Sunday, 9 March 2008

ട്രെയിനില്‍ പൂവാല ശല്യം : 14 പേര്‍ കുടുങ്ങി

ട്രെയിനില്‍ പൂവാല ശല്യം : 14 പേര്‍ കുടുങ്ങി
മുംബൈ : റയില്വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നടത്തിയ പ്രത്യേക തിരച്ചില്‍ ട്രെയിനില്‍ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്തിരുന്ന 14 പൂവലന്മാര്‍ പിറ്റിയിലായി. മുന്‍ബൈയിലെ അന്ധേരി , ബാന്ദ്ര റയില്‍-വേ സ്റ്റേഷനുകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത് . പത്തുപേര്‍ ട്രെയിനുകളുടെ ബര്‍ത്തില്‍നിന്നും നാലുപേര്‍ തിരക്കുള്ള വാതില്‍ പീടിയില്‍നിന്നുമാണ് പിടിയിലായത് .
തിരക്കുള്ള റയില്‍‌വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തുമ്പോള്‍ ഇവര്‍ പതിവായി സ്ത്രീകളെ കമന്റ് അടിക്കുകയും ചിലരെ കയറിപ്പിടിക്കുകയും ചെയ്യുന്നു. ട്രെയിനുകളിലെ പൂവല ശല്യത്തെക്കുറിച്ച് സ്ഥിരമായി പരാതി ലഭിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് റയില്‍‌വേ പോലീസ് പൂവാല വേട്ടയ്ക്ക് തയ്യാറായത് .
മഫ്‌തിയിലെത്തിയ ഉദ്യോഗസ്ഥരാണ് ഇവരെ കുടുക്കിയത്
പിടിയിലായവര്‍ പതിറ്റെട്ടിനും 25 നും ഇടയ്ക്ക് പ്രായമുള്ളവരാണ് . സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇവര്‍ സ്ഥിരമായി ട്രെയിന്‍ യാത്ര ചെയ്യുന്നവരാണ് . മജിസ്ട്രേറ്റുനു മുമ്പില്‍ ഹാജരാക്കിയ ഇവരില്‍നിന്നും 200 രൂപ വീതം പിഴ ഈടാക്കി വിട്ടയച്ചു.

8 comments:

ഒരു “ദേശാഭിമാനി” said...

,“പൂ വാലന്‍‌റ്റൈന്‍സ്”
,

Anonymous said...

200 രൂപ പൊക്കറ്റിലുണ്ടെങ്കില്‍ എന്തും ആകാം എന്നായില്ലേ..
കുനിച്ചുനിര്‍ത്തി 200 ഇടി ആയിരുന്നെങ്കില്‍, ചിലപ്പോള്‍ ഈ പണി നിര്‍ത്തിയേനെ..

krish | കൃഷ് said...

ഇതിന് ‘ഫീസ്’ 200 രുപയേ ഉള്ളൂന്ന് അറിഞ്ഞാല്‍ ഇത് ഇനിയും കൂടുകയല്ലേ ഉള്ളൂ.

സജി said...

ഈ നീതിബോധത്തിനുമുന്‍പില്‍ തലകുനിക്കുന്നു..ദാറ്റ്സ് ഓള്‍ യുവറ് ഒണറ്...

Ajith said...

if this would have happened in US , its a criminal offfence and you would be in jail for a couple of months !!!!...the enforcement is soo strict .my friend has his vehicle reg: expired and got caught .police told if u r license is also expired we would have send u to jail !!!!

Ajith said...

http://gawker.com/364622/what-i-learned-in-jail-last-night

Ajith said...

In jail for drinking beer in train

കൊച്ചുമുതലാളി said...

:) ഇളം വെയില്‍ പറഞ്ഞതിനോട് ഞാന്‍ നൂറ് ശതമാനവും യോജിക്കുന്നു.