Sunday, 27 April 2008

കയ്‌പ്പക്ക വിദേശങ്ങളില്‍ ഭക്ഷ്യവസ്തുവാണോ ?

കയ്‌പ്പക്ക ഭക്ഷ്യവസ്തുവാണോ എന്ന പോസ്റ്റിനു ലഭിച്ച ചില ഇ - മെയിലുകളാണ് ഈ പോസ്റ്റിനാധാരം.
കയ്‌പ്പക്കയേയോ അല്ലെങ്കില്‍ കയ്‌പ്പു രുചിയുള്ള മറ്റു പച്ചക്കറികളേയോ ഇന്ത്യയിലെ മറ്റു സംസ്ഥാ‍നങ്ങളിലെയോ അല്ലെങ്കില്‍ വിദേശ രാജ്യങ്ങളിലോ ഭക്ഷ്യവസ്തുവാണോ ?
ഇതിനുത്തരം നല്‍കുവാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്
അതിനാല്‍ ഈ വിഷയത്തില്‍ ഞാന്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ അല്ലെങ്കില്‍ വിദേശത്തോ ഉള്ള ബ്ലോഗര്‍മാര്‍ ഇക്കാര്യത്തെക്കുറിച്ച് അറിയുമെങ്കില്‍ ഒന്നു വ്യക്തമാക്കാനപേക്ഷ .
ചിലപ്പോള്‍ കയ്‌പ്പക്ക തന്നെ ആവണമെന്നില്ല.
ഇതേ സ്വഭാവമുള്ള മറ്റു പച്ചക്കറികളും ആകാം.
കയ്‌പ്പുരുചിയില്‍ തന്നെയാകാം വെക്കുന്നത്ത് ?
അല്ലെങ്കില്‍ കയ്‌പ്പ് കളയാന്‍ മറ്റു പല രീതി കളും അവലംബിക്കുന്നുണ്ടാകാം.
ഇവിടെ കയ്‌പ്പക്ക നീര്‍ ഔഷധമായി നിര്‍ദ്ദേശിക്കുന്നതുപോലെ അത്തരം കയ്പ്പുനീര്‍ പാനീയ ചികിത്സകള്‍ അവിടെയും ഉണ്ടോ ?
ബഹുമാന്യ ബ്ലോഗര്‍മാര്‍ സഹകരിക്കണമെന്നപേക്ഷ

5 comments:

സ്വപ്നാടകന്‍ said...

അമേരിക്കയിലെ ചൈനീസ്, വിയറ്റ്നമീസ്, കൊറിയന്‍, ഫിലിപ്പിനോ കടകളിലും ഇന്ത്യന്‍ കടകളിലും പാവയ്ക്കാ കിട്ടും. ഇവരൊക്കെ ക്കയ്പ്പക്ക ചേര്‍ത്ത സൂ‍പ്പുണ്ടാക്കാറുണ്ട്.

കരിപ്പാറ സുനില്‍ said...


നമസ്കാരം ശ്രീ സ്വപ്നാടകന്‍,
കമന്റിട്ടതിനും അറിവു പകര്‍ന്നു തന്നതിനും നന്ദി.
ഈ കയ്‌പ്പക്കാ സൂപ്പിന്റെ ടേസ്റ്റ് കയ്‌പ്പു തന്നെയാണൊ ?
ഈ സൂപ്പില്‍ ചേര്‍ക്കുന്ന മറ്റു വസ്തുക്കള്‍ ഏതോക്കെയാണ് ?
ഏതു രാജ്യക്കാരാണ് ഏറ്റവും അധികം ഈ സൂപ്പിന്റെ ഉപഭോക്താക്കള്‍ ?
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കുകൂടി ഉത്തരം തന്നാല്‍ വളരേ ഉപകാരം
ആശംസകളോടെ

സ്വപ്നാടകന്‍ said...

സുനില്‍, ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി താമസിയാത്തെ എഴുതാം (എന്റെ കൂടെ ജോലിചെയ്യുന്ന പല രാജ്യക്കാരെ poll ചെയ്തിട്ടെഴുതാം.) അതിനു മുന്‍പ് മറ്റാളുകള്‍ക്ക് അറിയാമെങ്കില്‍ അവരും പ്റതികരിക്കുമെന്നു കരുതുന്നു.

പ്രിയ said...

ഒരു ഫിലിപ്പിനോ ഡിഷ് ഉണ്ട് ഈ പാവയ്ക്കാ കൊണ്ട്. പാവയ്ക്കാ ചെരുതായരിഞ്ഞു തിളച്ച വെള്ളത്തില് അല്പം സമയം വേവിച്ച് വെള്ളം മാറ്റി ഒരു ഫ്രയിംഗ് പാനില് എണ്ണ ചൂടാക്കി ഈ പാവക്കയും വെളുത്തുള്ളിയും സവാളയും ചേര്ത്തു വഴറ്റി മുട്ട പൊട്ടിച്ചു ചേര്ത്തു നന്നായി മിക്സ് ചെയ്തു ഫ്രൈ ചെയ്തെടുക്കുന്നതായി.(നമ്മുടെ നാട്ടിലും ഇതു പോലെ ഒന്നുണ്ട് ഇല്ലേ?)
സിനിഗാങ് സൂപ്പിലെ ഒരു ingredient പാവയ്ക്കാ ആണ്. ബീഫ് ഓര് പോര്ക്ക് മീറ്റ് , വഴുതങ്ങ,ഓക്ര, പാവക്കയും പിന്നെ സിനിഗാങ് സൂപ്പ് പൌഡറും.(ഇതൊന്നും കഴിച്ചിട്ടില്ല. കേട്ടിട്ടേ ഉള്ളു )

നോര്ത്ത് ഇന്ത്യന് ഡിഷിലും ഒരു കരേല സബ്ബ്ജി ഉണ്ട്. ... വെരി ടേസ്റ്റി :)

ശ്രീലങ്കന് പാവയ്ക്കാ സലാഡും ഉണ്ട് അത് കേരള തമില്നാഡ് ഇന്ഫ്ലുവന്സ് ആകാം.

(ഞാന് പാവക്കയുടെ ആളാ)

കരിപ്പാറ സുനില്‍ said...


നമസ്ക്കാരം ശ്രീ പ്രിയ ,
കയ്‌പ്പക്കയെക്കുറിച്ച് കൂടുതല്‍ അറിവു തന്നതിനും കമന്റിട്ടതിനും നന്ദി.
കമന്റില്‍ പറഞ്ഞ ഫിലിപ്പിനോ ഡിഷില്‍ പാവക്ക വേവിച്ച് വെള്ളം കളയുമ്പോള്‍ കുറച്ചൊക്കെ കയ്‌പ് അപ്രത്യക്ഷമാകും അല്ലേ.
വിശദമായ വിവരണം നല്‍കിയതിന് ഒരിക്കല്‍ക്കൂടി നന്ദി.
ആശംസകളോടെ