ചാവക്കാട് : മണലില്‍ വിരിഞ്ഞ കടലാമകള്‍ തീരദേശവാസികള്‍ക്ക് കൌതുകമായി .ബ്ലാങ്ങാട് കടല്‍ക്കരയില്‍ മണ്ണുകൊണ്ട് കലാശില്പം തിര്‍ത്ത് വിദ്യാര്‍ത്ഥികള്‍ കടലാമ സംരക്ഷണ ബൊധവല്‍ക്കരനത്തില്‍ പങ്കാലികളായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തും കേരള ലളിത കലാ അക്കാദമിയും ചേര്‍ന്ന് പാവറട്ടി സംസ്‌കൃത കോളേജില്‍ നടത്തുന്ന ചിത്ര ശില്പ നിര്‍മ്മാണ പരിശീലന കളരിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ കടപ്പുറത്തെത്തിയത് . സംസ്ഥാനത്ത് കടലാമകളുടെ പ്രധാന പ്രജനനകേന്ദ്രമെന്ന് ശാസ്ത്രസംഘം കണ്ടെത്തിയ ചാവക്കാട് കടല്‍ത്തീരത്ത് രണ്ട് ഭീമന്‍ കടലാമകളെയാണ് കുട്ടികള്‍ തീര്‍ത്തത് .
രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് അമ്പതോളം വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കാളികളായി . കടല്‍ കാഴ്ചകള്‍ കടലാസില്‍ തീര്‍ത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്തു.ചാവക്കാട് എടക്കഴിയൂര്‍ സീതിഹാജി സ്കൂളിലെ ഹരിത സേന വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കാളികളായി.
Subscribe to:
Post Comments (Atom)
No comments:
Post a Comment