Thursday, 13 March 2008

ഡല്‍ഹിയില്‍ പൊതുസ്ഥലത്തു തുപ്പിയാല്‍ 500 രൂപ വരെ പിഴ!!

ന്യൂഡല്‍ഹി : പൊതുസ്ഥലത്തു തുപ്പുന്നവര്‍ക്കും മല മൂത്ര വിസര്‍ജ്ജനം നടത്തുന്നവര്‍ക്കും പിഴയിടാന്‍ ഡെല്‍ഹി കോര്‍പ്പറേഷന്‍ നീക്കം !
100 മുതല്‍ 500 രൂപ വരെ പിഴയീടാക്കാനാണ് പദ്ധതി. 2010 കോമണ്‍ വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി തലസ്ഥാനത്തെ വെടിപ്പുള്ള നഗരമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത് . പൊതുസ്ഥലത്തു വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജ്യം തള്ളൂന്ന ഉടമകള്‍ക്കും പിഴ ഏര്‍പ്പേടുത്തും . ഈ വിഷയം വിജ്ഞാപനത്തിനായി സംസ്ഥാന സര്‍ക്കാരിന് ഉടന്‍ അയക്കുമെന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വിജേന്ദ്ര ഗുപ്ത വ്യക്തമാക്കി

5 comments:

Preetha George Manimuriyil said...

പരിസര മലിനീകരണം പാടില്ല.പിഴ ഈടാക്കുക

ഹേമന്ത് | Hemanth said...

പക്ഷപാതം പാടില്ല. ഈ നിയമം രാജ്യം മുഴുവന്‍ ബാധകമാക്കണം.

Roby said...

തുപ്പാനും തൂറാനൂം സൌകര്യങ്ങളില്ലാത്തവര്‍ക്ക് എന്തൂ കോമണ്‍‌വെല്‍ത്ത്...അല്ലേ.

യാരിദ്‌|~|Yarid said...

നടന്നതു തന്നെ, ഇതു ഇന്‍ഡ്യയാണ്‍. നിയമങ്ങള്‍ക്കു പുല്ലു വില കല്പിക്കുന്ന ജനങ്ങളും, ഭരണാധികാരികളുമുള്ള നാട്!!!!!

കടവന്‍ said...

നടന്നതു തന്നെ, ഇതു ഇന്‍ഡ്യയാണ്‍. നിയമങ്ങള്‍ക്കു പുല്ലു വില കല്പിക്കുന്ന ജനങ്ങളും, ഭരണാധികാരികളുമുള്ള നാട്!!!!!