Showing posts with label വിദേശനിയമം കൌതുകം. Show all posts
Showing posts with label വിദേശനിയമം കൌതുകം. Show all posts

Monday, 31 March 2008

ഗോവധം : ബ്രിട്ടണിലെ ഹിന്ദുക്ഷേത്രം നഷ്ട പരിഹാരം തേടുന്നു !

ക്ഷേത്രത്തില്‍ നടയിരുത്തിയ ഗോമാതാവിനെ കൊന്നതിനു നഷ്ട പരിഹാരമാവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ കോടതിയിലെത്തി. ബ്രിട്ടണിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമായ ഹെട് ഫഡ് ഷെര്‍ ഭക്തി വേദാന്ത ക്ഷേത്രാധികാരികളാണ് മൃഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്രിട്ടണിലെ റോയല്‍ സൊസൈറ്റിക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത് .കഴിഞ്ഞ ഡിസംബറില്‍ ക്ഷേത്രവളപ്പില്‍ ചികിത്സയിലായിരുന്ന പശുവിനെ അതിക്രമിച്ചുകടന്നു കൊല്ലുകയായിരുന്നുവെത്രെ. പശുവിനെ ആരാധിക്കുന്നതിനിടയില്‍ കൊന്നു കളഞ്ഞത് ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ ആരോപിച്ചു.

അസ്ഥികള്‍ ഒടിഞ്ഞ് ദേഹം മുഴുവന്‍ പുഴുവരിച്ചുകിടക്കുന്ന പശുവിനു ദയാവധം നല്‍കുക മാത്രമാണ് ചെയ്തതെന്ന് റോയല്‍ സൊസൈറ്റി ഡയറക്ടര്‍ ജോണ്‍ റോള്‍സ് പറഞ്ഞു .

Thursday, 20 March 2008

ജയില്‍‌മോചിതയായ സൌദി വനിതയ്ക്ക് അരക്കോടി രൂപ പാരിതോഷികം !!

തടവുശിക്ഷക്കിടെ ഖുറാന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയ വനിതക്ക് മോചനത്തെ ത്തുടര്‍ന്ന് സൌദി രാജകുമാരന്‍ അരക്കോടി രൂപ സമ്മാനിച്ചു.
23 കാരിയും മൂന്നു കുട്ടികളുടെ മാതാവുമായ സമീറക്കാണ് ജയിമോചനത്തോടൊപ്പം പാരിതോഷികവും ലഭിച്ചത് .
ഖാലിദ് മുഹമ്മദ് ഖുലൈസ എന്നയാളെ വധിച്ചതിന് ശിക്ഷിക്കപ്പെട്ട് അബയിലെ വനിതാ ജയിലില്‍ ഏഴുവരഷം ചെലവിട്ടു കഴിഞ്ഞപ്പോള്‍ സമീറക്ക് കുലൈസ് കുടുംബാംഗങ്ങള്‍ മാപ്പ് നല്‍കുകയായിരുന്നു.
ഇക്കാലങ്ങളില്‍ അല്ലാഹുവിനോടു മാപ്പിരന്ന യുവതി ഖുറാന്‍ മുഴുവന്‍ മനഃപ്പാ‍ഠമാക്കിയത് ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടു.തുടര്‍ന്നാണ് ശിക്ഷാ ഇളവിനും പാരിതോഷികത്തിനുകൊക്കെ നടപടിയുണ്ടായത്

Thursday, 6 March 2008

ഇന്ത്യയും ഇസ്രയേലുമായി 5700 കോടി രൂപയുടെ ആയുധ ഇടപാടിനു കളമൊരുങ്ങി!!

ജറുസെലം : നൂറു കിലോമീറ്ററിലേറെ പരിധിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് പ്രതിരോധസംവിധാനം സ്ഥാപിക്കുന്നതിന് ഇസ്രയേല്‍ ഏരോ സ്പേസ് ഇന്‍ഡസ്‌ട്രീസുമായി(ഐ.എ.ഐ ) 150 കോടി ഡോളറിന്റെ ( 5700 കോടി രൂപയുടെ) കരാറിലേര്‍പ്പേടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു.
ഐ.എ.ഐ യുടെ അനുബന്ധ സ്ഥാപനമായ എല്‍റ്റ സിസ്റ്റംസ് ഉല്പാദിപ്പിക്കുന്ന റഡാര്‍ സംവിധാനം , പൈലറ്റില്ലാത്ത നിരീക്ഷണ വിമാനം ഉപഗ്രഹങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടൂന്ന സംവിധാനമാണ് സ്ഥാപിക്കുക .
ആയുധം വാങ്ങുന്നതിനുള്ള ഇന്ത്യന്‍ ഉന്നത സമിതി ഈ ഇടപാടിന് അംഗീകാരം നല്‍കിക്കഴിഞ്ഞതായും ഗ്ലോബ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യമാ‍യി ഇന്ത്യ മാറിയിട്ടുണ്ട് .
രണ്ടു രാജ്യങ്ങളും തമ്മില്‍ സൈനിക സഹകരണം വര്‍ദ്ധിച്ചു വരികയാണ് .
കഴിഞ്ഞ മാസം ഇസ്രയേലിന്റെ ചാര ഉപഗ്രഹം ഐ.എസ് .ആര്‍ .ഒ വിക്ഷേപിച്ചിരുന്നു.

Monday, 3 March 2008

ട്രാഫിക് ലംഘനം : ദുബായ് പോലീസിനു പിഴ !!

ദുബായ് : പോലീസ് ആസ്ഥാനത്തിനു സമീപം നിയമ വിരുദ്ധമായി വാഹനം പാര്‍ക്കുചെയ്ത പോലീസുകാര്‍ക്ക് ദുബായ് ട്രാഫിക് പോലീസ് പിഴ ചുമത്തി. ഖിസൈസ് പോലീസ് ആസ്ഥാനത്തിനു സമീപം വാഹനം പാര്‍ക്കുചെയ്ത ചില പോലീസുകാര്‍ക്കും പോലീസ് വകുപ്പിലെ ജീവനക്കാര്‍ക്കുമാണ് പിഴ . കൂടാതെ വാഹനങ്ങളുടെ ഡോര്‍ ഗ്ലാസുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച 110 പോലീസുകാരുടെ വാഹനങ്ങളും അധികൃതര്‍ പിടികൂടി

Sunday, 3 February 2008

വിവാദ പ്രസ്താവന : കൂടുതല്‍ വിശദീകരനവുമായി ബഹറൈന്‍ മന്ത്രി

മനാമ: ഗള്‍ഫിന്റെ സത്വവും സംസ്കാരവും പരിരക്ഷിക്കുക എന്ന ഉദ്ദേശം മാത്രമാണ് മേഖലയില്‍ ഏഷ്യന്‍ തൊഴിലാളികളുടെ എണ്ണം പെരുകുന്നതിനെതിരായി പ്രസ്താവന നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബഹറൈന്‍ തൊഴില്‍ മന്ത്രി മജീദ് അല്‍ അലാവി.
നമ്മള്‍ മറ്റുള്ളവരില്‍നിന്ന് ഒരുപാടുകാര്യങ്ങള്‍ പഠിക്കുന്നുണ്ട് .എന്നാല്‍ സത്വം നിലനിര്‍ത്തിയാലേ ഇവരോടൊപ്പം നിലനില്‍ക്കാനാവൂ.ഇക്കാര്യമാണ് താന്‍ സൂചിപ്പിച്ചതെന്നും അല്‍ അലാവി വ്യക്തമാക്കി.
അണുബോംബിനേക്കാളും ഇസ്രയേല്‍ ആക്രമണത്തേക്കാളും ഭീതിജനകമായ അവസ്ഥയാണ് ഏഷ്യന്‍ ജനത വന്‍‌തോതില്‍ നടത്തുന്ന കുടിയേറ്റം ഗള്‍ഫിനു നല്‍കുന്നതെന്നും ഇതിനെ ഏഷ്യന്‍ സുനാമിയെന്നു വിളിക്കാമെന്നുമാണ് കഴിഞ്ഞയാഴ്ച ബഹറൈന്‍ മന്ത്രി പ്രസ്താവിച്ചത് .
ഈ അഭിപ്രായത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചതോടെ തന്റെ വാദത്തിന് പുതിയ വിശദീകരനവുമായി അലാവി രംഗത്ത് എത്തുകയായിരുന്നു.

Tuesday, 15 January 2008

കുവൈത്തില്‍ വിവാഹത്തിനുമുന്‍പ് വൈദ്യ പരിശോധന നിര്‍ബ്ബന്ധമാക്കി

കുവൈത്ത് സിറ്റി : വിവാഹത്തിനുമുന്‍പ് പ്രതിശ്രുത വധൂവരന്മാര്‍ക്ക് വൈദ്യ പരിശോധന നിര്‍ബ്ബന്ധമാക്കുന്ന നിയമം കുവൈത്ത് പാര്‍ളിമെന്റിന്റെ നിയമകാര്യസമിതി ഏകകണ്‌ഠമായി അംഗീകരിച്ചു.
പരിശോധനാഫലം രഹസ്യമായി വെയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.ആര്‍ക്കെങ്കിലും എന്തെങ്കിലും രോഗബാധയുണ്ടെന്നു തെളിഞ്ഞാ‍ലും പരിശോധനയുടെ രഹസ്യ സ്വഭാവം ലംഘിയ്ക്കപ്പെടരുത് .

Friday, 11 January 2008

ഇറാക്കില്‍ മൂന്നു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 1,51,000 പേര്‍ !!!

ബഗ്‌ദാദ് : അമേരിക്കന്‍ സൈന്യം ഇറാക്കിലെത്തിയശേഷം 1,51,000 പേര്‍ മൂന്നു വര്‍ഷത്തിനിടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയും ഇറാഖ് ഗവണ്മെന്റും ചേര്‍ന്നു നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. 2003 മാര്‍ച്ച് മുതല്‍ 2006 ജുണ്‍ വരെയുള്ള കണക്കാണിത് . പതിനായിരം വീടുകളിലാണ് സര്‍വ്വേ നടത്തിയത് .
പ്രതിദിനം നൂറുമൃതദേഹങ്ങള്‍ ആശുപത്രികളിലും മോര്‍ച്ചറികളിലും എത്തുന്നുണ്ടെന്ന് 2006 ല്‍ ഇറാഖ് ആരോഗ്യമന്ത്രി പ്രസ്താവിച്ചിരുന്നു.


വാല്‍ക്കഷണം


ജയിച്ചാലും തോറ്റാലും ലാഭം ഒന്നുതന്നെ !!

Sunday, 6 January 2008

സ്നേഹപ്രകടനമില്ല; സൌദിയില്‍ വിവാഹമോചനമേറുന്നു.

റിയാദ് : ദമ്പതികളുടെ സ്നേഹപ്രകടനങ്ങളുടെ കുറവാണ് സൌദിയില്‍ വിവാഹമോചന നിരക്കുയരാന്‍ പ്രധാന കാരണമെന്ന് സാമൂഹികകാര്യ മന്ത്രാലയം നടത്തിയ പഠനത്തില്‍ വ്യക്തമായതായി അല്‍ വതന്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഭര്‍ത്താക്കന്മാര്‍ വൈകി വീട്ടിലെത്തുന്നതുമുതല്‍ പ്രായവ്യത്യാസം , ബഹുഭാര്യത്വം , ബന്ധുക്കളുടെ ഇടപെടല്‍ തുടങ്ങി ഒരുപിടി മറ്റു കാരണങ്ങളും ഉയര്‍ന്ന വിവാഹമോചന നിരക്കിനു പിന്നിലുണ്ട് .
എന്നാല്‍ ഭാര്യയ്ക്ക് പ്രസവശേഷി ഇല്ലാത്തത് റിപ്പോര്‍ട്ട് പ്രകാരം വിവാഹമോചനത്തിനുള്ള പ്രധാനകാരണമല്ല. ഭാര്യമാര്‍ ഏറെനേരം ജോലിസ്ഥലത്തു ചെലവഴിക്കുന്നതും ചില കേസുകളില്‍ വിവാഹമോചനത്തിനു കാരണമാകുന്നതായി കുടുംബക്കോടതിയിലെ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.കുടുബത്തില്‍ ഭര്‍ത്താവിന്റെ സ്ഥാനം അംഗീകരിയ്ക്കാത്തതും പലപ്പോഴും പ്രശനമാകുന്നു.

Wednesday, 26 December 2007

കൂട്ടമാനഭംഗക്കേസില്‍ ജഡ്ജിമാരും അധിഷേപിച്ചെന്ന് സൌദി വനിത

ലണ്ടന്‍ : സൌദിയില്‍ സംഘംചേര്‍ന്ന് പീഡിപ്പിയ്ക്കപ്പെട്ട യുവതിയെ കേസിന്റെ വിചാരണാവേളയില്‍ ജഡ്‌ജിമാരും അധിഷേപിച്ചതായി ഇംഗ്ലണ്ടിലെ ‘ ദി ഇന്‍ഡിപ്പെന്‍ഡന്‍സും ‘ റിപ്പോര്‍ട്ട് ചെയ്തു. പീഡനത്തിനിരയായ യുവതിയ്ക്ക് 200 ചാട്ടവാറടിയും ആറുമാസം തടവും വിധിച്ച കോടതി നടപടി വിവാദമായിരുന്നു.

വീടിനു പുറത്തുപോകാന്‍ കാരണമെന്തായിരുന്നുവെന്നും സംഭവം ഭര്‍ത്താവിനോട് ആദ്യം പറയാതിരുന്നതെന്തെന്നും ചോദിച്ചായിരുന്നു ജഡ്ജിമാരുടെ അധിക്ഷേഒഅമെന്നു രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനു “ നല്‍കിയ മൊഴിയില്‍ യുവതി പറഞ്ഞു.


സംഭവം നടന്ന തിയ്യതി ഓര്‍മ്മയില്ലെന്നു പറഞ്ഞതിന് ഇവരെ “നുണച്ചി “ എന്നും വിളിച്ചു. അന്യ പുരുഷനോടോപ്പം കാറിലിരിക്കുമ്പോള്‍ അക്രമിസംഘം യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ് .
അന്യ പുരുഷനോടോപ്പം കാറിലിരുന്നതിനാണ് പ്രതികള്‍ക്കൊപ്പം യുവതിയ്ക്കും ശിക്ഷ വിധിച്ചത് .
ആദ്യം പരാതി പരിഗണിച്ച കീഴ്‌ക്കോടതി 90 ചാട്ടവാറടി ശിക്ഷ വിധിച്ച ശേഷം ‘ തടവുശിക്ഷ ലഭിയ്ക്കാത്തത് ഭാഗ്യമായിക്കരുതണമെന്നും പറഞ്ഞു.

അപ്പീല്‍ നല്‍കിയപ്പോഴാണ് ശിക്ഷ 200 ചാട്ടവാറടിയും ആറുമാസം തടവുമായി കൂടിയത് .


കൂട്ട മാനഭംഗത്തെക്കുറിച്ച് ഏറെ നാളുകള്‍ക്കുശേഷമറിഞ്ഞ ഭര്‍ത്താവാണ് വിവരം പോലീസില്‍ അറിയിച്ചത് .എന്നാല്‍ കുറ്റക്കാരെ സ്വയം പിടികൂടാനായിരുന്നു പോലീസിന്റെ ആദ്യ നിര്‍ദ്ദേശമെത്രെ. പലപ്പോഴായി നാലുതവണ സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് അന്വേഷണം ആരംഭിച്ചതെന്നും പറയുന്നു.

മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചതിന് 46 പേരെ ശിക്ഷിച്ച ജഡ്ജിയെ നീക്കി.

ന്യൂയോര്‍ക്ക് : കോടതിമുറിയിലെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചതിന്റെ പേരില്‍ അവിടെയുണ്ടായിരുന്നവരെയെല്ലാം ജയിലിലടയ്ക്കാന്‍ ഉത്തരവിട്ട ജഡ്ജിയെ ന്യായാധിപന്മാരുടെ പാനല്‍ നീക്കംചെയ്തു.

2005 ല്‍ നയാഗ്രാ ഫാള്‍സിലെ ജഡ്‌ജിയായ റോബര്‍ട്ട് റെസ്‌ടൈനോ ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ മുറിയിലുണ്ടായിരുന്നവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു.

ആരുടെ ഫോനിണില്‍ നിന്നാണ് ബെല്‍ മുഴങ്ങിയതെന്നു പറഞ്ഞില്ലെങ്കില്‍ എല്ലാവരേയും ഒരാഴ്ച ജയിലില്‍ അടയ്ക്കയ്ക്കുമെന്നായിരുന്നു ജഡ്‌ജിയുടെ ഭീഷണി . ആരും ഉത്തരവാദിത്തമേല്‍ക്കാതിരുന്നതിനാല്‍ ജഡ്‌ജി പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.46 പേര്‍ക്കും മണിക്കൂറുകളേങ്കിലും ജയിലില്‍ കഴിയേണ്ടതായി വന്നു.