Friday, 15 February 2008

അദ്ധ്യാപകരുടെ ചൂരല്‍ പ്രയോഗം : നാലു സ്കൂളുകള്‍കെതിരെ പോലീസ് അന്വേഷണം !!!

പീരുമേട് : ഇന്ത്യയിലെ ആദ്യ ബാല സൌഹൃദജില്ലയായി പ്രഖ്യാപിയ്ക്കപ്പെട്ട ഇടുക്കിയിലെ നാലു സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ അടിക്കുന്നതു തുടരുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ജില്ലാ ശിശു ക്ഷേമ സമിതി പോലീസിനു നിര്‍ദ്ദേശം നല്‍കി .
നാലു സ്കൂളുകളിലേയും കുട്ടികള്‍ ശിശുക്ഷേമ സമിതി അംഗങ്ങളെ നേരിട്ടും ഫോണിലും പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 23 വകുപ്പു പ്രകാരമുള്ള കുറ്റം സ്കൂള്‍ അധികൃതരോ അദ്ധ്യാപകരോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ പറഞ്ഞിരിക്കുന്നത് .സ്കൂളുകള്‍ സ്ഥിതിചെയ്യുന്ന തൊടുപുഴ , വണ്ടന്‍‌മേട് ,പീരുമേട് പോലീസ് സ്റ്റേഷനിലെ ഹൌസ് ഓഫീസര്‍മാരോട് 23നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശം .വടിവെച്ച് അടിക്കുന്നതിനുപുറമെ അദ്ധ്യാപകര്‍ കൈകൊണ്ടും അടിക്കുന്നതായി ശിശുക്ഷേമ സമിതിക്കു ലഭിച്ച പരാതികളില്‍ പറയുന്നു. പരാതിക്കാരായ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പുറത്തുവിടാതെ ശിശുക്ഷേമ സമിതിയാണ് ശിക്ഷണ നടപടികള്‍ക്കെതിരെ കേസ് നടത്തുക .
കഴിഞ്ഞ 12 ന് ദേശീയ ശിശു അവകാശക്കമ്മീഷന്‍ അദ്ധ്യക്ഷ ശാന്ത സിന്‍‌ഹയാണ് ഇടുക്കിയെ ആദ്യ ബാല സൌഹൃദ ജില്ലയായി പ്രഖ്യാപിച്ചത് .ഇതേ തുടര്‍ന്ന് ജില്ലയില്‍ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ തല്ലുന്നതും നുള്ളുന്നതും അവഹേളിക്കുന്നതും കുറ്റമാണ്

No comments: