Monday 3 March 2008

പ്രിന്‍സിപ്പലിനെ തല്ലിയ അദ്ധ്യാപകനെ പിരിച്ചുവിട്ടതു ശരി ; സുപ്രീം‌കോടതി

ന്യൂഡല്‍ഹി : പ്രിന്‍സിപ്പലിനെ തല്ലിയ അദ്ധ്യാപകനെ പിരിച്ചുവിട്ടനടപടി സുപ്രീം‌കോടതി ശരിവെച്ചു.
അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും മാതൃകയാവണം പിന്‍സിപ്പലിനെ കയ്യേറ്റം ചെയ്തയാള്‍ അദ്ധ്യാപക ജോലിക്ക് യോഗ്യനല്ല.- ജസ്റ്റിസ് എച്ച് .കെ സേമയും മാര്‍ക്കണ്ഡേയ കുര്‍ജുവുമടങ്ങുന്ന ബഞ്ച് പറഞ്ഞു.
രാജസ്ഥാനിലെ സൂറ്റ്റ്‌ഗഡിലെ വിദ്യാലയ അദ്ധ്യാപകന്‍ സത്‌ബീര്‍ സിന്‍ മഹ്‌ലയാണ് പ്രിന്‍സിപ്പലിനെ അടിച്ചു പരിക്കേല്പിച്ചത് . അന്വേഷണ സമിതി കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ഇയാളെ സ്കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടു. എന്നാല്‍ മാനസിക സംഘര്‍ഷം മൂലമാണ് അദ്ധ്യാപകന്‍ തെറ്റുചെയ്തതെന്നും തിരിച്ചെടുക്കണമെന്നും സെന്‍‌ട്രല്‍ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിച്ചു.
ഹൈക്കോടതിയും ആ വിധി ശരിവെച്ചു.
തുടര്‍ന്നാണ് സ്ക്കൂള്‍ അധികൃതര്‍ സുപ്രീം‌കോടതിക്ക് അപ്പീല്‍ നല്‍കിയത് .

No comments: