Wednesday 26 December 2007

മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചതിന് 46 പേരെ ശിക്ഷിച്ച ജഡ്ജിയെ നീക്കി.

ന്യൂയോര്‍ക്ക് : കോടതിമുറിയിലെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചതിന്റെ പേരില്‍ അവിടെയുണ്ടായിരുന്നവരെയെല്ലാം ജയിലിലടയ്ക്കാന്‍ ഉത്തരവിട്ട ജഡ്ജിയെ ന്യായാധിപന്മാരുടെ പാനല്‍ നീക്കംചെയ്തു.

2005 ല്‍ നയാഗ്രാ ഫാള്‍സിലെ ജഡ്‌ജിയായ റോബര്‍ട്ട് റെസ്‌ടൈനോ ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ മുറിയിലുണ്ടായിരുന്നവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു.

ആരുടെ ഫോനിണില്‍ നിന്നാണ് ബെല്‍ മുഴങ്ങിയതെന്നു പറഞ്ഞില്ലെങ്കില്‍ എല്ലാവരേയും ഒരാഴ്ച ജയിലില്‍ അടയ്ക്കയ്ക്കുമെന്നായിരുന്നു ജഡ്‌ജിയുടെ ഭീഷണി . ആരും ഉത്തരവാദിത്തമേല്‍ക്കാതിരുന്നതിനാല്‍ ജഡ്‌ജി പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.46 പേര്‍ക്കും മണിക്കൂറുകളേങ്കിലും ജയിലില്‍ കഴിയേണ്ടതായി വന്നു.

2 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇപ്പോ ശകുനം തന്നെ മൊബൈല്‍ റിങ് അല്ലേ.

വാര്‍ത്തയില്‍ ന്യായമുണ്ട്‌.

ഏ.ആര്‍. നജീം said...

ഹഹ പഷ്ട്...

അതിവിടെ പണ്ടേ നമ്മുടെ പോലീസ് ഏമാന്‍മാര്‍ ചെയ്യുന്ന പണിയല്ലേ..കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക...