Saturday 6 September 2008

എന്‍‌ട്രന്‍സ് ഭ്രമം സ്കൂള്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നു.

ഉന്നത വിദ്യാഭ്യാസത്തിനുള്ള തിരഞ്ഞെടുപ്പിനുള്ള പ്രത്യേകത കാരണം കേരളത്തില്‍ ഹൈസ്ക്കൂള്‍ തലവിദ്യാഭ്യാസം തകരാറിലാവുകയാണെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തയ്യാറാക്കിയ സംസ്ഥാന വികസന റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രവേശനത്തിനു സ്കൂള്‍ പരീക്ഷകളുടെ മാര്‍ക്കിന് വെയിറ്റേജ് നല്‍കുക മാത്രമാണ് ഇതിന് പോംവഴി.
കേരളത്തില്‍ പ്രവേശനപ്പരീക്ഷക്കുവേണ്ടി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പണവും സമയവും മുടക്കുകയാണ് . ഇതു കാരണം റഗുലര്‍ ക്ലാസുകളില്‍ ഹാജരാകുന്നതിനോ ക്ലാസ് പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങുന്നതിനോ ശ്രദ്ധിക്കുന്നുപോലുമില്ല

സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെസ്‌മി മഠം വിട്ടു.

സി.എം.സി സന്യാസിനി സമൂഹത്തിലെ അംഗവും സെന്റ് മേരീസ് കോളെജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ജെസ്മി (51) മഠാഗത്വം ഉപേക്ഷിച്ചു.
ആറുമാസമായി കോളെജില്‍ നിന്ന് നിര്‍ബ്ബന്ധിത അവധിയിലായിരുന്നു. തന്നെ മനോരോഗിയായി ചിത്രീകരിക്കാന്‍ മഠം അധികൃതര്‍ ശ്രമിച്ചതായി ജെസ്‌മി ആരോപിച്ചു.
പൊതുപ്രവര്‍ത്തനത്തില്‍ സജീവമായും സ്വാശ്രയകോഴ്സിന് അമിത ഫീസ് ഈടാക്കുന്നതിനെ ചോദ്യംചെയ്തതുമൂലമാണ് തന്നെ നിറ്ബ്ബന്ധിപ്പിച്ച് അവധി എടുപ്പിച്ചതെന്ന് സിസ്റ്റര്‍ ജെസ്മി പറഞ്ഞു.
അതേ സമയം സിസ്റ്റര്‍ ജെസ്മി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സി.എം.സി പ്രൊവിന്‍ഷ്യല്‍ ഹൌസില്‍നിന്ന് അറിയിച്ചു . ജെസ്മിയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതായി അറിഞ്ഞപ്പോള്‍ അക്കാര്യം അവരെ ധരിപ്പിച്ചിരുന്നതായും ഇതിനു കുടുംബാഗങ്ങളുടെ സഹകരണം തേടിയിരുന്നുവെന്നും സഭാ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ അവധിയെടുത്ത് ഡല്‍ഹിയിലേക്ക് പോയിരിക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍‌വേണ്ടിയുള്ള സിസ്റ്റര്‍ ജെസ്മിയുടെ തീരുമാനത്തെ സഭ മാനിക്കുന്നുവെന്നും എന്നാല്‍ ഇതിന്റെ മറവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്നും സിസ്റ്ററിന്റെ അസ്വസ്ഥതകളെ ചൂഷണം ചെയ്യുന്നവരുടെ ദുഷ്‌പ്രേരണകള്‍ കൊണ്ടായിരുന്നതെന്നും സഭാ നേതൃത്വം അറിയിച്ചു.

ഐ.എം വേലായുധന്റെ മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കും

പ്രശസ്ത സോഷ്യലിസ്റ്റ് നേതാവും ഗാംന്ധിയനും ശ്രീനാരായണിയ ശ്രീ ഐ.എം വേലായുധന്റെ മരണാനന്തര ചടങ്ങുകള്‍ വേണ്ടെന്നുവെച്ചു.
ചടങ്ങുകള്‍ നടത്താന്‍ എല്ലാം തയ്യാറായിരുന്നുവെങ്കിലും അവസാന നിമിഷം അദ്ദേഹം എഴുതിയ കത്ത് കണ്ടെത്തിയതോടെയാണ് ചടങ്ങുകള്‍ വേണ്ടെന്നുവെക്കുവാന്‍ കുടുംബാഗങ്ങള്‍ തീരുമാനികത് .
ശ്രീ നാരായണഗുരുവിന്റെ ഉപദേശം അനുസരിച്ചാണ് ചടങ്ങുകള്‍ വേണ്ടെന്നു പറയുന്നതെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് . സംസ്കാരം ലളിതമാക്കണമെന്ന് ഗുരു പറഞ്ഞീട്ടുണ്ട് . എന്നാല്‍ ഇന്ന് മൃദദേഹത്തെ മുന്‍‌നിര്‍ത്തി ഹോമങ്ങളും പൂജകളും ബലികര്‍മ്മങ്ങളും വിപുലമായി കൊണ്ടാടുന്നു.തന്റെ കാര്യത്തില്‍ ഗുരു പറഞ്ഞത് കാലാനുസൃതമാറ്റത്തോടെ തുടരണമെന്ന് ഐ.എം വേലായുധന്‍ കത്തില്‍ പറയുന്നു. പത്തുദിവസം പ്രഭാതത്തില്‍ ആളുകള്‍ ഒരുമിച്ചുപ്രാര്‍ത്ഥിക്കണമെന്നുമാത്രമേ ഗുരു പറഞ്ഞിട്ടുള്ളുവെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
സദ്യ നടത്തുന്നതും ഗുരു നിരോധിച്ചിട്ടുണ്ട് . വല്ല ധര്‍മ്മ സ്ഥാപനത്തിലും പോയി ദാനം ചെയ്യുകയാണ് വേണ്ടതെന്ന ഗുരുവചനം ഐ.എം വേലായുധന്‍ ഓര്‍മ്മിപ്പിക്കുന്നു.