ചെറുതോണി:മീനാക്ഷിക്കുട്ടി ടീച്ചറുടെ കൈവെള്ളയില്‍ പതിച്ച ഓരോ അടിയും കുട്ടികളുടെ ഹൃദയത്തിലാണ്
കൂരമ്പുപോലെ തറച്ചത് .ചെയ്ത തെറ്റിന്റെ ഗൌരവം തങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ സ്വയം ശിക്ഷ
ഏറ്റുവാങ്ങിയ ടീച്ചറുടെ ആത്മപീഡനം അവരുടെ കണ്ണൂ തുറപ്പിച്ചു. ഹൃദയം അലിയിച്ചു. സ്വന്തം
കൈവെള്ളയില്‍ ചൂരലുപയോഗിച്ച് ആഞ്ഞാഞ്ഞ് അടിക്കുന്ന ടീച്ചറുടെ കാലില്‍ കെട്ടിപ്പിടിച്ച്
മാപ്പുചോദിയ്ക്കണമെന്ന് ആ കുരുന്നു മനസ്സുകള്‍ ആഗ്രഹിച്ചിരിയ്ക്കണം . എന്നാല്‍ ചെയ്ത തെറ്റിന്റെ ഗൌരവം
മൂലം അവര്‍ക്ക് അതിനു കഴിഞ്ഞില്ല്ല.ശിക്ഷകഴിഞ്ഞ് മനോവേദനയോടെ മുറിയില്‍ എത്തിയ ടീച്ചറുടെ
സമീപത്ത് നിമിഷങ്ങള്‍ക്കകം രണ്ടുകുട്ടികളെത്തി . പശ്ചാത്താപ വിവശരായി ഗൌരവം മനസ്സിലാക്കാതെ
ചെയ്ത തെറ്റുതിരുത്തി അവര്‍ മാപ്പുചോദിച്ചു.സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ പ്രൈസ് മണി നഷ്ടപ്പെട്ടതായിരുന്നു
സംഭവം .ശിക്ഷാമുക്ത ജില്ലയായി ഇടുക്കിയെ പ്രഖ്യാപിച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ധ്യാപക വിദ്യാര്‍ത്ഥി
ബന്ധത്തെ വാനോളമുയര്‍ത്തിയ സംഭവം പെനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടന്നത് .
കുട്ടിയുടെ ഭാഗത്തെ ചെറിയ തെറ്റ് മുതിര്‍ന്നവരുടെ ഭാഗത്തെ വലിയ തെറ്റായി വ്യാഖ്യാനിയ്ക്കപ്പെടുകയായിരുന്നു
അത് . കുറ്റവാലികളെ കണ്ടെത്താനുള്ള പലവഴികളും അധ്യാപകര്‍ ആലോചിച്ചു.
എന്നാല്‍ പ്രധാന അദ്ധ്യാപികയായ മീനാക്ഷിക്കുട്ടി അസംബ്ലി വിളിച്ചുകൂട്ടി ചെയ്ത തെറ്റിന്റെ ഗൌരവം
കുട്ടികളെ ബോദ്ധ്യപ്പെടുത്തിയ ടീച്ചര്‍ സംഭവത്തിന്റെ ഉത്തരവാദികളായി കണ്ടത് തങ്ങള്‍
അദ്ധ്യാപകരെതന്നെയാണ് .
പ്രധാന അദ്ധ്യാപികയായ തന്റെ കയ്യില്‍ സ്വയം അടിച്ചുകൊണ്ട് മീനാക്ഷിക്കുട്ടി സ്വയം ശിക്ഷയും നടപ്പിലാക്കി .
ഇത്രയും മതിയായിരുന്നു ആ കുരുന്നു മനസ്സുകള്‍ അലിയാനും തെറ്റു തിരിച്ചറിയാനും .
25 വര്‍ഷത്തെ അദ്ധ്യാപനവൃത്തിയില്‍ ഒരിയ്ക്കല്‍ പോലും വടി ഉപയോഗിച്ചു വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചീട്ടില്ലെന്ന് മീനാക്ഷിക്കുട്ടി പറഞ്ഞു.
പാലക്കാട് ജില്ലയില്‍ കൊല്ലംകോട് ബ്ലോക്ക് റിസോഴ്സ് സെന്റെറില്‍ അദ്ധ്യാപകയായിരുന്നു മീനാക്ഷിക്കുട്ടി .ഒരു മാസം മുമ്പാണ് പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രധാന അദ്ധ്യാപികയായി ചുമതലയേറ്റത് . ഈ സംഭവത്തോടെ ടീച്ചര്‍ക്ക് ജീവതം മുഴുവന്‍ സൂക്ഷിയ്ക്കാനുള്ള ഒരു രഹസ്യമുണ്ടായി. ഇന്നലെ തെറ്റിചെയ്ത വിദ്യാര്‍ത്ഥികളുടെ വിവരം . അവര്‍ ടീച്ചര്‍ക്കു തെറ്റുതിരുത്തിയവരാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment