മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മ്മാണ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകം അമേരിക്കയില്‍നിന്ന് ഇന്റര്‍നെറ്റ് ലേലത്തിലൂടെ കരസ്ഥമാക്കി.അണക്കെട്ട് നിര്‍മ്മാനത്തിന് മേല്‍നോട്ടം വഹിച്ച ചീഫ് എഞ്ചിനീയര്‍ ജോണ്‍ പെനികുക്കിന്റെ സഹായി എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എ.ടി. മക്കന്‍സി എഴുതിയ ഹിസ്റ്ററി ഒഫ് പെരിയാര്‍ പ്രോജക്ട് എന്ന പുസ്തകമാണ് മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ സര്‍ക്കാര്‍ നേടിയത് .ഔട്ട് ഓഫ് പ്രിന്റ് ആയ പുസ്തകം യു എസ് ലെ സ്വകാര്യ വ്യക്തിയില്‍നിന്ന് 200 ഡോളര്‍ നല്‍കിയാണ് വാങ്ങിയത് .
പുറത്തിറങ്ങുമ്പോള്‍ കേവലം 20 രൂപ യായിരുന്നു പുസ്തകവില.
അണക്കെട്ട് സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മിലുള്ള കേസ് സുപ്രീം കോടതിയില്‍ അന്തിമ ഘട്ടത്തില്‍ എത്തിയ സാഹചര്യത്തിലാണ് പ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളൂന്ന പുസ്തകം കണ്ടെത്താന്‍ കേരളം ശ്രമിച്ചത് .അണക്കെട്ടിന്റെ സംഭരണശേഷിയും മറ്റ് പ്രത്യേകതകളും അടക്കം സാങ്കേതികമായ എല്ലാ വിവരങ്ങളും ഈ പുസ്തകത്തിലുണ്ട്.
ലളിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച അണക്കെട്ടിന്റെ പോരായ്മകള്‍ സംബന്ധിച്ച നിര്‍മ്മാണഘട്ടത്തിലെ മുന്നറിയിപ്പുകളും പുസ്തകത്തിലുണ്ടെന്നു കരുതുന്നു.
സാങ്കേതിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം കരാറിന്റെ സാധ്യത സംബന്ധിച്ച ചരിത്ര രേഖകളും സുപ്രീം കോടതിയില്‍ ഹാജരാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു പുസ്തകം തേടിയത് .
പുസ്തകത്തിനായി തമിഴ്‌നാടിനെ സമീപിച്ചെങ്കിലും പതിവുപോലെ പ്രതികൂല മറുപടി ലഭിച്ചു.
തുടര്‍ന്നാണ് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥനായ ജയിംസ് ഇന്റര്‍നെറ്റിലൂടെ ഒരു കോപ്പി യു എസിലുഇണ്ടെന്ന് കണ്ടെത്തുന്നത് .
തുടര്‍ന്ന് യു,എസ് ലെ മലയാളി സുഹ്രുത്തുക്കളുടെ സഹായത്താല്‍ ലേലത്തില്‍ പിടിച്ച വി.ഐ.പി പുസ്തകം ഇന്നോ നാളെയോ എത്തും .
1885ല്‍ പ്രസിദ്ധീകരിച്ച പുസ്തകം 1950ല്‍ പുനഃ പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് കിട്ടാതായി
Showing posts with label ചരിത്രം കൌതുകം. Show all posts
Showing posts with label ചരിത്രം കൌതുകം. Show all posts
Tuesday, 4 March 2008
Subscribe to:
Posts (Atom)