പ്രശസ്ത സോഷ്യലിസ്റ്റ് നേതാവും ഗാംന്ധിയനും ശ്രീനാരായണിയ ശ്രീ ഐ.എം വേലായുധന്റെ മരണാനന്തര ചടങ്ങുകള്‍ വേണ്ടെന്നുവെച്ചു.
ചടങ്ങുകള്‍ നടത്താന്‍ എല്ലാം തയ്യാറായിരുന്നുവെങ്കിലും അവസാന നിമിഷം അദ്ദേഹം എഴുതിയ കത്ത് കണ്ടെത്തിയതോടെയാണ് ചടങ്ങുകള്‍ വേണ്ടെന്നുവെക്കുവാന്‍ കുടുംബാഗങ്ങള്‍ തീരുമാനികത് .
ശ്രീ നാരായണഗുരുവിന്റെ ഉപദേശം അനുസരിച്ചാണ് ചടങ്ങുകള്‍ വേണ്ടെന്നു പറയുന്നതെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് . സംസ്കാരം ലളിതമാക്കണമെന്ന് ഗുരു പറഞ്ഞീട്ടുണ്ട് . എന്നാല്‍ ഇന്ന് മൃദദേഹത്തെ മുന്‍നിര്‍ത്തി ഹോമങ്ങളും പൂജകളും ബലികര്‍മ്മങ്ങളും വിപുലമായി കൊണ്ടാടുന്നു.തന്റെ കാര്യത്തില്‍ ഗുരു പറഞ്ഞത് കാലാനുസൃതമാറ്റത്തോടെ തുടരണമെന്ന് ഐ.എം വേലായുധന്‍ കത്തില്‍ പറയുന്നു. പത്തുദിവസം പ്രഭാതത്തില്‍ ആളുകള്‍ ഒരുമിച്ചുപ്രാര്‍ത്ഥിക്കണമെന്നുമാത്രമേ ഗുരു പറഞ്ഞിട്ടുള്ളുവെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
സദ്യ നടത്തുന്നതും ഗുരു നിരോധിച്ചിട്ടുണ്ട് . വല്ല ധര്‍മ്മ സ്ഥാപനത്തിലും പോയി ദാനം ചെയ്യുകയാണ് വേണ്ടതെന്ന ഗുരുവചനം ഐ.എം വേലായുധന്‍ ഓര്‍മ്മിപ്പിക്കുന്നു.
Subscribe to:
Post Comments (Atom)
1 comment:
ഐ.എം. വേലായുധന്‍ എന്നയാള്‍ ആരാണെന്നറിയില്ല. എങ്കിലും ആ അദര്‍ശ ധീരതയ്ക്ക് മുമ്പില്‍ പ്രണാമം.
ഗുരുദേവനോട് ഒരിക്കല്‍ ശിഷ്യന്മാര്‍ ചോദിച്ചു: ഗുരോ, ഒരാള്‍ മരിച്ചാല്‍ ശവം കുഴിച്ചിടുന്നതാണോ നല്ലത് അതോ ദഹിപ്പിക്കുന്നതാണോ നല്ലത്? ഗുരു പറഞ്ഞു: അത് ചക്കിലിട്ടാട്ടി കൃഷിക്കുപയോഗിക്കുന്നതാണ് നല്ലത് എന്ന്. (എല്ലാവര്‍ക്കും അറിയാം ഇത്)
ശവത്തിനെ മോടിപിടിപ്പിക്കലും അനുഷ്ഠാനങ്ങള്‍ ചെയ്യലുമല്ല മാതാപിതാക്കളോടുള്ള കടമ എന്ന് നമ്മുടെ മക്കളെ മനസ്സിലാക്കിക്കൊടുക്കാന്‍ നമുക്ക് ആദ്യം നമ്മുടെ മാതാപിതാക്കളോടുള്ള പുത്രധര്‍മ്മം എന്താണെന്ന് പ്രവര്‍ത്തിച്ചു കാണിക്കാം.
Post a Comment