അരിമ്പൂര്‍: സഹപാഠിയുടെ ചികിത്സയ്കായി ജീവകാരുണ്യത്തിന്റെ പുതിയ പാഠവുമായി എറവ് സെന്റ് തെരാസാസ് കപ്പല്‍ പള്ളിയിലെ മത ബോധന വിദ്യാര്‍ത്ഥികള്‍ .ചികിത്സാസഹായം സ്വരൂപിയ്ക്കാന്‍ അവര്‍ ആരുടേയും മുന്നില്‍ കൈനീട്ടിയില്ല.
ഒരു നേരത്തെ സ്വന്തം ഭക്ഷണം ഉപേക്ഷിച്ച് മിച്ചം വെച്ച പണം ഓരോ വിദ്യാര്‍ത്ഥിയും ഇങ്ങനെ ചെയ്തപ്പോള്‍ പലതുള്ളി പെരുവെള്ളം പോലെ ഉപവാസവിഹിതം 4000 രൂപ .കൂട്ടുകാരുടെ ഈ സഹായം വികാരി ഫാ: ജോയ് കൊള്ളന്നൂര്‍ ചികിത്സാസഹായം തേടുന്ന ഇടവകാംഗമായ 16 വയസ്സുകാരന് റിക്സന് നല്കി.
രണ്ടു ഡയാലിസിസും മരുന്നും ഉള്‍പ്പെടെ 3000 രൂപയാണ് റിക്സന്റെ ചികിത്സാ ചെലവ് .സഹായം നല്കാന് ഇന്നലെ ഇടവകയിലെ അഞ്ഞൂറില്‍പ്പരം വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികളാണ് കപ്പല്‍ പള്ളിയിലെ ദിവ്യകാരുണ്യ സന്നിധിയിലിരുന്ന് പ്രാര്‍ത്ഥിച്ച് ദിവ്യബലിയര്‍പ്പിച്ച് ഉപവസിച്ചത് .
പുലര്‍ച്ചെ ആരംഭിച്ച കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടെ യായിരുന്നു തുടക്കം.തുടര്‍ന്ന് വികാരി ഫാദര്‍ കോള്ളനൂരിന്റെ നേതൃത്വത്തില്‍ നടന്ന ദിവ്യബലിയര്‍പ്പണത്തിലും സഹപാഠികള്‍ പങ്കെടുത്തു.കപ്പല്‍പ്പള്ളീയിലെ സണ്‍ഡേ കാറ്റിക്കിസം വിദ്യാര്‍ത്ഥിയായ റിക്സണ് ആറുവര്‍ഷം മുന്‍പാണ് വൃക്ക രോഗം പിടിപെട്ടത് .
ദുരിതമനുഭവിക്കുന്ന റിക്സണെ സഹായിക്കണമെന്ന് സണ്‍ഡേ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ അഭ്യര്‍ത്ഥനയാണ് ഉപവസിച്ച് സ്വരൂപിക്കാനുള്ള പണം നല്‍കാനുള്ള തീരുമാനത്തില്‍ വിദ്യാര്‍ത്ഥികളെ എത്തിച്ചത് .വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമായി മത ബോധന അദ്ധ്യാപകരും മാതാപിതാക്കളും ഉപവാസത്തില്‍ പങ്കെടുത്തു
Subscribe to:
Post Comments (Atom)
6 comments:
Hats off to them.
കുട്ടികള്‍ വലിയവര്‍ക്ക് മാതൃകയാവുന്നു അല്ലെ മാഷെ ?
അവരിലെ നന്മ ഒരിക്കലും വറ്റാതിരിക്കട്ടെ.
എറവ് സെന്റ് തെരാസാസ് കപ്പല്‍ പള്ളിയിലെ മത ബോധന വിദ്യാര്‍ത്ഥികള്‍ക്ക് എന്റെ എളിയ അഭിനന്ദനങ്ങള്‍......
മാതൃകാപരം..സുന്ദരം
കുട്ടികള്‍ പലതും പഠിപ്പിക്കുന്നു . മിടുക്കര്‍.
Post a Comment