കോയമ്പത്തൂര്‍ : മുടി പിന്നിയിടാതെ സ്ക്കൂളിലെത്തിയതിന് അദ്ധ്യാപിക വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചു. കെ.കെ. പുതൂര്‍ എന്‍.ആര്.സി റോഡില്‍ മാതപ്പന്റെ മകള്‍ ഹരിഹര സുധയുടെ മുടിയാണ് മുറിച്ചത് . അദ്ധ്യാപിക ശോഭനക്കെതിരെ പോലീസ് കേസെടുത്തു.
അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ ഹരിഹര സുധ പറയുന്നത് ഇപ്രകാരം :-
ഹൃദയത്തിന് അസുഖമുള്ള തിനാല്‍ ജലദോഷം പിടിക്കാതെ നോക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. തലകുളിക്കുന്ന ദിവസങ്ങളില്‍ മുടി പിന്നിയിടാതെ വന്നതിനുകാരണമിതാണ് . കഴിഞ്ഞ തിങ്കളാഴ്ച മുടി പിന്നിയിടാതെയാണ് സ്ക്കൂളില്‍ പോയത് .
കായികാദ്ധ്യാപികയായ ശോഭന ഉച്ചയ്ക്ക് ക്ലാസില്‍ മുട്ടുകുത്തിനിര്‍ത്തിച്ചു. പിന്നീട് കവിളില്‍ അടിച്ചപ്പോള്‍ നിലതെറ്റി നിലത്തുവീണു.രോഗിയാണെന്നു പറഞ്ഞപ്പോള്‍ അഭിനയിക്കയാനെന്നു ചോദിച്ച് വീണ്ടും അടിക്കുകയും കത്രികകൊണ്ട് മുടി മുറിക്കുകയും ചെയ്തു.സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരിഹര സുധയെ പിന്നീട് വിട്ടയച്ചു.
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ശോഭനക്കെതിരെ സായിബാബ കോളനി പോലീസ് കേസെടുത്തു.
വാല്‍ക്കഷണം:-
കാര്യം (സത്യം ) എന്തായിക്കോട്ടെ ;
കുട്ടിയുടെ എല്ലാ ഡീറ്റെയിത്സും (രോഗം ,കുടുംബബന്ധങ്ങള്‍ , സാമ്പത്തികനില, മികവുകള്‍ , പോരായ്മകള്‍ .........)അതാത് അദ്ധ്യാപകന് അറിഞ്ഞിരിക്കേണ്ടതല്ലേ ?
Subscribe to:
Post Comments (Atom)
4 comments:
ആഹാ...ഇതൊക്കെ ഞങ്ങളുടെ നാട്ടില്‍ ..... :)
തെണ്ടിത്തരം കാണിച്ചാല്‍ അധ്യാപിക ആയാലും പ്രിന്‍സിപ്പള്‍ ആയാലും കാലേ പൊക്കി നിലത്തടിക്കും കുട്ടികളും അവരുടെ രക്ഷിതാക്കളും :) :) :)
എന്തായാലും അധ്യാപിക തല്ലൊന്നും കൊള്ളാതെ രക്ഷപെട്ടത് ഭാഗ്യം
ശ്ശെടാ ഇതെന്തുകോലം..
അധ്യാപികെയ്ക്ക് ഇത്തിരി അഹങ്കാരം കൂടുന്നൂ..
എന്തായാലും രണ്ട് കിട്ടാഞ്ഞത് ഭാഗ്യം.
വിന്‍സ് പറഞ്ഞതിനോട് യോജിക്കുന്നു.അടി കൊടുക്കേണ്ട സമയമായി ..ആ നാട്ടില്‍ ആണുങ്ങള് ആരും ഇല്ലേ ?
പിന്നെ ഇതിന്റെ സത്യം എന്താണന്നു അറിയില്ലല്ലോ ..
പക്ഷെ അദ്ധ്യാപകര്‍ ഇങ്ങനെ ക്രുരത കാണിക്കരുത് .
Post a Comment