ഇരിഞ്ഞാലക്കുട : സ്ത്രീധനത്തുക മുഴുവന്‍ കൊടുത്തില്ലെന്നു പറഞ്ഞ് അവസാന നിമിഷം വിവാഹത്തില്‍നിന്ന് ഒഴിഞ്ഞുമാറിയ വരനേയും പിതാവിനേയും ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ ചേറ്റുപുഴ ജോ മോന്‍ വരന്റെ സഹോദരീ ഭര്‍ത്താക്കന്മാര്‍ എന്നിവരാണ് പ്രതികള്‍
വധുവിന്റെ പിതാവ് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ.ഇ.സാലിഹ് അറസ്റ്റിന് ഉത്തരവിട്ടത് .
ഗള്‍ഫില്‍ ജോലിചെയ്യുന്ന ജോമോന്റെ വിവാഹാലോചന വിവാഹ ബ്യൂറോ വഴിയാണ് നടന്നത് .
വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചിരുന്നില്ല.
എന്നാല്‍ മനസ്സമ്മതം കഴിഞ്ഞ് ആഭരണം എടുക്കാന്‍ ഇരു വീട്ടുകാരും ചേര്‍ന്ന് കടയില്‍ ചെന്നപ്പോള്‍ വരന്റെ വീട്ടുകാര്‍ സ്വര്‍ണ്ണം പോരെന്ന് പരാതി പറഞ്ഞത്രെ !
120 പവനാണ് അവര്‍ ആവശ്യപ്പെട്ടത് .
നാലുലക്ഷത്തിന്റെ സ്വര്‍ണ്ണം എടുത്തശേഷം ബാക്കി തുകയ്ക്ക് വീടും പറമ്പും മകളുടേയും വരന്റേയും പേരില്‍ എഴുതിക്കൊടുക്കാമെന്നു വധുവിന്റെ പിതാവ് പറഞ്ഞു.
ഇത് വരന്റെ വീട്ടുകാര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് വിവാഹ വസ്ത്രങ്ങളും വാങ്ങി സംഘം മടങ്ങി.
എന്നാല്‍ പിറ്റേന്ന് വരന്റെ വീട്ടുകാര്‍ എത്തി ബാക്കി സംഖ്യയായ ആറുലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഒരു ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും അവര്‍ ഇറങ്ങിപ്പോയത്രെ!
ഇതേ തുടര്‍ന്നാണ് ഏകമകളായ യുവതിയുടെ പിതാവ് പരാതി നല്‍കിയത്
Subscribe to:
Post Comments (Atom)
4 comments:
ഇവരെ ആണു “വെറും” നാറികള്‍- എന്നു പറയുന്നതു
ഇവനെയൊക്കെ ചാട്ടവാറിനടിക്കണം..
അല്ലാതെന്തു പറയാന്‍.. ഒരു മകളെ കെട്ടിക്കാന്‍ വേവലാതിപ്പെടുന്ന ആ പിതാവിന്റേയും മാതാവിന്റേയും മനസ്സു എങ്കിലും കണ്ടൂടെ..?
നല്ലൊരു ലേഖനം മാഷെ നന്ദി..
ലേഖനം നന്നായി മാഷെ...
ഇവരുടെയോന്നും വീടുകളില്‍ പെണ്‍കുട്ടികള്‍ ഇല്ലേ?
ഇങ്ങനെ വിലപേശാന്‍ എങ്ങനെ തോന്നുന്നു?
case othutheerpaakaathe munnoattu poakukayum shiksha vidhikkappedukayum cheythaal athu mattullavarkku padamaakoo
thanks for information
Post a Comment