Monday, 31 March 2008

ഗോവധം : ബ്രിട്ടണിലെ ഹിന്ദുക്ഷേത്രം നഷ്ട പരിഹാരം തേടുന്നു !

ക്ഷേത്രത്തില്‍ നടയിരുത്തിയ ഗോമാതാവിനെ കൊന്നതിനു നഷ്ട പരിഹാരമാവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ കോടതിയിലെത്തി. ബ്രിട്ടണിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമായ ഹെട് ഫഡ് ഷെര്‍ ഭക്തി വേദാന്ത ക്ഷേത്രാധികാരികളാണ് മൃഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്രിട്ടണിലെ റോയല്‍ സൊസൈറ്റിക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത് .കഴിഞ്ഞ ഡിസംബറില്‍ ക്ഷേത്രവളപ്പില്‍ ചികിത്സയിലായിരുന്ന പശുവിനെ അതിക്രമിച്ചുകടന്നു കൊല്ലുകയായിരുന്നുവെത്രെ. പശുവിനെ ആരാധിക്കുന്നതിനിടയില്‍ കൊന്നു കളഞ്ഞത് ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ ആരോപിച്ചു.

അസ്ഥികള്‍ ഒടിഞ്ഞ് ദേഹം മുഴുവന്‍ പുഴുവരിച്ചുകിടക്കുന്ന പശുവിനു ദയാവധം നല്‍കുക മാത്രമാണ് ചെയ്തതെന്ന് റോയല്‍ സൊസൈറ്റി ഡയറക്ടര്‍ ജോണ്‍ റോള്‍സ് പറഞ്ഞു .

Thursday, 20 March 2008

ഇഷ്ടക്കാരെ ജഡ്ജിമാരാക്കുന്നു എന്ന വിമര്‍ശനം ഉണ്ടെന്നു കേന്ദ്രം !!

ശിങ്കിടികളേയും ബന്ധുക്കളേയും രാജ്യത്തെ ഉയര്‍ന്ന നീതിപീഠങ്ങളില്‍ നിയമിക്കുന്നതിന്യുള്ള പ്രവണത കാണുന്നുവെന്നുള്ള വിമര്‍ശനം ഉയര്‍ന്നീട്ടുള്ളതാനെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.
ജഡ്ജിമാരുടെ നിയമന സംവിധാനത്തില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശമൊന്നും ഇല്ലത്രെ. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ നിയമമന്ത്രി അറിയിക്കുകയായിരുന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജി നിയമനം സംബന്ധിച്ച് സുപ്രീംകോടതി കൊളീജിയം കൈക്കൊള്ളൂന്ന നടപടി ക്രമത്തില്‍ വീഴ്ച്യുണ്ടെന്ന വിമര്‍ശനം സര്‍ക്കരിന്റെ ശ്രദ്ധയില്‍പ്പെട്ടീറ്റുണ്ടോ എന്നായിരുന്നു രാജ്യസഭയിലെ ചോദ്യം . ഇത് ശ്രദ്ധയില്‍പ്പേട്ടീട്ടുണ്ടെന്ന് മന്ത്രി മറുപടി പറഞ്ഞു,

മദ്യവില്പനയില്ലാത്ത ദിവസങ്ങളില്‍ വാഹനാപകടങ്ങള്‍ കുറവ് !!!!

സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാത്ത ദിവസം താരതമ്യന വാ‍ഹനാപകടങ്ങള്‍ കുറവാണെന്ന് മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

ജയില്‍‌മോചിതയായ സൌദി വനിതയ്ക്ക് അരക്കോടി രൂപ പാരിതോഷികം !!

തടവുശിക്ഷക്കിടെ ഖുറാന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയ വനിതക്ക് മോചനത്തെ ത്തുടര്‍ന്ന് സൌദി രാജകുമാരന്‍ അരക്കോടി രൂപ സമ്മാനിച്ചു.
23 കാരിയും മൂന്നു കുട്ടികളുടെ മാതാവുമായ സമീറക്കാണ് ജയിമോചനത്തോടൊപ്പം പാരിതോഷികവും ലഭിച്ചത് .
ഖാലിദ് മുഹമ്മദ് ഖുലൈസ എന്നയാളെ വധിച്ചതിന് ശിക്ഷിക്കപ്പെട്ട് അബയിലെ വനിതാ ജയിലില്‍ ഏഴുവരഷം ചെലവിട്ടു കഴിഞ്ഞപ്പോള്‍ സമീറക്ക് കുലൈസ് കുടുംബാംഗങ്ങള്‍ മാപ്പ് നല്‍കുകയായിരുന്നു.
ഇക്കാലങ്ങളില്‍ അല്ലാഹുവിനോടു മാപ്പിരന്ന യുവതി ഖുറാന്‍ മുഴുവന്‍ മനഃപ്പാ‍ഠമാക്കിയത് ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടു.തുടര്‍ന്നാണ് ശിക്ഷാ ഇളവിനും പാരിതോഷികത്തിനുകൊക്കെ നടപടിയുണ്ടായത്

രണ്ടാം ഭാര്യയ്ക്കും ചെലവിനു കോടുക്കണം : സുപ്രീം കോടതി !!

ഭാര്യയുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കേ അവരുടെ അനുജത്തിയെക്കൂടി വിവാഹം ചെയ്യുന്ന മുസ്ലീം പുരുഷന്‍ രണ്ടാം വിവാഹം ക്രമപ്രകാരവും ആചാരപ്രകാരവുമുള്ളതല്ലേങ്കില്‍ രണ്ടാം ഭാര്യയ്ക്കും മക്കള്‍കും ചെലവിനു കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണെന്നു സുപ്രീം കോടതി വിധിച്ചു.

അവധിക്കാല ക്ലാസ് നിയന്ത്രണം ; ഹൈക്കോടതിയില്‍ ഹര്‍ജി

സി.ബി. എസ്. ഇ , ഐ .സി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളുകളില്‍ ഏപ്രില്‍ , മേയ് മാസങ്ങളില്‍ ക്ലാസ് നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പേടൂത്തിയ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.അടിമാലി വിശ്വദീപ്തി പബ്ലിക്ക് സ്ക്കൂ‍ള്‍ മാനേജര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും മറ്റും കോടതി നോട്ടീസ് പുറപ്പെടുച്ചീട്ടുണ്ട് .

ഗോര്‍ബച്ചേവ് ക്രിസ്ത്യന്‍ വിശ്വാസി !!!!! പള്ളിയില്‍പ്പോയി പ്രാര്‍ത്ഥിച്ചു.!!

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു വഴിവെച്ച ഗോര്‍ബച്ചേവ് (77) താന്‍ ക്രിസ്ത്യാനിയാണെന്ന് ഇതാ‍ദ്യമായി അംഗീകരിച്ചു.ഇറ്റലിയില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയപ്പോഴാണ് അദ്ദേഹം തന്റെ യുക്തിവാദി മുഖമ്മൂടി വലിച്ചെറിഞ്ഞത് വിശുദ്ധ സെന്റ് ഫ്രാന്‍സിസ് എനിക്ക് ക്രിസ്തുവിനെപ്പോലെയാണ് എന്നുപറഞ്ഞ ഗോര്‍ബച്ചേവ് ബസലിക്കയില്‍നിന്ന് മതഗ്രന്ഥങ്ങള്‍ ചോദിച്ചുവാങ്ങി . ക്രിസ്ത്യന്‍ മാതാലിതാക്കളുടെ മകനായി പിറന്ന ഗോര്‍ബച്ചേവിന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ മാമ്മോദിസ നല്‍കിയിട്ടുണ്ടെന്ന് പറയുന്നു.
പ്രകൃതിയാണ് എന്റെ ദൈവം എന്നാണ് ഗോര്‍ബച്ചേവ് ഇക്കാല മത്രയും പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹം ക്രിസ്ത്യാനിയാനെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. അത് പലപ്പോഴും പറഞ്ഞീട്ടുള്ളത് അദ്ദേഹത്തിന്റെ ഭരണകാലത്ത് അമേരിക്കന്‍ പ്രസിഡന്റാ‍ായിരുന്ന റോണാള്‍ഡ് റീഗനാണ് . പക്ഷെ അന്നത് ശത്രുപക്ഷ പ്രസ്താവന മാത്രമായേ മാദ്ധ്യമ സമൂഹം ഗൌരവത്തിലെടുത്തിരുന്നുള്ളു.
മാത്രമല്ല , വയസ്സാകുമ്പോള്‍ ജീവിത വിശ്വാസങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും എതിരായ നിലപാടെക്കുക്കുക എന്ന മാനസീകാവസ്ഥ ( മാനസീക രോഗം ) പലര്‍ക്കും ഉണ്ടാകാറുണ്ടത്രെ . ഇത് ഒരു തരത്തിലുള്ള മസ്തിഷ്ക അപചയം മൂലം സംഭവിക്കാമത്രെ !

കൊയ്യാന്‍ വിദേശത്തുനിന്നു മക്കളെ തിരിച്ചു വിളിച്ചു!!!

കൊയ്യാന്‍ തൊഴിലാലികളെ കിട്ടാതെ വലഞ്ഞ കര്‍ഷകന്‍ വിദേശത്തായിരുന്ന മക്കളെ തിരിച്ചുവിളിച്ചു. കോഴഞ്ചേരി നീര്‍വിളാകം കോയൊപ്പറമ്പത്ത് കെ.വി. ജോണാണ് ലണ്ടനിലും ദുബായിലും ജോലിചെയ്യുന്ന മക്കളേയും മരുമക്കളേയും വിളിച്ചുവരുത്തി പാടം കൊയ്തത് . അര ഏക്കര്‍ പാടം കൊയ്തെടുത്ത ഉടന്‍ മെതിച്ച് നെല്ല് അറയിലെത്തിച്ചു
മനോരമ വാര്‍ത്ത

Saturday, 15 March 2008

മജിസ്ട്രേറ്റും എ.എസ്.പി യും തമ്മിലുള്ള കേസ് ഒടുവില്‍ ഒത്തുതീ‍രുന്നു.

മജിസ്ട്രേറ്റും എ.എസ്.പി യും തമ്മിലുള്ള കേസ് ഒടുവില്‍ ഒത്തുതീ‍രുന്നു.
വാഹന പരിശോധനക്കിടെ എ.എസ്.പി സിദ്ധാര്‍ത്ഥ സാഹ്‌നി അന്യായമായി തടഞ്ഞുനിറുത്തി കയ്യേറ്റം ചെയ്തുവെന്നും വാഹനത്തിന്റെ താക്കോല്‍ എടുത്തുമാറ്റിയെന്നും ആരോപിച്ച് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ( നമ്പര്‍ 2 ) വി സതീഷ് കുമാര്‍ നല്‍കിയ സ്വകാര്യ അന്യായം ഒത്തുതീര്‍പ്പായി. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇരുവരും ജില്ലാ ജഡ്‌ജി മൊയ്തീന്‍ കുഞ്ഞിന്റെ ചേമ്പറില്‍ ഹാജരായി കേസ് തീര്‍ക്കാന്‍ സമ്മതിക്കുകയായിരുന്നു. സ്വകാര്യ അന്യായം പിന്‍‌വലിക്കുന്നതായി സി.ജെ.എം.ഇ ഫ്രാന്‍സിസ്സിനു മുന്‍പായി കെ.വി. സതീഷ് കുമാര്‍ അറിയിച്ചു.
ഹൈക്കോടതി മുമ്പാകെ ഒത്തുതീര്‍പ്പിനുള്ള സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇരു കക്ഷികളും പരസ്പരം ഖേദം പ്രകടിപ്പിച്ച് സൌഹൃദത്തില്‍ പിരിയാന്‍ കോടതി നിര്‍ദ്ദേശിച്ചു. പരസ്പരം നല്‍കിയുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ ഇരു കൂട്ടരോടും നിര്‍ദ്ദേശിച്ച കോടതി 17 നു കേസ് വീണ്ടും പരിഗണിക്കും. മജിസ്ട്രേറ്റും അഭിഭാഷകരും കക്ഷികളും നെരിടുന്ന ബുദ്ധിമുട്ടുകളും ബോധ്യപ്പെടാന്‍ പത്തനംതിട്ട സി.ജെ.എം കോടതി നടപടികള്‍ കുറച്ചുസമയ, നിരീക്ഷിക്കുമെന്നും സിദ്ധാര്‍ത്ഥ സാഹ്‌നിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് 15 മിനിട്ടിലേറെ അദ്ദേഹം സി.ജെ.എം കോടതിയില്‍ ഇരുന്നു.
ന്യായാധിപനും നിയമപാലകനും ഏറ്റുമുട്ടിയ അപൂര്‍വ്വമായ കേസാണ് രണ്ടുവര്‍ഷത്തിനുശേഷം ഒത്തുതീര്‍പ്പാക്കുന്നത് .
ഇതിടിടെ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സാഹ്‌നി ഒരു വര്‍ഷത്തിലേറെ നീണ്ട ചികിത്സക്കുശേഷം ഊന്നുവടിയുടെ സഹായത്തോടെയാണ് ഹാജരായത് . പോലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ ടെലികമ്മ്യൂനിക്കേഷന്‍സ് എസ്.പി യാണ് സാഹനി ഇപ്പോള്‍ .
കഥയുടെ ചരിത്രം ഇങ്ങനെ :-
2006 ജനുവരി 29 രാത്രി ഒന്‍പതരയോടെ യാണ് സംഭവങ്ങളുടെ തുടക്കം . പോലീസുകാന്‍ കൈകാണിച്ചതിനെ തുടര്‍ന്ന് റോഡരുകില്‍ വാഹനം ഒതുക്കി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ എ.എസ്.പി. ഓടിയെത്തി ബലമായി താക്കോല്‍ ഊരിമാറ്റിയെന്നും കയ്യേറ്റം ചെയ്തെന്നുമായിരുന്നു പരാതി. പിന്നീട് ജില്ലാ കളക്ടര്‍ എ,കെ രാജന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് താക്കോല്‍ തിരികെ നല്‍കിയത് .
വഴക്ക് പിന്നീട് അഭിഭാഷകര്‍ ഏറ്റെടുത്തു.
കോടതി ബഹിഷ്കരിച്ച് പ്രതിഷേധദിനം ആചരിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
ഇതിന്റെ പേരില്‍ പോലീസ് അഭിഭാഷകര്‍ക്കെതിരെ ചാ‍ര്‍ജ് ചെയ്ത കേസ് പിന്നീട് വെറുതെ വിട്ടിരുന്നു.
ജില്ലാ ജഡ്‌ജി ഇ. മൊയ്തീന്‍ കുഞ്ഞും ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കൊട്ടയം ജില്ലാ ജഡ്ജി ആര്‍ നടരാജനും തെളിവെടിപ്പുനടത്തി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിച്ചിരുന്നു.
മജിസ്ട്രേട് നല്‍കിയ സ്വകാര്യ അന്യായത്തിന്റെ തുടര്‍നടപടികള്‍ ജില്ലക്ക് പുറത്തേക്ക് മാറ്റണമെന്നും സ്വകാര്യ അന്യായത്തെ തുടര്‍ന്ന് എടുത്ത കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സാഹ്‌നിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

2006 മേയ് 10 നു നടന്ന അപകടത്തിലാണ് സാഹ്‌നിക്കു ഗുരുതരമായി പരുക്കേറ്റത് .അദ്ദേഹം ഓടിച്ച പോലീസ് ജീപ്പില്‍ ലോറി ഇടിക്കുകയായിരുന്നു.നട്ടെല്ലും ഇടുപ്പും ചേരുന്ന ഭാഗത്ത് ക്ഷതം സംഭവിച്ചതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഡല്‍ഹിയിലും ഒരുവര്‍ഷത്തിലേറെ ചികിത്സയിലായിരുന്നു.

Thursday, 13 March 2008

ഡല്‍ഹിയില്‍ പൊതുസ്ഥലത്തു തുപ്പിയാല്‍ 500 രൂപ വരെ പിഴ!!

ന്യൂഡല്‍ഹി : പൊതുസ്ഥലത്തു തുപ്പുന്നവര്‍ക്കും മല മൂത്ര വിസര്‍ജ്ജനം നടത്തുന്നവര്‍ക്കും പിഴയിടാന്‍ ഡെല്‍ഹി കോര്‍പ്പറേഷന്‍ നീക്കം !
100 മുതല്‍ 500 രൂപ വരെ പിഴയീടാക്കാനാണ് പദ്ധതി. 2010 കോമണ്‍ വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി തലസ്ഥാനത്തെ വെടിപ്പുള്ള നഗരമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത് . പൊതുസ്ഥലത്തു വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജ്യം തള്ളൂന്ന ഉടമകള്‍ക്കും പിഴ ഏര്‍പ്പേടുത്തും . ഈ വിഷയം വിജ്ഞാപനത്തിനായി സംസ്ഥാന സര്‍ക്കാരിന് ഉടന്‍ അയക്കുമെന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വിജേന്ദ്ര ഗുപ്ത വ്യക്തമാക്കി

Tuesday, 11 March 2008

വിവരാവകാശ അപേക്ഷകനെ പരിഹസിച്ചതിന് 10000 രൂപ പിഴ !!!

കോഴിക്കോട് : വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ മടക്കി അയച്ചതിനും അപേക്ഷകനെ പരിഹസിച്ചതിനും ഡപ്യൂട്ടി തഹസില്‍ദാര്‍ 10000 രൂപ പിഴ ഒടുക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.കമ്മീഷന്‍ കോഴിക്കോട് നടത്തിയ സിറ്റിംഗില്‍ ആണ് ഈ നിര്‍ദ്ദേശം .
വടകര തറോപ്പോയില്‍ സ്വദേശി പി. രാധാകൃഷ്ണന്‍ 2006 ജൂലൈയില്‍ അന്നത്തെ ഡപ്യൂട്ടി തഹസിദാര്‍ക്ക് നല്‍കിയ അപേക്ഷ മടക്കിയതായും ‘ വിവരാവകാശം വിവര്‍ക്കേടിനാവരുത് ‘ എന്ന് പരിഹസിച്ചതായും അപേക്ഷകന്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി . ഒരു മാസത്തിനകം ബന്ധപ്പെട്ട വ്യക്തിയെ വിവരം അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചീട്ടുണ്ട് .
മനോരമ ദിനപ്പത്രം

മുടി പിന്നിയിട്ടിയില്ല ; അദ്ധ്യാപിക വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചു.

കോയമ്പത്തൂര്‍ : മുടി പിന്നിയിടാതെ സ്ക്കൂളിലെത്തിയതിന് അദ്ധ്യാപിക വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചു. കെ.കെ. പുതൂര്‍ എന്‍.ആര്‍.സി റോഡില്‍ മാതപ്പന്റെ മകള്‍ ഹരിഹര സുധയുടെ മുടിയാണ് മുറിച്ചത് . അദ്ധ്യാപിക ശോഭനക്കെതിരെ പോലീസ് കേസെടുത്തു.
അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ ഹരിഹര സുധ പറയുന്നത് ഇപ്രകാരം :-
ഹൃദയത്തിന് അസുഖമുള്ള തിനാല്‍ ജലദോഷം പിടിക്കാതെ നോക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. തലകുളിക്കുന്ന ദിവസങ്ങളില്‍ മുടി പിന്നിയിടാതെ വന്നതിനുകാരണമിതാണ് . കഴിഞ്ഞ തിങ്കളാഴ്ച മുടി പിന്നിയിടാതെയാണ് സ്ക്കൂളില്‍ പോയത് .
കായികാദ്ധ്യാപികയായ ശോഭന ഉച്ചയ്ക്ക് ക്ലാസില്‍ മുട്ടുകുത്തിനിര്‍ത്തിച്ചു. പിന്നീട് കവിളില്‍ അടിച്ചപ്പോള്‍ നിലതെറ്റി നിലത്തുവീണു.രോഗിയാണെന്നു പറഞ്ഞപ്പോള്‍ അഭിനയിക്കയാനെന്നു ചോദിച്ച് വീണ്ടും അടിക്കുകയും കത്രികകൊണ്ട് മുടി മുറിക്കുകയും ചെയ്തു.സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരിഹര സുധയെ പിന്നീട് വിട്ടയച്ചു.
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ശോഭനക്കെതിരെ സായിബാബ കോളനി പോലീസ് കേസെടുത്തു.


വാല്‍ക്കഷണം:-

കാര്യം (സത്യം ) എന്തായിക്കോട്ടെ ;

കുട്ടിയുടെ എല്ലാ ഡീറ്റെയിത്സും (രോഗം ,കുടുംബബന്ധങ്ങള്‍ , സാ‍മ്പത്തികനില, മികവുകള്‍ , പോരായ്‌മകള്‍ .........)അതാത് അദ്ധ്യാപകന്‍ അറിഞ്ഞിരിക്കേണ്ടതല്ലേ ?

Sunday, 9 March 2008

ട്രെയിനില്‍ പൂവാല ശല്യം : 14 പേര്‍ കുടുങ്ങി

ട്രെയിനില്‍ പൂവാല ശല്യം : 14 പേര്‍ കുടുങ്ങി
മുംബൈ : റയില്വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നടത്തിയ പ്രത്യേക തിരച്ചില്‍ ട്രെയിനില്‍ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്തിരുന്ന 14 പൂവലന്മാര്‍ പിറ്റിയിലായി. മുന്‍ബൈയിലെ അന്ധേരി , ബാന്ദ്ര റയില്‍-വേ സ്റ്റേഷനുകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത് . പത്തുപേര്‍ ട്രെയിനുകളുടെ ബര്‍ത്തില്‍നിന്നും നാലുപേര്‍ തിരക്കുള്ള വാതില്‍ പീടിയില്‍നിന്നുമാണ് പിടിയിലായത് .
തിരക്കുള്ള റയില്‍‌വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തുമ്പോള്‍ ഇവര്‍ പതിവായി സ്ത്രീകളെ കമന്റ് അടിക്കുകയും ചിലരെ കയറിപ്പിടിക്കുകയും ചെയ്യുന്നു. ട്രെയിനുകളിലെ പൂവല ശല്യത്തെക്കുറിച്ച് സ്ഥിരമായി പരാതി ലഭിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് റയില്‍‌വേ പോലീസ് പൂവാല വേട്ടയ്ക്ക് തയ്യാറായത് .
മഫ്‌തിയിലെത്തിയ ഉദ്യോഗസ്ഥരാണ് ഇവരെ കുടുക്കിയത്
പിടിയിലായവര്‍ പതിറ്റെട്ടിനും 25 നും ഇടയ്ക്ക് പ്രായമുള്ളവരാണ് . സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇവര്‍ സ്ഥിരമായി ട്രെയിന്‍ യാത്ര ചെയ്യുന്നവരാണ് . മജിസ്ട്രേറ്റുനു മുമ്പില്‍ ഹാജരാക്കിയ ഇവരില്‍നിന്നും 200 രൂപ വീതം പിഴ ഈടാക്കി വിട്ടയച്ചു.

Saturday, 8 March 2008

സനല്‍ ഇടമറുകിനുനേരെ വധശ്രമം ; മന്ത്രവാദി കീഴടങ്ങി!!

ന്യൂഡല്‍ഹി : തന്ത്ര-മന്ത്രങ്ങളിലൂടെ മനുഷ്യനെ ഇല്ലാതാക്കാമെന്ന് മന്ത്രവാദി . എങ്കില്‍ മരിക്കാന്‍ തയ്യാറാണെന്ന് സനല്‍ ഇടമുറുക് .
തല്‍‌സമയ മന്ത്രവാദത്തിനൊടുവില്‍ വാര്‍ത്താ‍ ചാനലിന്റെ ഓഫീസ് അങ്കണത്തില്‍ ഒരുക്കിയ വേദിയിലാണ് ഒന്നരമണിക്കൂര്‍ നീണ്ട താന്ത്രിക യജ്ഞത്തിനുശേഷം പണ്ഡിറ്റ് സുരേന്ദ്രശര്‍മ്മ പരാജയം സമ്മതിച്ചത് .
തന്ത്രവിദ്യയിലൂടെ ആരോ അപായപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ നടന്ന പാനല്‍ ചര്‍ച്ചക്കിടെയാണ് ഒരാളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് സുരേന്ദ്രശര്‍മ്മ പറഞ്ഞത് .
അതേ വേദിയിലുണ്ടായിരുന്ന റഷണലിസ്റ്റ് ഇന്റര്‍ നാഷണല്‍ അദ്ധ്യക്ഷന്‍ സനല്‍ ഇടമറുക് ശര്‍മ്മയെ വെല്ലുവിളിച്ചു. ഗോതമ്പുമാവു കുഴച്ചു ആള്രൂപമുണ്ടാ‍ക്കി അതില്‍ ആരുടെയെങ്കിലും ആത്മാവിനെ ആവാഹിച്ചാല്‍ അയാള്‍ കൊല്ലപ്പെടുമെന്നായിരുന്നു ശര്‍മ്മയുടെ വാദം !
അദ്ദേഹം അഞ്ചുമിനിട്ടോളം മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല, തന്ത്രവിദ്യയിലെ ഏറ്റവും ഭയാനകമായ കര്‍മ്മങ്ങള്‍ക്ക് വിധേയനാകാന്‍ തയ്യാറുണ്ടോ എന്നായി പിന്നീട് വെല്ലൂവിളി . രാത്രി പതിനൊന്നിന് ശേഷം ഹവനകുണ്ഡത്തിനു മുമ്പിലിരിക്കുന്ന സനലിനെ ഭ്രാന്തനാക്കുമെന്നും തുടര്‍ന്ന് മൂന്ന് മിനിട്ടിനുള്ളില്‍ മരിച്ചുവീഴുമെന്നും തന്ത്രി പറഞ്ഞു.
രാത്രി 10.45 - ഹോമകുണ്ഡവും വിധിപ്രകാരമുള്ള പൂജാസാ‍ാമഗ്രികളും തയ്യാറായി. ശര്‍മ്മയും മറ്റു താന്ത്രികന്മാരും നിരന്നിരുന്ന് സനലിനെതിരായ ഭീകരമന്ത്രപ്രയോഗങ്ങള്‍ ആരംഭിച്ചു.
സനലിന്റെ പേരെഴുതിയ കടലാസിലേയ്ക്ക് ആത്മാവിനെ ആവാഹിച്ച് തിളച്ച നെയ്യില്‍മുക്കി പലകഷണങ്ങളാക്കി കീറി ഹോമകുണ്ഡത്തില്‍ അര്‍പ്പിച്ചൂ.
ഒപ്പം എള്ള്, കര്‍പ്പൂരം തുടങ്ങിയ പൂജാദ്രവ്യങ്ങളും ഇട്ടു.
എന്നീട്ടും കാര്യം നടക്കാതിരുന്നപ്പോള്‍ ഗോതമ്പുമാവുകൊണ്ട് ചെറുരൂപമുണ്ടാക്കി അത്മാവിനെ സ്വാംശീകരിച്ചു പീഡന മന്ത്രവാദമെന്ന് അറിയപ്പേടുന്ന കുപ്രസിദ്ധ വിദ്യ നടത്തി. ഗോതമ്പുമാവില്‍ തീര്‍ത്ത രൂപത്തില്‍ സനലിനെക്കൊണ്ട് സ്പര്‍ശിപ്പിച്ചതിനുശേഷം നൂലുകൊണ്ട് അതിന്റെ കഴുത്തുമുറുക്കി. കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടി മുറിച്ചു.
തിളച്ച നെയ്യ് അതില്‍ ഒഴിച്ചു.
തുടര്‍ന്ന് മന്ത്രങ്ങള്‍ ഉരുവിട്ട തന്ത്രി സനല്‍ ഉടന്‍ മരിച്ചു വീഴുമെന്ന് ഉറക്കെ പറഞ്ഞു. ഒടുവില്‍ പരാചയം സമ്മതിച്ച് സുരേന്ദ്ര ശര്‍മ്മ പിന്‍‌വാങ്ങി.

Thursday, 6 March 2008

ഇന്ത്യയും ഇസ്രയേലുമായി 5700 കോടി രൂപയുടെ ആയുധ ഇടപാടിനു കളമൊരുങ്ങി!!

ജറുസെലം : നൂറു കിലോമീറ്ററിലേറെ പരിധിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് പ്രതിരോധസംവിധാനം സ്ഥാപിക്കുന്നതിന് ഇസ്രയേല്‍ ഏരോ സ്പേസ് ഇന്‍ഡസ്‌ട്രീസുമായി(ഐ.എ.ഐ ) 150 കോടി ഡോളറിന്റെ ( 5700 കോടി രൂപയുടെ) കരാറിലേര്‍പ്പേടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു.
ഐ.എ.ഐ യുടെ അനുബന്ധ സ്ഥാപനമായ എല്‍റ്റ സിസ്റ്റംസ് ഉല്പാദിപ്പിക്കുന്ന റഡാര്‍ സംവിധാനം , പൈലറ്റില്ലാത്ത നിരീക്ഷണ വിമാനം ഉപഗ്രഹങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടൂന്ന സംവിധാനമാണ് സ്ഥാപിക്കുക .
ആയുധം വാങ്ങുന്നതിനുള്ള ഇന്ത്യന്‍ ഉന്നത സമിതി ഈ ഇടപാടിന് അംഗീകാരം നല്‍കിക്കഴിഞ്ഞതായും ഗ്ലോബ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യമാ‍യി ഇന്ത്യ മാറിയിട്ടുണ്ട് .
രണ്ടു രാജ്യങ്ങളും തമ്മില്‍ സൈനിക സഹകരണം വര്‍ദ്ധിച്ചു വരികയാണ് .
കഴിഞ്ഞ മാസം ഇസ്രയേലിന്റെ ചാര ഉപഗ്രഹം ഐ.എസ് .ആര്‍ .ഒ വിക്ഷേപിച്ചിരുന്നു.

ഏഴാംക്ലാസ്സ് തുല്യത : 4331 പേര്‍ക്ക് ജയം

തിരുവനന്തപുരം : സാക്ഷരതാ മിഷന്‍ നടത്തിയ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയില്‍ 4331 പേര്‍ക്ക് ജയം .
വിജയശതമാനം 82.46 വിജയികളില്‍ 38.73 പേര്‍ സ്ത്രീകളാണ് .5252 പേരാണ് 14 ജില്ലകളിലായി പരീക്ഷ എഴുതിയത് .ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കണ്ണൂരിലാണ് 945 . പത്തനംതിട്ട ജില്ലയില്‍ പരീക്ഷയെഴുതിയ 97 പേരും വിജയിച്ചു.

Wednesday, 5 March 2008

പൊതു കടം 57,000 കോടി രൂപ ; ആശങ്കാജനകം!!!

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പോതുകടം 57,138 കോടി രൂപ !! ഇത് ആശങ്കാജനകമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് . നടപ്പുസാമ്പത്തിക വര്‍ഷം കടം 14.56 % വര്‍ദ്ധിച്ചുവെന്നും ബജറ്റിനു മുന്നോടിയായി പ്രസിദ്ധീകരിച്ച ഇക്കണോമിക് റിവ്യൂ വെളിപ്പെടുത്തുന്നു.
റവന്യൂ ചിലവും ആകെ വരുമാനവും തമ്മിലുള്ള വിടവു വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നികുതി പിരിവ് ഊര്‍ജ്ജിതമാക്കണമെന്നും നിര്‍ദ്ദേശമുണ്ട് . കഴിഞ്ഞ പത്തുവര്‍ഷമായി റവന്യൂ ചെലവ് ശരാശരി 13.74 % വര്‍ദ്ധിക്കുമ്പോള്‍ വരുമാനത്തില്‍ 12.17% മാത്രമേ വര്‍ദ്ധനവുള്ളു.
സംസ്ഥാനത്തിന്റെ കടം ഗുരുതരമായ ആശങ്കയുയര്‍ത്തുന്നു എന്ന് അവലോകനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കാലങ്ങളില്‍ പദ്ധതിച്ചെലവിനു വേണ്ടിയായിരുന്നു വായ്പ എടുത്തിരുന്നതെങ്കില്‍ അടുത്ത കാലത്തായി പദ്ധതിയേതര ചെലവുകള്‍ക്കാണ് വായ്പയുടെ നല്ലൊരു ഭാഗം ഉപയോഗിക്കുന്നത് .
സംസ്ഥാനത്ത് റവന്യൂ കമ്മി 5251.16 കോടി രൂപയും ധനകമ്മി 7425.21 കോടി രൂപയുമായി വെട്ടിച്ചുരുക്കിയിരിക്കുന്ന പദ്ധതിച്ചെലവ് പുനരാരംഭിച്ചതാണ് ധനകമ്മിക്കു കാരണമെന്ന് വിശദീകരണവുമുണ്ട് .
ടൂറിസം രംഗത്ത് കേരളം വന്‍ കുതിച്ചുചാട്ടം നടത്തുന്നതായി അവലോകനം പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടൂറിസത്തിലൂടെ സംസ്ഥാനം നേടിയ വിദേശ നാണ്യം 9126 കോടി രൂപയാണ് . മുന്‍ വര്‍ഷത്തെ അലേക്ഷിച്ച് വര്‍ദ്ധന 17.94 % . മൊത്തം പത്തുപക്ഷം പേര്‍ ഈ രംഗത്തു ജോലിചെയ്യുന്നു.

Tuesday, 4 March 2008

മുല്ലപ്പെരിയാര്‍ ചരിത്ര പുസ്തകം സര്‍ക്കാര്‍ യു എസില്‍ നിന്ന് ഇ- ലേലം പിടിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മ്മാണ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകം അമേരിക്കയില്‍നിന്ന് ഇന്റര്‍നെറ്റ് ലേലത്തിലൂടെ കരസ്ഥമാക്കി.അണക്കെട്ട് നിര്‍മ്മാനത്തിന് മേല്‍നോട്ടം വഹിച്ച ചീഫ് എഞ്ചിനീയര്‍ ജോണ്‍ പെനികുക്കിന്റെ സഹായി എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എ.ടി. മക്കന്‍സി എഴുതിയ ഹിസ്റ്ററി ഒഫ് പെരിയാര്‍ പ്രോജക്ട് എന്ന പുസ്തകമാണ് മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ സര്‍ക്കാര്‍ നേടിയത് .ഔട്ട് ഓഫ് പ്രിന്റ് ആയ പുസ്തകം യു എസ് ലെ സ്വകാര്യ വ്യക്തിയില്‍നിന്ന് 200 ഡോളര്‍ നല്‍കിയാണ് വാങ്ങിയത് .
പുറത്തിറങ്ങുമ്പോള്‍ കേവലം 20 രൂപ യായിരുന്നു പുസ്തകവില.
അണക്കെട്ട് സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മിലുള്ള കേസ് സുപ്രീം കോടതിയില്‍ അന്തിമ ഘട്ടത്തില്‍ എത്തിയ സാഹചര്യത്തിലാണ് പ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളൂന്ന പുസ്തകം കണ്ടെത്താ‍ന്‍ കേരളം ശ്രമിച്ചത് .അണക്കെട്ടിന്റെ സംഭരണശേഷിയും മറ്റ് പ്രത്യേകതകളും അടക്കം സാങ്കേതികമായ എല്ലാ വിവരങ്ങളും ഈ പുസ്തകത്തിലുണ്ട്.
ലളിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച അണക്കെട്ടിന്റെ പോരായ്മകള്‍ സംബന്ധിച്ച നിര്‍മ്മാണഘട്ടത്തിലെ മുന്നറിയിപ്പുകളും പുസ്തകത്തിലുണ്ടെന്നു കരുതുന്നു.
സാങ്കേതിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം കരാറിന്റെ സാധ്യത സംബന്ധിച്ച ചരിത്ര രേഖകളും സുപ്രീം കോടതിയില്‍ ഹാജരാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു പുസ്തകം തേടിയത് .
പുസ്തകത്തിനായി തമിഴ്‌നാടിനെ സമീപിച്ചെങ്കിലും പതിവുപോലെ പ്രതികൂല മറുപടി ലഭിച്ചു.
തുടര്‍ന്നാണ് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥനായ ജയിംസ് ഇന്റര്‍നെറ്റിലൂടെ ഒരു കോപ്പി യു എസിലുഇണ്ടെന്ന് കണ്ടെത്തുന്നത് .
തുടര്‍ന്ന് യു,എസ് ലെ മലയാളി സുഹ്രുത്തുക്കളുടെ സഹായത്താല്‍ ലേലത്തില്‍ പിടിച്ച വി.ഐ.പി പുസ്തകം ഇന്നോ നാളെയോ എത്തും .
1885ല്‍ പ്രസിദ്ധീകരിച്ച പുസ്തകം 1950ല്‍ പുനഃ പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് കിട്ടാതായി

ബ്രിട്ടോയ്ക്കും സീനയ്ക്കും കടിഞ്ഞൂല്‍ കണ്‍‌മണി!!!

കൊച്ചി : തളരാത്ത ഇച്ഛാശക്തിയുടെ പ്രതീകമായി മാറിയ സൈമണ്‍ ബ്രിട്ടോ (53) എം.എല്‍.എ യ്ക്കു ജീവിതപ്പാതയില്‍ പുതിയ കുടുംബാംഗം !!
ക്യാമ്പസ്സ് രാഷ്ട്രീയ സംഘട്ടനത്തിന്റെ ഇരയായി രണ്ടുപതിറ്റാണ്ടിലേറെ ഭാഗീകമായി തളര്‍ച്ച ബാധിച്ച ശരീരവുമായി ജീവിക്കുന്ന ബ്രിട്ടോയ്ക്കും ജീവിത സഖി സീനയ്ക്കും പതിനഞ്ചുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ആദ്യത്തെ കുഞ്ഞു പിറന്നു - പെണ്‍കുഞ്ഞ് .
നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ സിസേറിയനിലൂടെയായിരുന്നു പ്രസവം

ശനിയാഴ്ചത്തെ എസ്.എസ്.എല്‍.സി. പരീക്ഷ

തിരുവനന്തപുരം : ശനിയാഴ്ചകളില്‍ പൊതു പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവ നടത്തരുതെന്ന ഉത്തരവു മറികടന്നാണ് 15 ന് എസ്.എസ്.എല്‍.സി. പരീക്ഷ സര്‍ക്കാര്‍ നടത്തുന്നതെന്ന് പരാതിപ്പെട്ട് സെവന്‍‌ത് ഡേ അഡ്വന്റിസ്റ്റ് സഭാമേധാവികള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.സെവന്‍‌ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ ആരാധനാ ദിവസമാണ് ശനിയാഴ്ചയെന്നു സഭാ തെക്കന്‍ കേരളാ സെക്‍ഷന്‍ പ്രസിഡന്റ് പാസ്റ്റര്‍ പി.ടി .ജേക്കബ്ബ് പറഞ്ഞു.
ജുതര്‍ ,സെവന്‍‌ത് ഡേ അഡ്വന്റിസ്റ്റ് വിശ്വാസികള്‍ പരീക്ഷാര്‍ത്ഥികളായിട്ടുണ്ടെങ്കില്‍ വൈകീട്ട് ആറിനുശേഷം പ്രത്യേക സംവിധാനമൊരുക്കി പരീക്ഷ നടത്തണമെന്നുമാണ് ഉത്തരവ് .പരീക്ഷ മാറ്റി ആരാധനാ സ്വാതന്ത്ര്യം പുനഃ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സെവന്‍‌ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ നിവേദനം

Monday, 3 March 2008

ട്രാഫിക് ലംഘനം : ദുബായ് പോലീസിനു പിഴ !!

ദുബായ് : പോലീസ് ആസ്ഥാനത്തിനു സമീപം നിയമ വിരുദ്ധമായി വാഹനം പാര്‍ക്കുചെയ്ത പോലീസുകാര്‍ക്ക് ദുബായ് ട്രാഫിക് പോലീസ് പിഴ ചുമത്തി. ഖിസൈസ് പോലീസ് ആസ്ഥാനത്തിനു സമീപം വാഹനം പാര്‍ക്കുചെയ്ത ചില പോലീസുകാര്‍ക്കും പോലീസ് വകുപ്പിലെ ജീവനക്കാര്‍ക്കുമാണ് പിഴ . കൂടാതെ വാഹനങ്ങളുടെ ഡോര്‍ ഗ്ലാസുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച 110 പോലീസുകാരുടെ വാഹനങ്ങളും അധികൃതര്‍ പിടികൂടി

പ്രിന്‍സിപ്പലിനെ തല്ലിയ അദ്ധ്യാപകനെ പിരിച്ചുവിട്ടതു ശരി ; സുപ്രീം‌കോടതി

ന്യൂഡല്‍ഹി : പ്രിന്‍സിപ്പലിനെ തല്ലിയ അദ്ധ്യാപകനെ പിരിച്ചുവിട്ടനടപടി സുപ്രീം‌കോടതി ശരിവെച്ചു.
അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും മാതൃകയാവണം പിന്‍സിപ്പലിനെ കയ്യേറ്റം ചെയ്തയാള്‍ അദ്ധ്യാപക ജോലിക്ക് യോഗ്യനല്ല.- ജസ്റ്റിസ് എച്ച് .കെ സേമയും മാര്‍ക്കണ്ഡേയ കുര്‍ജുവുമടങ്ങുന്ന ബഞ്ച് പറഞ്ഞു.
രാജസ്ഥാനിലെ സൂറ്റ്റ്‌ഗഡിലെ വിദ്യാലയ അദ്ധ്യാപകന്‍ സത്‌ബീര്‍ സിന്‍ മഹ്‌ലയാണ് പ്രിന്‍സിപ്പലിനെ അടിച്ചു പരിക്കേല്പിച്ചത് . അന്വേഷണ സമിതി കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ഇയാളെ സ്കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടു. എന്നാല്‍ മാനസിക സംഘര്‍ഷം മൂലമാണ് അദ്ധ്യാപകന്‍ തെറ്റുചെയ്തതെന്നും തിരിച്ചെടുക്കണമെന്നും സെന്‍‌ട്രല്‍ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിച്ചു.
ഹൈക്കോടതിയും ആ വിധി ശരിവെച്ചു.
തുടര്‍ന്നാണ് സ്ക്കൂള്‍ അധികൃതര്‍ സുപ്രീം‌കോടതിക്ക് അപ്പീല്‍ നല്‍കിയത് .

Saturday, 1 March 2008

റാസ്കല്‍ അശ്ലീലമല്ലെന്ന് ഹൈക്കോടതി

കൊച്ചി: റാസ്കല്‍ പ്രയോഗം അശ്ലീലമല്ലേന്നും കേള്‍വിക്കാരുടെ മനസ്സില്‍ അശ്ലീല ചിന്ത ഉളവാക്കാന്‍ ഈ വാക്കിനു പര്യാപ്തമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ വാക്കിനു കൂടി വന്നാല്‍ തെമ്മാടി , പോകിരി എന്നൊക്കെയാണ് അര്‍ത്ഥമെന്ന് കോടതി വിലയിരുത്തി .
പോലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും റാസ്കല്‍ എന്നു വിളിക്കുകയും ചെയ്തുവെന്നാരോപിച്ച് അഭിഭാഷകയ്ക്കെതിരെ എറണാകുളം സെന്‍‌ട്രല്‍ പോലീസ് റജിസ്റ്റര്‍ ചെയ്തകേസ് റദ്ദാക്കിയാണ് ജസ്റ്റീസ് വി.റാം കുമാറിന്റെ ഉത്തരവ് .
കേള്‍വിക്കാരുടെ മനസ്സില്‍ അധമവികാരങ്ങള്‍ ഉണര്‍ത്തുന്നുവെന്ന വാക്കുകളാണ് അശ്ലീലതയുടെ പരിധിയില്‍ പെടുന്നത് . പലപ്പോഴും തമാശരൂപേണയും വിരുദ്ധാര്‍ത്ഥത്തിലും ഈ വാ‍ക്ക് ഉപയോഗിക്കാറുള്ളതിനാല്‍ റാസ്കല്‍ വിളി ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന അശ്ലീല പദ പ്രയോഗത്തില്‍ വരില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍
ഏറണാകുളം ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ ഉത്തരവു പ്രകാരം ഫ്ലാറ്റ് ഒഴിപ്പിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരോടൊപ്പമെത്തിയ പോലീസ് സബ്ബ് ഇന്‍സ്പെക്ടറെ ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണ അധിഷേപിച്ചുവെന്ന കേസ് റദ്ദാക്കിയാണ് കോടതി നടപടി.