സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു വഴിവെച്ച ഗോര്‍ബച്ചേവ് (77) താന്‍ ക്രിസ്ത്യാനിയാണെന്ന് ഇതാദ്യമായി അംഗീകരിച്ചു.ഇറ്റലിയില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയപ്പോഴാണ് അദ്ദേഹം തന്റെ യുക്തിവാദി മുഖമ്മൂടി വലിച്ചെറിഞ്ഞത് വിശുദ്ധ സെന്റ് ഫ്രാന്‍സിസ് എനിക്ക് ക്രിസ്തുവിനെപ്പോലെയാണ് എന്നുപറഞ്ഞ ഗോര്‍ബച്ചേവ് ബസലിക്കയില്‍നിന്ന് മതഗ്രന്ഥങ്ങള്‍ ചോദിച്ചുവാങ്ങി . ക്രിസ്ത്യന്‍ മാതാലിതാക്കളുടെ മകനായി പിറന്ന ഗോര്‍ബച്ചേവിന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ മാമ്മോദിസ നല്‍കിയിട്ടുണ്ടെന്ന് പറയുന്നു.
പ്രകൃതിയാണ് എന്റെ ദൈവം എന്നാണ് ഗോര്‍ബച്ചേവ് ഇക്കാല മത്രയും പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹം ക്രിസ്ത്യാനിയാനെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. അത് പലപ്പോഴും പറഞ്ഞീട്ടുള്ളത് അദ്ദേഹത്തിന്റെ ഭരണകാലത്ത് അമേരിക്കന്‍ പ്രസിഡന്റാായിരുന്ന റോണാള്‍ഡ് റീഗനാണ് . പക്ഷെ അന്നത് ശത്രുപക്ഷ പ്രസ്താവന മാത്രമായേ മാദ്ധ്യമ സമൂഹം ഗൌരവത്തിലെടുത്തിരുന്നുള്ളു.
മാത്രമല്ല , വയസ്സാകുമ്പോള്‍ ജീവിത വിശ്വാസങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും എതിരായ നിലപാടെക്കുക്കുക എന്ന മാനസീകാവസ്ഥ ( മാനസീക രോഗം ) പലര്‍ക്കും ഉണ്ടാകാറുണ്ടത്രെ . ഇത് ഒരു തരത്തിലുള്ള മസ്തിഷ്ക അപചയം മൂലം സംഭവിക്കാമത്രെ !
Subscribe to:
Post Comments (Atom)
No comments:
Post a Comment