ചെന്നൈ : ഒറ്റയ്ക്കു താമസിക്കുന്ന വനിതകള്‍ക്ക് ദത്തെടുക്കാന്‍ അനുവാദം നല്‍കുമെന്ന് വനിതാ ശിശു സംരക്ഷണ വകുപ്പുമന്ത്രി രേണുകാ ചൌധരി പ്രസ്താവിച്ചു. ഇതിനു വേണ്ടി നിയമങ്ങള്‍ ലളിതമാക്കുമെന്നും അവര്‍ പറഞ്ഞു.
പെണ്‍കുഞ്ഞുങ്ങള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും ആരംഭിക്കുമെന്നും ഇതിനായി പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ 72,000 കോടി രൂപ വിലയിരുത്തുമെന്നുമാണ് പ്രതീക്ഷയെന്നും അവര്‍ പ്രസ്താവിച്ചു. ഭ്രൂണ ഹത്യയെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കവേ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുക യായിരുന്നു അവര്‍ .
Subscribe to:
Post Comments (Atom)
1 comment:
valarey nalla theerumanam.
Post a Comment