Tuesday 11 March 2008

വിവരാവകാശ അപേക്ഷകനെ പരിഹസിച്ചതിന് 10000 രൂപ പിഴ !!!

കോഴിക്കോട് : വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ മടക്കി അയച്ചതിനും അപേക്ഷകനെ പരിഹസിച്ചതിനും ഡപ്യൂട്ടി തഹസില്‍ദാര്‍ 10000 രൂപ പിഴ ഒടുക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.കമ്മീഷന്‍ കോഴിക്കോട് നടത്തിയ സിറ്റിംഗില്‍ ആണ് ഈ നിര്‍ദ്ദേശം .
വടകര തറോപ്പോയില്‍ സ്വദേശി പി. രാധാകൃഷ്ണന്‍ 2006 ജൂലൈയില്‍ അന്നത്തെ ഡപ്യൂട്ടി തഹസിദാര്‍ക്ക് നല്‍കിയ അപേക്ഷ മടക്കിയതായും ‘ വിവരാവകാശം വിവര്‍ക്കേടിനാവരുത് ‘ എന്ന് പരിഹസിച്ചതായും അപേക്ഷകന്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി . ഒരു മാസത്തിനകം ബന്ധപ്പെട്ട വ്യക്തിയെ വിവരം അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചീട്ടുണ്ട് .
മനോരമ ദിനപ്പത്രം

3 comments:

തോന്ന്യാസി said...

സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടായ ഒരു നല്ല കാര്യം...

Sharu (Ansha Muneer) said...

ഇടയ്ക്കെങ്കിലും നല്ലത് സംഭവിക്കുന്നത് ഒരു ഭാഗ്യമാണ്..:)

അങ്കിള്‍ said...

:)