Tuesday, 29 April 2008

കമ്പ്യൂട്ടറൈസ്‌ഡ് കിച്ചണ്‍ മെഷീന്‍ 65 - ആവശ്യക്കാര്‍ ബുക്ക് ചെയ്യുക !!

ഇതാ കിക്കിയോ കമ്പനിയുടെ പുതിയ പാചക ഉപകരണമായ ‘കിച്ചണ്‍ മെഷീന്‍ 65( കമ്പ്യൂട്ടറൈസ്‌ഡ് ) ‘വിപണിയിലെത്തിയിരിക്കുന്നു.
ആവശ്യക്കാര്‍ ഉടന്‍ ബുക്ക് ചെയ്യുക .

ഇതു വാങ്ങിയാല്‍ നിങ്ങള്‍ക്ക് അടുക്കളയോട് വിട ചോല്ലാം.!!

രുചികരമായ വിഭവങ്ങള്‍ ഞൊടിയിടെ നിങ്ങളുടെ വിരല്‍ തുമ്പില്‍!!

അതെ അവിശ്വസിനീയമാണെന്നു തോന്നാം ; എങ്കിലും യാഥാര്‍ത്ഥ്യം അതാണ്.

1001 ഡോളറാണ് പ്രാരംഭവില .

ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ 100 ഡോളര്‍ കുറവ് നല്‍കിയാല്‍ മതി.

എന്താണ് ഈ കിച്ചണ്‍ മെഷീന്‍ 65 ന്റെ പ്രത്യേകത ?

കണ്ടാല്‍ വലുപ്പത്തില്‍ ഇത് മൂന്നു വാഷിംഗ് മെഷീന്‍ കൂട്ടിവെച്ച പോലെ ഇരിക്കും .

പ്രവര്‍ത്തനമൊക്കെ ഏതാണ് വാഷിംഗ് മെഷീനിന്റെ പോലെത്തന്നെയാണ് .

പക്ഷെ , ചില കാര്യങ്ങള്‍ കൂടുതലായുണ്ട്.

ഇതിനോടുകൂടി ഒരു കമ്പ്യൂട്ടര്‍ ഘടിപ്പിച്ചീട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത .

വേറൊരു പ്രത്യേകത എന്തെന്നുവെച്ചാല്‍ ഇതിന്റെ ‘സ്റ്റോറേജ് ‘ യൂണിറ്റാണ് .

അതില്‍ നമുക്ക് ആവശ്യമായ വിഭവങ്ങള്‍ ഉണ്ടാക്കാനുള്ളവ വസ്തുക്കള്‍ ( മുളക് , മല്ലി .. ഉപ്പ് , പഞ്ചസാര , പാല്‍ , ചായപ്പോടി , പച്ചക്കറികള്‍ ,

മാംസം , മത്സ്യം .... ) വിവിധ ഡ്രൈവുകളിലായി മുന്‍പേ തന്നെ വെച്ചിരിക്കണം.

അഥവാ സ്റ്റോര്‍ ചെയ്തിരിക്കണം എന്നര്‍ത്ഥം.

ഈ സ്റ്റോറേജ് യൂണിറ്റ് സ്ഥിതി ചെയ്യുന്നത് ഒരു റഫ്രിജറേറ്ററിനകത്താണ് എന്നത് ഈ കിച്ചണ്‍ മെഷീനിന്റെ പ്രത്യേകതയാണ്.

ഔട്ട് പുട്ട് ഭാഗം ഒരു വലിയ പാത്രമാണ്.

ഈ മെഷീന്റെ പ്രവര്‍ത്തനം വളരേ ലളിതമാണ് .

എന്താണ് നമുക്ക് ആവശ്യമുള്ളതെന്നുവെച്ചാല്‍ അത് കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുകയോ അല്ലെങ്കില്‍ മോനിറ്ററില്‍ കാണുന്ന

ഭക്ഷ്യവസ്തുവിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുകയൊ ചെയ്താല്‍ മതി.

ആവശ്യമുള്ള ആഹാരത്തിന്റെ അളവും നാം എന്റര്‍ ചെയ്യേണ്ടതുണ്ട് .

അപ്പോള്‍ ഗ്യാസിലാണോ , വൈദ്യതിയിലാണോ , ഇന്‍ഡക്ഷന്‍ ഹീറ്റര്‍ ഉപയോഗിച്ചാണോ , മൈക്രോവേവ് ഓവന്‍ ഉപയോഗിച്ചാണൊ എന്ന് ഒരു

റേഡിയോ ബട്ടണ്‍ ഉള്ള ഡയലോഗ് ബോകസ് വരും .

അപ്പോള്‍ അനുയോജ്യമായതിനു നേരെ സെലക്റ്റ് ചെയ്യുക .

( ഗ്യാസില്‍ ഈ ഉപകരണം വര്‍ക്ക് ചെയ്യണമെങ്കില്‍ ഉപകരണവുമായി ഗ്യാസ് സിലിണ്ടര്‍ ബന്ധിപ്പിക്കേണ്ടതാണ് )

എന്റര്‍ കീ അമര്‍ത്തുക

നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത് കാത്തിരിക്കുക .

ഔട്ട് പുട്ട് യൂണിറ്റിന്റെ വാതില്‍ തുറക്കുന്നതു കാണാം .

അതാ വരുന്നു നിങ്ങള്‍ ആവശ്യപ്പെട്ട ആഹാരം !!.

ഉദാഹരണത്തിന് നമുക്ക് വേണ്ടത് സാമ്പാര്‍ ആണെങ്കില്‍......

നാം സാമ്പാര്‍ 500 ഗ്രാം എന്നു ടൈപ്പ് ചെയ്യുക .

അപ്പോള്‍ അഞ്ചുമിനിട്ടിനകം ഔട്ട് പുട്ട് യൂണിറ്റിലെ പാത്രത്തില്‍ 500 ഗ്രാം സാമ്പാര്‍ എത്തുകയായീ.!!

പക്ഷെ , ഓര്‍ക്കുക ഒരു കാര്യം !

ഇങ്ങനെ സാമ്പാറിനുവേണ്ട വസ്തുക്കളെല്ലാം സ്റ്റോറേജ് യൂണിറ്റില്‍ സംഭരിച്ചുവെച്ചിരിക്കണം.

അല്ലാത്തപക്ഷം , സമ്പാര്‍ എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്താല്‍ അതിനുവേണ്ട ‘ ഇന്നയിന്ന‘ സാധനങ്ങള്‍ ഇല്ല എന്ന് മോണിറ്ററില്‍ എഴുതി

കാണിക്കും.

അടുത്തതായി , അതിനു താഴെ വേറെ ഒരു ചോദ്യവും വരും ?

ഇത് ഇല്ലാതെയുള്ള സാമ്പാര്‍ മതിയോ എന്ന് ?

‘യെസ് ‘എന്ന് ഉത്തരം നല്‍കിയാല്‍ പ്രസ്തുത വസ്തു ഇല്ലാത്ത സാമ്പാര്‍ ആയിരിക്കും നമുക്ക് ലഭിക്കുക .

ഉദാഹരണത്തിന് കീ ബോര്‍ഡില്‍ ‘ പരിപ്പുവട ‘ എന്ന് എന്റര്‍ ചെയ്തുവെന്നിരിക്കട്ടെ .

അപ്പോള്‍ ‘വേപ്പില ഇല്ല ‘എന്ന് എഴുതിക്കാണിച്ചു


‘വേപ്പില ഇല്ലാത്ത പരിപ്പുവട മതിയോ‘ എന്ന സന്ദേശവും വന്നു.

‘യെസ് ‘നല്‍കിയാല്‍ ഉടനെ കുറച്ചു സമയത്തിനകം വേപ്പില യില്ലാത്ത പരിപ്പുവട ഔട്ട് പുട്ട് യൂണിറ്റില്‍ എത്തിയിരിക്കുന്നതായി കാണാം.!

ഇനി പുതിയ പാചകം നടത്തണോ ?

മാസികകളിലൊക്കെ കാണുന്നതുപോലെ ...

അതിനായി കമ്പ്യൂട്ടറില്‍ പ്രസ്തുത പാചകക്കുറിപ്പിന്റെ ‘സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍‘ ചെയ്യുകയേ വേണ്ടൂ.

സ്റ്റോറേജ് യൂണിറ്റില്‍ പച്ചക്കറികളോക്കെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിച്ചുകൊണ്ടുവന്ന അതേപടിയണ്ട് വെച്ചിരുന്നാല്‍ മതി .

പ്രസ്തുത യൂണിറ്റിനോട് ബന്ധിപ്പിച്ചീട്ടുള്ള വാഷിംഗ് മെഷിന്റെ പോലെയുള്ള ഉപകരണം അത് കഴുകി വൃത്തിയാക്കിക്കോളും.

മാത്രമല്ല സ്റ്റോറേജ് യൂണിറ്റിനോടനുബന്ധിച്ച് ഒരു കട്ടിംഗ് മെഷീനുമുണ്ട് .

ഈ മെഷീന്‍ പാചക സോഫ്റ്റ് വെയര്‍ പറയുന്ന വലുപ്പത്തിലും തൂക്കത്തിലും കട്ട് ചെയ്തു കൊള്ളും.

എന്തോരു സുഖം

സര്‍വ്വ രാജ്യ വീട്ടമ്മമാരേ ,

സര്‍വ്വ രാ‍ജ്യ വീട്ടച്ചന്മാരേ ,

ബുക്ക് ചെയ്യുവിന്‍ !ബുക്ക് ചെയ്യുവിന്‍ !

( ‘വായില്‍വെക്കാന്‍ കൊള്ളില്ല ‘എന്ന പദ പ്രയോഗം ഇനിമുതല്‍ പറയുകയൊ ,കേള്‍ക്കുകയോ വേണ്ട !

നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് കുടുബകലഹം മാത്രം .!!!

കൊച്ചുപിള്ളേരെ വാശിപിടിക്കുവിന്‍ ! പിടിക്കുവിന്‍ ! വാങ്ങിപ്പിക്കുവിന്‍!

അങ്ങേനെ ഉദ്യോഗസ്ഥകളായ വീട്ടമ്മമാരുടെ ‘ദുര്‍ഭക്ഷണത്തില്‍‘ നിങ്ങള്‍ക്ക് മോചനം നേടാം!!

4 comments:

G.manu said...

സംഗതി കലക്കി

ഔട്ട്‌പുട്ടിലൂടെ പുട്ടു വരുമോ ആവോ..
എങ്കില്‍ ഒരെണ്ണം വാങ്ങരുന്നു..
:)

...പാപ്പരാസി... said...

വരും കാലങ്ങളില്‍ ആണിയേല്‍ കൊളുത്തിയിടാന്‍ പറ്റുന്ന ടി.വി വിപണിയില്‍ ഇറങ്ങുമെന്ന് പറഞ്ഞപ്പോ എല്ലാരും ചിരിച്ചു,എന്നിട്ടിപ്പോ എന്തായി?ഇതും തമാശയായി കാണാനൊക്കില്ല അങ്ങനെ ഒക്കെ തന്നെ ആവുമെന്നാണ് എനിക്ക് തോന്നുന്നത്.പെണ്ണുങ്ങള്‍ടെ നല്ല കാലം.

Anonymous said...

The machine is too dumb or the program is too novice.

You should be able to provide your credit card information to the computer. It will in-turn order the missing items from the shop next door.

.....
All you have to do is just fill-in the storage when the items arrive.

And why did the previous blogger said it would be a good thing for women? MCPs don't eat or what?

-jag

പ്രിയ said...

:O ഇത്രക്കും ഉപകാരപ്രദമായ ഈ ഉപകരണം പരിചയപ്പെടുതിയത്തിയതിനു നന്ദി.

ഇതെന്താ ആരും കണ്ടില്ലേ? അഭിപ്രായം ഒന്നും പറഞ്ഞില്ല.

ആട്ടെ സുനില് ജി, ഇതെപ്പോ വരും യഥാര്ത്യതിലേക്ക്? ഞാന് കുക്കണോ വേണ്ടയോന്നു തീരുമാനിക്കനാ. അതോ "എത്ര മനോഹരമായ നടക്കാത്ത സ്വപ്നം "ആവോ?

wonderful !dea :)