Thursday 30 August 2007

സാമൂഹിക പ്രശ്നങ്ങള്‍ക്കു പരിഹാരം ഉത്തമ കുടുബ ജീവിതം : ശ്രേഷ്ഠ നിയുക്ത ബാവ

പാമ്പാക്കുട : അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജം എഴുപത്താറാം ദേശീയ സമ്മേളനം ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ നിയുക്ത ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് ഉദ്ഘാടനം ചെയ്തു.പ്രശ്ന സങ്കീര്‍ണ്ണ മായ ഇന്നത്തെ സമൂഹത്തില്‍ ഉത്തമ കുടുംബ ജീവിതത്തിലൂടെ മാതൃക കാട്ടാന്‍ മാതാപിതാക്കള്‍ക്കു കടമയുണ്ടെന്ന് നിയുക്ത ബാവാ പറഞ്ഞു.കാലത്തിന്റെ കുത്തോഴുക്കില്‍പ്പെടാതെ ദൈവഹിതം അറിഞ്ഞു ജീവിക്കുമ്പോഴാണ് കുടുംബ ജീവിതം സ്വര്‍ഗ്ഗതുല്യമാകുന്നതെന്ന് ബാവാ ഓര്‍മ്മിപ്പിച്ചു.

Wednesday 29 August 2007

തേങ്ങ ഇട്ടില്ല ; തെങ്ങുകയറ്റത്തോഴിലാളിക്ക് വക്കീല്‍ നോട്ടീസ്

തിക്കൊടി : വീട്ടുപറമ്പിലെ തേങ്ങ ഇടാത്തതിന് തെങ്ങുകയറ്റത്തോഴിലാളിക്ക് വീട്ടുടമയുടെ വക്കീല്‍ നോട്ടീസ് .തിക്കൊടി ആറാം കണ്ടം കണ്ടം നിലംകുനി എ.പി. ചാത്തുക്കുട്ടിയാണ് അഡ്വ: കെ രാമചന്ദ്രന്‍ മുഖേന തെങ്ങുകയറ്റത്തൊഴിലാളി വരിക്കോളിക്കുനി ശ്രീധരന് നോട്ടീസ് അയച്ചത് .കഴിഞ്ഞ മൂന്നുമാസമായി തേങ്ങ പറിക്കാത്തതിനാല്‍ സാമ്പത്തിക പ്രയാസത്തിലാണെന്നും തേങ്ങ വിഴുമെന്ന ഭയത്തില്‍ വീട്ടിനു പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്നും പേരക്കുട്ടിയ്ക്ക് പുറത്തിറങ്ങി കളിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമായെന്നും നോട്ടീസില്‍ പറഞ്ഞിരിക്കുന്നു. നോട്ടീസ് കിട്ടി പത്തു ദിവസത്തിനുള്ളില്‍ തേങ്ങ പറിച്ചു കൊടുക്കുകയോ , താല്പര്യമില്ലെങ്കില്‍ വീട്ടുടമയെ രേഖാമൂലം അറിയിക്കുകയോ ചെയ്യണമെന്നും അല്ലെങ്കില്‍ വേറെ ആളെ കണ്ടെത്തുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

Monday 27 August 2007

തൃപ്രയാറില്‍ പുലികളിറങ്ങി

ഇക്കൊല്ലം തിരുവോണ നാളില്‍ തൃപ്രയാറില്‍ പുലികളിറങ്ങി. തൃശൂരിന്റെ മാത്രമായി അറിയപ്പെട്ടിരുന്ന പുലിക്കളി തൃപ്രയാറിലും ഉണ്ടായി . ശ്രീ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.പുലികള്‍കിടയില്‍ ചെണ്ടകൊട്ടിയത് കാണികള്‍കില്‍ കൌതുകമുയര്‍ത്തി

Thursday 23 August 2007

മൊബൈല്‍ ഫോണ്‍ തട്ടിപ്പ് : പ്രതികരിയ്ക്കാത്തതെന്ത് ?

മൊബെല്‍ ഫോണ്‍ വാങ്ങല്‍ ,അതിന്റെ സിംകാര്‍ഡ് ,കോള്‍ ചാര്‍ജ്ജ് എന്നിവയുടെയൊക്ക് ഇനത്തില്‍ എത്ര രൂപയാണ് ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
കാള്‍ ചാര്‍ജ്ജ് നിര്‍ണ്ണയത്തില്‍ ഉപഭോക്താവിന് പങ്കുണ്ടോ ?
മൊബൈല്‍ സെറ്റിന്റെ വില നിശ്ചയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?
ഇതൊക്കെ ആരന്വേഷിക്കുന്നു അല്ലേ?
വാല്‍ക്കഷണം
സ്ക്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ശത്രുവായത് എന്തുകൊണ്ട് ?