റിയാദ് : ദമ്പതികളുടെ സ്നേഹപ്രകടനങ്ങളുടെ കുറവാണ് സൌദിയില്‍ വിവാഹമോചന നിരക്കുയരാന്‍ പ്രധാന കാരണമെന്ന് സാമൂഹികകാര്യ മന്ത്രാലയം നടത്തിയ പഠനത്തില്‍ വ്യക്തമായതായി അല്‍ വതന്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഭര്‍ത്താക്കന്മാര്‍ വൈകി വീട്ടിലെത്തുന്നതുമുതല്‍ പ്രായവ്യത്യാസം , ബഹുഭാര്യത്വം , ബന്ധുക്കളുടെ ഇടപെടല്‍ തുടങ്ങി ഒരുപിടി മറ്റു കാരണങ്ങളും ഉയര്‍ന്ന വിവാഹമോചന നിരക്കിനു പിന്നിലുണ്ട് .
എന്നാല്‍ ഭാര്യയ്ക്ക് പ്രസവശേഷി ഇല്ലാത്തത് റിപ്പോര്‍ട്ട് പ്രകാരം വിവാഹമോചനത്തിനുള്ള പ്രധാനകാരണമല്ല. ഭാര്യമാര്‍ ഏറെനേരം ജോലിസ്ഥലത്തു ചെലവഴിക്കുന്നതും ചില കേസുകളില്‍ വിവാഹമോചനത്തിനു കാരണമാകുന്നതായി കുടുംബക്കോടതിയിലെ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.കുടുബത്തില്‍ ഭര്‍ത്താവിന്റെ സ്ഥാനം അംഗീകരിയ്ക്കാത്തതും പലപ്പോഴും പ്രശനമാകുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment