Wednesday, 5 March 2008

പൊതു കടം 57,000 കോടി രൂപ ; ആശങ്കാജനകം!!!

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പോതുകടം 57,138 കോടി രൂപ !! ഇത് ആശങ്കാജനകമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് . നടപ്പുസാമ്പത്തിക വര്‍ഷം കടം 14.56 % വര്‍ദ്ധിച്ചുവെന്നും ബജറ്റിനു മുന്നോടിയായി പ്രസിദ്ധീകരിച്ച ഇക്കണോമിക് റിവ്യൂ വെളിപ്പെടുത്തുന്നു.
റവന്യൂ ചിലവും ആകെ വരുമാനവും തമ്മിലുള്ള വിടവു വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നികുതി പിരിവ് ഊര്‍ജ്ജിതമാക്കണമെന്നും നിര്‍ദ്ദേശമുണ്ട് . കഴിഞ്ഞ പത്തുവര്‍ഷമായി റവന്യൂ ചെലവ് ശരാശരി 13.74 % വര്‍ദ്ധിക്കുമ്പോള്‍ വരുമാനത്തില്‍ 12.17% മാത്രമേ വര്‍ദ്ധനവുള്ളു.
സംസ്ഥാനത്തിന്റെ കടം ഗുരുതരമായ ആശങ്കയുയര്‍ത്തുന്നു എന്ന് അവലോകനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കാലങ്ങളില്‍ പദ്ധതിച്ചെലവിനു വേണ്ടിയായിരുന്നു വായ്പ എടുത്തിരുന്നതെങ്കില്‍ അടുത്ത കാലത്തായി പദ്ധതിയേതര ചെലവുകള്‍ക്കാണ് വായ്പയുടെ നല്ലൊരു ഭാഗം ഉപയോഗിക്കുന്നത് .
സംസ്ഥാനത്ത് റവന്യൂ കമ്മി 5251.16 കോടി രൂപയും ധനകമ്മി 7425.21 കോടി രൂപയുമായി വെട്ടിച്ചുരുക്കിയിരിക്കുന്ന പദ്ധതിച്ചെലവ് പുനരാരംഭിച്ചതാണ് ധനകമ്മിക്കു കാരണമെന്ന് വിശദീകരണവുമുണ്ട് .
ടൂറിസം രംഗത്ത് കേരളം വന്‍ കുതിച്ചുചാട്ടം നടത്തുന്നതായി അവലോകനം പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടൂറിസത്തിലൂടെ സംസ്ഥാനം നേടിയ വിദേശ നാണ്യം 9126 കോടി രൂപയാണ് . മുന്‍ വര്‍ഷത്തെ അലേക്ഷിച്ച് വര്‍ദ്ധന 17.94 % . മൊത്തം പത്തുപക്ഷം പേര്‍ ഈ രംഗത്തു ജോലിചെയ്യുന്നു.

No comments: