Sunday 3 February 2008

വിവാദ പ്രസ്താവന : കൂടുതല്‍ വിശദീകരനവുമായി ബഹറൈന്‍ മന്ത്രി

മനാമ: ഗള്‍ഫിന്റെ സത്വവും സംസ്കാരവും പരിരക്ഷിക്കുക എന്ന ഉദ്ദേശം മാത്രമാണ് മേഖലയില്‍ ഏഷ്യന്‍ തൊഴിലാളികളുടെ എണ്ണം പെരുകുന്നതിനെതിരായി പ്രസ്താവന നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബഹറൈന്‍ തൊഴില്‍ മന്ത്രി മജീദ് അല്‍ അലാവി.
നമ്മള്‍ മറ്റുള്ളവരില്‍നിന്ന് ഒരുപാടുകാര്യങ്ങള്‍ പഠിക്കുന്നുണ്ട് .എന്നാല്‍ സത്വം നിലനിര്‍ത്തിയാലേ ഇവരോടൊപ്പം നിലനില്‍ക്കാനാവൂ.ഇക്കാര്യമാണ് താന്‍ സൂചിപ്പിച്ചതെന്നും അല്‍ അലാവി വ്യക്തമാക്കി.
അണുബോംബിനേക്കാളും ഇസ്രയേല്‍ ആക്രമണത്തേക്കാളും ഭീതിജനകമായ അവസ്ഥയാണ് ഏഷ്യന്‍ ജനത വന്‍‌തോതില്‍ നടത്തുന്ന കുടിയേറ്റം ഗള്‍ഫിനു നല്‍കുന്നതെന്നും ഇതിനെ ഏഷ്യന്‍ സുനാമിയെന്നു വിളിക്കാമെന്നുമാണ് കഴിഞ്ഞയാഴ്ച ബഹറൈന്‍ മന്ത്രി പ്രസ്താവിച്ചത് .
ഈ അഭിപ്രായത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചതോടെ തന്റെ വാദത്തിന് പുതിയ വിശദീകരനവുമായി അലാവി രംഗത്ത് എത്തുകയായിരുന്നു.

No comments: