തിരുവനന്തപുരം : ശനിയാഴ്ചകളില്‍ പൊതു പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവ നടത്തരുതെന്ന ഉത്തരവു മറികടന്നാണ് 15 ന് എസ്.എസ്.എല്‍.സി. പരീക്ഷ സര്‍ക്കാര്‍ നടത്തുന്നതെന്ന് പരാതിപ്പെട്ട് സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സഭാമേധാവികള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ ആരാധനാ ദിവസമാണ് ശനിയാഴ്ചയെന്നു സഭാ തെക്കന്‍ കേരളാ സെക്‍ഷന്‍ പ്രസിഡന്റ് പാസ്റ്റര്‍ പി.ടി .ജേക്കബ്ബ് പറഞ്ഞു.
ജുതര്‍ ,സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് വിശ്വാസികള്‍ പരീക്ഷാര്‍ത്ഥികളായിട്ടുണ്ടെങ്കില്‍ വൈകീട്ട് ആറിനുശേഷം പ്രത്യേക സംവിധാനമൊരുക്കി പരീക്ഷ നടത്തണമെന്നുമാണ് ഉത്തരവ് .പരീക്ഷ മാറ്റി ആരാധനാ സ്വാതന്ത്ര്യം പുനഃ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ നിവേദനം
Subscribe to:
Post Comments (Atom)
No comments:
Post a Comment