Wednesday 28 May 2008

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം പിന്‍‌വലിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാല കേന്ദ്ര സവ്വകലാശാലകളുടേയും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടേയും കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളുടേയും പ്രൈവറ്റ് ,എക്‍സ്റ്റേണല്‍ , ഡിസ്റ്റന്‍ഡ് കറസ്പോണ്ടന്‍സ് , കോഴ്‌സുകള്‍ക്ക് നിലവിലുണ്ടായിരുന്ന മൊത്തത്തിലുണ്ടായിരുന്ന അംഗീകാരം പിന്‍‌വലിച്ചുകൊണ്ട് ഉത്തരവായി.ഇഗ്‌നോ പോലുള്ള കേന്ദ്രസര്‍വ്വകലാശാലകളുടെ സയന്‍സിലും മെഡിസിനിലും എഞ്ചിനീയറിംഗ് പോലുള്ള പ്രാക് റ്റിക്കല്‍ ഉള്‍പ്പേടെയുള്ള കോഴ്‌സുകള്‍ക്ക് ഇനി മുതല്‍ അവയുടെ സ്കീമും സിലബസ്സും പരിശോഷിച്ചതിനുശേഷമേ അംഗീകാരം നല്‍കുകയുള്ളൂ.കോഴ്‌സുകളുടെ സ്കീമും സിലബസ്സും അതത് പഠനബോര്‍ഡുകളുടെ പരിശോധനക്കും പിന്നീട് ഫാക്കല്‍റ്റി അക്കാദമികൌണ്‍സിലിന്റെ - സ്റ്റാന്‍ഡിംഗ് അക്കാദമിക്ക് കൌണ്‍സില്‍ എന്നിവയുടെ പരിശോധനക്കും വിധേയമായശേഷം മാത്രമേ ഭാവിയില്‍ അംഗീകാരം നല്‍കുകയുള്ളൂ.അതേസമയം നേരത്തെ നടപടിക്രമങ്ങള്‍ക്കുശേഷം നല്‍കിയ അംഗീകാരം നിലനില്‍ക്കും

No comments: