Friday, 29 February 2008

റയില്‍‌വേ സ്റ്റേഷനില്‍ പ്രണയ സല്ലാപം ; പോലീസ് നടപടി തുടങ്ങി !!

കണ്ണൂര്‍ : പഠനത്തിനും മറ്റുമായി കണ്ണൂരിലെത്തുന്ന വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ റെയില്‍‌വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രണയസല്ലാപത്തിലേര്‍പ്പെടുന്നതിനെതിരെ പോലീസ് നടപടി തുടങ്ങി .
ഇന്നലെ ഇത്തരത്തിലുള്ള 12 പേരെ റയില്‍‌വേ പോലീസ് താക്കീത് ചെയ്ത് വിട്ടു. വിവിധ ഇടങ്ങളിലായി ട്രെയിന്‍ മാര്‍ഗ്ഗം എത്തുന്ന വിദ്യാര്‍ത്ഥികളാണ് ഇത്തരക്കാരില്‍ കൂടുതലും ! പ്ലാറ്റ്‌ഫോമുകളിലും നിറുത്തിയിട്ട ട്രെയിനിലും പ്രണയസല്ലാപ കേന്ദ്രമാക്കുന്നവരുടെ പ്രവൃത്തികള്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് ഏറെ അസൌകര്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് റെയില്‍‌വേ സ്റ്റേഷന്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി .
വരുംദിവസങ്ങളില്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
രാഷ്ട്രദീപിക വാര്‍ത്ത

1 comment:

ഏ.ആര്‍. നജീം said...

സ്വസ്ഥമായി ഒന്ന് സല്ലപിക്കാനും പറ്റൂല്ലാന്ന് വച്ചാ...?