ചിന്തയില്‍ വരാഞ്ഞേ
.പ്രമുഖ ഡയറ്റീഷ്യന്മാരും ഈ വിധത്തില്‍ ചിന്തിക്കാത്തതെന്തേ
.ഇരുമ്പ് അല്ലെങ്കില്‍ ഇരുമ്പിന്റെ സംയുകതങ്ങള്‍ ഉണ്ട് എന്നൊക്കെ പറഞ്ഞ് ,അത് മനുഷ്യശരീരനിര്‍മ്മിതിക്കാവശ്യമാണ് എന്നൊക്കെയുള്ള
ശാസ്തീയത നിരത്തി - ഹീമോഗ്ലോബിനെ ചൂണ്ടിക്കാട്ടി ന്യായവാദങ്ങള്‍ നിരത്തുമ്പോള്‍ മനുഷ്യശരീരത്തെ ഒന്നായിക്കണ്ടുകൊണ്ടുള്ള ഭക്ഷ്യരീതി
അവലംബിക്കാത്തതന്തേ .
.പ്രമേഹക്കാര്‍ക്ക് കയ്പക്കനീര്‍ നല്ലതാണ് എന്നു പറഞ്ഞ് എത്രയോ പേര്‍ ഈ കയ്പുനീര്‍ പാനീയ ശിക്ഷ ഏറ്റുവാങ്ങിയീട്ടുണ്ട് .
.ചില പ്രകൃതി ചികിത്സകരും ഈ പാനീയ ചികിത്സ നിര്‍ദ്ദേശിക്കുന്നുണ്ട് .
.പ്രകൃതിജീവനത്തില്‍ ഭക്ഷണമാണ് മരുന്ന് എന്നാണല്ലോ പറയാറുള്ളത് .
.അതുകൊണ്ടുതന്നെ ഈ ഭക്ഷണ രീതി അപഹാസ്യമായി മാറുന്നു.
.മനുഷ്യന് തന്റെ സ്വാഭാവിക ഭക്ഷണം ഏതൊക്കെ യാണെന്ന വസ്തുത തന്നെ കൈമോശം വന്നുപോയിരിക്കുന്നു.
.ലോകത്തില്‍ രുചിഭേദങ്ങള്‍ പലതാണ് .
.കശ്മീരിലാണെന്നു തോന്നുന്നു ; നാളികേരപ്പാലൊഴിച്ച് മധുരമിട്ട് ആണ് മത്സ്യക്കറി വെക്കുന്നത് .
.അവിടത്തെ വെജിറ്റേറിയന്മാരായ ചില ബ്രാംഫ്മണ വംശജര്‍ ഇത് കഴിക്കുന്നുമുണ്ട്.
.നമ്മൂടെ അവിടേയും വെജിറ്റേറിയന്മാര്‍ പാല്‍ കുടിക്കുന്നില്ലേ.
. പാല്‍ ഒരിക്കലും സസ്യജന്യമായ ഭക്ഷ്യവസ്തു അല്ലല്ലോ
.ജന്തു ജന്യം തന്നെയാണ് പാല്‍ .
.അവിടേയും ചില ഭേദഗതികള്‍ - ഇന്റര്‍നാഷണല്‍ ഡേറ്റ് ലൈന്റെ പോലെ - വരുത്തേണ്ടിവരുന്നു.!
.പാലൊഴിച്ച ചായ കുടിച്ചാല്‍ പിന്നെ വെജിറ്റേറിയന്‍ എന്നു പറയാനൊക്കുമോ ?
.ആവോ കണ്ടറിയണം .
.കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു ‘ പെട്രോള്‍ കുടിക്കുന്ന ‘ ഒരു കുട്ടിയെക്കുറിച്ച് !
.അവന് അത് വിശേഷാല്‍ ആണത്രെ.
.എന്നുകരുതി പെട്രോള്‍ മനുഷ്യന്റെ ഭക്ഷ്യവസ്തു ആണെന്നു പറയുവാന്‍ സാധിക്കുമോ ?
.മറ്റൊരു രസകരമായ വാര്‍ത്തയും കണ്ടിരുന്നു
.ഒരു കുട്ടിയുടെ സവിശേഷ മായ രുചിയാണത്രെ - ചായയും ഉണക്കമീന്‍ വറുത്തതും - എങ്ങനെയുണ്ട് കോമ്പിനേഷന്‍ /
.നമുക്ക് കയ്പക്കയിലേക്ക് മടങ്ങാം
.കയ്പ്പക്ക നാളികേരപ്പാലില്‍ പുളിയൊഴിച്ചു വെക്കുന്ന കറിയുണ്ട് .
.ചിലര്‍ക്ക് അത് വിശേഷമാണ്
.പക്ഷെ , നാളികേരപ്പാലിലും പുളിയിലും കയ്പ്പക്കയുടെ കയ്പ്പ് അപ്രത്യക്ഷമായിരിക്കും
.ചിലര്‍ക്ക് കയ്പ്പക്കയുടെ കയ്പ്പ് ഇഷ്ടമാണത്രെ.
.കയ്പ്പുള്ള ലേഹ്യങ്ങള്‍ ചിലര്‍ ടീസ്പൂണിലെടുത്ത് നക്കി നുണഞ്ഞ് കഴിക്കുന്നത് കണ്ടീട്ടില്ലേ
.എന്തോ ഒരു തെറ്റായ കണ്ടീഷനിംഗ് എന്നല്ലാതെ എന്തു പറയാന്‍
.ലോകത്ത് മറ്റ് ഏതൊക്കെ സ്ഥലങ്ങളിലാണാവോ ഈ കയ്പക്കയെയും അവയുടെ ബന്ധുമിത്രാതികളെയുമൊക്കെ കറിക്കുവേണ്ടി
.
ഉപയൊഗിക്കുന്നത് ?
.നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഉപയോഗിക്കാം , അത് നമുക്ക് മനസ്സിലാക്കാം.
.ചൈനക്കാര്‍ പാമ്പിനേയും പ്രാണിയേയുമൊക്കെ തിന്നുന്നതിനു പിന്നിലെ മനശാസ്ത്രം പണ്ടത്തെ ഭക്ഷ്യക്ഷാമമായിരുന്നുവെന്ന് എവിടെയൊ
വായിച്ചത് ഓര്‍മ്മവരുന്നു.
.ശരിയായിരിക്കാം അഥവാ തെറ്റായിരിക്കാം .
.ഞാന്‍ തര്‍ക്കിക്കാന്‍ മുതിരുന്നില്ല.
.മറ്റൊരു സംശയം ?
.ഈ മാമ്പഴത്തെ എന്തിനാ പുളിശ്ശേരിയാക്കുന്നേ ?
.മാമ്പഴം അങ്ങനെയങ്ങ് ഭക്ഷിച്ചുകൂടെ
.പാല്‍ ബാക്ടീരിയയുടെ പ്രവത്തനഫലമായി കേടാകുന്നതാണ് നാം ആസ്വാദ്യതയോടെ കഴിക്കുന്ന തൈര് എന്ന ദ്രാവകം എന്ന വസ്തുത
എല്ലാവര്‍ക്കും അറിയാം .
.ഇതിനെയോക്കെ ഈ നല്ല മാമ്പഴവുമായി മിക്സ് ചെയ്ത് ചൂടാക്കിയെടുക്കണോ
.ആരുടെ കണ്ടുപിടുത്തമാണോ ഈ മാമ്പഴപുളിശ്ശേരി ?
.(ചെറുശേരിയുടെ കാലത്ത് ഇത് ഉണ്ടായിരുന്നുവോ ആവോ
.
.മഹാഭാരത കാലഘട്ടത്തീല്‍ ചീരക്കറി ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത് - കാരണം അക്ഷയപാത്രം തന്നെ .
.പക്ഷെ അതൊക്കെ തെളിവായി എടുക്കുവാന്‍ പറ്റുമോ ?)
.ചിലപ്പോള്‍ പഴമ്പൊരി ഉണ്ടായതുപോലെ ആകുമോ
.പഴം അമിതമായി പഴുത്തുപോയി .വിരുന്നുകാര്‍ക്കുവേണ്ടി വാങ്ങിച്ചതാണ് . ഇനി എങ്ങനെ അവരുടെ മുന്നില്‍ വെക്കും ?
.പിന്നെ എന്താ ചെയ്യാ
.അപ്പോ അവനെയങ്ങ് തോലികളഞ്ഞ് വലിപ്പമനുസരിച്ച് രണ്ടോ മൂന്നോ സ്ലൈസാക്കി മാവില്‍ മുക്കി പൊരിച്ചെടുത്തു.
.അത്ര തന്നെ
.വിരുന്നു കാര്‍ക്ക് ഇഷ്ടപ്പെട്ടു.
. പെണ്ണിനെ കെട്ടിക്കൊണ്ടും പോയി
.
സംഗതി ഭേഷ് . പഴം പോരി ക്ലിക്ക്‍ഡ് . പിന്നെ അത് ചെയിന്‍ റിയാക്ഷന്‍ പോലെയായി
.ആകര്‍ഷിക്കാന്‍ വേണ്ടി മാവില്‍ മഞ്ഞള്‍ അല്പം ചേര്‍ത്താല്‍ ഉഗ്രന്‍ .
.ഒരു സ്പെഷല്‍ ടൈപ്പ് പഴം പൊരിയുണ്ട്
.സ്ലൈസ് ചെയ്ത് പഴം മാവില്‍ മുക്കിയതിനുശേഷം അല്പം ഉപ്പും മുളകും മിക്സ് ചെയ്ത് കുഴമ്പ് ചെറുതായൊന്നു പുരട്ടും എന്നീട്ട് പൊരിച്ചെടുക്കും.
.അപ്പോള്‍ ആദ്യം കടിക്കുമ്പോള്‍ വായില്‍ എരിവ് വരും , പിന്നേയോ നേന്ത്രപ്പഴത്തിന്റെ മധുരവും
.അതായത് , മധുരമുള്ള ചുടുചായയുടേയും എരിവുള്ള പരിപ്പുവടയുടേയും പാളന്‍കോടന്‍ പഴത്തിന്റേയും കൂട്ടുമുന്നണിയുടെ ടേസ്റ്റ് ഒന്ന് സങ്കല്പിച്ചു
നോക്കിയ്യെ
.
.ചിലര്‍ക്ക് ഈ കൂട്ടുമുന്നണിയെ വളരേ ഇഷ്ടമാണ് .
.എന്നുവെച്ചാല്‍ നേരെ വാ നേരെ പ്പോ എന്ന മട്ടിലല്ല ചിലരുടെ ചിന്താഗതി എന്നര്‍ത്ഥം
.ചിലര്‍ക്ക് പാചക രംഗത്ത് മിശ്രവിവാഹ സിദ്ധാന്തം വലിയ ഇഷ്ടമാണ് .
.അതുകൊണ്ടുതന്നെ അവര്‍ ചക്ക വരട്ടി എടുക്കുന്നതിനു പകരം പപ്പക്കായ പഴുത്തത് വരട്ടിയെടുക്കും .
.അപ്പോഴോ ഒന്നാംതരം പപ്പായ വരട്ടിയായി .വിര ശല്യത്തിന് ഒന്നാംതരം ഔഷധമെന്ന വ്യാജേന നല്‍കുകയും ചെയ്യും
.ഓണക്കാലത്ത് പഴം അധിക മായി പഴുത്തുപോയാല്‍ പഴം വരട്ടലായി .
.നെയ്യിലിട്ട് വരട്ടിയാല്‍ സംഗതി ഗംഭീരമായി
.ഇത് തന്നെ ദിവസം രണ്ടുനേരം രണ്ടു റ്റീസ്പൂണ്‍ വീതം കഴിച്ചാല്‍ ബൂസ്റ്റിനെ ഇടിച്ചു തകര്‍ക്കാനുള്ള കരുത്തു കിട്ടുംഈ അടുത്തിടെ പ്രസിദ്ധനായ ഒരു ഐ.എ.എസു കാരന്‍ തന്റെ സത്യാന്വേഷണ പാചക പരീക്ഷണത്തെ ക്കുറിച്ച് എഴുതിയതു
വായിക്കാനിടയായി.
.അദ്ദേഹത്തിന്റെ ഒരു കുസൃതിനോക്കണെ
.ഭാര്യയും മക്കളും പള്ളിയില്‍ പോയ നേരത്ത് അടുക്കളയില്‍ കയറിയാണ് കുരുത്തക്കേട് കാട്ടിയത്
.ചേന കഷണമായി അരിഞ്ഞ് ഒന്ന് വേവീച്ചെടുത്ത് .
.തലേന്നത്തെ ഇറച്ചിവെച്ച ചീനച്ചട്ടിയെടുത്തു.
.പാത്രത്തില്‍ ചാറുമാത്രം ; കഷണങ്ങള്‍ ഒന്നുമില്ല
.അതിയാന്‍ പിന്നെ മടിച്ചില്ല ; വേവിച്ച ചേന ക്കഷണങ്ങള്‍ എല്ലാം ആ ചാറില്‍ ഇട്ട് ഒന്നു വറ്റിച്ചെടുത്തു
.ഭാര്യയും മക്കളും പള്ളിയില്‍നിന്ന് തിരിച്ചു വന്ന് ഭക്ഷണം വിളമ്പിയപ്പോള്‍ ഒരു സര്‍പ്രൈസ് ആയി ഇവനെ പുറത്തെടുത്തു.
.എല്ലാവരും ടേസ്റ്റ് നോക്കിയതെ .
.കഷണം എന്തെന്നു പറയാന്‍ വയ്യ .
.ഇറച്ചിയല്ല ഉറപ്പ്
.പിന്നെ എന്താ /
.അവസാനം പരാജയം സമ്മതിച്ചപ്പോള്‍ വിജയി തന്നെ ഉത്തരം പറഞ്ഞു
.ഈ ചേനക്കര്യം അപ്പോള്‍ ഇതാണോ ഈ ആനക്കാര്യത്തിലെന്നായെത്രെ സകുടുബം
.പക്ഷെ , അങ്ങനെ പുച്ഛിച്ചുവെന്നാലും ബാക്കിയായി ഒരു ചേന ക്കഷണവും ഇല്ലായിരുന്നു എന്ന് അഭിമാന പൂര്‍വം ഇതിയാന്‍ .
.പക്ഷെ ഇവിടേയു ഒരു സംശയം ചേന മനുഷ്യന്റെ ഭക്ഷ്യവസ്തു ആണോ ?
.ചേന പച്ചക്ക് തിന്നുവാന്‍ പറ്റുമോ ?
.ഇല്ല , തന്നെ
.ഇനി ഞാന്‍ കയ്പ്പക്കയയുടെ കാര്യത്തില്‍ ആവര്‍ത്തിച്ചവയൊക്കെ വീണ്ടും ആവര്‍ത്തിക്കുന്നില്ല
.അതൊക്കെ ആവശ്യക്കാര്‍ സ്വയം വിശകലനം ചെയ്താല്‍ മതി
.ഇന്ത്യന്‍ സംസ്കാരം എന്നുവെച്ചാല്‍ എന്താ ?
.നാനാത്വത്തിലെ ഏകത്വം തന്നെ
.
.അതുപോലെ ഭൂമിയിലെ പാചക സംസ്കാരവും ഈ നാനാത്വത്തിലെ ഏകത്വം തന്നെയാണ്
.ചൂടാക്കുക , പൊരിക്കുക - ഉപ്പ് , മുളക് , മധുരം എന്നിവ കൊണ്ട് വ്യത്യസ്ത കോമ്പിനേഷന്‍ ഉണ്ടാക്കുക
.എന്നാണാവോ ഈ പാചകരംഗത്ത് ഒരു ഏകീകൃത നിയമം വരാന്‍ പോകുന്നത് ?

Thursday, 24 April 2008
നേന്ത്രക്കായ ഉപ്പേരിയില്‍ ഇനി കൃത്രിമ നിറം ചേര്‍ക്കില്ല: ബേക്കറി തൊഴിലാളിയൂണിയന്‍
കായ ഉപ്പേരിക്ക് സ്വര്‍ണ്ണവര്‍ണ്ണ മുള്ള നിറം ചേര്‍ക്കുന്നത് കര്‍ശനമായി നിരോധിക്കണമെന്ന് ബേക്കറി ഉടമകളുടേയും തൊഴിലാളികളുടേയും സംഘടനയായ ബേക്കേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചു .കേക്കിലും ബിരിയാണിയിലും മറ്റും കൃത്രിമ നിറം ചേര്‍ക്കുന്നത് ഒഴിവാക്കാന്‍ അസോസിയേഷന്റെ ആദ്യ സമ്മേളനം തീരുമാനിച്ചിരുന്നു.
മഞ്ഞള്‍ ഉള്‍പ്പെടെയുള്ള സ്വാഭാവിക നിറങ്ങള്‍ ചേര്‍ക്കുന്നതിനു തടസ്സമില്ല. കൃത്രിമ നിറം ചേര്‍ത്ത് ഉപ്പേരി അന്യ സംസ്ഥാനങ്ങലില്‍ നിന്നു വന്‍തോതില്‍ എത്തുന്നുണ്ട്.അവ തിരിച്ചറിയാനും കായ ഉപ്പേരി വിപണിയില്‍ കേരളത്തിന്റെ കുത്തക നിലനിര്‍ത്താനും കൂ

Wednesday, 23 April 2008
ഗുരുവായൂരില്‍ പാരസറ്റമോള്‍ ഗുളികകൊണ്ട് തുലാഭാരം !
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാരസറ്റമോള്‍ ഗുളികകൊണ്ട് തുലാഭാരം നടന്നു.
ക്ഷേത്രത്തിനു പുറത്തായിരുന്നു തുലാഭാരം .76 കിലോ ഗുളിക വേണ്ടിവന്നു. ഇത് ദേവസ്വം മെഡിക്കല്‍ ബോര്‍ഡിനു കൈമാറി

Sunday, 13 April 2008
നികുതിയില്‍ കൃത്രിമം : മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഭാര്യക്ക് 10,000 രൂപ പിഴ !!
തെറ്റായ പാന്‍നമ്പര്‍ എഴുതി നികുതി റിട്ടേണ്‍ രേഖ സമര്‍പ്പിച്ചതിന് മധ്യപ്രദേശ് നിയമസഭാ പ്രതിപക്ഷ കക്ഷിനേതാവ് ജമുനാദേവി നല്‍കിയ
പരാതിയിന്മേല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്റെ ഭാര്യ സാധനാ സിംഗിന് ആദായനികുതി കമ്മീഷണര്‍ 10,000 രൂപ പിഴ
പിഴ ശിക്ഷ വിധിച്ചു.

ബഹിരാകാശത്തെത്തിയ ആദ്യ ജീവിയായ ലെയ്‌ക്കയുടെ പ്രതിമ റഷ്യയില്‍ സ്ഥാപിച്ചു!!
ലോകത്തിലെ ആദ്യ ബഹിരാകാശ ജീവിയായ ലെയ്‌ക്കയുടെ ( നായ ) പ്രതിമ റഷ്യയില്‍ അനാവരണം ചെയ്തു.1957 ല്‍ സ്പുട്‌നിക്കിലായിരുന്നു
ലെയ്‌ക്കയുടെ യാത്ര . ഈ ദൌത്യത്തിനായി തിരഞെടുക്കുമുന്‍പേ ലെയ്‌ക്ക ഒരു തെരുവുനായ ആയിരുന്നു. നായ എന്ന ജീവിക്ക് ഒരു പ്രത്യേക
സ്ഥലത്ത് അനങ്ങാതെയിരിക്കാന്‍ കഴിവുള്ളതുകൊണ്ടാണ് ബഹിരാകാശ യാത്രക്കായി നായയെ തിരഞ്ഞെടുത്തത് എന്ന് പറയപ്പെടുന്നത് .
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിഗ്രഹാരാധനക്കനുകൂലമായ നിലപാട് റഷ്യ എടുക്കുന്നതിനെ അന്താരാഷ്ട്ര സമൂഹം
കൌതുകത്തോടെയാണ് നോക്കിക്കാണുന്നത് .

തൃശൂര്‍ ; അയ്യന്തോളിലെ മദ്യ ഷാപ്പ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു
അയ്യന്തോള്‍ - കാഞ്ഞാണി റോഡില്‍ അശോക് നഗറിനും കല്‍ഹാര അപ്പാര്‍ട്ട്മെന്റിനും സമീപം ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങാനിരുന്ന
വിദേശ മദ്യഷാപ്പ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചതായി സമര സമിതിക്ക് അറിയിപ്പ് ലഭിച്ചു.ഇതിനെ തുടര്‍ന്ന് സമരം
തല്‍ക്കാലത്തേക്ക് നിറുത്തിവെച്ചു.
ഷാപ്പുമാറ്റാന്‍ സഹായിച്ച ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും സമരസമിതി അനുമോദിച്ചു.

Saturday, 12 April 2008
കോണ്‍സ്റ്റബിള്‍ വിനയയുടെ പരാതി പ്രത്യേക കമ്മറ്റി അന്വേഷിക്കണെമെന്ന് ഹൈക്കോടതി !
ജോലിസ്ഥലത്തെ പീഡനമാരോപ്പിച്ച് അമ്പല വയല്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ വിനയ സമര്‍പ്പിച്ച പരാതി സുപ്രീംകോടതി വിധിയില്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം പ്രത്യേക കോടതി അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഡൂട്ടി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞെന്നാണ് വിനയയുടെ പരാതി. തര്‍ക്കത്തിലുള്‍പ്പെട്ട എല്ലാവര്‍ക്കുകെതിരെ വകുപ്പുതല അച്ചടക്ക നടപടി ആരംഭിച്ച സാഹചര്യത്തിലാണ് വിനയ കോടതിയിലെത്തിയത്

തൃശൂര്‍ പൂരം വെടിക്കെട്ട് ; അപകടത്തിന്റെ ഉത്തരവാദിത്തം കെട്ടിട ഉടമസ്ഥര്‍ക്കെന്ന് കോര്‍പ്പറേഷന്‍ !!
പൂരത്തോടനുബന്ധിച്ചൂള്ള സാമ്പിള്‍വെടിക്കെട്ട് , കുടമാറ്റം , പൂരവെടിക്കെട്ട് എന്നിവ കാണുന്നതിനായി സ്വരാജ് റൌണ്ടിലും മറ്റുമുള്ള കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ച കെട്ടിടങ്ങലിലും പണിപുര്‍ത്തിയാക്കാത്ത കെട്ടിടങ്ങളിലും ആളുകളെ കയറ്റുന്നതും കയറുന്നതും അപകടം ഉണ്ടാക്കും .ഇങ്ങനെ സംഭവിക്കുന്ന അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കെട്ടിട ഉടമസ്ഥനില്‍ നിക്ഷിപ്തമാണെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.
Thursday, 10 April 2008
ബുദ്ധിമാന്ദ്യം ഉള്ളവര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ യാത്രാ സൌജന്യം !!
ബധിരര്‍ക്കും മൂകര്‍ക്കും നല്‍കുന്നതുപോലെ ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും കെ.എസ് .ആര്‍ .റ്റി.സി ബസ്സില്‍ യാത്രാ സൌജന്യം അനുവദിക്കാന്‍ കേരള മന്ത്രി സഭ തീരുമാനിച്ചു.
Wednesday, 2 April 2008
സുരേഷ് ഗോപി പോലീസ് യൂണിഫോം ധരിച്ചെത്തിയത് ; പ്രശ്നം കോടതിയിലെത്തി
പോലിസ് സൂപ്രണ്ടിന്റെ വേഷം ധരിച്ചു കടവന്ത്രയില്‍ ജനമൈത്രി സുരക്ഷാപദ്ധതി ഉദ്‌ഘാടനച്ചടങ്ങിനെത്തിയ സിനിമാതാരം സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി.
ഔദ്യോദിക ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത യൂണിഫോം അണിഞ്ഞ് ചടങ്ങിനെത്തിയ സുരേഷ് ഗോപിയെ അസിസ്റ്റന്റ് കമ്മീഷണര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചാനയിച്ചത് പോലീസ് സേനക്ക് അപമാനകരമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട് .
ഔദ്യോദിക പദവികളൊന്നും ഇല്ലാതെ പോലീസ് ഓഫീസര്‍ ചമഞ്ഞ സുരേഷ് ഗോപി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 170 , കേരള പോലീസ് ആക്റ്റിലെ 40 വകുപ്പുകള്‍ പ്രകാരം ശിക്ഷാരഹമാണെന്നാണ് വാദം .

Monday, 31 March 2008
ഗോവധം : ബ്രിട്ടണിലെ ഹിന്ദുക്ഷേത്രം നഷ്ട പരിഹാരം തേടുന്നു !
ക്ഷേത്രത്തില്‍ നടയിരുത്തിയ ഗോമാതാവിനെ കൊന്നതിനു നഷ്ട പരിഹാരമാവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ കോടതിയിലെത്തി. ബ്രിട്ടണിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമായ ഹെട് ഫഡ് ഷെര്‍ ഭക്തി വേദാന്ത ക്ഷേത്രാധികാരികളാണ് മൃഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്രിട്ടണിലെ റോയല്‍ സൊസൈറ്റിക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത് .കഴിഞ്ഞ ഡിസംബറില്‍ ക്ഷേത്രവളപ്പില്‍ ചികിത്സയിലായിരുന്ന പശുവിനെ അതിക്രമിച്ചുകടന്നു കൊല്ലുകയായിരുന്നുവെത്രെ. പശുവിനെ ആരാധിക്കുന്നതിനിടയില്‍ കൊന്നു കളഞ്ഞത് ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ ആരോപിച്ചു.
അസ്ഥികള്‍ ഒടിഞ്ഞ് ദേഹം മുഴുവന്‍ പുഴുവരിച്ചുകിടക്കുന്ന പശുവിനു ദയാവധം നല്‍കുക മാത്രമാണ് ചെയ്തതെന്ന് റോയല്‍ സൊസൈറ്റി ഡയറക്ടര്‍ ജോണ്‍ റോള്‍സ് പറഞ്ഞു .

Thursday, 20 March 2008
ഇഷ്ടക്കാരെ ജഡ്ജിമാരാക്കുന്നു എന്ന വിമര്‍ശനം ഉണ്ടെന്നു കേന്ദ്രം !!
ശിങ്കിടികളേയും ബന്ധുക്കളേയും രാജ്യത്തെ ഉയര്‍ന്ന നീതിപീഠങ്ങളില്‍ നിയമിക്കുന്നതിന്യുള്ള പ്രവണത കാണുന്നുവെന്നുള്ള വിമര്‍ശനം ഉയര്‍ന്നീട്ടുള്ളതാനെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.
ജഡ്ജിമാരുടെ നിയമന സംവിധാനത്തില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശമൊന്നും ഇല്ലത്രെ. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ നിയമമന്ത്രി അറിയിക്കുകയായിരുന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജി നിയമനം സംബന്ധിച്ച് സുപ്രീംകോടതി കൊളീജിയം കൈക്കൊള്ളൂന്ന നടപടി ക്രമത്തില്‍ വീഴ്ച്യുണ്ടെന്ന വിമര്‍ശനം സര്‍ക്കരിന്റെ ശ്രദ്ധയില്‍പ്പെട്ടീറ്റുണ്ടോ എന്നായിരുന്നു രാജ്യസഭയിലെ ചോദ്യം . ഇത് ശ്രദ്ധയില്‍പ്പേട്ടീട്ടുണ്ടെന്ന് മന്ത്രി മറുപടി പറഞ്ഞു,

മദ്യവില്പനയില്ലാത്ത ദിവസങ്ങളില്‍ വാഹനാപകടങ്ങള്‍ കുറവ് !!!!
സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാത്ത ദിവസം താരതമ്യന വാഹനാപകടങ്ങള്‍ കുറവാണെന്ന് മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.
ജയില്‍മോചിതയായ സൌദി വനിതയ്ക്ക് അരക്കോടി രൂപ പാരിതോഷികം !!
തടവുശിക്ഷക്കിടെ ഖുറാന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയ വനിതക്ക് മോചനത്തെ ത്തുടര്‍ന്ന് സൌദി രാജകുമാരന്‍ അരക്കോടി രൂപ സമ്മാനിച്ചു.
23 കാരിയും മൂന്നു കുട്ടികളുടെ മാതാവുമായ സമീറക്കാണ് ജയിമോചനത്തോടൊപ്പം പാരിതോഷികവും ലഭിച്ചത് .
ഖാലിദ് മുഹമ്മദ് ഖുലൈസ എന്നയാളെ വധിച്ചതിന് ശിക്ഷിക്കപ്പെട്ട് അബയിലെ വനിതാ ജയിലില്‍ ഏഴുവരഷം ചെലവിട്ടു കഴിഞ്ഞപ്പോള്‍ സമീറക്ക് കുലൈസ് കുടുംബാംഗങ്ങള്‍ മാപ്പ് നല്‍കുകയായിരുന്നു.
ഇക്കാലങ്ങളില്‍ അല്ലാഹുവിനോടു മാപ്പിരന്ന യുവതി ഖുറാന്‍ മുഴുവന്‍ മനഃപ്പാഠമാക്കിയത് ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടു.തുടര്‍ന്നാണ് ശിക്ഷാ ഇളവിനും പാരിതോഷികത്തിനുകൊക്കെ നടപടിയുണ്ടായത്

രണ്ടാം ഭാര്യയ്ക്കും ചെലവിനു കോടുക്കണം : സുപ്രീം കോടതി !!
ഭാര്യയുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കേ അവരുടെ അനുജത്തിയെക്കൂടി വിവാഹം ചെയ്യുന്ന മുസ്ലീം പുരുഷന്‍ രണ്ടാം വിവാഹം ക്രമപ്രകാരവും ആചാരപ്രകാരവുമുള്ളതല്ലേങ്കില്‍ രണ്ടാം ഭാര്യയ്ക്കും മക്കള്‍കും ചെലവിനു കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണെന്നു സുപ്രീം കോടതി വിധിച്ചു.
അവധിക്കാല ക്ലാസ് നിയന്ത്രണം ; ഹൈക്കോടതിയില്‍ ഹര്‍ജി
സി.ബി. എസ്. ഇ , ഐ .സി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളുകളില്‍ ഏപ്രില്‍ , മേയ് മാസങ്ങളില്‍ ക്ലാസ് നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പേടൂത്തിയ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.അടിമാലി വിശ്വദീപ്തി പബ്ലിക്ക് സ്ക്കൂള്‍ മാനേജര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും മറ്റും കോടതി നോട്ടീസ് പുറപ്പെടുച്ചീട്ടുണ്ട് .
ഗോര്‍ബച്ചേവ് ക്രിസ്ത്യന്‍ വിശ്വാസി !!!!! പള്ളിയില്‍പ്പോയി പ്രാര്‍ത്ഥിച്ചു.!!
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു വഴിവെച്ച ഗോര്‍ബച്ചേവ് (77) താന്‍ ക്രിസ്ത്യാനിയാണെന്ന് ഇതാദ്യമായി അംഗീകരിച്ചു.ഇറ്റലിയില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയപ്പോഴാണ് അദ്ദേഹം തന്റെ യുക്തിവാദി മുഖമ്മൂടി വലിച്ചെറിഞ്ഞത് വിശുദ്ധ സെന്റ് ഫ്രാന്‍സിസ് എനിക്ക് ക്രിസ്തുവിനെപ്പോലെയാണ് എന്നുപറഞ്ഞ ഗോര്‍ബച്ചേവ് ബസലിക്കയില്‍നിന്ന് മതഗ്രന്ഥങ്ങള്‍ ചോദിച്ചുവാങ്ങി . ക്രിസ്ത്യന്‍ മാതാലിതാക്കളുടെ മകനായി പിറന്ന ഗോര്‍ബച്ചേവിന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ മാമ്മോദിസ നല്‍കിയിട്ടുണ്ടെന്ന് പറയുന്നു.
പ്രകൃതിയാണ് എന്റെ ദൈവം എന്നാണ് ഗോര്‍ബച്ചേവ് ഇക്കാല മത്രയും പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹം ക്രിസ്ത്യാനിയാനെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. അത് പലപ്പോഴും പറഞ്ഞീട്ടുള്ളത് അദ്ദേഹത്തിന്റെ ഭരണകാലത്ത് അമേരിക്കന്‍ പ്രസിഡന്റാായിരുന്ന റോണാള്‍ഡ് റീഗനാണ് . പക്ഷെ അന്നത് ശത്രുപക്ഷ പ്രസ്താവന മാത്രമായേ മാദ്ധ്യമ സമൂഹം ഗൌരവത്തിലെടുത്തിരുന്നുള്ളു.
മാത്രമല്ല , വയസ്സാകുമ്പോള്‍ ജീവിത വിശ്വാസങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും എതിരായ നിലപാടെക്കുക്കുക എന്ന മാനസീകാവസ്ഥ ( മാനസീക രോഗം ) പലര്‍ക്കും ഉണ്ടാകാറുണ്ടത്രെ . ഇത് ഒരു തരത്തിലുള്ള മസ്തിഷ്ക അപചയം മൂലം സംഭവിക്കാമത്രെ !

കൊയ്യാന്‍ വിദേശത്തുനിന്നു മക്കളെ തിരിച്ചു വിളിച്ചു!!!
കൊയ്യാന്‍ തൊഴിലാലികളെ കിട്ടാതെ വലഞ്ഞ കര്‍ഷകന്‍ വിദേശത്തായിരുന്ന മക്കളെ തിരിച്ചുവിളിച്ചു. കോഴഞ്ചേരി നീര്‍വിളാകം കോയൊപ്പറമ്പത്ത് കെ.വി. ജോണാണ് ലണ്ടനിലും ദുബായിലും ജോലിചെയ്യുന്ന മക്കളേയും മരുമക്കളേയും വിളിച്ചുവരുത്തി പാടം കൊയ്തത് . അര ഏക്കര്‍ പാടം കൊയ്തെടുത്ത ഉടന്‍ മെതിച്ച് നെല്ല് അറയിലെത്തിച്ചു
മനോരമ വാര്‍ത്ത
മനോരമ വാര്‍ത്ത
Saturday, 15 March 2008
മജിസ്ട്രേറ്റും എ.എസ്.പി യും തമ്മിലുള്ള കേസ് ഒടുവില്‍ ഒത്തുതീരുന്നു.

വാഹന പരിശോധനക്കിടെ എ.എസ്.പി സിദ്ധാര്‍ത്ഥ സാഹ്‌നി അന്യായമായി തടഞ്ഞുനിറുത്തി കയ്യേറ്റം ചെയ്തുവെന്നും വാഹനത്തിന്റെ താക്കോല്‍ എടുത്തുമാറ്റിയെന്നും ആരോപിച്ച് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ( നമ്പര്‍ 2 ) വി സതീഷ് കുമാര്‍ നല്‍കിയ സ്വകാര്യ അന്യായം ഒത്തുതീര്‍പ്പായി. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇരുവരും ജില്ലാ ജഡ്‌ജി മൊയ്തീന്‍ കുഞ്ഞിന്റെ ചേമ്പറില്‍ ഹാജരായി കേസ് തീര്‍ക്കാന്‍ സമ്മതിക്കുകയായിരുന്നു. സ്വകാര്യ അന്യായം പിന്‍വലിക്കുന്നതായി സി.ജെ.എം.ഇ ഫ്രാന്‍സിസ്സിനു മുന്‍പായി കെ.വി. സതീഷ് കുമാര്‍ അറിയിച്ചു.
ഹൈക്കോടതി മുമ്പാകെ ഒത്തുതീര്‍പ്പിനുള്ള സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇരു കക്ഷികളും പരസ്പരം ഖേദം പ്രകടിപ്പിച്ച് സൌഹൃദത്തില്‍ പിരിയാന്‍ കോടതി നിര്‍ദ്ദേശിച്ചു. പരസ്പരം നല്‍കിയുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ ഇരു കൂട്ടരോടും നിര്‍ദ്ദേശിച്ച കോടതി 17 നു കേസ് വീണ്ടും പരിഗണിക്കും. മജിസ്ട്രേറ്റും അഭിഭാഷകരും കക്ഷികളും നെരിടുന്ന ബുദ്ധിമുട്ടുകളും ബോധ്യപ്പെടാന്‍ പത്തനംതിട്ട സി.ജെ.എം കോടതി നടപടികള്‍ കുറച്ചുസമയ, നിരീക്ഷിക്കുമെന്നും സിദ്ധാര്‍ത്ഥ സാഹ്‌നിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് 15 മിനിട്ടിലേറെ അദ്ദേഹം സി.ജെ.എം കോടതിയില്‍ ഇരുന്നു.
ന്യായാധിപനും നിയമപാലകനും ഏറ്റുമുട്ടിയ അപൂര്‍വ്വമായ കേസാണ് രണ്ടുവര്‍ഷത്തിനുശേഷം ഒത്തുതീര്‍പ്പാക്കുന്നത് .
ഇതിടിടെ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സാഹ്‌നി ഒരു വര്‍ഷത്തിലേറെ നീണ്ട ചികിത്സക്കുശേഷം ഊന്നുവടിയുടെ സഹായത്തോടെയാണ് ഹാജരായത് . പോലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ ടെലികമ്മ്യൂനിക്കേഷന്‍സ് എസ്.പി യാണ് സാഹനി ഇപ്പോള്‍ .
കഥയുടെ ചരിത്രം ഇങ്ങനെ :-
2006 ജനുവരി 29 രാത്രി ഒന്‍പതരയോടെ യാണ് സംഭവങ്ങളുടെ തുടക്കം . പോലീസുകാന്‍ കൈകാണിച്ചതിനെ തുടര്‍ന്ന് റോഡരുകില്‍ വാഹനം ഒതുക്കി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ എ.എസ്.പി. ഓടിയെത്തി ബലമായി താക്കോല്‍ ഊരിമാറ്റിയെന്നും കയ്യേറ്റം ചെയ്തെന്നുമായിരുന്നു പരാതി. പിന്നീട് ജില്ലാ കളക്ടര്‍ എ,കെ രാജന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് താക്കോല്‍ തിരികെ നല്‍കിയത് .
വഴക്ക് പിന്നീട് അഭിഭാഷകര്‍ ഏറ്റെടുത്തു.
കോടതി ബഹിഷ്കരിച്ച് പ്രതിഷേധദിനം ആചരിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
ഇതിന്റെ പേരില്‍ പോലീസ് അഭിഭാഷകര്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസ് പിന്നീട് വെറുതെ വിട്ടിരുന്നു.
ജില്ലാ ജഡ്‌ജി ഇ. മൊയ്തീന്‍ കുഞ്ഞും ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കൊട്ടയം ജില്ലാ ജഡ്ജി ആര്‍ നടരാജനും തെളിവെടിപ്പുനടത്തി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിച്ചിരുന്നു.
മജിസ്ട്രേട് നല്‍കിയ സ്വകാര്യ അന്യായത്തിന്റെ തുടര്‍നടപടികള്‍ ജില്ലക്ക് പുറത്തേക്ക് മാറ്റണമെന്നും സ്വകാര്യ അന്യായത്തെ തുടര്‍ന്ന് എടുത്ത കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സാഹ്‌നിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2006 മേയ് 10 നു നടന്ന അപകടത്തിലാണ് സാഹ്‌നിക്കു ഗുരുതരമായി പരുക്കേറ്റത് .അദ്ദേഹം ഓടിച്ച പോലീസ് ജീപ്പില്‍ ലോറി ഇടിക്കുകയായിരുന്നു.നട്ടെല്ലും ഇടുപ്പും ചേരുന്ന ഭാഗത്ത് ക്ഷതം സംഭവിച്ചതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഡല്‍ഹിയിലും ഒരുവര്‍ഷത്തിലേറെ ചികിത്സയിലായിരുന്നു.

Thursday, 13 March 2008
ഡല്‍ഹിയില്‍ പൊതുസ്ഥലത്തു തുപ്പിയാല്‍ 500 രൂപ വരെ പിഴ!!
ന്യൂഡല്‍ഹി : പൊതുസ്ഥലത്തു തുപ്പുന്നവര്‍ക്കും മല മൂത്ര വിസര്‍ജ്ജനം നടത്തുന്നവര്‍ക്കും പിഴയിടാന്‍ ഡെല്‍ഹി കോര്‍പ്പറേഷന്‍ നീക്കം !
100 മുതല്‍ 500 രൂപ വരെ പിഴയീടാക്കാനാണ് പദ്ധതി. 2010 കോമണ്‍ വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി തലസ്ഥാനത്തെ വെടിപ്പുള്ള നഗരമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത് . പൊതുസ്ഥലത്തു വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജ്യം തള്ളൂന്ന ഉടമകള്‍ക്കും പിഴ ഏര്‍പ്പേടുത്തും . ഈ വിഷയം വിജ്ഞാപനത്തിനായി സംസ്ഥാന സര്‍ക്കാരിന് ഉടന്‍ അയക്കുമെന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വിജേന്ദ്ര ഗുപ്ത വ്യക്തമാക്കി

Tuesday, 11 March 2008
വിവരാവകാശ അപേക്ഷകനെ പരിഹസിച്ചതിന് 10000 രൂപ പിഴ !!!
കോഴിക്കോട് : വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ മടക്കി അയച്ചതിനും അപേക്ഷകനെ പരിഹസിച്ചതിനും ഡപ്യൂട്ടി തഹസില്‍ദാര്‍ 10000 രൂപ പിഴ ഒടുക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.കമ്മീഷന്‍ കോഴിക്കോട് നടത്തിയ സിറ്റിംഗില്‍ ആണ് ഈ നിര്‍ദ്ദേശം .
വടകര തറോപ്പോയില്‍ സ്വദേശി പി. രാധാകൃഷ്ണന്‍ 2006 ജൂലൈയില്‍ അന്നത്തെ ഡപ്യൂട്ടി തഹസിദാര്‍ക്ക് നല്‍കിയ അപേക്ഷ മടക്കിയതായും ‘ വിവരാവകാശം വിവര്‍ക്കേടിനാവരുത് ‘ എന്ന് പരിഹസിച്ചതായും അപേക്ഷകന്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി . ഒരു മാസത്തിനകം ബന്ധപ്പെട്ട വ്യക്തിയെ വിവരം അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചീട്ടുണ്ട് .
മനോരമ ദിനപ്പത്രം

മുടി പിന്നിയിട്ടിയില്ല ; അദ്ധ്യാപിക വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചു.
കോയമ്പത്തൂര്‍ : മുടി പിന്നിയിടാതെ സ്ക്കൂളിലെത്തിയതിന് അദ്ധ്യാപിക വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചു. കെ.കെ. പുതൂര്‍ എന്‍.ആര്‍.സി റോഡില്‍ മാതപ്പന്റെ മകള്‍ ഹരിഹര സുധയുടെ മുടിയാണ് മുറിച്ചത് . അദ്ധ്യാപിക ശോഭനക്കെതിരെ പോലീസ് കേസെടുത്തു.
അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ ഹരിഹര സുധ പറയുന്നത് ഇപ്രകാരം :-
ഹൃദയത്തിന് അസുഖമുള്ള തിനാല്‍ ജലദോഷം പിടിക്കാതെ നോക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. തലകുളിക്കുന്ന ദിവസങ്ങളില്‍ മുടി പിന്നിയിടാതെ വന്നതിനുകാരണമിതാണ് . കഴിഞ്ഞ തിങ്കളാഴ്ച മുടി പിന്നിയിടാതെയാണ് സ്ക്കൂളില്‍ പോയത് .
കായികാദ്ധ്യാപികയായ ശോഭന ഉച്ചയ്ക്ക് ക്ലാസില്‍ മുട്ടുകുത്തിനിര്‍ത്തിച്ചു. പിന്നീട് കവിളില്‍ അടിച്ചപ്പോള്‍ നിലതെറ്റി നിലത്തുവീണു.രോഗിയാണെന്നു പറഞ്ഞപ്പോള്‍ അഭിനയിക്കയാനെന്നു ചോദിച്ച് വീണ്ടും അടിക്കുകയും കത്രികകൊണ്ട് മുടി മുറിക്കുകയും ചെയ്തു.സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരിഹര സുധയെ പിന്നീട് വിട്ടയച്ചു.
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ശോഭനക്കെതിരെ സായിബാബ കോളനി പോലീസ് കേസെടുത്തു.
വാല്‍ക്കഷണം:-
കാര്യം (സത്യം ) എന്തായിക്കോട്ടെ ;
കുട്ടിയുടെ എല്ലാ ഡീറ്റെയിത്സും (രോഗം ,കുടുംബബന്ധങ്ങള്‍ , സാമ്പത്തികനില, മികവുകള്‍ , പോരായ്‌മകള്‍ .........)അതാത് അദ്ധ്യാപകന്‍ അറിഞ്ഞിരിക്കേണ്ടതല്ലേ ?

Sunday, 9 March 2008
ട്രെയിനില്‍ പൂവാല ശല്യം : 14 പേര്‍ കുടുങ്ങി

മുംബൈ : റയില്വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നടത്തിയ പ്രത്യേക തിരച്ചില്‍ ട്രെയിനില്‍ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്തിരുന്ന 14 പൂവലന്മാര്‍ പിറ്റിയിലായി. മുന്‍ബൈയിലെ അന്ധേരി , ബാന്ദ്ര റയില്‍-വേ സ്റ്റേഷനുകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത് . പത്തുപേര്‍ ട്രെയിനുകളുടെ ബര്‍ത്തില്‍നിന്നും നാലുപേര്‍ തിരക്കുള്ള വാതില്‍ പീടിയില്‍നിന്നുമാണ് പിടിയിലായത് .
തിരക്കുള്ള റയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തുമ്പോള്‍ ഇവര്‍ പതിവായി സ്ത്രീകളെ കമന്റ് അടിക്കുകയും ചിലരെ കയറിപ്പിടിക്കുകയും ചെയ്യുന്നു. ട്രെയിനുകളിലെ പൂവല ശല്യത്തെക്കുറിച്ച് സ്ഥിരമായി പരാതി ലഭിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് റയില്‍വേ പോലീസ് പൂവാല വേട്ടയ്ക്ക് തയ്യാറായത് .
മഫ്‌തിയിലെത്തിയ ഉദ്യോഗസ്ഥരാണ് ഇവരെ കുടുക്കിയത്
പിടിയിലായവര്‍ പതിറ്റെട്ടിനും 25 നും ഇടയ്ക്ക് പ്രായമുള്ളവരാണ് . സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇവര്‍ സ്ഥിരമായി ട്രെയിന്‍ യാത്ര ചെയ്യുന്നവരാണ് . മജിസ്ട്രേറ്റുനു മുമ്പില്‍ ഹാജരാക്കിയ ഇവരില്‍നിന്നും 200 രൂപ വീതം പിഴ ഈടാക്കി വിട്ടയച്ചു.

Saturday, 8 March 2008
സനല്‍ ഇടമറുകിനുനേരെ വധശ്രമം ; മന്ത്രവാദി കീഴടങ്ങി!!
ന്യൂഡല്‍ഹി : തന്ത്ര-മന്ത്രങ്ങളിലൂടെ മനുഷ്യനെ ഇല്ലാതാക്കാമെന്ന് മന്ത്രവാദി . എങ്കില്‍ മരിക്കാന്‍ തയ്യാറാണെന്ന് സനല്‍ ഇടമുറുക് .
തല്‍സമയ മന്ത്രവാദത്തിനൊടുവില്‍ വാര്‍ത്താ ചാനലിന്റെ ഓഫീസ് അങ്കണത്തില്‍ ഒരുക്കിയ വേദിയിലാണ് ഒന്നരമണിക്കൂര്‍ നീണ്ട താന്ത്രിക യജ്ഞത്തിനുശേഷം പണ്ഡിറ്റ് സുരേന്ദ്രശര്‍മ്മ പരാജയം സമ്മതിച്ചത് .
തന്ത്രവിദ്യയിലൂടെ ആരോ അപായപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ നടന്ന പാനല്‍ ചര്‍ച്ചക്കിടെയാണ് ഒരാളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് സുരേന്ദ്രശര്‍മ്മ പറഞ്ഞത് .
അതേ വേദിയിലുണ്ടായിരുന്ന റഷണലിസ്റ്റ് ഇന്റര്‍ നാഷണല്‍ അദ്ധ്യക്ഷന്‍ സനല്‍ ഇടമറുക് ശര്‍മ്മയെ വെല്ലുവിളിച്ചു. ഗോതമ്പുമാവു കുഴച്ചു ആള്രൂപമുണ്ടാക്കി അതില്‍ ആരുടെയെങ്കിലും ആത്മാവിനെ ആവാഹിച്ചാല്‍ അയാള്‍ കൊല്ലപ്പെടുമെന്നായിരുന്നു ശര്‍മ്മയുടെ വാദം !
അദ്ദേഹം അഞ്ചുമിനിട്ടോളം മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല, തന്ത്രവിദ്യയിലെ ഏറ്റവും ഭയാനകമായ കര്‍മ്മങ്ങള്‍ക്ക് വിധേയനാകാന്‍ തയ്യാറുണ്ടോ എന്നായി പിന്നീട് വെല്ലൂവിളി . രാത്രി പതിനൊന്നിന് ശേഷം ഹവനകുണ്ഡത്തിനു മുമ്പിലിരിക്കുന്ന സനലിനെ ഭ്രാന്തനാക്കുമെന്നും തുടര്‍ന്ന് മൂന്ന് മിനിട്ടിനുള്ളില്‍ മരിച്ചുവീഴുമെന്നും തന്ത്രി പറഞ്ഞു.
രാത്രി 10.45 - ഹോമകുണ്ഡവും വിധിപ്രകാരമുള്ള പൂജാസാാമഗ്രികളും തയ്യാറായി. ശര്‍മ്മയും മറ്റു താന്ത്രികന്മാരും നിരന്നിരുന്ന് സനലിനെതിരായ ഭീകരമന്ത്രപ്രയോഗങ്ങള്‍ ആരംഭിച്ചു.
സനലിന്റെ പേരെഴുതിയ കടലാസിലേയ്ക്ക് ആത്മാവിനെ ആവാഹിച്ച് തിളച്ച നെയ്യില്‍മുക്കി പലകഷണങ്ങളാക്കി കീറി ഹോമകുണ്ഡത്തില്‍ അര്‍പ്പിച്ചൂ.
ഒപ്പം എള്ള്, കര്‍പ്പൂരം തുടങ്ങിയ പൂജാദ്രവ്യങ്ങളും ഇട്ടു.
എന്നീട്ടും കാര്യം നടക്കാതിരുന്നപ്പോള്‍ ഗോതമ്പുമാവുകൊണ്ട് ചെറുരൂപമുണ്ടാക്കി അത്മാവിനെ സ്വാംശീകരിച്ചു പീഡന മന്ത്രവാദമെന്ന് അറിയപ്പേടുന്ന കുപ്രസിദ്ധ വിദ്യ നടത്തി. ഗോതമ്പുമാവില്‍ തീര്‍ത്ത രൂപത്തില്‍ സനലിനെക്കൊണ്ട് സ്പര്‍ശിപ്പിച്ചതിനുശേഷം നൂലുകൊണ്ട് അതിന്റെ കഴുത്തുമുറുക്കി. കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടി മുറിച്ചു.
തിളച്ച നെയ്യ് അതില്‍ ഒഴിച്ചു.
തുടര്‍ന്ന് മന്ത്രങ്ങള്‍ ഉരുവിട്ട തന്ത്രി സനല്‍ ഉടന്‍ മരിച്ചു വീഴുമെന്ന് ഉറക്കെ പറഞ്ഞു. ഒടുവില്‍ പരാചയം സമ്മതിച്ച് സുരേന്ദ്ര ശര്‍മ്മ പിന്‍വാങ്ങി.

Thursday, 6 March 2008
ഇന്ത്യയും ഇസ്രയേലുമായി 5700 കോടി രൂപയുടെ ആയുധ ഇടപാടിനു കളമൊരുങ്ങി!!
ജറുസെലം : നൂറു കിലോമീറ്ററിലേറെ പരിധിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് പ്രതിരോധസംവിധാനം സ്ഥാപിക്കുന്നതിന് ഇസ്രയേല്‍ ഏരോ സ്പേസ് ഇന്‍ഡസ്‌ട്രീസുമായി(ഐ.എ.ഐ ) 150 കോടി ഡോളറിന്റെ ( 5700 കോടി രൂപയുടെ) കരാറിലേര്‍പ്പേടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു.
ഐ.എ.ഐ യുടെ അനുബന്ധ സ്ഥാപനമായ എല്‍റ്റ സിസ്റ്റംസ് ഉല്പാദിപ്പിക്കുന്ന റഡാര്‍ സംവിധാനം , പൈലറ്റില്ലാത്ത നിരീക്ഷണ വിമാനം ഉപഗ്രഹങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടൂന്ന സംവിധാനമാണ് സ്ഥാപിക്കുക .
ആയുധം വാങ്ങുന്നതിനുള്ള ഇന്ത്യന്‍ ഉന്നത സമിതി ഈ ഇടപാടിന് അംഗീകാരം നല്‍കിക്കഴിഞ്ഞതായും ഗ്ലോബ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട് .
രണ്ടു രാജ്യങ്ങളും തമ്മില്‍ സൈനിക സഹകരണം വര്‍ദ്ധിച്ചു വരികയാണ് .
കഴിഞ്ഞ മാസം ഇസ്രയേലിന്റെ ചാര ഉപഗ്രഹം ഐ.എസ് .ആര്‍ .ഒ വിക്ഷേപിച്ചിരുന്നു.

ഏഴാംക്ലാസ്സ് തുല്യത : 4331 പേര്‍ക്ക് ജയം
തിരുവനന്തപുരം : സാക്ഷരതാ മിഷന്‍ നടത്തിയ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയില്‍ 4331 പേര്‍ക്ക് ജയം .
വിജയശതമാനം 82.46 വിജയികളില്‍ 38.73 പേര്‍ സ്ത്രീകളാണ് .5252 പേരാണ് 14 ജില്ലകളിലായി പരീക്ഷ എഴുതിയത് .ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കണ്ണൂരിലാണ് 945 . പത്തനംതിട്ട ജില്ലയില്‍ പരീക്ഷയെഴുതിയ 97 പേരും വിജയിച്ചു.

Wednesday, 5 March 2008
പൊതു കടം 57,000 കോടി രൂപ ; ആശങ്കാജനകം!!!
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പോതുകടം 57,138 കോടി രൂപ !! ഇത് ആശങ്കാജനകമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് . നടപ്പുസാമ്പത്തിക വര്‍ഷം കടം 14.56 % വര്‍ദ്ധിച്ചുവെന്നും ബജറ്റിനു മുന്നോടിയായി പ്രസിദ്ധീകരിച്ച ഇക്കണോമിക് റിവ്യൂ വെളിപ്പെടുത്തുന്നു.
റവന്യൂ ചിലവും ആകെ വരുമാനവും തമ്മിലുള്ള വിടവു വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നികുതി പിരിവ് ഊര്‍ജ്ജിതമാക്കണമെന്നും നിര്‍ദ്ദേശമുണ്ട് . കഴിഞ്ഞ പത്തുവര്‍ഷമായി റവന്യൂ ചെലവ് ശരാശരി 13.74 % വര്‍ദ്ധിക്കുമ്പോള്‍ വരുമാനത്തില്‍ 12.17% മാത്രമേ വര്‍ദ്ധനവുള്ളു.
സംസ്ഥാനത്തിന്റെ കടം ഗുരുതരമായ ആശങ്കയുയര്‍ത്തുന്നു എന്ന് അവലോകനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കാലങ്ങളില്‍ പദ്ധതിച്ചെലവിനു വേണ്ടിയായിരുന്നു വായ്പ എടുത്തിരുന്നതെങ്കില്‍ അടുത്ത കാലത്തായി പദ്ധതിയേതര ചെലവുകള്‍ക്കാണ് വായ്പയുടെ നല്ലൊരു ഭാഗം ഉപയോഗിക്കുന്നത് .
സംസ്ഥാനത്ത് റവന്യൂ കമ്മി 5251.16 കോടി രൂപയും ധനകമ്മി 7425.21 കോടി രൂപയുമായി വെട്ടിച്ചുരുക്കിയിരിക്കുന്ന പദ്ധതിച്ചെലവ് പുനരാരംഭിച്ചതാണ് ധനകമ്മിക്കു കാരണമെന്ന് വിശദീകരണവുമുണ്ട് .
ടൂറിസം രംഗത്ത് കേരളം വന്‍ കുതിച്ചുചാട്ടം നടത്തുന്നതായി അവലോകനം പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടൂറിസത്തിലൂടെ സംസ്ഥാനം നേടിയ വിദേശ നാണ്യം 9126 കോടി രൂപയാണ് . മുന്‍ വര്‍ഷത്തെ അലേക്ഷിച്ച് വര്‍ദ്ധന 17.94 % . മൊത്തം പത്തുപക്ഷം പേര്‍ ഈ രംഗത്തു ജോലിചെയ്യുന്നു.

Tuesday, 4 March 2008
മുല്ലപ്പെരിയാര്‍ ചരിത്ര പുസ്തകം സര്‍ക്കാര്‍ യു എസില്‍ നിന്ന് ഇ- ലേലം പിടിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മ്മാണ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകം അമേരിക്കയില്‍നിന്ന് ഇന്റര്‍നെറ്റ് ലേലത്തിലൂടെ കരസ്ഥമാക്കി.അണക്കെട്ട് നിര്‍മ്മാനത്തിന് മേല്‍നോട്ടം വഹിച്ച ചീഫ് എഞ്ചിനീയര്‍ ജോണ്‍ പെനികുക്കിന്റെ സഹായി എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എ.ടി. മക്കന്‍സി എഴുതിയ ഹിസ്റ്ററി ഒഫ് പെരിയാര്‍ പ്രോജക്ട് എന്ന പുസ്തകമാണ് മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ സര്‍ക്കാര്‍ നേടിയത് .ഔട്ട് ഓഫ് പ്രിന്റ് ആയ പുസ്തകം യു എസ് ലെ സ്വകാര്യ വ്യക്തിയില്‍നിന്ന് 200 ഡോളര്‍ നല്‍കിയാണ് വാങ്ങിയത് .
പുറത്തിറങ്ങുമ്പോള്‍ കേവലം 20 രൂപ യായിരുന്നു പുസ്തകവില.
അണക്കെട്ട് സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മിലുള്ള കേസ് സുപ്രീം കോടതിയില്‍ അന്തിമ ഘട്ടത്തില്‍ എത്തിയ സാഹചര്യത്തിലാണ് പ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളൂന്ന പുസ്തകം കണ്ടെത്താന്‍ കേരളം ശ്രമിച്ചത് .അണക്കെട്ടിന്റെ സംഭരണശേഷിയും മറ്റ് പ്രത്യേകതകളും അടക്കം സാങ്കേതികമായ എല്ലാ വിവരങ്ങളും ഈ പുസ്തകത്തിലുണ്ട്.
ലളിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച അണക്കെട്ടിന്റെ പോരായ്മകള്‍ സംബന്ധിച്ച നിര്‍മ്മാണഘട്ടത്തിലെ മുന്നറിയിപ്പുകളും പുസ്തകത്തിലുണ്ടെന്നു കരുതുന്നു.
സാങ്കേതിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം കരാറിന്റെ സാധ്യത സംബന്ധിച്ച ചരിത്ര രേഖകളും സുപ്രീം കോടതിയില്‍ ഹാജരാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു പുസ്തകം തേടിയത് .
പുസ്തകത്തിനായി തമിഴ്‌നാടിനെ സമീപിച്ചെങ്കിലും പതിവുപോലെ പ്രതികൂല മറുപടി ലഭിച്ചു.
തുടര്‍ന്നാണ് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥനായ ജയിംസ് ഇന്റര്‍നെറ്റിലൂടെ ഒരു കോപ്പി യു എസിലുഇണ്ടെന്ന് കണ്ടെത്തുന്നത് .
തുടര്‍ന്ന് യു,എസ് ലെ മലയാളി സുഹ്രുത്തുക്കളുടെ സഹായത്താല്‍ ലേലത്തില്‍ പിടിച്ച വി.ഐ.പി പുസ്തകം ഇന്നോ നാളെയോ എത്തും .
1885ല്‍ പ്രസിദ്ധീകരിച്ച പുസ്തകം 1950ല്‍ പുനഃ പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് കിട്ടാതായി

ബ്രിട്ടോയ്ക്കും സീനയ്ക്കും കടിഞ്ഞൂല്‍ കണ്‍മണി!!!
കൊച്ചി : തളരാത്ത ഇച്ഛാശക്തിയുടെ പ്രതീകമായി മാറിയ സൈമണ്‍ ബ്രിട്ടോ (53) എം.എല്‍.എ യ്ക്കു ജീവിതപ്പാതയില്‍ പുതിയ കുടുംബാംഗം !!
ക്യാമ്പസ്സ് രാഷ്ട്രീയ സംഘട്ടനത്തിന്റെ ഇരയായി രണ്ടുപതിറ്റാണ്ടിലേറെ ഭാഗീകമായി തളര്‍ച്ച ബാധിച്ച ശരീരവുമായി ജീവിക്കുന്ന ബ്രിട്ടോയ്ക്കും ജീവിത സഖി സീനയ്ക്കും പതിനഞ്ചുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ആദ്യത്തെ കുഞ്ഞു പിറന്നു - പെണ്‍കുഞ്ഞ് .
നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ സിസേറിയനിലൂടെയായിരുന്നു പ്രസവം

ശനിയാഴ്ചത്തെ എസ്.എസ്.എല്‍.സി. പരീക്ഷ
തിരുവനന്തപുരം : ശനിയാഴ്ചകളില്‍ പൊതു പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവ നടത്തരുതെന്ന ഉത്തരവു മറികടന്നാണ് 15 ന് എസ്.എസ്.എല്‍.സി. പരീക്ഷ സര്‍ക്കാര്‍ നടത്തുന്നതെന്ന് പരാതിപ്പെട്ട് സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സഭാമേധാവികള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ ആരാധനാ ദിവസമാണ് ശനിയാഴ്ചയെന്നു സഭാ തെക്കന്‍ കേരളാ സെക്‍ഷന്‍ പ്രസിഡന്റ് പാസ്റ്റര്‍ പി.ടി .ജേക്കബ്ബ് പറഞ്ഞു.
ജുതര്‍ ,സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് വിശ്വാസികള്‍ പരീക്ഷാര്‍ത്ഥികളായിട്ടുണ്ടെങ്കില്‍ വൈകീട്ട് ആറിനുശേഷം പ്രത്യേക സംവിധാനമൊരുക്കി പരീക്ഷ നടത്തണമെന്നുമാണ് ഉത്തരവ് .പരീക്ഷ മാറ്റി ആരാധനാ സ്വാതന്ത്ര്യം പുനഃ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ നിവേദനം

Monday, 3 March 2008
ട്രാഫിക് ലംഘനം : ദുബായ് പോലീസിനു പിഴ !!
ദുബായ് : പോലീസ് ആസ്ഥാനത്തിനു സമീപം നിയമ വിരുദ്ധമായി വാഹനം പാര്‍ക്കുചെയ്ത പോലീസുകാര്‍ക്ക് ദുബായ് ട്രാഫിക് പോലീസ് പിഴ ചുമത്തി. ഖിസൈസ് പോലീസ് ആസ്ഥാനത്തിനു സമീപം വാഹനം പാര്‍ക്കുചെയ്ത ചില പോലീസുകാര്‍ക്കും പോലീസ് വകുപ്പിലെ ജീവനക്കാര്‍ക്കുമാണ് പിഴ . കൂടാതെ വാഹനങ്ങളുടെ ഡോര്‍ ഗ്ലാസുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച 110 പോലീസുകാരുടെ വാഹനങ്ങളും അധികൃതര്‍ പിടികൂടി
പ്രിന്‍സിപ്പലിനെ തല്ലിയ അദ്ധ്യാപകനെ പിരിച്ചുവിട്ടതു ശരി ; സുപ്രീംകോടതി
ന്യൂഡല്‍ഹി : പ്രിന്‍സിപ്പലിനെ തല്ലിയ അദ്ധ്യാപകനെ പിരിച്ചുവിട്ടനടപടി സുപ്രീംകോടതി ശരിവെച്ചു.
അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും മാതൃകയാവണം പിന്‍സിപ്പലിനെ കയ്യേറ്റം ചെയ്തയാള്‍ അദ്ധ്യാപക ജോലിക്ക് യോഗ്യനല്ല.- ജസ്റ്റിസ് എച്ച് .കെ സേമയും മാര്‍ക്കണ്ഡേയ കുര്‍ജുവുമടങ്ങുന്ന ബഞ്ച് പറഞ്ഞു.
രാജസ്ഥാനിലെ സൂറ്റ്റ്‌ഗഡിലെ വിദ്യാലയ അദ്ധ്യാപകന്‍ സത്‌ബീര്‍ സിന്‍ മഹ്‌ലയാണ് പ്രിന്‍സിപ്പലിനെ അടിച്ചു പരിക്കേല്പിച്ചത് . അന്വേഷണ സമിതി കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ഇയാളെ സ്കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടു. എന്നാല്‍ മാനസിക സംഘര്‍ഷം മൂലമാണ് അദ്ധ്യാപകന്‍ തെറ്റുചെയ്തതെന്നും തിരിച്ചെടുക്കണമെന്നും സെന്‍ട്രല്‍ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിച്ചു.
ഹൈക്കോടതിയും ആ വിധി ശരിവെച്ചു.
തുടര്‍ന്നാണ് സ്ക്കൂള്‍ അധികൃതര്‍ സുപ്രീംകോടതിക്ക് അപ്പീല്‍ നല്‍കിയത് .

Saturday, 1 March 2008
റാസ്കല്‍ അശ്ലീലമല്ലെന്ന് ഹൈക്കോടതി
കൊച്ചി: റാസ്കല്‍ പ്രയോഗം അശ്ലീലമല്ലേന്നും കേള്‍വിക്കാരുടെ മനസ്സില്‍ അശ്ലീല ചിന്ത ഉളവാക്കാന്‍ ഈ വാക്കിനു പര്യാപ്തമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ വാക്കിനു കൂടി വന്നാല്‍ തെമ്മാടി , പോകിരി എന്നൊക്കെയാണ് അര്‍ത്ഥമെന്ന് കോടതി വിലയിരുത്തി .
പോലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും റാസ്കല്‍ എന്നു വിളിക്കുകയും ചെയ്തുവെന്നാരോപിച്ച് അഭിഭാഷകയ്ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് റജിസ്റ്റര്‍ ചെയ്തകേസ് റദ്ദാക്കിയാണ് ജസ്റ്റീസ് വി.റാം കുമാറിന്റെ ഉത്തരവ് .
കേള്‍വിക്കാരുടെ മനസ്സില്‍ അധമവികാരങ്ങള്‍ ഉണര്‍ത്തുന്നുവെന്ന വാക്കുകളാണ് അശ്ലീലതയുടെ പരിധിയില്‍ പെടുന്നത് . പലപ്പോഴും തമാശരൂപേണയും വിരുദ്ധാര്‍ത്ഥത്തിലും ഈ വാക്ക് ഉപയോഗിക്കാറുള്ളതിനാല്‍ റാസ്കല്‍ വിളി ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന അശ്ലീല പദ പ്രയോഗത്തില്‍ വരില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍
ഏറണാകുളം ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ ഉത്തരവു പ്രകാരം ഫ്ലാറ്റ് ഒഴിപ്പിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരോടൊപ്പമെത്തിയ പോലീസ് സബ്ബ് ഇന്‍സ്പെക്ടറെ ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണ അധിഷേപിച്ചുവെന്ന കേസ് റദ്ദാക്കിയാണ് കോടതി നടപടി.

Friday, 29 February 2008
റയില്‍വേ സ്റ്റേഷനില്‍ പ്രണയ സല്ലാപം ; പോലീസ് നടപടി തുടങ്ങി !!
കണ്ണൂര്‍ : പഠനത്തിനും മറ്റുമായി കണ്ണൂരിലെത്തുന്ന വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രണയസല്ലാപത്തിലേര്‍പ്പെടുന്നതിനെതിരെ പോലീസ് നടപടി തുടങ്ങി .
ഇന്നലെ ഇത്തരത്തിലുള്ള 12 പേരെ റയില്‍വേ പോലീസ് താക്കീത് ചെയ്ത് വിട്ടു. വിവിധ ഇടങ്ങളിലായി ട്രെയിന്‍ മാര്‍ഗ്ഗം എത്തുന്ന വിദ്യാര്‍ത്ഥികളാണ് ഇത്തരക്കാരില്‍ കൂടുതലും ! പ്ലാറ്റ്‌ഫോമുകളിലും നിറുത്തിയിട്ട ട്രെയിനിലും പ്രണയസല്ലാപ കേന്ദ്രമാക്കുന്നവരുടെ പ്രവൃത്തികള്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് ഏറെ അസൌകര്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി .
വരുംദിവസങ്ങളില്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
രാഷ്ട്രദീപിക വാര്‍ത്ത

ഗുരുവായൂരില്‍ നാളെ മുതല്‍ വടക്കേ നടയിലൂടെ ദര്‍ശനമില്ല !!
ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ നാളെമുതല്‍ വടക്കേ നടയിലൂടെയുള്ള ദര്‍ശനം നാളെ മുതല്‍ കര്‍ശനമായി നിരോധിക്കും .ക്ഷേത്രം പാരമ്പര്യ പ്രവര്‍ത്തിക്കാര്‍ ഒഴികെയുള്ള ആരേയും വടക്കേ നടയിലൂടെ ദര്‍ശനത്തിനായി കടത്തിവിടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
ഷാര്‍ജയില്‍ കമ്മ്യൂണിസത്തിന് തുടക്കം കുറിച്ചുവോ !!!!
ഷാര്‍ജ: ശമ്പള വര്‍ദ്ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യക്കാരടക്കമുള്ള 600 ഏഷ്യന്‍ തൊഴിലാളികള്‍ തെരുവിലിറങ്ങിയത് സംഘര്‍ഷത്തിനിടയാക്കി.ഷാര്‍ജയിലെ മൂന്നാം വ്യവസായ മേഖലയിലെ എസ് .എസ് .ലൂത്ത കോണ്ട്രാക്ടര്‍ കമ്പനിയിലെ തൊഴിലാളികളാണ് 30 % ശമ്പളവര്‍ദ്ധനവും വാര്‍ഷികാവധിയും വിമാനയാത്രാടിക്കറ്റും ലഭിക്കാനായി പണിമുടക്കി പ്രതിഷേധിച്ചത് .
കഴിഞ്ഞ ദിവസം ആറരയ്ക്ക് ഇവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതു നിമിത്തം ഗതാഗതവും കച്ചവടവും സ്തംഭിച്ചതായി പോലീസ് പറഞ്ഞു. സമരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്ത തൊഴിലാളികള്‍ ജോലി സ്ഥലത്തേക്ക് പോകാന്‍ കമ്പനി ബസ്സില്‍ കയറാന്‍ ശ്രമിച്ചെങ്കിലും സമരനേതാക്കള്‍ തടഞ്ഞതായി ആരോപണമുണ്ട് .
തൊഴിലാളികളുടെ സമരം നിയമ വിരുദ്ധമാണെന്ന് തൊഴില്‍ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി മന്ത്രാലയ അധികൃതര്‍ നിരീക്ഷകരെ നിയമിച്ചിട്ടുണ്ട് .
പുതിയ തൊഴിലാളികളെപോലും പതിമാസം 1000 ദര്‍ഹം ( ഏകദേശം 11000 രൂപ ) ശമ്പളം നിശ്ചയിച്ചാണ് നിയമിക്കുന്നതെന്ന് കമ്പനിയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എഞ്ചി റാഷിദ് ലൂത്ത പറഞ്ഞു. ഒഴിവുദിവസങ്ങളില്‍ ജോലിചെയ്യുന്നതിന് അധിക വേതനം നല്‍കാന്‍ ഓരോ മാസവും 1500 ദര്‍ഹം വരെ തൊഴിലാളികള്‍ക്കു ശമ്പളം ലഭിക്കും . ഈ സാഹചര്യത്തില്‍ സമരം അനവസരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതുമാനെന്ന് അദ്ദേഹം പറഞ്ഞു.

Thursday, 28 February 2008
മജിസ്ട്രേറ്റിനു നേരെ ചെരിപ്പേറ് ; കരണത്തടി മറുപടി
ബാഗ്ലൂര്‍ : തനിക്കുനേരെ ചെരിപ്പെറിഞ്ഞ കൊലക്കേസ് പ്രതിയെ മജിസ്ട്രേറ്റ് ഇരിപ്പിടത്തില്‍നിന്ന് ഇറങ്ങിവന്ന് കരണത്തടിച്ചു. വടക്കന്‍ കര്‍ണ്ണാടകയിലെ ഹുബ്ബ്ലിയിലാണ് കോടതിമുറി അപൂര്‍വ്വദൃശ്യത്തിന് സാക്ഷ്യം വഹിച്ചത് . കൊലപാതക കുറ്റത്തിന് അറസ്റ്റിലായ കാരടിഗുഡ്‌ഡ് എന്ന യാളുടെ വിചാരണക്കിടെ ക്ഷുഭിതനായി മജിസ്ട്രേറ്റ് കെ.ബി പാട്ടീലിനു നേരെ ചെരിപ്പൂരിയെറിഞ്ഞത്. ഇരിപ്പടം വിട്ടിറങ്ങിയ മജിസ്ട്രേറ്റ് പ്രതിക്കൂട്ടിനടുത്തെത്തി കരണത്തൊന്നുകൊടുത്തശേഷം പ്രതിയെ പോലീസിനു കൈമാറുകയായിരുന്നു. കൊലപാതകശ്രമത്തിനു പിടിയിലായ പ്രതിക്കെതിരെ കോടതിമുറിയില്‍ ആത്മഹത്യക്കു ശ്രമിച്ചതിനും കേസ് നിലവിലുണ്ട്.
Friday, 15 February 2008
മാതൃത്വ ആനുകൂല്യം 1000 രൂപയാക്കി
ന്യൂഡല്‍ഹി : ജോലിചെയ്യുന്ന വനിതകള്‍ക്കുള്ള മാതൃത്വ ആനുകൂല്യം കേന്ദ്ര സര്‍ക്കാര്‍ 1000 രൂപയാക്കി.ഇതിനായി നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്നതിന് പാര്‍ളിമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന് വാര്‍ത്താ വിതരണ മന്ത്രി പ്രിയരഞന്‍ ദാസ് മുന്‍ഷി അറിയിച്ചു.
ലോക സൈനികച്ചെലവ് : സമാധാന സേനയുടേതിനേക്കാള്‍ 228 ഇരട്ടി
വാഷിംഗ്ട്ടണ്‍: ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സേനയ്ക്കായി ചെലവഴിച്ചതിനേക്കാള്‍ 228 ഇരട്ടി തുക സൈനികാവശ്യങ്ങള്‍ക്കായി രാഷ്ട്രങ്ങള്‍ ചെലവിട്ടതായി വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റൂട്ട് . ലോകത്തിന്റെ സൈനിക ബജറ്റ് 2006 ല്‍ 1,23,200 കോടി ഡോളറായിരുന്നു.2007 ജൂലൈ മുതല്‍ 2008 ജൂണ്‍ വരെ സമാധാനസേനയുടെ ചെലവ് 700 കോടി ഡോളറാകുമെന്നാണ് സൂചന .മുന്‍ വര്‍ഷം ഇത് 560 കോടി ഡോളര്‍ മാത്രമായിരുന്നു.
മണലില്‍ വിരിഞ്ഞ കടലാമകള്‍ ; സന്ദേശം നല്‍കാന്‍ കുട്ടികളെത്തി
ചാവക്കാട് : മണലില്‍ വിരിഞ്ഞ കടലാമകള്‍ തീരദേശവാസികള്‍ക്ക് കൌതുകമായി .ബ്ലാങ്ങാട് കടല്‍ക്കരയില്‍ മണ്ണുകൊണ്ട് കലാശില്പം തിര്‍ത്ത് വിദ്യാര്‍ത്ഥികള്‍ കടലാമ സംരക്ഷണ ബൊധവല്‍ക്കരനത്തില്‍ പങ്കാലികളായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തും കേരള ലളിത കലാ അക്കാദമിയും ചേര്‍ന്ന് പാവറട്ടി സംസ്‌കൃത കോളേജില്‍ നടത്തുന്ന ചിത്ര ശില്പ നിര്‍മ്മാണ പരിശീലന കളരിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ കടപ്പുറത്തെത്തിയത് . സംസ്ഥാനത്ത് കടലാമകളുടെ പ്രധാന പ്രജനനകേന്ദ്രമെന്ന് ശാസ്ത്രസംഘം കണ്ടെത്തിയ ചാവക്കാട് കടല്‍ത്തീരത്ത് രണ്ട് ഭീമന്‍ കടലാമകളെയാണ് കുട്ടികള്‍ തീര്‍ത്തത് .
രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് അമ്പതോളം വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കാളികളായി . കടല്‍ കാഴ്ചകള്‍ കടലാസില്‍ തീര്‍ത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്തു.ചാവക്കാട് എടക്കഴിയൂര്‍ സീതിഹാജി സ്കൂളിലെ ഹരിത സേന വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കാളികളായി.

അദ്ധ്യാപകരുടെ ചൂരല്‍ പ്രയോഗം : നാലു സ്കൂളുകള്‍കെതിരെ പോലീസ് അന്വേഷണം !!!
പീരുമേട് : ഇന്ത്യയിലെ ആദ്യ ബാല സൌഹൃദജില്ലയായി പ്രഖ്യാപിയ്ക്കപ്പെട്ട ഇടുക്കിയിലെ നാലു സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ അടിക്കുന്നതു തുടരുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ജില്ലാ ശിശു ക്ഷേമ സമിതി പോലീസിനു നിര്‍ദ്ദേശം നല്‍കി .
നാലു സ്കൂളുകളിലേയും കുട്ടികള്‍ ശിശുക്ഷേമ സമിതി അംഗങ്ങളെ നേരിട്ടും ഫോണിലും പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 23 വകുപ്പു പ്രകാരമുള്ള കുറ്റം സ്കൂള്‍ അധികൃതരോ അദ്ധ്യാപകരോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ പറഞ്ഞിരിക്കുന്നത് .സ്കൂളുകള്‍ സ്ഥിതിചെയ്യുന്ന തൊടുപുഴ , വണ്ടന്‍മേട് ,പീരുമേട് പോലീസ് സ്റ്റേഷനിലെ ഹൌസ് ഓഫീസര്‍മാരോട് 23നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശം .വടിവെച്ച് അടിക്കുന്നതിനുപുറമെ അദ്ധ്യാപകര്‍ കൈകൊണ്ടും അടിക്കുന്നതായി ശിശുക്ഷേമ സമിതിക്കു ലഭിച്ച പരാതികളില്‍ പറയുന്നു. പരാതിക്കാരായ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പുറത്തുവിടാതെ ശിശുക്ഷേമ സമിതിയാണ് ശിക്ഷണ നടപടികള്‍ക്കെതിരെ കേസ് നടത്തുക .
കഴിഞ്ഞ 12 ന് ദേശീയ ശിശു അവകാശക്കമ്മീഷന്‍ അദ്ധ്യക്ഷ ശാന്ത സിന്‍ഹയാണ് ഇടുക്കിയെ ആദ്യ ബാല സൌഹൃദ ജില്ലയായി പ്രഖ്യാപിച്ചത് .ഇതേ തുടര്‍ന്ന് ജില്ലയില്‍ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ തല്ലുന്നതും നുള്ളുന്നതും അവഹേളിക്കുന്നതും കുറ്റമാണ്

Wednesday, 13 February 2008
ബ്രിട്ടണ്‍ സര്‍വ്വകലാശാല കോപ്പിയടിയില്‍ മുന്നേറുന്നു!!
ലണ്ടന്‍ : ബ്രിട്ടണ്‍ സര്‍വ്വകലാശാല പരീക്ഷാക്രമക്കേടില്‍ റെക്കോഡും മറികടന്ന് മുന്നേറുകയാണ് .
എ ലെവല്‍ ,ജി സി എസ് ഇ പരീക്ഷകളില്‍ കഴിഞ്ഞവര്‍ഷം മാത്രം 4258 പേരെ കോപ്പിയടിച്ചതിനു പിടികൂടിയതായി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിഘണ്ടുവും മൊബൈലും നോട്ടുകളുമൊക്കെ പരീക്ഷാ ഹാലിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടിച്ചെടുത്തു

കൃസ്തുവിന്റെ പേരിലുള്ള സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിന്‍വലിച്ചു.
സിംഗപ്പൂര്‍ : കൃസ്തുവിന്റെ പേരിലുള്ള സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിറ്റഴിച്ചത് വിവാദമായതിനെതുടര്‍ന്ന് അമേരിക്കന്‍ കമ്പനി ബ്ലൂ ക്യൂ നിര്‍മ്മിക്കുന്ന ഇത്തരം ഉല്പന്നങ്ങള്‍ സിംഗപ്പൂരില്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചു.
ക്രൈസ്തവരുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് “ ലുക്കിന്‍ ഗുഡ് ഫോര്‍ ജീസസ്സ് “ എന്ന ബ്രാന്‍ഡിലിറങ്ങിയിരുന്ന ക്രീമുകളും മറ്റും പിന്‍വലിച്ചത്.
സിംഗപ്പൂര്‍ ജനതയില്‍ 14.6 % ക്രൈസ്തവരാണ്

Monday, 11 February 2008
ഇസ്രയേല്‍ ചാര ഉപഗ്രഹം വിക്ഷേപിച്ചത് ചര്‍ച്ച ചെയ്യണം : കാരാട്ട്
ഹൈദരാബാദ് : ശ്രീഹരിക്കോട്ടയിലെ ഐ.എസ് ആര്‍ .ഒ കേന്ദ്രത്തില്‍നിന്ന് ഇസ്രയേല്‍ ചാര ഉപഗ്രഹം വിക്ഷേപിച്ചത് സംബന്ധിച്ച് പാര്‍ളിമെന്റില്‍ സമഗ്ര ചര്‍ച്ച നടത്തണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.
ഇറാന്‍ ,ഇറാഖ് തുടങ്ങിയ മുസ്ലീം രാജ്യങ്ങളെ നിരീക്ഷിയ്ക്കാനാണ് ഉപഗ്രഹമെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ തന്ന്ദ് വെളിപ്പെടുത്തിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി

Sunday, 10 February 2008
സഹപാഠിയുടെ ചികിത്സയ്ക്കായി ഉപവാസവിഹിതം!!!
അരിമ്പൂര്‍: സഹപാഠിയുടെ ചികിത്സയ്കായി ജീവകാരുണ്യത്തിന്റെ പുതിയ പാഠവുമായി എറവ് സെന്റ് തെരാസാസ് കപ്പല്‍ പള്ളിയിലെ മത ബോധന വിദ്യാര്‍ത്ഥികള്‍ .ചികിത്സാസഹായം സ്വരൂപിയ്ക്കാന്‍ അവര്‍ ആരുടേയും മുന്നില്‍ കൈനീട്ടിയില്ല.
ഒരു നേരത്തെ സ്വന്തം ഭക്ഷണം ഉപേക്ഷിച്ച് മിച്ചം വെച്ച പണം ഓരോ വിദ്യാര്‍ത്ഥിയും ഇങ്ങനെ ചെയ്തപ്പോള്‍ പലതുള്ളി പെരുവെള്ളം പോലെ ഉപവാസവിഹിതം 4000 രൂപ .കൂട്ടുകാരുടെ ഈ സഹായം വികാരി ഫാ: ജോയ് കൊള്ളന്നൂര്‍ ചികിത്സാസഹായം തേടുന്ന ഇടവകാംഗമായ 16 വയസ്സുകാരന്‍ റിക്സന് നല്‍കി.
രണ്ടു ഡയാലിസിസും മരുന്നും ഉള്‍പ്പെടെ 3000 രൂപയാണ് റിക്സന്റെ ചികിത്സാ ചെലവ് .സഹായം നല്‍കാന്‍ ഇന്നലെ ഇടവകയിലെ അഞ്ഞൂറില്‍പ്പരം വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികളാണ് കപ്പല്‍ പള്ളിയിലെ ദിവ്യകാരുണ്യ സന്നിധിയിലിരുന്ന് പ്രാര്‍ത്ഥിച്ച് ദിവ്യബലിയര്‍പ്പിച്ച് ഉപവസിച്ചത് .
പുലര്‍ച്ചെ ആരംഭിച്ച കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടെ യായിരുന്നു തുടക്കം.തുടര്‍ന്ന് വികാരി ഫാദര്‍ കോള്ളനൂരിന്റെ നേതൃത്വത്തില്‍ നടന്ന ദിവ്യബലിയര്‍പ്പണത്തിലും സഹപാഠികള്‍ പങ്കെടുത്തു.കപ്പല്‍പ്പള്ളീയിലെ സണ്‍ഡേ കാറ്റിക്കിസം വിദ്യാര്‍ത്ഥിയായ റിക്സണ് ആറുവര്‍ഷം മുന്‍പാണ് വൃക്ക രോഗം പിടിപെട്ടത് .
ദുരിതമനുഭവിക്കുന്ന റിക്സണെ സഹായിക്കണമെന്ന് സണ്‍ഡേ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ അഭ്യര്‍ത്ഥനയാണ് ഉപവസിച്ച് സ്വരൂപിക്കാനുള്ള പണം നല്‍കാനുള്ള തീരുമാനത്തില്‍ വിദ്യാര്‍ത്ഥികളെ എത്തിച്ചത് .വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമായി മത ബോധന അദ്ധ്യാപകരും മാതാപിതാക്കളും ഉപവാസത്തില്‍ പങ്കെടുത്തു

മുറ്റിച്ചൂര്‍ കല്ലാറ്റുപുഴ മഹാശിവക്ഷേത്രത്തില്‍ ഇന്ന് പ്രതിഷ്ഠാദിനം
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ നിന്നും ഉദ്ദേശം 20കിലോമീറ്റര്‍ പടിഞ്ഞാറായിട്ടാണ് കല്ലാറ്റുപുഴ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് . അന്തിക്കാട് പഞ്ചായത്തില്‍ ഉള്‍പ്പെട്ട പടിയം ഗ്രാമത്തില്‍ മുറ്റിച്ചൂര്‍ ദേശത്തിലാണ് ഈ ക്ഷേത്രം വരിക .
“ പച്ചത്തെങ്ങിന്‍ തഴവഴി തഴെ
യ്‌ക്കും വഴിക്കാരി മുക്കെ-
പ്പശ്ചാല്‍ കൃത്വാ പരിമളമെഴും
കാറ്റുമേറ്റാത്ത ലീലം
മുച്ചുറ്റൂര്‍പ്പുക്കഥ തെരുതെരെ-
പ്പോയി നാലഗ്രസ്‌തേ
ദൃശ്യാ ചെന്താമര മലര്‍ ചുവ-
ന്നന്തിയാം നന്തിയാറ് “
(വഴിയരികില്‍ പച്ചതെങ്ങുകള്‍ തഴച്ചുവളരുന്ന കഴിക്കാരിമുക്ക് ( കാരമുക്ക് ) കടന്ന് പരിമളമെഴും കാറ്റുമേറ്റ് സുഖമായി മുച്ചുറ്റൂര്‍ (മുറ്റിച്ചൂര്‍ ) ചെന്നു വേഗം പോയാല്‍ മുമ്പിലായി ചെന്താമരപ്പൂക്കള്‍ കൊണ്ടുചെന്നു സന്ധ്യാഭ്രാന്തിയുളവാക്കുന്ന നന്തിയാറ് ( കനോലികനാല്‍ ) കാണാം .
(ബ്രാക്കറ്റില്‍ ഇട്ടീട്ടുള്ളത് ഇന്നത്തെ പേരുകളാണ് )
അറന്നൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ് രചിയ്ക്കപ്പേട്ടതെന്നു കരുതുന്ന കോക സന്ദേശത്തില്‍ മുറ്റിച്ചൂരിനെ പരാമര്‍ശിക്കുന്നതാണ് മേലുദ്ധരിച്ച ശ്ലോകം .
മൂന്ന് ചുറ്റിലും മറ്റ് ഊരുകള്‍ ( സ്ഥലങ്ങള്‍ ) ഒരു ഭാഗത്ത് പുഴ എന്ന അര്‍ത്ഥത്തിലായിരിക്കണം മുറ്റിച്ചൂര്‍ എന്ന് വന്നത് .

Tuesday, 5 February 2008
സ്ത്രീധന പ്രശ്നം : സമൂഹത്തില്‍ മാറ്റത്തിനു സാധ്യത
കൊച്ചി : സ്ത്രീധന പ്രശ്നത്തില്‍ തക്കതായ നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ പല പെണ്‍കുട്ടികളും രക്ഷിതാക്കളും തയ്യാറായതോടെ കഠിനമായ വിലപേശലുകള്‍ ഒഴിവാകപ്പെടുമെന്നാണ് പറയപ്പെടുന്നത്.
മാത്രമല്ല സ്ത്രീധന പ്രശ്നത്തിന്മേലുള്ള വാര്‍ത്തകള്‍ക്ക് വന്‍ പ്രചാരവുമാണ് മാദ്ധ്യമങ്ങള്‍ കൊടുക്കുകയും ചെയ്തത് .ഇതു തന്നെ അത്തരം പ്രവണതകള്‍ തെറ്റാണെന്നു സമ്മതിക്കുവാന്‍ സമൂഹ മനസ്സാക്ഷിയെ പ്രേരിപ്പിക്കുകയും ചെയ്തീട്ടുണ്ട് . മാത്രമല്ല , പെണ്‍ വീട്ടുകാരുടെ രക്ഷിതാക്കള്‍ അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ മതിപ്പുള്ള വരനെ ലഭിക്കുവാനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പ്രവണതകള്‍ക്കും ഒരു പരിധിവരെ
തടയിടാനും കഴിയുമെന്നാണ് പ്രത്യാശ.

അദ്ധ്യാപികമാരുടെ ചൂരിദാര്‍ പ്രശ്നം : വലിയമാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം : അദ്ധ്യാപികമാര്‍ക്ക് സ്കൂളുകളില്‍ ചൂരീദാര്‍ ധരിച്ചു വരാം എന്ന സര്‍ക്കാര്‍ ഉത്തരവ് വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാനിടയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ .
ചില ചെറുപ്പക്കാരായ അദ്ധ്യാപികമാര്‍ തന്നെ ചൂരീധാര്‍ ധരിച്ചുവരാന്‍ തന്റേടം കാട്ടിയാല്‍ തന്നെ സ്കൂള്‍ അധികൃതര്‍ അതിനു സമ്മതിക്കുമോ എന്നുള്ള പ്രശ്നം വേറേയുമുണ്ട്. പി.ടി എ എന്തു നിലപാട് എടുക്കുന്നു എന്നത് ഓരോ സ്കൂളിന്റെ കാര്യത്തിലും വ്യത്യ സ്ത മായിരിക്കും.
ജുനിയര്‍ ടീച്ചര്‍മാര്‍ക്ക് ഡിവിഷന്‍ പ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ വക കടമ്പുകളെ തട്ടിനീക്കുവാന്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുക .
ഇപ്പോള്‍ തന്നെ യൂത്ത് ഫെസ്റ്റിവെല്‍ , എക്സ്കര്‍ഷന്‍ എന്നീ അവസരങ്ങളിലാണ് പല അദ്ധ്യാപികമാരും ഈ മോഹം ഔദ്യോഗിക തലത്തില്‍ സാക്ഷാത് കരിക്കുന്നത് .
ഗുരുവായൂര്‍ അമ്പലത്തിലും ചൂരീദാര്‍ നിരോധനം നീക്കിയെങ്കിലും ദേവന്റെ അപ്രീതി ഭയന്ന് ചൂരീദാര്‍ ധരിച്ചുവരുന്നവരുടെ എണ്ണം കുറഞ്ഞാണ് കാണുന്നത് .

വിവരാവകാശ അപേക്ഷ അവഗണിച്ച ഉദ്യാഗസ്ഥരെ ഉപദേശിച്ചു വിട്ടു.
തൃശൂര്‍ : വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കു കളക്ടറും ആര്‍.ടി.ഓ യും മറുപടി നല്‍കിയില്ലെന്ന പരാതി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നടപടിയെടുക്കാതെ തള്ളി. ആര്‍ .ടി.ഒ യുടെ നിലപാടു തെറ്റാണെന്നു കമ്മീഷന്‍ കണ്ടെത്തിയെങ്കിലും നടപടിയെടുക്കാതെ സ്നേഹപൂര്‍വ്വം ഉപദേശിച്ചു വിടുകയായിരുന്നു.
വിവരാവകാശ നിയമപ്രകാരം വിവരം കിട്ടാന്‍ ഇനി ആരെ സമീപിക്കണമെന്നറിയാതെ പരാതിക്കാര്‍ പെരുവഴിയിലായി.
സ്വകാര്യ ബസ്സുടമയായ ചാഴൂര്‍ കുരിക്കപ്പീടിക ഉമ്മറും ഭാര്യ ഷീനയുമാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ മുമ്പാകെ 2004 ഏപ്രിലില്‍ പരാതി നല്‍കിയത് .ഇവരുടെ ഉടമസ്ഥതയിലുള്ള ബസ്സിന്റെ പെര്‍മിറ്റ് മറ്റൊരു വ്യക്തിയുടെ ബൈക്കിന്റെ ആര്‍ സി ബുക്കിന്റെ പേരിലേയ്ക്ക് അനധികൃതമായി മാറ്റിക്കൊടുത്തുവെന്നായിരുന്നു പരാതി . 2005 നവംബറിലെ ആര്‍ ടി ഒ യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയാണ് പെര്‍മിറ്റ് മാറ്റിക്കൊടുത്തത്.പിന്നീട് ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി നേടിയെങ്കിലും ബന്ധപ്പെട്ട ഫയല്‍ അടുത്ത ആര്‍ .ടി.എ യോഗത്തില്‍ വെക്കാതെ ഉദ്യോഗസ്ഥര്‍ ഒളിപ്പിച്ചുവെച്ചുവെന്ന് പരാതിയില്‍ പറയുന്നു.
ഇക്കാര്യത്തില്‍ എന്തു നടപടിയെടുത്തുവെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് 2007 ജനുവരിയില്‍ വിവരാവകാശ നിയമപ്രകാരം കളക്ടര്‍ക്ക് അപേക്ഷ നല്‍കിയപ്പോള്‍ ആര്‍ ടി ഓ ഓഫീസില്‍ സമീപിക്കണമെന്നായിരുന്നു മറുപടി.
പക്ഷെ , മറുപടി കളക്ടര്‍ക്കുകൊടുത്തിട്ടുണ്ടെന്നും അവിടെനിന്നു വാങ്ങണമെന്നുമായിരുന്നു ആര്‍ ടി ഒ ഓഫീസിന്റെ നിലപാട് . അതേ സമയം ആര്‍ ടി ഓ ഓഫീസില്‍ നിന്നു മറുപടി കിട്ടിയില്ലെന്നും വീണ്ടും കളക്ടര്‍ അറിയിച്ചു.
ഇതിനെ തുടര്‍ന്നാണ് 2007 ഏപ്രിലില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന് അപേക്ഷ ന്‍ല്‍കിയത് .കഴിഞ്ഞ മാസമാദ്യം വിവരാവകാശ കമ്മിഷണര്‍ തിരുവനന്തപുരത്ത് നടത്തിയ തെളിവെടുപ്പില്‍ ആര്‍ ടി ഒ യും ഡെപ്യൂട്ടി കളക്ടറും ഹാജരായിരുന്നു .
“സങ്കടം തീര്‍ക്കാന്‍ ഇവിടെയല്ല വരേണ്ടത് എന്നായിരുന്നു “ കമ്മിഷന്റെ നിലപാട് .
പരാതിക്കടിസ്ഥാനമായ പ്രശ്നം ആര്‍ ടി ഒ യുടെ പരിധിയില്‍ പ്പെട്ടതാനെന്നും കളക്ടറുടെ പേരു പറഞ്ഞ് ആര്‍ ടി ഒ ഒഴിഞ്ഞുമാറിയത് ശരിയായില്ലെന്നും കമ്മീഷണര്‍ അഭിപ്രായപ്പെട്ടെങ്കിലും തികച്ചും ഭരണപരമായ പ്രശ്നമാണെന്നു ചൂണ്ടിക്കാട്ടി പരാതി തള്ളൂകയായിരുന്നു.
ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ ടി ഒ യ്ക്ക് കമ്മീഷണര്‍ ഉപദേശം നല്‍കിയിട്ടുണ്ട് . കൂടുതല്‍ വ്യക്തതയോടെ അപേക്ഷ തയ്യാറാക്കി വീണ്ടും ആര്‍ ടി ഒ യെ സമീപിക്കാവുന്നതാണ് എന്ന് പരാതിക്കാരോടു നിര്‍ദ്ദേശിച്ചീട്ടുണ്ട് .
അതേ സമയം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് ഇതു സംബന്ധിച്ച വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കു വ്യക്തമായ മറുപടി കിട്ടി.

അദ്ധ്യാപികമാര്‍ക്ക് ചൂരീദാറും സല്‍വാറും ധരിക്കാം ; സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം : സ്കൂളുകളിലേയും അദ്ധ്യാപന പരിശീലന ഇന്‍സ്റ്റിറ്റൂട്ടുകളിലേയും അദ്ധ്യാപികമാര്‍ക്ക്
ചൂരിദാര്‍ ,സാല്‍വാര്‍ കമ്മീസ് എന്നിവ ധരിക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
ചൂരിദാര്‍ ,സാല്‍വാര്‍ കമ്മിസ് എന്നിവ ധരിച്ച് അദ്ധ്യാപികമാരും വിദ്യാര്‍ത്ഥികളുംക്ലാസില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായ സാഹചര്യത്തിലാണ് ഈ ഉത്തരവ് .
അദ്ധ്യാപികമാരുടെ വസ്ത്രത്തെക്കുറിച്ച് കെ.ഇ .ആറില്‍ പ്രത്യേകിച്ചൊന്നും പറയുന്നില്ല.
എങ്കിലും അവര്‍ സാരി ധരിച്ചെത്തനമെന്ന അലിഖിത നിയമം നടപ്പിലാക്കി വരികയായിരുന്നു.
പുരുഷന്മാര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ജ്പ്പ്ലിക്കെത്തിയിരുന്നത് .
ഇത് പാന്‍സും ഷര്‍ട്ടും ആയി മാറിയെങ്കിലും ആരും അസ്വഭാവികത കണ്ടില്ല.
സ്തീകളുടെ കാര്യത്തില്‍ വിവേചനം തുടരുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍

Monday, 4 February 2008
സ്ത്രീധനത്തെചൊല്ലിയുള്ള വിവാഹം മുടങ്ങി ; വരനും പിതാവും അറസ്റ്റില്‍
ഇരിഞ്ഞാലക്കുട : സ്ത്രീധനത്തുക മുഴുവന്‍ കൊടുത്തില്ലെന്നു പറഞ്ഞ് അവസാന നിമിഷം വിവാഹത്തില്‍നിന്ന് ഒഴിഞ്ഞുമാറിയ വരനേയും പിതാവിനേയും ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ ചേറ്റുപുഴ ജോ മോന്‍ വരന്റെ സഹോദരീ ഭര്‍ത്താക്കന്മാര്‍ എന്നിവരാണ് പ്രതികള്‍
വധുവിന്റെ പിതാവ് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ.ഇ.സാലിഹ് അറസ്റ്റിന് ഉത്തരവിട്ടത് .
ഗള്‍ഫില്‍ ജോലിചെയ്യുന്ന ജോമോന്റെ വിവാഹാലോചന വിവാഹ ബ്യൂറോ വഴിയാണ് നടന്നത് .
വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചിരുന്നില്ല.
എന്നാല്‍ മനസ്സമ്മതം കഴിഞ്ഞ് ആഭരണം എടുക്കാന്‍ ഇരു വീട്ടുകാരും ചേര്‍ന്ന് കടയില്‍ ചെന്നപ്പോള്‍ വരന്റെ വീട്ടുകാര്‍ സ്വര്‍ണ്ണം പോരെന്ന് പരാതി പറഞ്ഞത്രെ !
120 പവനാണ് അവര്‍ ആവശ്യപ്പെട്ടത് .
നാലുലക്ഷത്തിന്റെ സ്വര്‍ണ്ണം എടുത്തശേഷം ബാക്കി തുകയ്ക്ക് വീടും പറമ്പും മകളുടേയും വരന്റേയും പേരില്‍ എഴുതിക്കൊടുക്കാമെന്നു വധുവിന്റെ പിതാവ് പറഞ്ഞു.
ഇത് വരന്റെ വീട്ടുകാര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് വിവാഹ വസ്ത്രങ്ങളും വാങ്ങി സംഘം മടങ്ങി.
എന്നാല്‍ പിറ്റേന്ന് വരന്റെ വീട്ടുകാര്‍ എത്തി ബാക്കി സംഖ്യയായ ആറുലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഒരു ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും അവര്‍ ഇറങ്ങിപ്പോയത്രെ!
ഇതേ തുടര്‍ന്നാണ് ഏകമകളായ യുവതിയുടെ പിതാവ് പരാതി നല്‍കിയത്

Sunday, 3 February 2008
വിവാദ പ്രസ്താവന : കൂടുതല്‍ വിശദീകരനവുമായി ബഹറൈന്‍ മന്ത്രി
മനാമ: ഗള്‍ഫിന്റെ സത്വവും സംസ്കാരവും പരിരക്ഷിക്കുക എന്ന ഉദ്ദേശം മാത്രമാണ് മേഖലയില്‍ ഏഷ്യന്‍ തൊഴിലാളികളുടെ എണ്ണം പെരുകുന്നതിനെതിരായി പ്രസ്താവന നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബഹറൈന്‍ തൊഴില്‍ മന്ത്രി മജീദ് അല്‍ അലാവി.
നമ്മള്‍ മറ്റുള്ളവരില്‍നിന്ന് ഒരുപാടുകാര്യങ്ങള്‍ പഠിക്കുന്നുണ്ട് .എന്നാല്‍ സത്വം നിലനിര്‍ത്തിയാലേ ഇവരോടൊപ്പം നിലനില്‍ക്കാനാവൂ.ഇക്കാര്യമാണ് താന്‍ സൂചിപ്പിച്ചതെന്നും അല്‍ അലാവി വ്യക്തമാക്കി.
അണുബോംബിനേക്കാളും ഇസ്രയേല്‍ ആക്രമണത്തേക്കാളും ഭീതിജനകമായ അവസ്ഥയാണ് ഏഷ്യന്‍ ജനത വന്‍തോതില്‍ നടത്തുന്ന കുടിയേറ്റം ഗള്‍ഫിനു നല്‍കുന്നതെന്നും ഇതിനെ ഏഷ്യന്‍ സുനാമിയെന്നു വിളിക്കാമെന്നുമാണ് കഴിഞ്ഞയാഴ്ച ബഹറൈന്‍ മന്ത്രി പ്രസ്താവിച്ചത് .
ഈ അഭിപ്രായത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചതോടെ തന്റെ വാദത്തിന് പുതിയ വിശദീകരനവുമായി അലാവി രംഗത്ത് എത്തുകയായിരുന്നു.

പഴങ്ങളിലെ കീടനാശിനി നീക്കാന്‍ “ബയോഫ്രഷ് “ വരുന്നു !!!
കൊച്ചി: പഴങ്ങളിലും പച്ചക്കറിയിലുമുള്ള രാസവസ്തുക്കളും കീടനാശിനികളും നീക്കാനുള്ള ജൈവലായനി “ബയോഫ്രഷ് “ വിപണിയിലിറക്കി. കൊച്ചി ആസ്ഥാനമായ ബ്ലൂ സഫയര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ബയോഫ്രഷിന്റെ 200 മില്ലിക്ക് വില 79 രൂപ
അഞ്ചുമില്ലി ബയോഫ്രഷ് ചേര്‍ത്ത ഒരു ലിറ്റര്‍ വെള്ളം ഉപയോഗിച്ച് പഴങ്ങളുടെ പുറംതൊലിയില്‍നിന്നും പച്ചക്കറികളില്‍നിന്നും മെഴുക് ഉള്‍പ്പെടെയുള്ള വസ്തുക്കളെ നീക്കംചെയ്യാന്‍ സാധിക്കുമെന്ന് ബ്ലൂ സഫയര്‍ മാനേജിംഗ് ഡയറക്ടര്‍ കെ. ശിവാത്മജന്‍ അറിയിച്ചു.
ബയോഫ്രഷില്‍ രാസവസ്തുക്കളില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചില്‍ പരിശോധിച്ച് ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയതാണെന്നും ശിവാത്മജന്‍ പറഞ്ഞു.

Saturday, 2 February 2008
സുകുമാര്‍ അഴീക്കോഡിന്റെ ഡൈവര്‍ മജിസ്ടേറ്റിനെതിരെ പരാതിനല്‍കി
തൃശൂര്‍ : കോടതിമുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്തതിന് പിഴ ചുമത്തിയ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെ സുകുമാര്‍ അഴീക്കോടിന്റെ ഡൈവര്‍ സുരേഷ് ഹൈക്കോടതിയില്‍ പരാതി നല്‍കി.അഴീക്കോടിന്റെ അനുമതിയോടുകൂടിയാണിത് .
അപകീര്‍ത്തിക്കേസിലെ കുറ്റപത്രം വായിച്ചുകേള്‍ക്കാനായിരുന്നു അഴീക്കോട് കോടതിയില്‍ ഹാജരായത് . പാര്‍ക്കിംഗ് നിരോധിച്ച സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തത് മജിസ്ട്രേറ്റ് കാണുകയും കേസെടുക്കുകയും ചെയ്തു.
സുരേഷ് പിന്നീട് പിഴയടച്ചു.
കാര്‍ പാര്‍ക്ക് ചെയ്തില്ലെന്നും തിരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സുരേഷ് പറയുന്നത് .
പിഴ ചുമത്തിയതിന് കാരണം പറഞ്ഞില്ലെന്നും പിഴയ്ക്ക് രസീത് നല്‍കിയില്ലെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു.
തെറ്റുചെയ്തുവെന്ന് പറയുന്നയാള്‍ക്ക് പറയാനുള്ളത് കേട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഈ അനീതിക്കെതിരെയാണ് പരാതി നല്‍കിയതെന്ന് അഴീക്കോട് വ്യക്തമാക്കി.
ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.
മനോരമ വാര്‍ത്ത 1/2/08 ശനി

മതം മാറിയവര്‍ക്ക് അധിക സംവരണം തേടി മായാവതിയുടെ കത്ത്
ലക്‍നൌ : കൃസ്ത്യന്‍ ,ഇസ്ലാം മതവിശ്വാസങ്ങളിലേക്കുമാറിയ പട്ടികജാതിക്കാര്‍ക്ക് അധിക സംവരണം നല്‍കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് യു.പി.മുഖ്യമന്ത്രി മായാവതി പ്രധാനമന്ത്രി ഡോക്ടര്‍ മന്മോഹന്‍ സിംഗിനു കത്തയച്ചു.
ഹിന്ദു മതത്തില്‍ തുടരുന്ന പട്ടികജാതിക്കാരുടെ അതേ സാമൂഹിക സാമ്പത്തിക അവസ്ഥയാണ് മതം മാറിയവരുടേതെന്ന് ചൂണ്ടിക്കാട്ടിയാണ് മായാവതിയുടെ കത്ത് .
സംവരണക്കാര്‍ഡിറക്കി രാഷ്ട്രീയം കളിക്കുന്ന മായാവതിയുടെ ഏറ്റവും പുതിയ തുറുപ്പുചീട്ടാണ് പ്രധാന മന്ത്രിക്കുള്ള കത്ത് .സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്ന സ്വകാര്യസ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തി മായവതി സര്‍ക്കാര്‍ നേരത്തെ ഉത്ത്രവിറക്കിയിരുന്നു.രാജ്യത്ത് ഇത്തരമൊരു സംവരണം ഇതാദ്യമാണെന്നായിരുന്നു അന്നു മായാവതിയുടെ അവകാശവാദം

അദ്ധ്യാപികയെ പരസ്യമായി ശാസിച്ച പഞ്ചായത്ത് പ്രതിനിധി മാപ്പു പറഞ്ഞു
തൃശൂര്‍: അടുത്തമാസം വിരമിക്കാനിരിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപികക്ക് സഹപ്രവര്‍ത്തകരുടേയും കുട്ടികളുടേയും മുമ്പില്‍ പ്രാദേശിക ജനപ്രതിനിധികളുടെ ശകാരവര്‍ഷം .
വേലൂര്‍ ഗവ: ആര്‍ .എസ്.ആര്‍.വി സ്കൂളിലാണ് സംഭവം .സംഗതി വിവാദമായതോടെ ജനപ്രതിനിധി സ്ക്കൂളിലെത്തി മാപ്പു പറഞ്ഞ് തലയൂരി .
ഇന്നലെ സ്ക്കൂളിലെ വിജ്ഞാനോത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് തല മൂത്ത ഗ്രാമപ്പഞ്ചായത്ത് പ്രതിനിധി അദ്ധ്യാപികയ്ക്കെതിരെ തിരിഞ്ഞത് . ഇന്നു നടക്കാനുള്ള വര്‍ണ്ണോത്സവം പരിപാടിയുടെ നടത്തിപ്പിനെപ്പറ്റി അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും കൂട്ടംകൂടിനിന്ന് ചര്‍ച്ചചെയ്യുന്നതിനിടെ ജനപ്രതിനിധിയുടെ ഭാഷ അതിരുവിടുകയായിരുന്നു.
സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി വിരമിക്കാനിരിക്കുന്ന അദ്ധ്യാപിക ജനപ്രതിനിധിയുടെ ചീത്തവിളികേട്ട് കരച്ചിലിന്റെ വക്കോളമെത്തി.ജനപ്രതിനിധിയുടെ പ്രായധിക്യം കണക്കിലെടുത്ത് അദ്ധ്യാപിക പരാതികൊടുക്കാതെ ഒഴിഞ്ഞുമാറിയെങ്കിലും കണ്ടുനിന്ന നാട്ടുകാര്‍ ക്ഷമിക്കാന്‍ തയ്യാറായില്ല. ഇന്നു പി.ടി.എ. യോഗം കൂടാനും അധികൃതര്‍ക്കു പരാതികൊടുക്കാനും ധാരണയായി.പ്രശ്നം കൈവിട്ടുപോകുമെന്നുറപ്പായതോടെ പാര്‍ട്ടിക്കാരനായ സ്ഥലം എം.എല്‍.എ മുന്‍കൈ എടുത്ത് ഒത്തുതീര്‍ക്കുകയായിരുന്നു.ശകാരവര്‍ഷം നടത്തിയ പഞ്ചായത്ത പ്രതിനിധി എം.എല്‍.എ യുടെ നിര്‍ദ്ദേശപ്രകാരം ഉടന്‍ സ്കൂളിലെത്തി അദ്ധ്യാപികയോട് മാപ്പുചോദിച്ചു.

Friday, 1 February 2008
മീനാക്ഷി ടീച്ചര്‍ സ്വയം ശിക്ഷയിലൂടെ നേടിയത് സ്കൂള്‍ വികസനം !
തൊടുപുഴ : സ്വയം ശിക്ഷയിലൂടെ വിദ്യാര്‍ത്ഥികളുടെ തെറ്റുതിരുത്തിയ മീനാക്ഷി ടീച്ചര്‍ തനിക്കുലഭിച്ച അനുമോദനങ്ങള്‍ക്കുപകരം ആവശ്യപ്പെട്ടത് സ്ക്കൂളിന്റെ വികസനത്തിനായുള്ള ആനുകൂല്യങ്ങള്‍ . അദ്ധ്യാപികയുടെ മാതൃകാപരമായ പ്രവര്‍ത്തനത്തിന്റെ വിവരം അറിഞ്ഞ് മന്ത്രി എം.എ . ബേബിയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം. ശിവശങ്കറും മീനാക്ഷിക്കുട്ടിയെ വിളിച്ച് അനുമോദിച്ചിരുന്നു.
സാമ്പത്തിക പരാതീനതയാലും അടിസ്ഥാന സൌകര്യങ്ങളുടെ പോരായ്മയാലും ഉഴലുന്ന പൈനാവ് മോഡല്‍ സ്കൂളിന്റെ ആവശ്യങ്ങള്‍ പറിഗണിയ്ക്കണമെന്നാണ് മീനാക്ഷിക്കുട്ടി അധികൃതരോട് അപേക്ഷിച്ചത് . എല്‍.സി.ഡി പ്രോജക്ടറും കെട്ടിടവും അടക്കമുള്ള ആവശ്യങ്ങള്‍ ഉടന്‍ പരിഗണിയ്ക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി .
അടുത്ത ദിവസങ്ങളില്‍ സ്കൂളില്‍ സന്ദര്‍ശനം നടത്തി അനുമോദനം നല്‍കുകയും ആവശ്യങ്ങള്‍ പരിഗണിക്കുകയും ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.
പൈനാവ് മോഡല്‍ സ്കൂളിലെ പ്രധാന അദ്ധ്യാപികയായ മീനാക്ഷിക്കുട്ടിയാണ് സ്വയം ശിക്ഷിച്ചുകുട്ടികളുടെ തെറ്റുതിരുത്തിയത്
ശിക്ഷകളില്‍നിന്ന് ഇടുക്കി ജില്ലയെ മുക്തമാക്കി ഏതാനുംദിവസങ്ങള്‍ക്കുള്‍ലിലായിരുന്നു സംഭവം .
വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ പ്രൈസ് മണി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തെറ്റുകാരെ കണ്ടെത്തുന്നതിനാണ് ഒരു മാസം മുന്‍പ് മാത്രം ചുമതലയേറ്റെടുത്ത മീനാക്ഷിക്കുട്ടി വേറിട്ട വഴി സ്വീകരിച്ചത് .
വിദ്യാര്‍ത്തികളെ തല്ലുന്നതിനുപകരം ചൂറ്റ്രല്‍കൊണ്ട് തന്റെ കൈവെള്ളയില്‍ അടിക്കുകയായിരുന്നു.തുടര്‍ന്ന് സ്റ്റാഫ്‌മുറിയില്‍ ഊണ് ഉപേക്ഷിച്ചിരുന്ന അദ്ധ്യാപികയുടെ അടുത്തേയ്ക്ക് രഹസ്യമായി തെറ്റുകാര്‍ എത്തി പണം തിരികെ നല്‍കി.

ശവങ്ങളില്‍നിന്ന് അവയവങ്ങള്‍ മോഷ്ടിച്ചുവിറ്റ നേഴ്സ് കുറ്റമേറ്റു
ഫിലഡല്‍ഫിയ (യു.എസ് ): അവയവ മാറ്റം വേണ്ട രോഗികളില്‍ അവ വെച്ചുപിടിപ്പിക്കുന്നതിന് മൃതശരീരത്തില്‍നിന്ന് അവയവങ്ങള്‍ മുറിച്ചുമാറ്റിയ ലീ കൂസ്റ്റ എന്ന നേഴ്സ് കോടതില്‍ കുറ്റ സമ്മതം നടത്തി .20 വര്‍ഷം വരെ തടവുലഭിയ്ക്കാവുന്ന കേസാണിത് .244 മൃതദേഹങ്ങളില്‍നിന്ന് ആയിരത്തില്‍പ്പരം ശരീരഭാഗങ്ങള്‍ കരിഞ്ചന്തയില്‍ വില്പന നടത്തിയത്രെ.
ജഡങ്ങളിലൊന്ന് 2004 ല്‍ അന്തരിച്ച നാറ്റകപ്രതിഭ അലിസ്റ്റര്‍ കുക്കിന്റേതാണ് .

ടീച്ചറുടെ സ്വയം ശിക്ഷ കുട്ടികള്‍ക്ക് നന്മയുടെ പുതിയ പാഠമായി !!
ചെറുതോണി:മീനാക്ഷിക്കുട്ടി ടീച്ചറുടെ കൈവെള്ളയില്‍ പതിച്ച ഓരോ അടിയും കുട്ടികളുടെ ഹൃദയത്തിലാണ്
കൂരമ്പുപോലെ തറച്ചത് .ചെയ്ത തെറ്റിന്റെ ഗൌരവം തങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ സ്വയം ശിക്ഷ
ഏറ്റുവാങ്ങിയ ടീച്ചറുടെ ആത്മപീഡനം അവരുടെ കണ്ണൂ തുറപ്പിച്ചു. ഹൃദയം അലിയിച്ചു. സ്വന്തം
കൈവെള്ളയില്‍ ചൂരലുപയോഗിച്ച് ആഞ്ഞാഞ്ഞ് അടിക്കുന്ന ടീച്ചറുടെ കാലില്‍ കെട്ടിപ്പിടിച്ച്
മാപ്പുചോദിയ്ക്കണമെന്ന് ആ കുരുന്നു മനസ്സുകള്‍ ആഗ്രഹിച്ചിരിയ്ക്കണം . എന്നാല്‍ ചെയ്ത തെറ്റിന്റെ ഗൌരവം
മൂലം അവര്‍ക്ക് അതിനു കഴിഞ്ഞില്ല്ല.ശിക്ഷകഴിഞ്ഞ് മനോവേദനയോടെ മുറിയില്‍ എത്തിയ ടീച്ചറുടെ
സമീപത്ത് നിമിഷങ്ങള്‍ക്കകം രണ്ടുകുട്ടികളെത്തി . പശ്ചാത്താപ വിവശരായി ഗൌരവം മനസ്സിലാക്കാതെ
ചെയ്ത തെറ്റുതിരുത്തി അവര്‍ മാപ്പുചോദിച്ചു.സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ പ്രൈസ് മണി നഷ്ടപ്പെട്ടതായിരുന്നു
സംഭവം .ശിക്ഷാമുക്ത ജില്ലയായി ഇടുക്കിയെ പ്രഖ്യാപിച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ധ്യാപക വിദ്യാര്‍ത്ഥി
ബന്ധത്തെ വാനോളമുയര്‍ത്തിയ സംഭവം പെനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടന്നത് .
കുട്ടിയുടെ ഭാഗത്തെ ചെറിയ തെറ്റ് മുതിര്‍ന്നവരുടെ ഭാഗത്തെ വലിയ തെറ്റായി വ്യാഖ്യാനിയ്ക്കപ്പെടുകയായിരുന്നു
അത് . കുറ്റവാലികളെ കണ്ടെത്താനുള്ള പലവഴികളും അധ്യാപകര്‍ ആലോചിച്ചു.
എന്നാല്‍ പ്രധാന അദ്ധ്യാപികയായ മീനാക്ഷിക്കുട്ടി അസംബ്ലി വിളിച്ചുകൂട്ടി ചെയ്ത തെറ്റിന്റെ ഗൌരവം
കുട്ടികളെ ബോദ്ധ്യപ്പെടുത്തിയ ടീച്ചര്‍ സംഭവത്തിന്റെ ഉത്തരവാദികളായി കണ്ടത് തങ്ങള്‍
അദ്ധ്യാപകരെതന്നെയാണ് .
പ്രധാന അദ്ധ്യാപികയായ തന്റെ കയ്യില്‍ സ്വയം അടിച്ചുകൊണ്ട് മീനാക്ഷിക്കുട്ടി സ്വയം ശിക്ഷയും നടപ്പിലാക്കി .
ഇത്രയും മതിയായിരുന്നു ആ കുരുന്നു മനസ്സുകള്‍ അലിയാനും തെറ്റു തിരിച്ചറിയാനും .
25 വര്‍ഷത്തെ അദ്ധ്യാപനവൃത്തിയില്‍ ഒരിയ്ക്കല്‍ പോലും വടി ഉപയോഗിച്ചു വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചീട്ടില്ലെന്ന് മീനാക്ഷിക്കുട്ടി പറഞ്ഞു.
പാലക്കാട് ജില്ലയില്‍ കൊല്ലംകോട് ബ്ലോക്ക് റിസോഴ്സ് സെന്റെറില്‍ അദ്ധ്യാപകയായിരുന്നു മീനാക്ഷിക്കുട്ടി .ഒരു മാസം മുമ്പാണ് പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രധാന അദ്ധ്യാപികയായി ചുമതലയേറ്റത് . ഈ സംഭവത്തോടെ ടീച്ചര്‍ക്ക് ജീവതം മുഴുവന്‍ സൂക്ഷിയ്ക്കാനുള്ള ഒരു രഹസ്യമുണ്ടായി. ഇന്നലെ തെറ്റിചെയ്ത വിദ്യാര്‍ത്ഥികളുടെ വിവരം . അവര്‍ ടീച്ചര്‍ക്കു തെറ്റുതിരുത്തിയവരാണ്.

Friday, 18 January 2008
ഹാരി പോട്ടര്‍ കുട്ടികള്‍ക്ക് തെറ്റായ മാതൃക : വത്തിക്കാന്‍
ലണ്ടന്‍ : ജെ.കെ റൌളിങിന്റെ ഹാരിപോട്ടര്‍ കുട്ടികള്‍ക്ക് തെറ്റായ മാതൃകയാവുന്ന കഥാപാത്രമെന്ന് വത്തിക്കാന്‍ .
മന്ത്രവാദവും ആഭിചാരവും പ്രോത്സാഹിപ്പിക്കുന്ന ഈ കൌമാരക്കാരന്റെ കഥ ഒരിയ്ക്കലും പ്രോത്സാഹിപ്പിയ്ക്കാവുന്നതല്ലെന്നും ഔദ്യോദിക പത്രമായ ഒസൊര്‍വത്താരെ റൊമാനോയില്‍ വത്തിക്കാന്‍ വ്യക്തമാക്കി.
ഫ്ലോറന്‍സ് സര്‍വ്വകലാശാലയിലെ പ്രഫ.എഡ്വ്വേഡോ റിയാര്‍ട്ടിയുടെ ‘ഹാരി പോട്ടറുടെ ഇരട്ട മുഖം ‘ എന്ന ലേഖനത്തിലൂടേയാണ് കുട്ടികളുടെ ഇടയില്‍ പ്രസിദ്ധനായ ഹാരി പോട്ടര്‍ നല്ല മാതൃകയല്ലെന്നു സ്ഥാപിക്കുന്നത്
കഥയില്‍ നന്മയ്കുവേണ്ടി ചിത്രീകരിക്കുന്ന ആളായി ചിത്രീകരിക്കപ്പെടുന്ന ഹാരി ആഭിചാരവും മന്ത്രവാദവും പ്രോത്സാഹിപ്പിക്കുന്നു. ആഭിചാരത്തിലൂടെ നന്മയ്ക്കു വേണ്ടിയുള്ള ശ്രമം തെറ്റും നീതികരിക്കാനാവാത്തതാണ് . തിന്മയുടെ ശക്തികളെ കീഴടക്കേണ്ടത് നന്മ കൊണ്ടാണ് .മന്ത്രവാദം അറിയാത്ത സാധാരണക്കാരെ മോശമായി ചിത്രീകരിക്കുന്നത് പൈശാചികമാണ്. തലതിരിഞ്ഞതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ആദ്ധ്യാത്മികതയെ പ്രോത്സാഹിപ്പിക്കാന്‍ ഹാരി പോട്ടറിലൂടെ റൌളിംഗ് ശ്രമിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

Tuesday, 15 January 2008
കുവൈത്തില്‍ വിവാഹത്തിനുമുന്‍പ് വൈദ്യ പരിശോധന നിര്‍ബ്ബന്ധമാക്കി
കുവൈത്ത് സിറ്റി : വിവാഹത്തിനുമുന്‍പ് പ്രതിശ്രുത വധൂവരന്മാര്‍ക്ക് വൈദ്യ പരിശോധന നിര്‍ബ്ബന്ധമാക്കുന്ന നിയമം കുവൈത്ത് പാര്‍ളിമെന്റിന്റെ നിയമകാര്യസമിതി ഏകകണ്‌ഠമായി അംഗീകരിച്ചു.
പരിശോധനാഫലം രഹസ്യമായി വെയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.ആര്‍ക്കെങ്കിലും എന്തെങ്കിലും രോഗബാധയുണ്ടെന്നു തെളിഞ്ഞാലും പരിശോധനയുടെ രഹസ്യ സ്വഭാവം ലംഘിയ്ക്കപ്പെടരുത് .

Monday, 14 January 2008
മിഠായിയെന്നു കരുതി വിറ്റാമിന്‍ ഗുളിക കഴിച്ച കുഞ്ഞു മരിച്ചു.
മാന്ദാമംഗലം : മിഠായിയെന്നുകരുതി വിറ്റാമിന്‍ ഗുളിക അമിതമായി കഴിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. പുത്തൂര്‍ പഞ്ചായത്ത് മെമ്പര്‍ കൊളാംകുണ്ട് വരണ്ടിയാനിക്കല്‍ പ്രസാദിന്റെ മകള്‍ ആദിത്യയാണ് മരിച്ചത് .കുട്ടി ബുധനാഴചയാണ് ഗുലികകള്‍ കഴികത് . അസ്വസ്ഥത കാണിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
ആമയിറച്ചി വിറ്റവര്‍ പിടിയില്‍
തൃശൂര്‍ : ആമകളെ പിടികൂടി ഇറച്ചിയാക്കി വില്പന നടത്തുന്ന രണ്ടംഗ സംഘം പിറ്റിയിലായി .കണ്ടശ്ശങ്കടവ് പുലാമ്പുഴ കടവില്‍നിന്ന് എക്സൈസ് പ്രിവന്റീവ് ഓഫീസറിന്റെ നേതൃത്വത്തിലാണ് ഈ രണ്ടംഗ സംഘത്തെ പിടി കൂടിയത് .
നാല്പതോളം ആമത്തോടുകളും മുക്കാല്‍ കിലോ ഇറച്ചിയും പിടിച്ചെടുത്തു. പൊങ്ങണംകോട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പ്രതികെളെ കസ്റ്റ്ഡിയിലെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു .
കിലോയ്ക്ക് അമ്പതു രൂപ നിരക്കിലാണ് പ്രതികള്‍ ആമയിറച്ചി വില്പന നടത്തിയത് .

Sunday, 13 January 2008
ബലാല്‍സംഗക്കാരന് നല്ല നടപ്പ് : ജഡ്ജിയുടെ പണിപോയി.
ബലാത്സംഗക്കേസ് പ്രതിയോട് സൌമനസ്യം കാണിച്ച ജഡ്ജിയെ പുറത്താക്കിയ തീരുമാനം സുപ്രീംകോടതിയും ശരിവെച്ചു. ഉത്തര്‍പ്രദേശിലെ എത്വാ ജഡ്ജിയായിരുന്ന രാജ്‌കുമാര്‍ ശര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത് .
ബലാല്‍സംഗക്കേസ് പ്രതികളെ നല്ലനടപ്പിനുവിടാന്‍ നിയമം അനുവദിക്കുന്നില്ല. വന്‍ ശിക്ഷ ലഭിക്കേണ്ട പ്രതിയോട് രാജ്‌കുമാര്‍ ശര്‍മ്മ ദയാപൂര്‍വ്വം പെരുമാറിയതായും കോടതി വിലയിരുത്തി .
1998 ലായിരുന്നു കേസിനാസ്പദമായ സംഭവം .
ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കേണ്ട കേസുകളിലെ പ്രതികളെ നല്ല നടപ്പിനു വിടരുതെന്നാണ് വ്യവസ്ഥ . ബലാത്സംഗക്കേസ് പ്രതികളെ നല്ല നടപ്പിന് വിട്ടത് വിവാദമായതോടെ അലഹബാദ് ഹൈക്കോടതി നടത്തിയ അന്വേഷണത്തില്‍ ജഡ്ജി കുറ്റക്കാരനാനെന്നു കണ്ടെത്തി . തുടര്‍ന്ന് 2005 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ബ്ബന്ധിത വിരമിക്കലിന് ഉത്തരവിട്ടു. കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതുകൊണ്ടാണ് നല്ല നടപ്പിനു വിട്ടതെന്നായിരുന്നു പ്രതിയുടെ അഭിഭാഷകന്റെ വാദം

Saturday, 12 January 2008
മകരജ്യോതി കാണാന്‍ കാത്തിരിപ്പ് : പര്‍ണ്ണ ശാലകളില്‍
ശബരിമല : പൊന്നമ്പലമേടിന്റെ പുണ്യം നിറയുന്ന മകരജ്യോതി തിങ്കളാഴ്ചയാണെങ്കിലും സംക്രമ സന്ധ്യയുടെ പൊന്‍കിരണങ്ങള്‍ ഏറ്റുവാങ്ങാന്‍ ശബരീശ സന്നിധാനം ഇപ്പോഴേ ഭക്ത നിബിഡമായി
ജ്യോതി ദര്‍ശനത്തിനായി അടിക്കാടുകള്‍ തെളിച്ച് പര്‍ണ്ണശാലകള്‍ കെട്ടിയുയര്‍ത്തുന്ന തിരക്കിലാണ് തീര്‍ത്ഥാടകര്‍ .
തടസ്സമില്ലാതെ ജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം അയ്യപ്പന്മാര്‍ ദിവസങ്ങള്‍ക്കുമുന്‍പേ കയ്യടക്കി .
മാളികപ്പുറം ,പാണ്ടിത്താവളം , ശരംകുത്തി , എന്നിവടങ്ങളിലാണ് കൂടുതല്‍ പര്‍ണ്ണ ശാലകള്‍ ഉയര്‍ന്നീട്ടുള്ളത് . കെട്ടിടങ്ങള്‍ക്കു മുകളിലും മരക്കൊമ്പുകളിലും ജ്യോതി കാണാന്‍ അയ്യപ്പന്മാരെ കയറാന്‍ അനുവദിക്കുകയില്ലെന്നു പോലീസ് പറയുന്നുണ്ടെങ്കിലും മിക്ക കെട്ടിടങ്ങളും തീര്‍ത്ഥാടകരുടെ താവളമായി .
മുന്‍ വര്‍ഷങ്ങലെ അപേക്ഷിച്ച് മലയാളികള്‍ മുന്‍കൂട്ടി പര്‍ണ്ണശാലകള്‍കെട്ടി സ്ഥാനം പിടിക്കുന്നതും ഇതാദ്യമാണ് .
മാളികപ്പുറം ക്ഷേത്രത്തിനു പിന്നില്‍ അയ്യപ്പ സേവാസംഘം വളണ്ടിയര്‍ ഷേഡിനും അഗ്നിശമന സേനാ ഷെഡിനും മദ്ധ്യേയുള്ള പ്രദേശം മലപ്പുറം ,കോഴിക്കോട് , പാലക്കാട് , വയനാട് ജില്ലകളില്‍നിന്നുള്ള തീര്‍ത്ഥാടകരാണ് കയ്യടക്കിയിരിക്കുന്നത് . ആറിദിവസം മുന്‍പേ സ്ഥാനം പിടിച്ചവരും ഉണ്ട് .14 ന് വൈകീട്ട് 6 .30 ന് ആണ് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുക .അതിനുശേഷമാണ് ജ്യ്യോതി ദര്‍ശനം .
ബുദ്ധിമുട്ടില്ലാത്തതും ജ്യോതി കാണാവുന്നതും വൃത്തിയുള്ളതുമായ സ്ഥലങ്ങളാണ് ആദ്യമുള്ളവര്‍ കയ്യടക്കിയത് .മിക്കയിടത്തും തണല്‍ ഇല്ല.
വിരിപ്പുകള്‍ വലിച്ചുകെട്ടിയും കാട്ടിലകള്‍ നിരത്തിയും തണലുകള്‍ ഉണ്ടാക്കി അതിനുള്ളിലാണ് അവര്‍ വിശ്രമിക്കുന്നത് . പാണ്ടിത്താവളത്തിലും മാളികപ്പുറത്തും കാട്ടില്‍നിന്നു കമ്പും കുഴയും കാട്ടിലകളും വെട്ടി ഷെഡുകള്‍ കെട്ടുന്ന തിരക്കാണ് . എവിടെയ്ക്കുതിരിഞ്ഞാലും പര്‍ണ്ണശാല കെട്ടുന്ന തിരക്കാണ് .എവിടേയ്ക്കു തിരിഞ്ഞാലും പര്‍ണശാല ഒരുക്കുന്ന അയ്യപ്പന്മാരേ മാത്രമേ കാണുവാന്‍ അഴിയൂ.
ആയിരക്കണക്കിനു അയ്യപ്പന്മാര്‍ വിരിവിരിച്ചു വിശ്രമിയ്ക്കാന്‍ തുടങ്ങിയതോടെ വെള്ളത്തിനും പ്രാധമിക ആവശ്യങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട് .
പാണ്ടിത്താവളത്തില്‍ വിരിച്ചവര്‍ വെള്ളത്തിനായി ടെലിഫോണ്‍ എക് സേഞ്ച് വരെ എത്തണം . ടാപ്പുകള്‍ക്കുമുന്‍പില്‍ വെള്ളത്തിനായി നീണ്ട ക്യൂ ആണ് .

വിലക്കയറ്റം : സൌദിയില്‍ ബഹിഷ്‌ക്കരണത്തിന് ആഹ്വാനം !!!
ജിദ്ദ: പാലുല്പന്നങ്ങള്‍ ഉല്‍പ്പെടെ വിലക്കയറ്റമുണ്ടായ ആവശ്യവസ്തുക്കള്‍ ബഹിഷ്‌ക്കരിയ്ക്കാന്‍ സൌദിയില്‍ ജനകീയ ആഹ്വാനം . എസ്.എം എസ്. വഴിയാണ് ഈ ബഹിഷ്കരണ സന്ദേശം പ്രചരിക്കുന്നത് .
രാജ്യത്ത് പാലുല്പന്നങ്ങളുടെ വില ഈയിടെ ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. 2007 ആരംഭം മുതല്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ക്രമാതീതമായ വര്‍ദ്ധനവ് തുടരുകയാണ് .
കഴിഞ്ഞ വര്‍ഷം 2.5% ആയിരുന്നു നാണ്യപ്പെരുപ്പുനിരക്ക് . ഈ വര്‍ഷം 4.1% ആകുമെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു.
വില വര്‍ദ്ധനക്കെതിരെ നിഷ്ക്രിയത്വം തുടരുന്ന അധികൃതരുടെ നിലപാടിലും തങ്ങളുടെ നിസ്സഹായാവസ്ഥയിലും പ്രതിഷേധിച്ചാണ് ജനങ്ങള്‍ ബഹിഷ്കരണത്തിന് തുനിഞ്ഞിരിക്കുന്നത് .വിലക്കയറ്റത്തെ തുടര്‍ന്ന് റിയാദ് മുനിസിപ്പാലിറ്റി വിലനിലവാരം എല്ലാ ആഴ്ചയിലും പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചീട്ടുണ്ട് .

ആനകളെ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം !!
ചാവക്കാട് : മണത്തല നേര്‍ച്ചയാഘോഷത്തിന്റെ ഭാഗമായി കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥതയും ശാരീരിക ക്ഷമതയും സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് മണത്തല ജുമാ അത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംയുക്തയോഗം നിര്‍ദ്ദേശിച്ചു.
പോലീസ് ഉദ്യോഗസ്ഥര്‍ , കമ്മറ്റി ഭാരവാഹികള്‍ , കാഴ്ച കൊണ്ടുവരുന്ന ക്ലബ്ബുകള്‍ , സംഘടനകള്‍ , ആനയെ കൊണ്ടുവരുന്നവര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത് .
ആനപ്പുറത്ത് മൂന്നില്‍ കൂടുതല്‍ പേരെ കയറ്റരുതെന്നും കുട്ടികളെ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട് . രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ , പ്രകോപനമുണ്ടാക്കുന്ന രീതിയിലുള്ള പാര്‍ട്ടി ചിഹ്നങ്ങള്‍ എന്നിവ ഉപയോഗിയ്ക്കാന്‍ പാടില്ല . പടക്കത്തിനും നിയന്ത്രണമുണ്ട് .
ആര്‍ഡിഒയുടെ പതിനഞ്ചിന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും യോഗം തീരുമാനിച്ചു.

Friday, 11 January 2008
നാടിനു മാതൃകയാകാന്‍ ‘വില്വാദ്രി‘ അരി
തിരുവില്വാമല :രാസകീടനാശിനി പ്രയോഗം ഒഴിവാക്കി കൃഷിചെയ്തെടുത്ത നെല്ല് തവിടുകളയാതെ അരിയാക്കി വിപണനം നടത്തുന്ന കുറുമങ്ങാട്ട് പാടശേഖരം മാതൃകയാകുന്നു. 30 ഹെക്ടര്‍ സ്ഥലത്താണ് ജൈവ കീടരോഗ നിയന്ത്രണം നടപ്പാക്കി കൃഷിചെയ്തത് . കൃഷി ചെയ്തെടുത്ത നെല്ല് പ്രാദേശികമായി സംസ്കരിച്ച് വിപണനം ചെയ്തതോടെ ദൂരദേശങ്ങളില്‍നിന്നുപോലും കര്‍ഷക സംഘങ്ങള്‍ ഇവിടെ പഠനത്തിന് എത്തിത്തുടങ്ങി .സംസ്കരിച്ച അരി ‘വില്വാദ്രി‘ അരി എന്ന പേരില്‍ വിപണനത്തിനൊരുങ്ങിയപ്പോള്‍ നല്ല ഡിമാന്റാണെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകന് ഒരു കിലോഗ്രാമം നെല്ലിന് 10 രൂപ ലഭിക്കുന്നുണ്ട് . കൃഷിക്കാരെ വയലിലേയ്ക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പാടശേഖര സമിതി ഭാരവാഹികളായ കെ. ദിവാകരനുണ്ണിയും എം. ആര്‍. മണിയുമാണ്. കൃഷി ഓഫീസര്‍ കൃഷ്ണകുമാറിന്റെ സാങ്കേതിക മേല്‍നോട്ടവുമുണ്ട് .വില്വാദ്രി അരിയുടെ വിപണനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന്റേതടക്കം സഹായങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍ .
Labels:
കച്ചവടം കൌതുകം,
കാര്‍ഷികം കൌതുകം,
വിവാഹം കൌതുകം
ശബരിമല - മകരജ്യോതി ; യുക്തിവാദികള്‍ പരാതി നല്‍കി !!!
കൊച്ചി : മകരവിളക്കുദിനത്തില്‍ പൊന്നമ്പലമേട്ടിലേക്കു പ്രവേശനം അനുവദിയ്ക്കണമെന്നും സന്ദര്‍ശനത്തിനു തടസ്സമുണ്ടാവാതിരിയ്ക്കാന്‍ പോലീസ് സംരക്ഷണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി .ദേവസ്വം ബോര്‍ഡിനേയും അയ്യപ്പസേവാസംഘത്തേയും കക്ഷിചേര്‍ക്കാനായി കേസ് മാറ്റി. മകരജ്യോതി മനുഷ്യനിര്‍മ്മിതമാണെന്നും ഇക്കാര്യം വെളിപ്പെടാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായത്തോടെ പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം തടയുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.പ്രവേശനാനുമതി തേടിയും പോലീസ് സംരംക്ഷണം ആവശ്യപ്പെട്ടും ഹര്‍ജിക്കാര്‍ അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ നടപടിയെടുക്കില്ലെന്നാണ് ആക്ഷേപം
രാഷ്‌ട്രപതി ,ഉപരാഷ്ട്രപതി ,ഗവര്‍ണ്ണര്‍ ; ശമ്പളം ഇരട്ടിയാക്കി
ന്യൂഡല്‍ഹി : രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ശമ്പളം ഇരട്ടിയാക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ ധനകാര്യ ഉപസമിതി തീരുമാനിച്ചു.
പ്രതിമാസം ഒരു ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ പുതുക്കിയ ശമ്പളം. നിലവില്‍ 50,000 രൂപയാണ് .
ഉപരാഷ്ട്രപതിക്ക് 40,000 രൂപയുടെ സ്ഥാനത്ത് 85,000 രൂപ കിട്ടും .
ഗവര്‍ണ്ണര്‍മാരുടെ ശമ്പളം 36,000 രൂപയില്‍ നിന്ന് 75,000 ആക്കി.
മുന്‍ രാഷ്ട്രപതിമാര്‍ക്കുള്ള വാര്‍ഷിക സാമ്പത്തിക ആനുകൂല്യം ആറു ലക്ഷം രൂപയാക്കി.
രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ജീവിത പങ്കാളികള്‍ക്കുള്ള ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചീട്ടുണ്ട് .
പാര്‍ളിമെന്റ് അംഗങ്ങള്‍ 68,000 രൂപ പ്രതിഫലം വാങ്ങുമ്പോള്‍ രാജ്യസഭാ അദ്ധ്യക്ഷന്‍ കൂടിയായ ഉപരാഷട്രപതിക്ക് അതിലും കുറഞ്ഞ തുകയാണ് ലഭിച്ചുവന്നിരുന്നതെന്നു തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താ വിതരണ മന്ത്രി പ്രിയരഞന്‍ ദാസ് മുന്‍ഷി പറഞ്ഞു.

ഇലക് ട്രോണിക് ത്രാസിലെ വെട്ടിപ്പ് തടയാന്‍ സംവിധാനമില്ല !!!
തിരുവനന്തപുരം : റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കുന്ന ഇലക് ട്രോനിക് ത്രാസുകള്‍പോലും നിലവിലുള്ള സാഹചര്യത്തില്‍ , ഉപഭോക്താക്കള്‍ കബളിക്കപ്പെടുന്നതു കണ്ടുപിടിക്കാന്‍ ആവശ്യമായ സാങ്കേതിക സൌകര്യങ്ങളോ , ജീവനക്കാരോ ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇല്ലെന്ന് കേരള ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി .
നിലവിലുള്ള നിയമം അനുസരിച്ച് മീന്‍ കച്ചവടത്തിനും സ്വര്‍ണ്ണക്കച്ചവടത്തിനും ഉപയോഗിക്കുന്ന ത്രാസുകള്‍ സീല്‍ ചെയ്തില്ലെങ്കില്‍ ഒരേ ശിക്ഷയാണ് . ഇരുകൂട്ടര്‍ക്കും അഞ്ഞൂറുരൂപയാണ് പിഴ .
ഉല്പാദകനു തോന്നിയ വില ഈടാക്കാനുള്ള സ്വാതന്ത്ര്യത്തിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെങ്കിലുംനിയമ ഭേദഗതി ആവശ്യമാണ് .ലീഗല്‍ മെട്രോളജി വകുപ്പില്‍ അഞ്ഞൂറില്‍താഴെ ജീവനക്കാരേയുള്ളൂ. ഇതില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ തസ്ഥികകളില്‍ 30% ഒഴിഞ്ഞുകിടക്കുകയാണ് എന്ന വസ്തുത ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

ടാറ്റായുടെ ചെറുകാറിനെതിരെ മേധാ പട്‌ക്കര്‍
ടാറ്റായുടെ ചെറുകാറിനെതിരെ മേധാ പട്‌ക്കര്‍
ന്യൂഡല്‍ഹി : ബംഗാലിലെ സിംഗളൂരില്‍ വീടു നഷ്ടപ്പെട്ടവരുടേയും സ്വന്തം മണ്ണിനായി പൊരുതുന്നവരുടേയും കണ്ണീരാണ് ടാറ്റയുടെ ഒരു ലക്ഷം രൂപയുടെ കാറെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്‌ക്കര്‍ അഭിപ്രായപ്പെട്ടു.
പാവപ്പെട്ട നൂറുകണക്കിനു കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തിയ പദ്ധതിയെ എതിര്‍ക്കേണ്ടതിന്റെ സാമൂഹിക ബാദ്ധ്യത ഒരു വശത്തും ചെറുകാറുകള്‍ പെരുകുന്നതുമൂലമുള്ള ഗതാഗത പ്രശ്നം മറുവശത്തുമുണ്ട് .

ഒറ്റക്കു താമസിക്കുന്ന വനിതകള്‍ക്ക് ദത്തെടുക്കാന്‍ അനുവാദം നല്‍കും : മന്ത്രി രേണുകാ ചൌധരി
ചെന്നൈ : ഒറ്റയ്ക്കു താമസിക്കുന്ന വനിതകള്‍ക്ക് ദത്തെടുക്കാന്‍ അനുവാദം നല്‍കുമെന്ന് വനിതാ ശിശു സംരക്ഷണ വകുപ്പുമന്ത്രി രേണുകാ ചൌധരി പ്രസ്താവിച്ചു. ഇതിനു വേണ്ടി നിയമങ്ങള്‍ ലളിതമാക്കുമെന്നും അവര്‍ പറഞ്ഞു.
പെണ്‍കുഞ്ഞുങ്ങള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും ആരംഭിക്കുമെന്നും ഇതിനായി പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ 72,000 കോടി രൂപ വിലയിരുത്തുമെന്നുമാണ് പ്രതീക്ഷയെന്നും അവര്‍ പ്രസ്താവിച്ചു. ഭ്രൂണ ഹത്യയെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കവേ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുക യായിരുന്നു അവര്‍ .

ഇറാക്കില്‍ മൂന്നു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 1,51,000 പേര്‍ !!!
ബഗ്‌ദാദ് : അമേരിക്കന്‍ സൈന്യം ഇറാക്കിലെത്തിയശേഷം 1,51,000 പേര്‍ മൂന്നു വര്‍ഷത്തിനിടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയും ഇറാഖ് ഗവണ്മെന്റും ചേര്‍ന്നു നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. 2003 മാര്‍ച്ച് മുതല്‍ 2006 ജുണ്‍ വരെയുള്ള കണക്കാണിത് . പതിനായിരം വീടുകളിലാണ് സര്‍വ്വേ നടത്തിയത് .
പ്രതിദിനം നൂറുമൃതദേഹങ്ങള്‍ ആശുപത്രികളിലും മോര്‍ച്ചറികളിലും എത്തുന്നുണ്ടെന്ന് 2006 ല്‍ ഇറാഖ് ആരോഗ്യമന്ത്രി പ്രസ്താവിച്ചിരുന്നു.
വാല്‍ക്കഷണം
ജയിച്ചാലും തോറ്റാലും ലാഭം ഒന്നുതന്നെ !!

നിയമം കൌതുകം,
വിദേശനിയമം കൌതുകം
Tuesday, 8 January 2008
അപ്പീല്‍ തീര്‍ക്കുമ്പോള്‍ കാരണം വ്യക്തമാക്കണം - സുപ്രീംകോടതി.
ന്യൂഡല്‍ഹി : അപ്പീലില്‍ തീരുമാനമെടുക്കുമുംമുന്‍പ് അതിനാധാരമായ കാരണങ്ങള്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ഹൈക്കോടതികളെ ഉപദേശിച്ചു.
ഹിമാചല്‍പ്രദേശ് ഹൈക്കോടതി ഒരു അപ്പീല്‍ ഒറ്റ വാചകത്തില്‍ തള്ളി എന്ന് ഉത്തരവിട്ടതിനെ പരാമര്‍ശിച്ചായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം .ഉത്തരവ് എത്ര ഹ്രസ്വമായിരുന്നാലും കാരണങ്ങള്‍ സൂചിപ്പിക്കുന്നതാവണമെന്നു ചൂണ്ടിക്കാട്ടി അപ്പീലിന് ആധാരമായ ക്രിമിനല്‍ കേസില്‍ ഹൈക്കോടതിയുടെ വിധി ജസ്റ്റിസ് അരിജിത് പസായത് , ജസ്റ്റിസ് അഫ്‌താബ് അലം എന്നിവരടങ്ങിയ സുപ്രീംകോടതി ബഞ്ച് റദ്ദാക്കി

Subscribe to:
Posts (Atom)