Sunday 10 February 2008

മുറ്റിച്ചൂര്‍ കല്ലാറ്റുപുഴ മഹാശിവക്ഷേത്രത്തില്‍ ഇന്ന് പ്രതിഷ്ഠാദിനം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ നിന്നും ഉദ്ദേശം 20കിലോമീറ്റര്‍ പടിഞ്ഞാറായിട്ടാണ് കല്ലാറ്റുപുഴ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് . അന്തിക്കാട് പഞ്ചായത്തില്‍ ഉള്‍പ്പെട്ട പടിയം ഗ്രാമത്തില്‍ മുറ്റിച്ചൂര്‍ ദേശത്തിലാണ് ഈ ക്ഷേത്രം വരിക .
“ പച്ചത്തെങ്ങിന്‍ തഴവഴി തഴെ

യ്‌ക്കും വഴിക്കാരി മുക്കെ-

പ്പശ്ചാല്‍ കൃത്വാ പരിമളമെഴും

കാറ്റുമേറ്റാത്ത ലീലം

മുച്ചുറ്റൂര്‍പ്പുക്കഥ തെരുതെരെ-

പ്പോയി നാലഗ്രസ്‌തേ

ദൃശ്യാ ചെന്താമര മലര്‍ ചുവ‌-

ന്നന്തിയാം നന്തിയാറ് “

(വഴിയരികില്‍ പച്ചതെങ്ങുകള്‍ തഴച്ചുവളരുന്ന കഴിക്കാരിമുക്ക് ( കാരമുക്ക് ) കടന്ന് പരിമളമെഴും കാറ്റുമേറ്റ് സുഖമായി മുച്ചുറ്റൂര്‍ (മുറ്റിച്ചൂര്‍ ) ചെന്നു വേഗം പോയാല്‍ മുമ്പിലായി ചെന്താമരപ്പൂക്കള്‍ കൊണ്ടുചെന്നു സന്ധ്യാഭ്രാന്തിയുളവാക്കുന്ന നന്തിയാറ് ( കനോലികനാല്‍ ) കാണാം .

(ബ്രാക്കറ്റില്‍ ഇട്ടീട്ടുള്ളത് ഇന്നത്തെ പേരുകളാണ് )

അറന്നൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ് രചിയ്ക്കപ്പേട്ടതെന്നു കരുതുന്ന കോക സന്ദേശത്തില്‍ മുറ്റിച്ചൂരിനെ പരാമര്‍ശിക്കുന്നതാണ് മേലുദ്ധരിച്ച ശ്ലോകം .
മൂന്ന് ചുറ്റിലും മറ്റ് ഊരുകള്‍ ( സ്ഥലങ്ങള്‍ ) ഒരു ഭാഗത്ത് പുഴ എന്ന അര്‍ത്ഥത്തിലായിരിക്കണം മുറ്റിച്ചൂര്‍ എന്ന് വന്നത് .

No comments: