ലണ്ടന്‍ : ജെ.കെ റൌളിങിന്റെ ഹാരിപോട്ടര്‍ കുട്ടികള്‍ക്ക് തെറ്റായ മാതൃകയാവുന്ന കഥാപാത്രമെന്ന് വത്തിക്കാന്‍ .
മന്ത്രവാദവും ആഭിചാരവും പ്രോത്സാഹിപ്പിക്കുന്ന ഈ കൌമാരക്കാരന്റെ കഥ ഒരിയ്ക്കലും പ്രോത്സാഹിപ്പിയ്ക്കാവുന്നതല്ലെന്നും ഔദ്യോദിക പത്രമായ ഒസൊര്‍വത്താരെ റൊമാനോയില്‍ വത്തിക്കാന്‍ വ്യക്തമാക്കി.
ഫ്ലോറന്‍സ് സര്‍വ്വകലാശാലയിലെ പ്രഫ.എഡ്വ്വേഡോ റിയാര്‍ട്ടിയുടെ ‘ഹാരി പോട്ടറുടെ ഇരട്ട മുഖം ‘ എന്ന ലേഖനത്തിലൂടേയാണ് കുട്ടികളുടെ ഇടയില്‍ പ്രസിദ്ധനായ ഹാരി പോട്ടര്‍ നല്ല മാതൃകയല്ലെന്നു സ്ഥാപിക്കുന്നത്
കഥയില്‍ നന്മയ്കുവേണ്ടി ചിത്രീകരിക്കുന്ന ആളായി ചിത്രീകരിക്കപ്പെടുന്ന ഹാരി ആഭിചാരവും മന്ത്രവാദവും പ്രോത്സാഹിപ്പിക്കുന്നു. ആഭിചാരത്തിലൂടെ നന്മയ്ക്കു വേണ്ടിയുള്ള ശ്രമം തെറ്റും നീതികരിക്കാനാവാത്തതാണ് . തിന്മയുടെ ശക്തികളെ കീഴടക്കേണ്ടത് നന്മ കൊണ്ടാണ് .മന്ത്രവാദം അറിയാത്ത സാധാരണക്കാരെ മോശമായി ചിത്രീകരിക്കുന്നത് പൈശാചികമാണ്. തലതിരിഞ്ഞതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ആദ്ധ്യാത്മികതയെ പ്രോത്സാഹിപ്പിക്കാന്‍ ഹാരി പോട്ടറിലൂടെ റൌളിംഗ് ശ്രമിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment