ന്യൂഡല്‍ഹി : തന്ത്ര-മന്ത്രങ്ങളിലൂടെ മനുഷ്യനെ ഇല്ലാതാക്കാമെന്ന് മന്ത്രവാദി . എങ്കില്‍ മരിക്കാന്‍ തയ്യാറാണെന്ന് സനല്‍ ഇടമുറുക് .
തല്‍സമയ മന്ത്രവാദത്തിനൊടുവില്‍ വാര്‍ത്താ ചാനലിന്റെ ഓഫീസ് അങ്കണത്തില്‍ ഒരുക്കിയ വേദിയിലാണ് ഒന്നരമണിക്കൂര്‍ നീണ്ട താന്ത്രിക യജ്ഞത്തിനുശേഷം പണ്ഡിറ്റ് സുരേന്ദ്രശര്‍മ്മ പരാജയം സമ്മതിച്ചത് .
തന്ത്രവിദ്യയിലൂടെ ആരോ അപായപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ നടന്ന പാനല്‍ ചര്‍ച്ചക്കിടെയാണ് ഒരാളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് സുരേന്ദ്രശര്‍മ്മ പറഞ്ഞത് .
അതേ വേദിയിലുണ്ടായിരുന്ന റഷണലിസ്റ്റ് ഇന്റര്‍ നാഷണല്‍ അദ്ധ്യക്ഷന്‍ സനല്‍ ഇടമറുക് ശര്‍മ്മയെ വെല്ലുവിളിച്ചു. ഗോതമ്പുമാവു കുഴച്ചു ആള്രൂപമുണ്ടാക്കി അതില്‍ ആരുടെയെങ്കിലും ആത്മാവിനെ ആവാഹിച്ചാല്‍ അയാള്‍ കൊല്ലപ്പെടുമെന്നായിരുന്നു ശര്‍മ്മയുടെ വാദം !
അദ്ദേഹം അഞ്ചുമിനിട്ടോളം മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല, തന്ത്രവിദ്യയിലെ ഏറ്റവും ഭയാനകമായ കര്‍മ്മങ്ങള്‍ക്ക് വിധേയനാകാന്‍ തയ്യാറുണ്ടോ എന്നായി പിന്നീട് വെല്ലൂവിളി . രാത്രി പതിനൊന്നിന് ശേഷം ഹവനകുണ്ഡത്തിനു മുമ്പിലിരിക്കുന്ന സനലിനെ ഭ്രാന്തനാക്കുമെന്നും തുടര്‍ന്ന് മൂന്ന് മിനിട്ടിനുള്ളില്‍ മരിച്ചുവീഴുമെന്നും തന്ത്രി പറഞ്ഞു.
രാത്രി 10.45 - ഹോമകുണ്ഡവും വിധിപ്രകാരമുള്ള പൂജാസാാമഗ്രികളും തയ്യാറായി. ശര്‍മ്മയും മറ്റു താന്ത്രികന്മാരും നിരന്നിരുന്ന് സനലിനെതിരായ ഭീകരമന്ത്രപ്രയോഗങ്ങള്‍ ആരംഭിച്ചു.
സനലിന്റെ പേരെഴുതിയ കടലാസിലേയ്ക്ക് ആത്മാവിനെ ആവാഹിച്ച് തിളച്ച നെയ്യില്‍മുക്കി പലകഷണങ്ങളാക്കി കീറി ഹോമകുണ്ഡത്തില്‍ അര്‍പ്പിച്ചൂ.
ഒപ്പം എള്ള്, കര്‍പ്പൂരം തുടങ്ങിയ പൂജാദ്രവ്യങ്ങളും ഇട്ടു.
എന്നീട്ടും കാര്യം നടക്കാതിരുന്നപ്പോള്‍ ഗോതമ്പുമാവുകൊണ്ട് ചെറുരൂപമുണ്ടാക്കി അത്മാവിനെ സ്വാംശീകരിച്ചു പീഡന മന്ത്രവാദമെന്ന് അറിയപ്പേടുന്ന കുപ്രസിദ്ധ വിദ്യ നടത്തി. ഗോതമ്പുമാവില്‍ തീര്‍ത്ത രൂപത്തില്‍ സനലിനെക്കൊണ്ട് സ്പര്‍ശിപ്പിച്ചതിനുശേഷം നൂലുകൊണ്ട് അതിന്റെ കഴുത്തുമുറുക്കി. കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടി മുറിച്ചു.
തിളച്ച നെയ്യ് അതില്‍ ഒഴിച്ചു.
തുടര്‍ന്ന് മന്ത്രങ്ങള്‍ ഉരുവിട്ട തന്ത്രി സനല്‍ ഉടന്‍ മരിച്ചു വീഴുമെന്ന് ഉറക്കെ പറഞ്ഞു. ഒടുവില്‍ പരാചയം സമ്മതിച്ച് സുരേന്ദ്ര ശര്‍മ്മ പിന്‍വാങ്ങി.
Subscribe to:
Post Comments (Atom)
21 comments:
മന്ത്രവാദമെന്ന വിഡ്ഢിത്തത്തില്‍ ഇപ്പോഴും വിശ്വസിക്കുന്നവര്‍ ഇതൊക്കെ വായിച്ചിരുന്നെങ്കില്‍ ! സനല്‍ ഇടമറുകി നെപോലുള്ളവര്‍ നമ്മുടെ സമൂഹത്തിന് ഒരനുഗ്രഹമാണ്. ആള്‍ദൈവങ്ങളുടെ മുന്പില് സാഷ്ടാംഗപ്രണാമം നടത്തുന്ന നമ്മള് മലയാളികള്‍ അതിലെ പൊള്ളത്തരങ്ങള്‍ കൂടി മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. വളരെ അനിവാര്യമായ ഈ പോസ്റ്റിട്ടതിന് സുനില്‍ സാറിന് അഭിനന്ദനങ്ങള്‍ !
Thank you very much for this post!
നല്ല പോസ്റ്റ്. ഇങ്ങനെ അന്ധന്മാരായി നമ്മള് ഇനി എത്ര കാലം.....വഴിവിളക്കുകളെ..നിങ്ങള്‍ തല കുമ്പിട്ടു തന്നെ നില്ക്കുക..ഇരുട്ടില്‍ നടന്നു ഒന്നും കാണാതെ ഞങ്ങള്‍ മുന്നോട്ട്..മുന്നോട്ട്...
മാഷേ ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍
GOOD POST.. KEEP IT UP
ഇങ്ങനെ എത്ര എത്ര ശര്‍മമാര്‍ നമ്മുടെ നാട്ടിലും വിലസുന്നു. അവര്‍ പാവങ്ങളെ ചൂഷണം ചെയ്യുന്നു. (പാവങ്ങളെ എന്നത് 'കാശ് ഇല്ലാത്തവെരെ' എന്നല്ല ഉദ്ദേശിച്ചത്). ഭക്തിയുടേയും, വിശ്വാസത്തിന്റെയും പേരില്‍ മുതലെടുപ്പ് നടത്തുന്നു. ആരെങ്കിലും എതിര്‍ത്ത് പറയുകയോ, എഴുതുകയോ ചെയ്ത്ലാല് വിവരമുള്ളവരുടെ ഒരു ഉപദേശം ഉണ്ട്,
" എന്തിനാ നിങ്ങള്‍ എതിര്‍ക്കുന്നത് ? ആര്‍ക്കെങ്കിലും അത് കൊണ്ട് മനശ്ശാന്തി കിട്ടുന്നുണ്ടെങ്കില്‍ കിട്ടിക്കോട്ടെ, അവര്‍ക്കു അവരുടെ വിശ്വാസം വലുതല്ലേ" എന്നു.
എന്ന് പറഞ്ഞാല്‍ ആരും അവരെ എതിര്‍ക്കരുത് , അവര്‍ അങ്ങനെ ഒക്കെ ജീവിച്ചോട്ടെ, ഉപദേശിക്കാന്‍ ചെല്ലരുതെന്നു. ഇതാണ് ഇന്നത്തെ അന്ധ വിശ്വാസികളുടെയും അവരെ ചൂഷണം ചെയ്യുന്നവരുടേയും ഒരു ലൈന്‍.
ഇത് എല്ലാ മതത്തിലും ഉണ്ട്. കന്യാമറിയത്തിന്റെ ഫോട്ടോയില്‍ നിന്നും ചോര വന്നതിന്റെ ബാക്കി കഥ കഴിഞ്ഞ ആഴ്ച അറിഞ്ഞില്ലേ?
ഒരാള്‍ അകലെ എവിടെയോ ഇരുന്ന് മന്ത്രം ചൊല്ലിയാല്‍ മാറി മറിയുന്നതല്ല ജീവിതം എന്നെങ്കിലും ഇവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍? ഒരാള്‍ കേള്‍ക്കെ ഇതൊക്കെ ഉരുക്കഴിച്ചാല്‍ (അവര്‍ ഇതില്‍ ഇത്തിരി എങ്കിലും വിശ്വസിക്കുന്നവര്‍ ആണെങ്കില്‍), അയാളുടെ ദേഹത്തേക്ക് ഭസ്മം വാരിയെറിഞ്ഞാല്‍, ഒരു പക്ഷേ അയാള്‍ക്ക് ഭ്രാന്ത് വരാം. (നന്ദനം എന്ന സിനിമയില്‍ ജഗതി ഓട്ടോക്കാരനെ പേടിപ്പിക്കുന്ന പോലെ). അത് ഇതൊക്കെ തന്റെമേല്‍ ഏറ്റാലോ എന്ന ഭയം കൊണ്ട് ഉണ്ടാകുന്നതാണ്.
good Post
ഹഹഹ.
ആ മന്ത്രവാദിക്ക് മന്ത്രശക്തി ശ്ശി കൊറവാരുന്നതോണ്ടാ പറ്റിപ്പോയത്.
സനല്‍ ഇടമറുക് മൃതുസഞ്ജീവനി മന്ത്രം എഴുതിയ ഏലസ്സ് ധരിച്ചിരുന്നത് ആ മന്ത്രവാദിനിയുടെ തോല്‍വിക്കു കാരണമായി...! പാവം മന്ത്രാവദി..!
മന്ത്രവാദമെന്ന വിഡ്ഢിത്തത്തില്‍ ഇപ്പോഴും വിശ്വസിക്കുന്നവര്‍ ഇതൊക്കെ വായിച്ചിരുന്നെങ്കില്‍ ! സനല്‍ ഇടമറുകി നെപോലുള്ളവര്‍ നമ്മുടെ സമൂഹത്തിന് ഒരനുഗ്രഹമാണ്.YES i too say this.
അന്തവിശ്വാസികള്‍ കൂടുന്നേയുള്ളു,കുറയുന്നില്ല.
നായേടെ വാല് ആയുഷ്കാലം കുഴലില്‍ ഇട്ടാലും
നിവരില്ല., മാഷേ..
ഈ വിവരം നല്‍കിയതിനു നന്ദി.
Ha ha ha!!! Interesting! :)
എന്തായാലും അത് കലക്കി!
ഇത് പോസ്റ്റിയത്തിന്ന് നന്ദി...
സനലിന് അഭിവാദ്യങ്ങള്‍...
സസ്നേഹം
ചിതല്
മാഷെ ഇതു നന്നായി.
ആറ്റുകാല്‍ രാധാകൃഷ്ണനു ഡോക്ടറേറ്റ് ഉള്ള നാടാ നമ്മുടേത്...:)
റോബീ,
ആറ്റുകാല്‍ രാധാകൃഷ്ണന് സ്വയം അങ്ങു വച്ചതാ ആ മുന്നിലെ ഡോ.
നാലക്ഷരം മലയാളത്തില്‍ നന്നായിട്ടു് പറയാനറിയാത്ത അയാള്‍ക്കെങ്ങിനെ ഡോക്ടറേറ്റ് കിട്ടാനാ?
നന്ദി സുനില്‍ മാഷേ.. ഇങ്ങനൊന്ന് പരിചയപ്പെടുത്തിയതിന്.
മാഷെ ഈ ലേഖനത്തിന് നന്ദി.
പഴയതു കുറേ വായിക്കാനുണ്ട് ഈ ബ്ലോഗിലെ. അതും കൂടി ചെയ്യട്ടെ.
മന്ത്രം, തന്ത്രം, ഹോം, മായ, മഹാമായ, യന്ത്രം,ഒടിയന്, മായന്‍, കരിങ്കുട്ടി, കുട്ടിച്ചാത്തന്,രക്ഷസ്സ്, രക്തരക്ഷസ്സ്....ഹെന്റമ്മേ.........ലിസ്റ്റ് തീരില്ല....അന്ധവിശ്വാസികളെ ഇതിലെ ഇതിലെ
ഹ ഹ സനലിന് ആയുസ് ഉണ്ടാവാനുള്ള മന്ത്രം ആണ് അയാള്‍ ജപിച്ചത്, യുക്തിവാദി സംഘ ത്തിന്റെ വെബ്സൈറ്റില്‍ കൊടുത്തിടുള്ള വീഡിയോ യില്‍ അത് വ്യക്തമായി കേള്‍ക്കാം, അയാള്‍ സനലിനെ കളിയാകിയതാണ് എന്ന് കരുതുന്നു
Post a Comment