ചാവക്കാട് : മണത്തല നേര്‍ച്ചയാഘോഷത്തിന്റെ ഭാഗമായി കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥതയും ശാരീരിക ക്ഷമതയും സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് മണത്തല ജുമാ അത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംയുക്തയോഗം നിര്‍ദ്ദേശിച്ചു.
പോലീസ് ഉദ്യോഗസ്ഥര്‍ , കമ്മറ്റി ഭാരവാഹികള്‍ , കാഴ്ച കൊണ്ടുവരുന്ന ക്ലബ്ബുകള്‍ , സംഘടനകള്‍ , ആനയെ കൊണ്ടുവരുന്നവര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത് .
ആനപ്പുറത്ത് മൂന്നില്‍ കൂടുതല്‍ പേരെ കയറ്റരുതെന്നും കുട്ടികളെ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട് . രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ , പ്രകോപനമുണ്ടാക്കുന്ന രീതിയിലുള്ള പാര്‍ട്ടി ചിഹ്നങ്ങള്‍ എന്നിവ ഉപയോഗിയ്ക്കാന്‍ പാടില്ല . പടക്കത്തിനും നിയന്ത്രണമുണ്ട് .
ആര്‍ഡിഒയുടെ പതിനഞ്ചിന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും യോഗം തീരുമാനിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment