തൃശൂര്‍ : പൊട്ടിവീണ ഇലക് ട്രിക്ക് കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച ഒന്‍പത് വയസ്സുകാരിയുടെ മാതാപിതാക്കള്‍ക്ക് ഇലക് ട്രിസിറ്റി ബോര്‍ഡ് 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് . പ്രിന്‍സിപ്പല്‍ സബ് ജഡ്ജി അമീര്‍ അലിയാണ് ഉത്തരവിട്ടത് .
ഇതേ സംഭവത്തില്‍ പരിക്കേറ്റ സ്ത്രീയ്ക്ക് 32000 രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവുണ്ട് .
2001 ജൂണ്‍ 23 ന് അമ്മ ദേവകിയോടൊപ്പം പീടികയില്‍ പോയ കിള്ളിമംഗലം സ്വദേശി കീഴില്ലം ചെറുപറമ്പില്‍ വാസുദേവന്റെ മകള്‍ വിനീതയാണ് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റുമരിച്ചത് .
വീട്ടില്‍നിന്നും കാവില്‍ റോഡിലേയ്ക്കു നടക്കുമ്പോഴായിരുന്നു അപകടം . അമ്മ ദേവകിയ്ക്ക് സാരമായി പൊള്ളലേറ്റിരുന്നു.ഇലക് ട്രിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മരണത്തിനും പരിക്കിനും കാരണമെന്നായിരുന്നു പരാതി.
പരാതിക്കാര്‍ക്കുവേണ്ടി അഡ്വേ: എം .പി.ശ്രീകൃഷ്ണന്‍ , അഡ്വേ: സി.വി.ടോംജന്‍ എന്നിവര്‍ ഹാജരായി
Subscribe to:
Post Comments (Atom)
No comments:
Post a Comment