ന്യൂഡല്‍ഹി : അപ്പീലില്‍ തീരുമാനമെടുക്കുമുംമുന്‍പ് അതിനാധാരമായ കാരണങ്ങള്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ഹൈക്കോടതികളെ ഉപദേശിച്ചു.
ഹിമാചല്‍പ്രദേശ് ഹൈക്കോടതി ഒരു അപ്പീല്‍ ഒറ്റ വാചകത്തില്‍ തള്ളി എന്ന് ഉത്തരവിട്ടതിനെ പരാമര്‍ശിച്ചായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം .ഉത്തരവ് എത്ര ഹ്രസ്വമായിരുന്നാലും കാരണങ്ങള്‍ സൂചിപ്പിക്കുന്നതാവണമെന്നു ചൂണ്ടിക്കാട്ടി അപ്പീലിന് ആധാരമായ ക്രിമിനല്‍ കേസില്‍ ഹൈക്കോടതിയുടെ വിധി ജസ്റ്റിസ് അരിജിത് പസായത് , ജസ്റ്റിസ് അഫ്‌താബ് അലം എന്നിവരടങ്ങിയ സുപ്രീംകോടതി ബഞ്ച് റദ്ദാക്കി
Subscribe to:
Post Comments (Atom)
No comments:
Post a Comment