തൊടുപുഴ : സ്വയം ശിക്ഷയിലൂടെ വിദ്യാര്‍ത്ഥികളുടെ തെറ്റുതിരുത്തിയ മീനാക്ഷി ടീച്ചര്‍ തനിക്കുലഭിച്ച അനുമോദനങ്ങള്‍ക്കുപകരം ആവശ്യപ്പെട്ടത് സ്ക്കൂളിന്റെ വികസനത്തിനായുള്ള ആനുകൂല്യങ്ങള്‍ . അദ്ധ്യാപികയുടെ മാതൃകാപരമായ പ്രവര്‍ത്തനത്തിന്റെ വിവരം അറിഞ്ഞ് മന്ത്രി എം.എ . ബേബിയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം. ശിവശങ്കറും മീനാക്ഷിക്കുട്ടിയെ വിളിച്ച് അനുമോദിച്ചിരുന്നു.
സാമ്പത്തിക പരാതീനതയാലും അടിസ്ഥാന സൌകര്യങ്ങളുടെ പോരായ്മയാലും ഉഴലുന്ന പൈനാവ് മോഡല്‍ സ്കൂളിന്റെ ആവശ്യങ്ങള്‍ പറിഗണിയ്ക്കണമെന്നാണ് മീനാക്ഷിക്കുട്ടി അധികൃതരോട് അപേക്ഷിച്ചത് . എല്‍.സി.ഡി പ്രോജക്ടറും കെട്ടിടവും അടക്കമുള്ള ആവശ്യങ്ങള്‍ ഉടന്‍ പരിഗണിയ്ക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി .
അടുത്ത ദിവസങ്ങളില്‍ സ്കൂളില്‍ സന്ദര്‍ശനം നടത്തി അനുമോദനം നല്‍കുകയും ആവശ്യങ്ങള്‍ പരിഗണിക്കുകയും ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.
പൈനാവ് മോഡല്‍ സ്കൂളിലെ പ്രധാന അദ്ധ്യാപികയായ മീനാക്ഷിക്കുട്ടിയാണ് സ്വയം ശിക്ഷിച്ചുകുട്ടികളുടെ തെറ്റുതിരുത്തിയത്
ശിക്ഷകളില്‍നിന്ന് ഇടുക്കി ജില്ലയെ മുക്തമാക്കി ഏതാനുംദിവസങ്ങള്‍ക്കുള്‍ലിലായിരുന്നു സംഭവം .
വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ പ്രൈസ് മണി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തെറ്റുകാരെ കണ്ടെത്തുന്നതിനാണ് ഒരു മാസം മുന്‍പ് മാത്രം ചുമതലയേറ്റെടുത്ത മീനാക്ഷിക്കുട്ടി വേറിട്ട വഴി സ്വീകരിച്ചത് .
വിദ്യാര്‍ത്തികളെ തല്ലുന്നതിനുപകരം ചൂറ്റ്രല്‍കൊണ്ട് തന്റെ കൈവെള്ളയില്‍ അടിക്കുകയായിരുന്നു.തുടര്‍ന്ന് സ്റ്റാഫ്മുറിയില് ഊണ് ഉപേക്ഷിച്ചിരുന്ന അദ്ധ്യാപികയുടെ അടുത്തേയ്ക്ക് രഹസ്യമായി തെറ്റുകാര്‍ എത്തി പണം തിരികെ നല്കി.
Subscribe to:
Post Comments (Atom)
6 comments:
നല്ല ടീച്ചര്‍.
വേറിട്ട വഴി സ്വീകരിച്ച മീനാക്ഷി ടീച്ചറുടെ പാത മറ്റു അധ്യാപകരും സ്വീകരിക്കുമെന്ന് കരുതാം. വിവരം പങ്കുവെച്ചതിനു നന്ദി.
ഇതാണ് അദ്ധ്യാപനം
She is the teacher and she knows how to teach...great...
ഹാറ്റ്സ് ഓഫ് റ്റു മീനാക്ഷിക്കുട്ടി ടീച്ചര്‍
എന്റെയും ഹാറ്റ്സ് ഓഫ് റ്റു മീനാക്ഷിക്കുട്ടി ടീച്ചര്‍
Post a Comment