Tuesday, 5 February 2008

അദ്ധ്യാപികമാര്‍ക്ക് ചൂരീദാറും സല്‍‌വാറും ധരിക്കാം ; സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : സ്കൂളുകളിലേയും അദ്ധ്യാപന പരിശീലന ഇന്‍സ്റ്റിറ്റൂട്ടുകളിലേയും അദ്ധ്യാപികമാര്‍ക്ക്
ചൂരിദാര്‍ ,സാല്‍‌വാര്‍ കമ്മീസ് എന്നിവ ധരിക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
ചൂരിദാര്‍ ,സാല്‍‌വാര്‍ കമ്മിസ് എന്നിവ ധരിച്ച് അദ്ധ്യാപികമാരും വിദ്യാര്‍ത്ഥികളുംക്ലാസില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായ സാഹചര്യത്തിലാണ് ഈ ഉത്തരവ് .
അദ്ധ്യാപികമാരുടെ വസ്ത്രത്തെക്കുറിച്ച് കെ.ഇ .ആറില്‍ പ്രത്യേകിച്ചൊന്നും പറയുന്നില്ല.
എങ്കിലും അവര്‍ സാരി ധരിച്ചെത്തനമെന്ന അലിഖിത നിയമം നടപ്പിലാക്കി വരികയായിരുന്നു.
പുരുഷന്മാര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ജ്പ്പ്ലിക്കെത്തിയിരുന്നത് .
ഇത് പാന്‍സും ഷര്‍ട്ടും ആയി മാറിയെങ്കിലും ആരും അസ്വഭാവികത കണ്ടില്ല.
സ്തീകളുടെ കാര്യത്തില്‍ വിവേചനം തുടരുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍

1 comment:

സാക്ഷരന്‍ said...

കാലം ഒരുപാടു മാറി … ഇതൊക്കെ ഒരു വിഷയമാണോ ?