Saturday, 2 February 2008

മതം മാറിയവര്‍ക്ക് അധിക സംവരണം തേടി മായാവതിയുടെ കത്ത്

ലക്‍നൌ : കൃസ്ത്യന്‍ ,ഇസ്ലാം മതവിശ്വാസങ്ങളിലേക്കുമാറിയ പട്ടികജാതിക്കാര്‍ക്ക് അധിക സംവരണം നല്‍കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് യു.പി.മുഖ്യമന്ത്രി മായാവതി പ്രധാനമന്ത്രി ഡോക്ടര്‍ മന്മോഹന്‍ സിംഗിനു കത്തയച്ചു.
ഹിന്ദു മതത്തില്‍ തുടരുന്ന പട്ടികജാതിക്കാരുടെ അതേ സാമൂഹിക സാമ്പത്തിക അവസ്ഥയാണ് മതം മാറിയവരുടേതെന്ന് ചൂണ്ടിക്കാട്ടിയാണ് മായാവതിയുടെ കത്ത് .
സംവരണക്കാര്‍ഡിറക്കി രാഷ്ട്രീയം കളിക്കുന്ന മായാവതിയുടെ ഏറ്റവും പുതിയ തുറുപ്പുചീട്ടാണ് പ്രധാന മന്ത്രിക്കുള്ള കത്ത് .സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്ന സ്വകാര്യസ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തി മായവതി സര്‍ക്കാര്‍ നേരത്തെ ഉത്ത്രവിറക്കിയിരുന്നു.രാജ്യത്ത് ഇത്തരമൊരു സംവരണം ഇതാദ്യമാണെന്നായിരുന്നു അന്നു മായാവതിയുടെ അവകാശവാദം

1 comment:

Anoop Technologist (അനൂപ് തിരുവല്ല) said...

ഈ സാധനമേ അങ്ങ് നിര്‍ത്തലാക്കാമെങ്കില്‍ വിലപേശലൊഴിവായിക്കിട്ടും