തൃശൂര്‍: അടുത്തമാസം വിരമിക്കാനിരിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപികക്ക് സഹപ്രവര്‍ത്തകരുടേയും കുട്ടികളുടേയും മുമ്പില്‍ പ്രാദേശിക ജനപ്രതിനിധികളുടെ ശകാരവര്‍ഷം .
വേലൂര്‍ ഗവ: ആര്‍ .എസ്.ആര്‍.വി സ്കൂളിലാണ് സംഭവം .സംഗതി വിവാദമായതോടെ ജനപ്രതിനിധി സ്ക്കൂളിലെത്തി മാപ്പു പറഞ്ഞ് തലയൂരി .
ഇന്നലെ സ്ക്കൂളിലെ വിജ്ഞാനോത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് തല മൂത്ത ഗ്രാമപ്പഞ്ചായത്ത് പ്രതിനിധി അദ്ധ്യാപികയ്ക്കെതിരെ തിരിഞ്ഞത് . ഇന്നു നടക്കാനുള്ള വര്‍ണ്ണോത്സവം പരിപാടിയുടെ നടത്തിപ്പിനെപ്പറ്റി അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും കൂട്ടംകൂടിനിന്ന് ചര്‍ച്ചചെയ്യുന്നതിനിടെ ജനപ്രതിനിധിയുടെ ഭാഷ അതിരുവിടുകയായിരുന്നു.
സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി വിരമിക്കാനിരിക്കുന്ന അദ്ധ്യാപിക ജനപ്രതിനിധിയുടെ ചീത്തവിളികേട്ട് കരച്ചിലിന്റെ വക്കോളമെത്തി.ജനപ്രതിനിധിയുടെ പ്രായധിക്യം കണക്കിലെടുത്ത് അദ്ധ്യാപിക പരാതികൊടുക്കാതെ ഒഴിഞ്ഞുമാറിയെങ്കിലും കണ്ടുനിന്ന നാട്ടുകാര്‍ ക്ഷമിക്കാന്‍ തയ്യാറായില്ല. ഇന്നു പി.ടി.എ. യോഗം കൂടാനും അധികൃതര്‍ക്കു പരാതികൊടുക്കാനും ധാരണയായി.പ്രശ്നം കൈവിട്ടുപോകുമെന്നുറപ്പായതോടെ പാര്‍ട്ടിക്കാരനായ സ്ഥലം എം.എല്‍.എ മുന്‍കൈ എടുത്ത് ഒത്തുതീര്‍ക്കുകയായിരുന്നു.ശകാരവര്‍ഷം നടത്തിയ പഞ്ചായത്ത പ്രതിനിധി എം.എല്‍.എ യുടെ നിര്‍ദ്ദേശപ്രകാരം ഉടന്‍ സ്കൂളിലെത്തി അദ്ധ്യാപികയോട് മാപ്പുചോദിച്ചു.
Subscribe to:
Post Comments (Atom)
2 comments:
കഷ്ടം !
ആ ജനപ്രതിനിധി(?) തീര്‍ച്ചയായും ഒരു സി പി എമ്മുകാരനായിരിക്കും. കോണ്ഗ്രസ്സ്കാരനെങ്ങാനുമായിരുന്നേല്‍ വെണ്ടക്കയില്‍ അതും എഴുതുമായിരുന്നു. പിന്നെ ഇത്തരംചെറ്റത്തരംകാണുക്കാനുംഎന്നിട്ടതിനെ ന്യായീകരിക്കാനും സി പി എമ്മുകാര്ക്കെ കഴിയൂ.
Post a Comment