ഷാര്‍ജ: ശമ്പള വര്‍ദ്ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യക്കാരടക്കമുള്ള 600 ഏഷ്യന്‍ തൊഴിലാളികള്‍ തെരുവിലിറങ്ങിയത് സംഘര്‍ഷത്തിനിടയാക്കി.ഷാര്‍ജയിലെ മൂന്നാം വ്യവസായ മേഖലയിലെ എസ് .എസ് .ലൂത്ത കോണ്ട്രാക്ടര്‍ കമ്പനിയിലെ തൊഴിലാളികളാണ് 30 % ശമ്പളവര്‍ദ്ധനവും വാര്‍ഷികാവധിയും വിമാനയാത്രാടിക്കറ്റും ലഭിക്കാനായി പണിമുടക്കി പ്രതിഷേധിച്ചത് .
കഴിഞ്ഞ ദിവസം ആറരയ്ക്ക് ഇവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതു നിമിത്തം ഗതാഗതവും കച്ചവടവും സ്തംഭിച്ചതായി പോലീസ് പറഞ്ഞു. സമരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്ത തൊഴിലാളികള്‍ ജോലി സ്ഥലത്തേക്ക് പോകാന്‍ കമ്പനി ബസ്സില്‍ കയറാന്‍ ശ്രമിച്ചെങ്കിലും സമരനേതാക്കള്‍ തടഞ്ഞതായി ആരോപണമുണ്ട് .
തൊഴിലാളികളുടെ സമരം നിയമ വിരുദ്ധമാണെന്ന് തൊഴില്‍ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി മന്ത്രാലയ അധികൃതര്‍ നിരീക്ഷകരെ നിയമിച്ചിട്ടുണ്ട് .
പുതിയ തൊഴിലാളികളെപോലും പതിമാസം 1000 ദര്‍ഹം ( ഏകദേശം 11000 രൂപ ) ശമ്പളം നിശ്ചയിച്ചാണ് നിയമിക്കുന്നതെന്ന് കമ്പനിയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എഞ്ചി റാഷിദ് ലൂത്ത പറഞ്ഞു. ഒഴിവുദിവസങ്ങളില്‍ ജോലിചെയ്യുന്നതിന് അധിക വേതനം നല്‍കാന്‍ ഓരോ മാസവും 1500 ദര്‍ഹം വരെ തൊഴിലാളികള്‍ക്കു ശമ്പളം ലഭിക്കും . ഈ സാഹചര്യത്തില്‍ സമരം അനവസരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതുമാനെന്ന് അദ്ദേഹം പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment