Saturday, 1 March 2008

റാസ്കല്‍ അശ്ലീലമല്ലെന്ന് ഹൈക്കോടതി

കൊച്ചി: റാസ്കല്‍ പ്രയോഗം അശ്ലീലമല്ലേന്നും കേള്‍വിക്കാരുടെ മനസ്സില്‍ അശ്ലീല ചിന്ത ഉളവാക്കാന്‍ ഈ വാക്കിനു പര്യാപ്തമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ വാക്കിനു കൂടി വന്നാല്‍ തെമ്മാടി , പോകിരി എന്നൊക്കെയാണ് അര്‍ത്ഥമെന്ന് കോടതി വിലയിരുത്തി .
പോലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും റാസ്കല്‍ എന്നു വിളിക്കുകയും ചെയ്തുവെന്നാരോപിച്ച് അഭിഭാഷകയ്ക്കെതിരെ എറണാകുളം സെന്‍‌ട്രല്‍ പോലീസ് റജിസ്റ്റര്‍ ചെയ്തകേസ് റദ്ദാക്കിയാണ് ജസ്റ്റീസ് വി.റാം കുമാറിന്റെ ഉത്തരവ് .
കേള്‍വിക്കാരുടെ മനസ്സില്‍ അധമവികാരങ്ങള്‍ ഉണര്‍ത്തുന്നുവെന്ന വാക്കുകളാണ് അശ്ലീലതയുടെ പരിധിയില്‍ പെടുന്നത് . പലപ്പോഴും തമാശരൂപേണയും വിരുദ്ധാര്‍ത്ഥത്തിലും ഈ വാ‍ക്ക് ഉപയോഗിക്കാറുള്ളതിനാല്‍ റാസ്കല്‍ വിളി ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന അശ്ലീല പദ പ്രയോഗത്തില്‍ വരില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍
ഏറണാകുളം ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ ഉത്തരവു പ്രകാരം ഫ്ലാറ്റ് ഒഴിപ്പിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരോടൊപ്പമെത്തിയ പോലീസ് സബ്ബ് ഇന്‍സ്പെക്ടറെ ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണ അധിഷേപിച്ചുവെന്ന കേസ് റദ്ദാക്കിയാണ് കോടതി നടപടി.

3 comments:

വിന്‍സ് said...

പന്ന റാസ്കല്‍ :)

മൂര്‍ത്തി said...

കോടതികള്‍ക്ക് എന്തൊക്കെ തീരുമാനിക്കേണ്ടി വരുന്നു..:)
തമിഴ് സിനിമകളില്‍ മനോരമയൊക്കെ മക്കളെ വിളിക്കുന്നത് കേട്ടിട്ട്ടില്ലേ?...ഡേയ്യ് ..റാസ്കോല്...

ഒരു “ദേശാഭിമാനി” said...

,“റാസ്കല്‍” പട്ടം ആര്‍ക്കും ചാര്‍ത്താം! ആരേയും ചാര്‍ത്താം എന്നൊക്കെ ആരും ധരിച്ചേക്കല്ലേ! കേസു കോടതിക്കു വെളിയില്‍ “ഒത്തുതീര്‍പ്പായേക്കും” ചിലപ്പോള്‍!,