Tuesday, 6 May 2008

അന്റാര്‍ട്ടിക്കയില്‍ ജനിക്കുന്ന ശിശുവിന്റെ ജന്മ നക്ഷത്രമേത് ?

" വിദേശത്തു ജനിക്കുന്ന ശിശുവിന്റെ ജന്മ നക്ഷത്രമേത് ?” എന്ന പോസ്റ്റിന് , ശ്രീ പാമരന്‍ ഇട്ട കമന്റാണ് ഈ പോസ്റ്റിനാധാരം .

നമസ്കാരം ശ്രീ പാമരന്‍ ,

താങ്കള്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് ഒന്നുകൂടി വിശകലനം ചെയ്ത് കമന്റ് ഇട്ടതിന് നന്ദി.

ചോദ്യം :1

1. ഓരോ സ്ഥലത്തും സൂര്യോദയം പല സമയത്തായിരിക്കുമല്ലോ.

ഒരു സ്ഥലത്തു തന്നെ ഓരോ കാലത്തും ഉദയം പല സമയത്തായിരിക്കുകയും ചെയ്യും.

ഒരു അഭിപ്രായം :

താങ്കള്‍ പറഞ്ഞത് ശരിയാണ് . സൂര്യോദയത്തിനനുസരിച്ച് അഥവാ ഉദയാല്‍പ്പരം എന്നു പറഞ്ഞുള്ള സമയ നിര്‍ണ്ണയം - അത് ഉളവാക്കുന്ന ലഗ്ന് ‌ന പ്രശ്നങ്ങള്‍ ! .തല്‍ക്കാലം ഇതിനോട് ചേര്‍ന്ന് ഒരു അഭിപ്രായം പറയുവാനേ നിവൃത്തിയുള്ളൂ. അതായത് , ശിശു അന്റാര്‍ട്ടിക്കയില്‍ ജനിക്കുകയാണെന്നു വിചാരിക്കുക ? ( ഇത്തരമൊരു സാദ്ധ്യത അതിവിദൂരമൊന്നുമല്ലല്ലോ ) അപ്പോള്‍ ഉദയാല്‍പ്പരം എത്രയെന്നു കാണുന്ന രീതി എങ്ങേനെ ? അന്റാര്‍ട്ടിക്കയില്‍ മാസങ്ങളോളം പകലും രാത്രിയുമൊക്കെ ഉണ്ടല്ലോ ? സൂര്യന്‍ ഉദിക്കാതെയും അസ്ഥമിക്കാതെയുമുള്ള ദിനരാത്രങ്ങള്‍ !!1

( ഈയടുത്ത കാലത്ത് ശ്രീ ഭരത്‌ഭൂഷണ്‍ ഐ.എ.സ് അന്റാര്‍ട്ടിക്കയില്‍ പോയ കാര്യം വായിച്ചിരുന്നു. മന്ത്രി ജി .സുധാകരനു മായി തെറ്റിയശേഷം അദ്ദേഹം ഈ ഡിപ്പാര്‍ട്ട്‌മെന്റിലാണ് )

ചോദ്യം :2


കേരളത്തിലേയും ഇന്ത്യയിലേയും ഫീല്‍ഡ്‌ സ്ട്രെങ്ത്ത് അല്ലല്ലോ അമേരിക്കയില്‍. ധ്രുവത്തോടു കൂടുതല്‍ അടുത്തു കിടക്കുന്നതു കാരണം നക്ഷ്ത്രങ്ങളില്‍/ഗ്രഹങ്ങളില്‍ നിന്നുള്ള ദൂരത്തിലുമുണ്ടാവുമല്ലോ വ്യത്യാസം.ഒരു അഭിപ്രായം :

ഗ്രാവിറ്റിയുമായി ബന്ധപ്പെടുത്തിയുള്ള പഠനങ്ങള്‍ ജ്യോതിഷത്തില്‍ ഉണ്ടായിട്ടില്ല എന്നാണന്റെ അറിവ് .

ഗ്രഹങ്ങളുടെ ബലം നിര്‍ണ്ണയിക്കുന്നത് വ്യക്തിയുടെ ജാതകത്തില്‍ ഇന്നയിന്ന സ്ഥാനങ്ങളില്‍ നില്‍ക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയും ആകാശത്തിലെ ഗ്രഹത്തിന്റെ സ്ഥാനം നോക്കിയുമാണ് . അതുകൊണ്ടാണ് ഈ ബലാബലങ്ങള്‍ ഏത് സിദ്ധാന്തത്തെ അടിസ്ഥാ‍നമാക്കിയാണ് എന്നത് വ്യക്തമാകുന്നില്ല എന്ന കാര്യം ഞാന്‍ മുന്‍പ് സൂചിപ്പിച്ചത് . മാത്രമല്ല , ഇവിടെ പല രാജയോഗങ്ങളെക്കുറിച്ചും പറയുമ്പോള്‍ യൂറോപ്യന്‍ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ കൂടിച്ചേര്‍ന്നു നില്‍ക്കുന്നതിനെ അവഗണിക്കുകയുമാണ് ചെയ്യുന്നത് .

ചോദ്യം :3

ശതാബ്‌ദങ്ങള്‍ക്കു മുന്പേ വരച്ചുണ്ടാക്കിയ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനങ്ങള്‍ക്ക്‌ ഒത്തിരി വ്യത്യാസങ്ങള്‍ സ്വാഭാവികമായും വന്നിട്ടുണ്ടാവുമല്ലോ.

ഇത്തരം വേര്യബിള്‍സിനെ എങ്ങനെ ആണു ജ്യോതിഷം കണക്കിലെടുക്കുന്നത്‌?

ഒരു അഭിപ്രായം :

ഭൂമിക്ക് മൂന്നുതരം ചലനമുണ്ടല്ലോ. സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നതുകൂടാതെ - സൂര്യനു ചുറ്റും കറങ്ങുന്നതുകൂടാതെ - മറ്റൊന്നായ അയനഭ്രംശം - പമ്പരത്തിനൊക്കെ സംഭവിക്കൂന്നതുപോലെ .. അത് ഉള്‍ക്കൊള്ളൂന്നതായി അറിയുവാന്‍ കഴിഞ്ഞീട്ടുണ്ട്

മറ്റു വേരിയബിളിനെക്കുറിച്ചൊന്നും അറിയില്ല.

ഒന്നുകൂടി വിഷയം പഠിച്ച് കമന്റിട്ടതിന് നന്ദി ശ്രീ പാമരന്‍

2 comments:

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

വളരെ നല്ല പോസ്റ്റ് മാഷെ കാലത്തിന്റെ സമയ വ്യാത്യാസ മനുസരിച്ചു ഒരോ ദിക്കിലും കുട്ടീക്കളുടെ
ജനന സമയത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകാം പക്ഷെ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന
ചില ആചാരങ്ങള്‍ ഇന്നും ചോദ്യം ചെയ്യപെടെണ്ടതാണ്
ഒന്ന് ചൊവ്വ ദോഷം ആമേരിക്കയില്‍ ജനിക്കുന്ന സായിപ്പിനോ ഉഗാണ്ടായില്‍ ജനിക്കുന്ന നിഗ്രോക്കോ ചൊവ്വാ ദോഷമുണ്ടോ ഈ രാഹുകാലം
ദശാസ്ന്തി തുടങ്ങിയവയോക്കെ ഇന്നത്തെ തലമുറയും മുറുകെ പിടിക്കുന്നതാണ് ഏറെ വേദനിപ്പിക്കുന്ന ഒരു വസ്തുത

പാമരന്‍ said...

നന്ദി മാഷെ.

"ഗ്രാവിറ്റിയുമായി ബന്ധപ്പെടുത്തിയുള്ള പഠനങ്ങള്‍ ജ്യോതിഷത്തില്‍ ഉണ്ടായിട്ടില്ല എന്നാണന്റെ അറിവ് ."

ഭൂമിയുടെ മാഗ്നെറ്റിക്‌ ഫീല്‍ഡ്‌ സ്ട്രെങ്ത്‌ ആയിരുന്നു ഉദ്ദേശിച്ചത്‌. ഇതു കണക്കിലുണ്ടോ എന്നറിയില്ല. ചില മുറി-ജ്യോതിഷന്‍മാര്‍ പറയുന്ന കേട്ടിട്ടുണ്ട്. അതുകൊണ്ടു ചോദിച്ചതാ.