ജറുസെലം : നൂറു കിലോമീറ്ററിലേറെ പരിധിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് പ്രതിരോധസംവിധാനം സ്ഥാപിക്കുന്നതിന് ഇസ്രയേല്‍ ഏരോ സ്പേസ് ഇന്‍ഡസ്‌ട്രീസുമായി(ഐ.എ.ഐ ) 150 കോടി ഡോളറിന്റെ ( 5700 കോടി രൂപയുടെ) കരാറിലേര്‍പ്പേടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു.
ഐ.എ.ഐ യുടെ അനുബന്ധ സ്ഥാപനമായ എല്‍റ്റ സിസ്റ്റംസ് ഉല്പാദിപ്പിക്കുന്ന റഡാര്‍ സംവിധാനം , പൈലറ്റില്ലാത്ത നിരീക്ഷണ വിമാനം ഉപഗ്രഹങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടൂന്ന സംവിധാനമാണ് സ്ഥാപിക്കുക .
ആയുധം വാങ്ങുന്നതിനുള്ള ഇന്ത്യന്‍ ഉന്നത സമിതി ഈ ഇടപാടിന് അംഗീകാരം നല്‍കിക്കഴിഞ്ഞതായും ഗ്ലോബ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട് .
രണ്ടു രാജ്യങ്ങളും തമ്മില്‍ സൈനിക സഹകരണം വര്‍ദ്ധിച്ചു വരികയാണ് .
കഴിഞ്ഞ മാസം ഇസ്രയേലിന്റെ ചാര ഉപഗ്രഹം ഐ.എസ് .ആര്‍ .ഒ വിക്ഷേപിച്ചിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment