Saturday, 2 February 2008

സുകുമാര്‍ അഴീക്കോഡിന്റെ ഡൈവര്‍ മജിസ്ടേറ്റിനെതിരെ പരാതിനല്‍കി

തൃശൂര്‍ : കോടതിമുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്തതിന് പിഴ ചുമത്തിയ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെ സുകുമാര്‍ അഴീക്കോടിന്റെ ഡൈവര്‍ സുരേഷ് ഹൈക്കോടതിയില്‍ പരാതി നല്‍കി.അഴീക്കോടിന്റെ അനുമതിയോടുകൂടിയാണിത് .
അപകീര്‍ത്തിക്കേസിലെ കുറ്റപത്രം വായിച്ചുകേള്‍ക്കാനായിരുന്നു അഴീക്കോട് കോടതിയില്‍ ഹാജരായത് . പാര്‍ക്കിംഗ് നിരോധിച്ച സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തത് മജിസ്ട്രേറ്റ് കാണുകയും കേസെടുക്കുകയും ചെയ്തു.
സുരേഷ് പിന്നീട് പിഴയടച്ചു.
കാര്‍ പാര്‍ക്ക് ചെയ്തില്ലെന്നും തിരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സുരേഷ് പറയുന്നത് .
പിഴ ചുമത്തിയതിന് കാരണം പറഞ്ഞില്ലെന്നും പിഴയ്ക്ക് രസീത് നല്‍കിയില്ലെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു.
തെറ്റുചെയ്തുവെന്ന് പറയുന്നയാള്‍ക്ക് പറയാനുള്ളത് കേട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഈ അനീതിക്കെതിരെയാണ് പരാതി നല്‍കിയതെന്ന് അഴീക്കോട് വ്യക്തമാക്കി.
ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.
മനോരമ വാര്‍ത്ത 1/2/08 ശനി

2 comments:

Anonymous said...

കോടതിമുറ്റത്ത് പാര്‍ക്ക് ചെയ്തിട്ട്തന്നെയുണ്ടാവും, കുരുട്ട്ബുദ്ധി ഡ്രൈവര്‍ക്ക് ഉപദേശിച്ചതും ചെറ്റസുകുമാരന്(പൂതപ്പാറവന്ന് ചെറ്റസുകുമാരന്റെ സ്വഭാവസവിശേഷതകളന്വേഷിച്ച്നോക്കുക) തന്നെയാവും

siva // ശിവ said...

ഇതും ഒരു ബ്ലോഗ്‌ പോസ്റ്റ്‌...