Tuesday, 5 February 2008

അദ്ധ്യാപികമാരുടെ ചൂരിദാര്‍ പ്രശ്നം : വലിയമാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് വിലയിരുത്തല്‍

അദ്ധ്യാപികമാരുടെ ചൂരിദാര്‍ പ്രശ്നം : വലിയമാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം : അദ്ധ്യാപികമാര്‍ക്ക് സ്കൂളുകളില്‍ ചൂരീദാര്‍ ധരിച്ചു വരാം എന്ന സര്‍ക്കാര്‍ ഉത്തരവ് വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാനിടയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ .
ചില ചെറുപ്പക്കാരായ അദ്ധ്യാപികമാര്‍ തന്നെ ചൂരീധാര്‍ ധരിച്ചുവരാന്‍ തന്റേടം കാട്ടിയാല്‍ തന്നെ സ്കൂള്‍ അധികൃതര്‍ അതിനു സമ്മതിക്കുമോ എന്നുള്ള പ്രശ്നം വേറേയുമുണ്ട്. പി.ടി എ എന്തു നിലപാട് എടുക്കുന്നു എന്നത് ഓരോ സ്കൂളിന്റെ കാര്യത്തിലും വ്യത്യ സ്ത മായിരിക്കും.
ജുനിയര്‍ ടീച്ചര്‍മാര്‍ക്ക് ഡിവിഷന്‍ പ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ വക കടമ്പുകളെ തട്ടിനീക്കുവാന്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുക .
ഇപ്പോള്‍ തന്നെ യൂത്ത് ഫെസ്റ്റിവെല്‍ , എക്സ്കര്‍ഷന്‍ എന്നീ അവസരങ്ങളിലാണ് പല അദ്ധ്യാപികമാരും ഈ മോഹം ഔദ്യോഗിക തലത്തില്‍ സാക്ഷാത് കരിക്കുന്നത് .
ഗുരുവായൂര്‍ അമ്പലത്തിലും ചൂരീദാര്‍ നിരോധനം നീക്കിയെങ്കിലും ദേവന്റെ അപ്രീതി ഭയന്ന് ചൂരീദാര്‍ ധരിച്ചുവരുന്നവരുടെ എണ്ണം കുറഞ്ഞാണ് കാണുന്നത് .

1 comment:

നമ്മൂടെ ലോകം said...

കള്ളകൃഷ്ണന്മാര്‍ എല്ലായിടത്തും കാണും മാഷേ!