Showing posts with label ആരോഗ്യം കൌതുകം. Show all posts
Showing posts with label ആരോഗ്യം കൌതുകം. Show all posts

Sunday, 18 May 2008

പോലീസുകാരില്‍ അമിതവണ്ണമുള്ളവര്‍ അമിതമാകുന്നു.

നൂറു പോലീസുകാരില്‍ 80 പേര്‍ക്കും വണ്ണം അമിതമാണെന്നു പരിശോധനാ റിപ്പോര്‍ട്ട് .പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പിലാണ് ഈ വസ്തുത വെളിവായത് .ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി .കെ.പി. രാജേന്ദ്രനും വണ്ണം കൂടുതലാണെന്നു കണ്ടെത്തി.150 സെ.മി ഉയരമുള്ള മന്ത്രിക്ക് 67 കിലോ ഭാരമേ പാടുള്ളൂ. പക്ഷെ, 15 കിലോ ഭാരം കൂടുതലുണ്ട് .
ക്യാമ്പില്‍ ആദ്യം പ്രിശോധിച്ച 100 പോലീസുകാരില്‍ 80 ലേറെ പേര്‍ക്ക് 15 കിലോ മുതല്‍ 30 കിലോ വരെ ഭാരം കൂടുതലുണ്ട് .മിക്കവരിലും അമിത രക്തസമ്മര്‍ദ്ദവും കണ്ടെത്തി.മന്ത്രിയൂം പോലീസുകാരും പൊണ്ണത്തടി തടയാന്‍ കടുത്ത വ്യായാമം ചെയ്യണമെന്നും ഭക്ഷണം കുറക്കണമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

മനോരമ വാര്‍ത്ത