Thursday 28 February 2008

മജിസ്ട്രേറ്റിനു നേരെ ചെരിപ്പേറ് ; കരണത്തടി മറുപടി

ബാഗ്ലൂര്‍ : തനിക്കുനേരെ ചെരിപ്പെറിഞ്ഞ കൊലക്കേസ് പ്രതിയെ മജിസ്ട്രേറ്റ് ഇരിപ്പിടത്തില്‍നിന്ന് ഇറങ്ങിവന്ന് കരണത്തടിച്ചു. വടക്കന്‍ കര്‍ണ്ണാടകയിലെ ഹുബ്ബ്ലിയിലാണ് കോടതിമുറി അപൂര്‍വ്വദൃശ്യത്തിന് സാക്ഷ്യം വഹിച്ചത് . കൊലപാതക കുറ്റത്തിന് അറസ്റ്റിലായ കാരടിഗുഡ്‌ഡ് എന്ന യാളുടെ വിചാരണക്കിടെ ക്ഷുഭിതനായി മജിസ്ട്രേറ്റ് കെ.ബി പാട്ടീലിനു നേരെ ചെരിപ്പൂരിയെറിഞ്ഞത്. ഇരിപ്പടം വിട്ടിറങ്ങിയ മജിസ്ട്രേറ്റ് പ്രതിക്കൂട്ടിനടുത്തെത്തി കരണത്തൊന്നുകൊടുത്തശേഷം പ്രതിയെ പോലീസിനു കൈമാറുകയായിരുന്നു. കൊലപാതകശ്രമത്തിനു പിടിയിലായ പ്രതിക്കെതിരെ കോടതിമുറിയില്‍ ആത്മഹത്യക്കു ശ്രമിച്ചതിനും കേസ് നിലവിലുണ്ട്.

4 comments:

വിന്‍സ് said...

ആ ജഡ്ജിനെ ഇമ്മീഡിയറ്റായി ഡിസ്മിസ്സ് ചെയ്യണം.

Unknown said...

ജഡ്ജിയും മനുഷ്യനല്ലേ വിന്‍സേ ...:)

ഒരു “ദേശാഭിമാനി” said...

അമ്മയെ തല്ലിയാലും ഉണ്ടാകും രണ്ട് പക്ഷം! :)!ഇവിടെ ന്യാധിപന്റെ ഭാഗത്തും “കുറെ ന്യായം” ഉണ്ടു! പ്രതിയുടെ പ്രവൃത്തിക്കു ഒരു ന്യായീകരണത്തിനും അര്‍ഹത ഇല്ല്.

യാരിദ്‌|~|Yarid said...

ഒരു ന്യായവുമില്ല ജഡ്ജി കരണത്തടിച്ചതിനു. പ്രതികള്‍ പലതും ചെയ്യും കോടതി മുറിയില്‍. ചിലരു പൊട്ടിക്കരയും, ചിലരു മിണ്ടാതിരിക്കും, ചിലരു പൊട്ടിത്തെറിക്കും, ചെലരു ചെരിപ്പെറിയും. അതു പോലെയൊക്കെ തിരിച്ചു ചെയ്താല്‍ പിന്നെ എന്തു ജഡ്ജി, എന്തു ന്യായം.!!!ന്യായം നടത്തേണ്ട ജഡ്ജി ഇറങ്ങി വന്നു പ്രതിയുടെ കരണത്തടിച്ചാല്‍ ആ ജഡ്ജിയെ വളരെ പെട്ടെന്നു തന്നെ സസ്പെന്റ് ചെയ്തു ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കുകയും വേണം. പ്രതിയെ കസ്റ്റഡിയിലിരിക്കെ മറ്‌ദ്ദിച്ചതിന്‍. അവിടെ ജഡ്ജി മനുഷ്യനല്ലെ എന്നുചോദിക്കുന്നതിനു എന്തു ന്യായീകരണം..!!!!