കൊച്ചി: പഴങ്ങളിലും പച്ചക്കറിയിലുമുള്ള രാസവസ്തുക്കളും കീടനാശിനികളും നീക്കാനുള്ള ജൈവലായനി “ബയോഫ്രഷ് “ വിപണിയിലിറക്കി. കൊച്ചി ആസ്ഥാനമായ ബ്ലൂ സഫയര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ബയോഫ്രഷിന്റെ 200 മില്ലിക്ക് വില 79 രൂപ
അഞ്ചുമില്ലി ബയോഫ്രഷ് ചേര്‍ത്ത ഒരു ലിറ്റര്‍ വെള്ളം ഉപയോഗിച്ച് പഴങ്ങളുടെ പുറംതൊലിയില്‍നിന്നും പച്ചക്കറികളില്‍നിന്നും മെഴുക് ഉള്‍പ്പെടെയുള്ള വസ്തുക്കളെ നീക്കംചെയ്യാന്‍ സാധിക്കുമെന്ന് ബ്ലൂ സഫയര്‍ മാനേജിംഗ് ഡയറക്ടര്‍ കെ. ശിവാത്മജന്‍ അറിയിച്ചു.
ബയോഫ്രഷില്‍ രാസവസ്തുക്കളില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചില്‍ പരിശോധിച്ച് ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയതാണെന്നും ശിവാത്മജന്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment