സ്കൂള്‍ തുറന്നതിനുശേഷം ഹര്‍ത്താല്‍ മൂലം പ്രവര്‍ത്തി ദിനങ്ങള്‍ ചുരുങ്ങിയത് മൂന്നെങ്കിലും നഷ്ടപ്പേട്ടല്ലോ .
ഈ സന്ദര്‍ഭത്തില്‍ ഒരു സ്കൂളിലെ അദ്ധ്യാപകരും കുട്ടികളും നടത്തിയ പഠന പ്രോജക്ടിന്റെ ചുരുക്കമാണ് ഇവിടെ പ്രസ്താവിക്കുന്നത് .
പഠനത്തിനായി തെരഞ്ഞെടുത്ത മേഖല : 5 മുതല്‍ 10 വരെ യുള്ള മലയാളം മീഡിയം സ്കൂള്‍
ഡിവിഷനുകളുടെ എണ്ണം : 20
ആകെ കുട്ടികളുടെ എണ്ണം: 800
ആകെ അദ്ധ്യാപക അനദ്ധ്യാപകരുടെ എണ്ണം :40
ഒരു മാസത്തിലെ ശരാശരി പ്രവര്‍ത്തിദിനങ്ങള്‍ : 20
ഒരു മാസത്തില്‍ സ്റ്റാഫിനു വേണ്ടി വരുന്ന
ശരാശരി ശമ്പളം = 10000 X 40 = 4,00,000 രൂപ
അതിനാല്‍ ഒരു ദിവസത്തില്‍
ചെലവാകുന്ന ശരാശരി ശമ്പളം = 4,00,000 / 20 = 20,000 രൂപ
അതായത് പ്രസ്തുത ഗ്രാമ പ്രദേശത്തെ സ്കൂളില്‍ 20,000 രൂപ വെറുതെയായി പോകുന്നു.
ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ എന്ന കാര്യവും ഞങ്ങള്‍ അന്വേഷിച്ചു.
ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിനു യോജിച്ച രീതിയാണല്ലോ സ്വീകരിക്കാന്‍ കഴിയുക
അതുകൊണ്ട് ,60 % പ്രായോഗികമായ രീതി നിര്‍ദ്ദേശിക്കുന്നു.
സാധാരണയായി ഹര്‍ത്താല്‍ ദിനത്തില്‍ സ്കൂള്‍ സ്റ്റാഫില്‍ ചിലര്‍ വരികയും ചിലര്‍ ലീവെടുക്കുകയുമാണല്ലോ പതിവ്. എന്നാല്‍ ഏകദേശം അര മണിക്കൂര്‍ കഴിയുമ്പോഴേക്കും ഹര്‍ത്താല്‍ അനുകൂലികള്‍ വന്ന് സ്കൂള്‍ വിടുവിക്കുകയും ചെയ്യാറുണ്ട് . കുട്ടികള്‍ ആരും തന്നെ വരാറുമില്ല .
അതിനാല്‍ അന്നത്തെ ദിവസം സ്കൂളിന് അവധി നല്‍കി , പ്രസ്തുത ആഴ്ചയിലെതന്നെ ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കിയാല്‍ വെറുതെയുള്ള ദേശീയ നഷ്ടം ഒഴിവാക്കാന്‍ കഴിയും.
വെക്കേഷനിലും , ശനിയാഴ്ചകളിലും സ്പെഷല്‍ ക്ലാസെടുക്കുന്ന അദ്ധ്യാപക സമൂഹത്തിന് ഇത് ഒരു ഭാരവുമായി മാറുകയില്ലല്ലോ .
പഠന പ്രവര്‍ത്തനങ്ങള്‍
1.നിങ്ങളുടെ സ്കൂള്‍ ഏത് വിഭാഗത്തില്‍ പെടുന്നതാണ് ?
(L.P , UP, High School , Higher Secondary School , Vocational Higher Secondery School )
2.ഇത്തരത്തിലുള്ള ഒരു പഠന പ്രോജക്ട് നിങ്ങള്‍ക്ക് ഏറ്റെടുത്ത് നടത്തിക്കൂടെ ?
Showing posts with label വിദ്യാഭ്യാസം കൌതുകം. Show all posts

Saturday, 5 July 2008
Wednesday, 28 May 2008
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം പിന്‍വലിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല കേന്ദ്ര സവ്വകലാശാലകളുടേയും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടേയും കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളുടേയും പ്രൈവറ്റ് ,എക്‍സ്റ്റേണല്‍ , ഡിസ്റ്റന്‍ഡ് കറസ്പോണ്ടന്‍സ് , കോഴ്‌സുകള്‍ക്ക് നിലവിലുണ്ടായിരുന്ന മൊത്തത്തിലുണ്ടായിരുന്ന അംഗീകാരം പിന്‍വലിച്ചുകൊണ്ട് ഉത്തരവായി.ഇഗ്‌നോ പോലുള്ള കേന്ദ്രസര്‍വ്വകലാശാലകളുടെ സയന്‍സിലും മെഡിസിനിലും എഞ്ചിനീയറിംഗ് പോലുള്ള പ്രാക് റ്റിക്കല്‍ ഉള്‍പ്പേടെയുള്ള കോഴ്‌സുകള്‍ക്ക് ഇനി മുതല്‍ അവയുടെ സ്കീമും സിലബസ്സും പരിശോഷിച്ചതിനുശേഷമേ അംഗീകാരം നല്‍കുകയുള്ളൂ.കോഴ്‌സുകളുടെ സ്കീമും സിലബസ്സും അതത് പഠനബോര്‍ഡുകളുടെ പരിശോധനക്കും പിന്നീട് ഫാക്കല്‍റ്റി അക്കാദമികൌണ്‍സിലിന്റെ - സ്റ്റാന്‍ഡിംഗ് അക്കാദമിക്ക് കൌണ്‍സില്‍ എന്നിവയുടെ പരിശോധനക്കും വിധേയമായശേഷം മാത്രമേ ഭാവിയില്‍ അംഗീകാരം നല്‍കുകയുള്ളൂ.അതേസമയം നേരത്തെ നടപടിക്രമങ്ങള്‍ക്കുശേഷം നല്‍കിയ അംഗീകാരം നിലനില്‍ക്കും
Thursday, 20 March 2008
അവധിക്കാല ക്ലാസ് നിയന്ത്രണം ; ഹൈക്കോടതിയില്‍ ഹര്‍ജി
സി.ബി. എസ്. ഇ , ഐ .സി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളുകളില്‍ ഏപ്രില്‍ , മേയ് മാസങ്ങളില്‍ ക്ലാസ് നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പേടൂത്തിയ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.അടിമാലി വിശ്വദീപ്തി പബ്ലിക്ക് സ്ക്കൂള്‍ മാനേജര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും മറ്റും കോടതി നോട്ടീസ് പുറപ്പെടുച്ചീട്ടുണ്ട് .
Tuesday, 11 March 2008
മുടി പിന്നിയിട്ടിയില്ല ; അദ്ധ്യാപിക വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചു.
കോയമ്പത്തൂര്‍ : മുടി പിന്നിയിടാതെ സ്ക്കൂളിലെത്തിയതിന് അദ്ധ്യാപിക വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചു. കെ.കെ. പുതൂര്‍ എന്‍.ആര്‍.സി റോഡില്‍ മാതപ്പന്റെ മകള്‍ ഹരിഹര സുധയുടെ മുടിയാണ് മുറിച്ചത് . അദ്ധ്യാപിക ശോഭനക്കെതിരെ പോലീസ് കേസെടുത്തു.
അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ ഹരിഹര സുധ പറയുന്നത് ഇപ്രകാരം :-
ഹൃദയത്തിന് അസുഖമുള്ള തിനാല്‍ ജലദോഷം പിടിക്കാതെ നോക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. തലകുളിക്കുന്ന ദിവസങ്ങളില്‍ മുടി പിന്നിയിടാതെ വന്നതിനുകാരണമിതാണ് . കഴിഞ്ഞ തിങ്കളാഴ്ച മുടി പിന്നിയിടാതെയാണ് സ്ക്കൂളില്‍ പോയത് .
കായികാദ്ധ്യാപികയായ ശോഭന ഉച്ചയ്ക്ക് ക്ലാസില്‍ മുട്ടുകുത്തിനിര്‍ത്തിച്ചു. പിന്നീട് കവിളില്‍ അടിച്ചപ്പോള്‍ നിലതെറ്റി നിലത്തുവീണു.രോഗിയാണെന്നു പറഞ്ഞപ്പോള്‍ അഭിനയിക്കയാനെന്നു ചോദിച്ച് വീണ്ടും അടിക്കുകയും കത്രികകൊണ്ട് മുടി മുറിക്കുകയും ചെയ്തു.സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരിഹര സുധയെ പിന്നീട് വിട്ടയച്ചു.
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ശോഭനക്കെതിരെ സായിബാബ കോളനി പോലീസ് കേസെടുത്തു.
വാല്‍ക്കഷണം:-
കാര്യം (സത്യം ) എന്തായിക്കോട്ടെ ;
കുട്ടിയുടെ എല്ലാ ഡീറ്റെയിത്സും (രോഗം ,കുടുംബബന്ധങ്ങള്‍ , സാമ്പത്തികനില, മികവുകള്‍ , പോരായ്‌മകള്‍ .........)അതാത് അദ്ധ്യാപകന്‍ അറിഞ്ഞിരിക്കേണ്ടതല്ലേ ?

Thursday, 6 March 2008
ഏഴാംക്ലാസ്സ് തുല്യത : 4331 പേര്‍ക്ക് ജയം
തിരുവനന്തപുരം : സാക്ഷരതാ മിഷന്‍ നടത്തിയ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയില്‍ 4331 പേര്‍ക്ക് ജയം .
വിജയശതമാനം 82.46 വിജയികളില്‍ 38.73 പേര്‍ സ്ത്രീകളാണ് .5252 പേരാണ് 14 ജില്ലകളിലായി പരീക്ഷ എഴുതിയത് .ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കണ്ണൂരിലാണ് 945 . പത്തനംതിട്ട ജില്ലയില്‍ പരീക്ഷയെഴുതിയ 97 പേരും വിജയിച്ചു.

Tuesday, 4 March 2008
ശനിയാഴ്ചത്തെ എസ്.എസ്.എല്‍.സി. പരീക്ഷ
തിരുവനന്തപുരം : ശനിയാഴ്ചകളില്‍ പൊതു പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവ നടത്തരുതെന്ന ഉത്തരവു മറികടന്നാണ് 15 ന് എസ്.എസ്.എല്‍.സി. പരീക്ഷ സര്‍ക്കാര്‍ നടത്തുന്നതെന്ന് പരാതിപ്പെട്ട് സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സഭാമേധാവികള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ ആരാധനാ ദിവസമാണ് ശനിയാഴ്ചയെന്നു സഭാ തെക്കന്‍ കേരളാ സെക്‍ഷന്‍ പ്രസിഡന്റ് പാസ്റ്റര്‍ പി.ടി .ജേക്കബ്ബ് പറഞ്ഞു.
ജുതര്‍ ,സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് വിശ്വാസികള്‍ പരീക്ഷാര്‍ത്ഥികളായിട്ടുണ്ടെങ്കില്‍ വൈകീട്ട് ആറിനുശേഷം പ്രത്യേക സംവിധാനമൊരുക്കി പരീക്ഷ നടത്തണമെന്നുമാണ് ഉത്തരവ് .പരീക്ഷ മാറ്റി ആരാധനാ സ്വാതന്ത്ര്യം പുനഃ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ നിവേദനം

Monday, 3 March 2008
പ്രിന്‍സിപ്പലിനെ തല്ലിയ അദ്ധ്യാപകനെ പിരിച്ചുവിട്ടതു ശരി ; സുപ്രീംകോടതി
ന്യൂഡല്‍ഹി : പ്രിന്‍സിപ്പലിനെ തല്ലിയ അദ്ധ്യാപകനെ പിരിച്ചുവിട്ടനടപടി സുപ്രീംകോടതി ശരിവെച്ചു.
അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും മാതൃകയാവണം പിന്‍സിപ്പലിനെ കയ്യേറ്റം ചെയ്തയാള്‍ അദ്ധ്യാപക ജോലിക്ക് യോഗ്യനല്ല.- ജസ്റ്റിസ് എച്ച് .കെ സേമയും മാര്‍ക്കണ്ഡേയ കുര്‍ജുവുമടങ്ങുന്ന ബഞ്ച് പറഞ്ഞു.
രാജസ്ഥാനിലെ സൂറ്റ്റ്‌ഗഡിലെ വിദ്യാലയ അദ്ധ്യാപകന്‍ സത്‌ബീര്‍ സിന്‍ മഹ്‌ലയാണ് പ്രിന്‍സിപ്പലിനെ അടിച്ചു പരിക്കേല്പിച്ചത് . അന്വേഷണ സമിതി കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ഇയാളെ സ്കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടു. എന്നാല്‍ മാനസിക സംഘര്‍ഷം മൂലമാണ് അദ്ധ്യാപകന്‍ തെറ്റുചെയ്തതെന്നും തിരിച്ചെടുക്കണമെന്നും സെന്‍ട്രല്‍ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിച്ചു.
ഹൈക്കോടതിയും ആ വിധി ശരിവെച്ചു.
തുടര്‍ന്നാണ് സ്ക്കൂള്‍ അധികൃതര്‍ സുപ്രീംകോടതിക്ക് അപ്പീല്‍ നല്‍കിയത് .

Friday, 15 February 2008
അദ്ധ്യാപകരുടെ ചൂരല്‍ പ്രയോഗം : നാലു സ്കൂളുകള്‍കെതിരെ പോലീസ് അന്വേഷണം !!!
പീരുമേട് : ഇന്ത്യയിലെ ആദ്യ ബാല സൌഹൃദജില്ലയായി പ്രഖ്യാപിയ്ക്കപ്പെട്ട ഇടുക്കിയിലെ നാലു സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ അടിക്കുന്നതു തുടരുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ജില്ലാ ശിശു ക്ഷേമ സമിതി പോലീസിനു നിര്‍ദ്ദേശം നല്‍കി .
നാലു സ്കൂളുകളിലേയും കുട്ടികള്‍ ശിശുക്ഷേമ സമിതി അംഗങ്ങളെ നേരിട്ടും ഫോണിലും പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 23 വകുപ്പു പ്രകാരമുള്ള കുറ്റം സ്കൂള്‍ അധികൃതരോ അദ്ധ്യാപകരോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ പറഞ്ഞിരിക്കുന്നത് .സ്കൂളുകള്‍ സ്ഥിതിചെയ്യുന്ന തൊടുപുഴ , വണ്ടന്‍മേട് ,പീരുമേട് പോലീസ് സ്റ്റേഷനിലെ ഹൌസ് ഓഫീസര്‍മാരോട് 23നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശം .വടിവെച്ച് അടിക്കുന്നതിനുപുറമെ അദ്ധ്യാപകര്‍ കൈകൊണ്ടും അടിക്കുന്നതായി ശിശുക്ഷേമ സമിതിക്കു ലഭിച്ച പരാതികളില്‍ പറയുന്നു. പരാതിക്കാരായ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പുറത്തുവിടാതെ ശിശുക്ഷേമ സമിതിയാണ് ശിക്ഷണ നടപടികള്‍ക്കെതിരെ കേസ് നടത്തുക .
കഴിഞ്ഞ 12 ന് ദേശീയ ശിശു അവകാശക്കമ്മീഷന്‍ അദ്ധ്യക്ഷ ശാന്ത സിന്‍ഹയാണ് ഇടുക്കിയെ ആദ്യ ബാല സൌഹൃദ ജില്ലയായി പ്രഖ്യാപിച്ചത് .ഇതേ തുടര്‍ന്ന് ജില്ലയില്‍ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ തല്ലുന്നതും നുള്ളുന്നതും അവഹേളിക്കുന്നതും കുറ്റമാണ്

Wednesday, 13 February 2008
ബ്രിട്ടണ്‍ സര്‍വ്വകലാശാല കോപ്പിയടിയില്‍ മുന്നേറുന്നു!!
ലണ്ടന്‍ : ബ്രിട്ടണ്‍ സര്‍വ്വകലാശാല പരീക്ഷാക്രമക്കേടില്‍ റെക്കോഡും മറികടന്ന് മുന്നേറുകയാണ് .
എ ലെവല്‍ ,ജി സി എസ് ഇ പരീക്ഷകളില്‍ കഴിഞ്ഞവര്‍ഷം മാത്രം 4258 പേരെ കോപ്പിയടിച്ചതിനു പിടികൂടിയതായി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിഘണ്ടുവും മൊബൈലും നോട്ടുകളുമൊക്കെ പരീക്ഷാ ഹാലിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടിച്ചെടുത്തു

Sunday, 10 February 2008
സഹപാഠിയുടെ ചികിത്സയ്ക്കായി ഉപവാസവിഹിതം!!!
അരിമ്പൂര്‍: സഹപാഠിയുടെ ചികിത്സയ്കായി ജീവകാരുണ്യത്തിന്റെ പുതിയ പാഠവുമായി എറവ് സെന്റ് തെരാസാസ് കപ്പല്‍ പള്ളിയിലെ മത ബോധന വിദ്യാര്‍ത്ഥികള്‍ .ചികിത്സാസഹായം സ്വരൂപിയ്ക്കാന്‍ അവര്‍ ആരുടേയും മുന്നില്‍ കൈനീട്ടിയില്ല.
ഒരു നേരത്തെ സ്വന്തം ഭക്ഷണം ഉപേക്ഷിച്ച് മിച്ചം വെച്ച പണം ഓരോ വിദ്യാര്‍ത്ഥിയും ഇങ്ങനെ ചെയ്തപ്പോള്‍ പലതുള്ളി പെരുവെള്ളം പോലെ ഉപവാസവിഹിതം 4000 രൂപ .കൂട്ടുകാരുടെ ഈ സഹായം വികാരി ഫാ: ജോയ് കൊള്ളന്നൂര്‍ ചികിത്സാസഹായം തേടുന്ന ഇടവകാംഗമായ 16 വയസ്സുകാരന്‍ റിക്സന് നല്‍കി.
രണ്ടു ഡയാലിസിസും മരുന്നും ഉള്‍പ്പെടെ 3000 രൂപയാണ് റിക്സന്റെ ചികിത്സാ ചെലവ് .സഹായം നല്‍കാന്‍ ഇന്നലെ ഇടവകയിലെ അഞ്ഞൂറില്‍പ്പരം വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികളാണ് കപ്പല്‍ പള്ളിയിലെ ദിവ്യകാരുണ്യ സന്നിധിയിലിരുന്ന് പ്രാര്‍ത്ഥിച്ച് ദിവ്യബലിയര്‍പ്പിച്ച് ഉപവസിച്ചത് .
പുലര്‍ച്ചെ ആരംഭിച്ച കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടെ യായിരുന്നു തുടക്കം.തുടര്‍ന്ന് വികാരി ഫാദര്‍ കോള്ളനൂരിന്റെ നേതൃത്വത്തില്‍ നടന്ന ദിവ്യബലിയര്‍പ്പണത്തിലും സഹപാഠികള്‍ പങ്കെടുത്തു.കപ്പല്‍പ്പള്ളീയിലെ സണ്‍ഡേ കാറ്റിക്കിസം വിദ്യാര്‍ത്ഥിയായ റിക്സണ് ആറുവര്‍ഷം മുന്‍പാണ് വൃക്ക രോഗം പിടിപെട്ടത് .
ദുരിതമനുഭവിക്കുന്ന റിക്സണെ സഹായിക്കണമെന്ന് സണ്‍ഡേ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ അഭ്യര്‍ത്ഥനയാണ് ഉപവസിച്ച് സ്വരൂപിക്കാനുള്ള പണം നല്‍കാനുള്ള തീരുമാനത്തില്‍ വിദ്യാര്‍ത്ഥികളെ എത്തിച്ചത് .വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമായി മത ബോധന അദ്ധ്യാപകരും മാതാപിതാക്കളും ഉപവാസത്തില്‍ പങ്കെടുത്തു

Tuesday, 5 February 2008
അദ്ധ്യാപികമാരുടെ ചൂരിദാര്‍ പ്രശ്നം : വലിയമാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം : അദ്ധ്യാപികമാര്‍ക്ക് സ്കൂളുകളില്‍ ചൂരീദാര്‍ ധരിച്ചു വരാം എന്ന സര്‍ക്കാര്‍ ഉത്തരവ് വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാനിടയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ .
ചില ചെറുപ്പക്കാരായ അദ്ധ്യാപികമാര്‍ തന്നെ ചൂരീധാര്‍ ധരിച്ചുവരാന്‍ തന്റേടം കാട്ടിയാല്‍ തന്നെ സ്കൂള്‍ അധികൃതര്‍ അതിനു സമ്മതിക്കുമോ എന്നുള്ള പ്രശ്നം വേറേയുമുണ്ട്. പി.ടി എ എന്തു നിലപാട് എടുക്കുന്നു എന്നത് ഓരോ സ്കൂളിന്റെ കാര്യത്തിലും വ്യത്യ സ്ത മായിരിക്കും.
ജുനിയര്‍ ടീച്ചര്‍മാര്‍ക്ക് ഡിവിഷന്‍ പ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ വക കടമ്പുകളെ തട്ടിനീക്കുവാന്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുക .
ഇപ്പോള്‍ തന്നെ യൂത്ത് ഫെസ്റ്റിവെല്‍ , എക്സ്കര്‍ഷന്‍ എന്നീ അവസരങ്ങളിലാണ് പല അദ്ധ്യാപികമാരും ഈ മോഹം ഔദ്യോഗിക തലത്തില്‍ സാക്ഷാത് കരിക്കുന്നത് .
ഗുരുവായൂര്‍ അമ്പലത്തിലും ചൂരീദാര്‍ നിരോധനം നീക്കിയെങ്കിലും ദേവന്റെ അപ്രീതി ഭയന്ന് ചൂരീദാര്‍ ധരിച്ചുവരുന്നവരുടെ എണ്ണം കുറഞ്ഞാണ് കാണുന്നത് .

അദ്ധ്യാപികമാര്‍ക്ക് ചൂരീദാറും സല്‍വാറും ധരിക്കാം ; സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം : സ്കൂളുകളിലേയും അദ്ധ്യാപന പരിശീലന ഇന്‍സ്റ്റിറ്റൂട്ടുകളിലേയും അദ്ധ്യാപികമാര്‍ക്ക്
ചൂരിദാര്‍ ,സാല്‍വാര്‍ കമ്മീസ് എന്നിവ ധരിക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
ചൂരിദാര്‍ ,സാല്‍വാര്‍ കമ്മിസ് എന്നിവ ധരിച്ച് അദ്ധ്യാപികമാരും വിദ്യാര്‍ത്ഥികളുംക്ലാസില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായ സാഹചര്യത്തിലാണ് ഈ ഉത്തരവ് .
അദ്ധ്യാപികമാരുടെ വസ്ത്രത്തെക്കുറിച്ച് കെ.ഇ .ആറില്‍ പ്രത്യേകിച്ചൊന്നും പറയുന്നില്ല.
എങ്കിലും അവര്‍ സാരി ധരിച്ചെത്തനമെന്ന അലിഖിത നിയമം നടപ്പിലാക്കി വരികയായിരുന്നു.
പുരുഷന്മാര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ജ്പ്പ്ലിക്കെത്തിയിരുന്നത് .
ഇത് പാന്‍സും ഷര്‍ട്ടും ആയി മാറിയെങ്കിലും ആരും അസ്വഭാവികത കണ്ടില്ല.
സ്തീകളുടെ കാര്യത്തില്‍ വിവേചനം തുടരുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍

Saturday, 2 February 2008
അദ്ധ്യാപികയെ പരസ്യമായി ശാസിച്ച പഞ്ചായത്ത് പ്രതിനിധി മാപ്പു പറഞ്ഞു
തൃശൂര്‍: അടുത്തമാസം വിരമിക്കാനിരിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപികക്ക് സഹപ്രവര്‍ത്തകരുടേയും കുട്ടികളുടേയും മുമ്പില്‍ പ്രാദേശിക ജനപ്രതിനിധികളുടെ ശകാരവര്‍ഷം .
വേലൂര്‍ ഗവ: ആര്‍ .എസ്.ആര്‍.വി സ്കൂളിലാണ് സംഭവം .സംഗതി വിവാദമായതോടെ ജനപ്രതിനിധി സ്ക്കൂളിലെത്തി മാപ്പു പറഞ്ഞ് തലയൂരി .
ഇന്നലെ സ്ക്കൂളിലെ വിജ്ഞാനോത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് തല മൂത്ത ഗ്രാമപ്പഞ്ചായത്ത് പ്രതിനിധി അദ്ധ്യാപികയ്ക്കെതിരെ തിരിഞ്ഞത് . ഇന്നു നടക്കാനുള്ള വര്‍ണ്ണോത്സവം പരിപാടിയുടെ നടത്തിപ്പിനെപ്പറ്റി അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും കൂട്ടംകൂടിനിന്ന് ചര്‍ച്ചചെയ്യുന്നതിനിടെ ജനപ്രതിനിധിയുടെ ഭാഷ അതിരുവിടുകയായിരുന്നു.
സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി വിരമിക്കാനിരിക്കുന്ന അദ്ധ്യാപിക ജനപ്രതിനിധിയുടെ ചീത്തവിളികേട്ട് കരച്ചിലിന്റെ വക്കോളമെത്തി.ജനപ്രതിനിധിയുടെ പ്രായധിക്യം കണക്കിലെടുത്ത് അദ്ധ്യാപിക പരാതികൊടുക്കാതെ ഒഴിഞ്ഞുമാറിയെങ്കിലും കണ്ടുനിന്ന നാട്ടുകാര്‍ ക്ഷമിക്കാന്‍ തയ്യാറായില്ല. ഇന്നു പി.ടി.എ. യോഗം കൂടാനും അധികൃതര്‍ക്കു പരാതികൊടുക്കാനും ധാരണയായി.പ്രശ്നം കൈവിട്ടുപോകുമെന്നുറപ്പായതോടെ പാര്‍ട്ടിക്കാരനായ സ്ഥലം എം.എല്‍.എ മുന്‍കൈ എടുത്ത് ഒത്തുതീര്‍ക്കുകയായിരുന്നു.ശകാരവര്‍ഷം നടത്തിയ പഞ്ചായത്ത പ്രതിനിധി എം.എല്‍.എ യുടെ നിര്‍ദ്ദേശപ്രകാരം ഉടന്‍ സ്കൂളിലെത്തി അദ്ധ്യാപികയോട് മാപ്പുചോദിച്ചു.

Friday, 1 February 2008
മീനാക്ഷി ടീച്ചര്‍ സ്വയം ശിക്ഷയിലൂടെ നേടിയത് സ്കൂള്‍ വികസനം !
തൊടുപുഴ : സ്വയം ശിക്ഷയിലൂടെ വിദ്യാര്‍ത്ഥികളുടെ തെറ്റുതിരുത്തിയ മീനാക്ഷി ടീച്ചര്‍ തനിക്കുലഭിച്ച അനുമോദനങ്ങള്‍ക്കുപകരം ആവശ്യപ്പെട്ടത് സ്ക്കൂളിന്റെ വികസനത്തിനായുള്ള ആനുകൂല്യങ്ങള്‍ . അദ്ധ്യാപികയുടെ മാതൃകാപരമായ പ്രവര്‍ത്തനത്തിന്റെ വിവരം അറിഞ്ഞ് മന്ത്രി എം.എ . ബേബിയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം. ശിവശങ്കറും മീനാക്ഷിക്കുട്ടിയെ വിളിച്ച് അനുമോദിച്ചിരുന്നു.
സാമ്പത്തിക പരാതീനതയാലും അടിസ്ഥാന സൌകര്യങ്ങളുടെ പോരായ്മയാലും ഉഴലുന്ന പൈനാവ് മോഡല്‍ സ്കൂളിന്റെ ആവശ്യങ്ങള്‍ പറിഗണിയ്ക്കണമെന്നാണ് മീനാക്ഷിക്കുട്ടി അധികൃതരോട് അപേക്ഷിച്ചത് . എല്‍.സി.ഡി പ്രോജക്ടറും കെട്ടിടവും അടക്കമുള്ള ആവശ്യങ്ങള്‍ ഉടന്‍ പരിഗണിയ്ക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി .
അടുത്ത ദിവസങ്ങളില്‍ സ്കൂളില്‍ സന്ദര്‍ശനം നടത്തി അനുമോദനം നല്‍കുകയും ആവശ്യങ്ങള്‍ പരിഗണിക്കുകയും ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.
പൈനാവ് മോഡല്‍ സ്കൂളിലെ പ്രധാന അദ്ധ്യാപികയായ മീനാക്ഷിക്കുട്ടിയാണ് സ്വയം ശിക്ഷിച്ചുകുട്ടികളുടെ തെറ്റുതിരുത്തിയത്
ശിക്ഷകളില്‍നിന്ന് ഇടുക്കി ജില്ലയെ മുക്തമാക്കി ഏതാനുംദിവസങ്ങള്‍ക്കുള്‍ലിലായിരുന്നു സംഭവം .
വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ പ്രൈസ് മണി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തെറ്റുകാരെ കണ്ടെത്തുന്നതിനാണ് ഒരു മാസം മുന്‍പ് മാത്രം ചുമതലയേറ്റെടുത്ത മീനാക്ഷിക്കുട്ടി വേറിട്ട വഴി സ്വീകരിച്ചത് .
വിദ്യാര്‍ത്തികളെ തല്ലുന്നതിനുപകരം ചൂറ്റ്രല്‍കൊണ്ട് തന്റെ കൈവെള്ളയില്‍ അടിക്കുകയായിരുന്നു.തുടര്‍ന്ന് സ്റ്റാഫ്‌മുറിയില്‍ ഊണ് ഉപേക്ഷിച്ചിരുന്ന അദ്ധ്യാപികയുടെ അടുത്തേയ്ക്ക് രഹസ്യമായി തെറ്റുകാര്‍ എത്തി പണം തിരികെ നല്‍കി.

ടീച്ചറുടെ സ്വയം ശിക്ഷ കുട്ടികള്‍ക്ക് നന്മയുടെ പുതിയ പാഠമായി !!
ചെറുതോണി:മീനാക്ഷിക്കുട്ടി ടീച്ചറുടെ കൈവെള്ളയില്‍ പതിച്ച ഓരോ അടിയും കുട്ടികളുടെ ഹൃദയത്തിലാണ്
കൂരമ്പുപോലെ തറച്ചത് .ചെയ്ത തെറ്റിന്റെ ഗൌരവം തങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ സ്വയം ശിക്ഷ
ഏറ്റുവാങ്ങിയ ടീച്ചറുടെ ആത്മപീഡനം അവരുടെ കണ്ണൂ തുറപ്പിച്ചു. ഹൃദയം അലിയിച്ചു. സ്വന്തം
കൈവെള്ളയില്‍ ചൂരലുപയോഗിച്ച് ആഞ്ഞാഞ്ഞ് അടിക്കുന്ന ടീച്ചറുടെ കാലില്‍ കെട്ടിപ്പിടിച്ച്
മാപ്പുചോദിയ്ക്കണമെന്ന് ആ കുരുന്നു മനസ്സുകള്‍ ആഗ്രഹിച്ചിരിയ്ക്കണം . എന്നാല്‍ ചെയ്ത തെറ്റിന്റെ ഗൌരവം
മൂലം അവര്‍ക്ക് അതിനു കഴിഞ്ഞില്ല്ല.ശിക്ഷകഴിഞ്ഞ് മനോവേദനയോടെ മുറിയില്‍ എത്തിയ ടീച്ചറുടെ
സമീപത്ത് നിമിഷങ്ങള്‍ക്കകം രണ്ടുകുട്ടികളെത്തി . പശ്ചാത്താപ വിവശരായി ഗൌരവം മനസ്സിലാക്കാതെ
ചെയ്ത തെറ്റുതിരുത്തി അവര്‍ മാപ്പുചോദിച്ചു.സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ പ്രൈസ് മണി നഷ്ടപ്പെട്ടതായിരുന്നു
സംഭവം .ശിക്ഷാമുക്ത ജില്ലയായി ഇടുക്കിയെ പ്രഖ്യാപിച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ധ്യാപക വിദ്യാര്‍ത്ഥി
ബന്ധത്തെ വാനോളമുയര്‍ത്തിയ സംഭവം പെനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടന്നത് .
കുട്ടിയുടെ ഭാഗത്തെ ചെറിയ തെറ്റ് മുതിര്‍ന്നവരുടെ ഭാഗത്തെ വലിയ തെറ്റായി വ്യാഖ്യാനിയ്ക്കപ്പെടുകയായിരുന്നു
അത് . കുറ്റവാലികളെ കണ്ടെത്താനുള്ള പലവഴികളും അധ്യാപകര്‍ ആലോചിച്ചു.
എന്നാല്‍ പ്രധാന അദ്ധ്യാപികയായ മീനാക്ഷിക്കുട്ടി അസംബ്ലി വിളിച്ചുകൂട്ടി ചെയ്ത തെറ്റിന്റെ ഗൌരവം
കുട്ടികളെ ബോദ്ധ്യപ്പെടുത്തിയ ടീച്ചര്‍ സംഭവത്തിന്റെ ഉത്തരവാദികളായി കണ്ടത് തങ്ങള്‍
അദ്ധ്യാപകരെതന്നെയാണ് .
പ്രധാന അദ്ധ്യാപികയായ തന്റെ കയ്യില്‍ സ്വയം അടിച്ചുകൊണ്ട് മീനാക്ഷിക്കുട്ടി സ്വയം ശിക്ഷയും നടപ്പിലാക്കി .
ഇത്രയും മതിയായിരുന്നു ആ കുരുന്നു മനസ്സുകള്‍ അലിയാനും തെറ്റു തിരിച്ചറിയാനും .
25 വര്‍ഷത്തെ അദ്ധ്യാപനവൃത്തിയില്‍ ഒരിയ്ക്കല്‍ പോലും വടി ഉപയോഗിച്ചു വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചീട്ടില്ലെന്ന് മീനാക്ഷിക്കുട്ടി പറഞ്ഞു.
പാലക്കാട് ജില്ലയില്‍ കൊല്ലംകോട് ബ്ലോക്ക് റിസോഴ്സ് സെന്റെറില്‍ അദ്ധ്യാപകയായിരുന്നു മീനാക്ഷിക്കുട്ടി .ഒരു മാസം മുമ്പാണ് പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രധാന അദ്ധ്യാപികയായി ചുമതലയേറ്റത് . ഈ സംഭവത്തോടെ ടീച്ചര്‍ക്ക് ജീവതം മുഴുവന്‍ സൂക്ഷിയ്ക്കാനുള്ള ഒരു രഹസ്യമുണ്ടായി. ഇന്നലെ തെറ്റിചെയ്ത വിദ്യാര്‍ത്ഥികളുടെ വിവരം . അവര്‍ ടീച്ചര്‍ക്കു തെറ്റുതിരുത്തിയവരാണ്.

Friday, 18 January 2008
ഹാരി പോട്ടര്‍ കുട്ടികള്‍ക്ക് തെറ്റായ മാതൃക : വത്തിക്കാന്‍
ലണ്ടന്‍ : ജെ.കെ റൌളിങിന്റെ ഹാരിപോട്ടര്‍ കുട്ടികള്‍ക്ക് തെറ്റായ മാതൃകയാവുന്ന കഥാപാത്രമെന്ന് വത്തിക്കാന്‍ .
മന്ത്രവാദവും ആഭിചാരവും പ്രോത്സാഹിപ്പിക്കുന്ന ഈ കൌമാരക്കാരന്റെ കഥ ഒരിയ്ക്കലും പ്രോത്സാഹിപ്പിയ്ക്കാവുന്നതല്ലെന്നും ഔദ്യോദിക പത്രമായ ഒസൊര്‍വത്താരെ റൊമാനോയില്‍ വത്തിക്കാന്‍ വ്യക്തമാക്കി.
ഫ്ലോറന്‍സ് സര്‍വ്വകലാശാലയിലെ പ്രഫ.എഡ്വ്വേഡോ റിയാര്‍ട്ടിയുടെ ‘ഹാരി പോട്ടറുടെ ഇരട്ട മുഖം ‘ എന്ന ലേഖനത്തിലൂടേയാണ് കുട്ടികളുടെ ഇടയില്‍ പ്രസിദ്ധനായ ഹാരി പോട്ടര്‍ നല്ല മാതൃകയല്ലെന്നു സ്ഥാപിക്കുന്നത്
കഥയില്‍ നന്മയ്കുവേണ്ടി ചിത്രീകരിക്കുന്ന ആളായി ചിത്രീകരിക്കപ്പെടുന്ന ഹാരി ആഭിചാരവും മന്ത്രവാദവും പ്രോത്സാഹിപ്പിക്കുന്നു. ആഭിചാരത്തിലൂടെ നന്മയ്ക്കു വേണ്ടിയുള്ള ശ്രമം തെറ്റും നീതികരിക്കാനാവാത്തതാണ് . തിന്മയുടെ ശക്തികളെ കീഴടക്കേണ്ടത് നന്മ കൊണ്ടാണ് .മന്ത്രവാദം അറിയാത്ത സാധാരണക്കാരെ മോശമായി ചിത്രീകരിക്കുന്നത് പൈശാചികമാണ്. തലതിരിഞ്ഞതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ആദ്ധ്യാത്മികതയെ പ്രോത്സാഹിപ്പിക്കാന്‍ ഹാരി പോട്ടറിലൂടെ റൌളിംഗ് ശ്രമിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

Sunday, 30 December 2007
വിനോദയാത്രയിലും ‘ചൂരല്‍ മാഷ് ‘ : അദ്ധ്യാപകനെതിരെ കേസ്
മുംബൈ : വിനോദയാത്രക്കിടെ ബഹളമുണ്ടാക്കിയ വിദ്യാര്‍ത്ഥികളെ ചൂരല്‍കൊണ്ടുതല്ലിയ അദ്ധ്യാപകനെതിരെ വിദ്യാര്‍ത്ഥി പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു.വകോള പഥക് ടെക് നിക്കല്‍ സ്കൂളിലെ എട്ട് ,ഒമ്പത് ക്ലാസിലെ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്കുപോയ അദ്ധ്യാപകന്‍ കദമിനെതിരെയാണ് പോലീസ് കേസെടുത്തത് .
റായ് ഗഡ് ജില്ലയിലെ വനപ്രദേശത്തേയ്ക്കായിരുന്നു യാത്ര . വനത്തിനുള്ളിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൌസില്‍ രാത്രി കഴിയുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഉറങ്ങാന്‍ കൂട്ടാക്കിയില്ല.‘ പ്രേതം‘ എന്നു പറഞ്ഞ് കുട്ടികള്‍ കൂവാനും ബഹളമുണ്ടാക്കാനും തുടങ്ങി .കുട്ടികളെ നിശ്ശബ്ദരാക്കാനായി കദം ചൂരല്‍കൊണ്ട് തല്ലുകയായിരുന്നു.

Tuesday, 25 December 2007
നഴ്‌സറി : അഭിമുഖത്തില്‍ രേഖകള്‍ പരിശോധിയ്ക്കാം
ന്യൂഡല്‍ഹി : നഴ്‌സറി പ്രവേശന സമയത്ത് സ്കൂള്‍ അധികൃതര്‍ മാതാപിതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ച്ഗയ്ക്ക് ഹൈക്കോടതി നിശ്ചയിച്ച നിയന്ത്രണങ്ങള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. സ്ക്കൂള്‍ പ്രവേശനം സംബന്ധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കവേയാണ് പ്രവേശനത്തില്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന സുപ്രീം കോടതി പരാമര്‍ശം
പ്രവേശനത്തിന് അനിവാര്യമായ രേഖകള്‍ പരിശോധിക്കുന്നതിനാണ് മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ സ്കൂള്‍ അധികൃതരെ അനുവദിച്ചത് .
എങ്കിലും സ്കൂളുകളുടെ അഭിമുഖസമ്പ്രദായത്തെ കോടതി നിശിതമായി വിമര്‍ശിച്ചു.
എന്തിനാണ് അനൌപചാരിക കൂടിക്കാഴ്ച ? കൂയ്യിക്കാഴ്ചയില്‍ സ്കൂളുകള്‍ എന്തൊക്കെയാണ് പരിശോധിക്കുക ? കുട്ടി കറുത്തതാണോ ,വെളുത്തതാണോ ? പൊക്കമുണ്ടോ ? നീളക്കുറവുണ്ടോ ? സാമ്പത്തികശേഷിയുണ്ടോ ? ഇതൊക്കെയാണോ പരിശോധിക്കുക ?
സ്കൂളുകള്‍ കുട്ടികളെ സഹായിക്കേണ്ടതിനുപകരം മാതാപിതാക്കളെ നെട്ടോട്ട മോടിയ്ക്കയാണെന്നും ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Subscribe to:
Posts (Atom)