കുവൈത്ത് സിറ്റി: അയല്‍ക്കാരന്റെ ഭാര്യയെക്കണ്ട് മനംമയങ്ങിയ കോടീശ്വരന്‍ വിവാഹമോചനം നടത്താമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കാമെന്ന വാഗ്ദാനവുമായി യുവതിയുടെ ഭര്‍ത്താവിനെ സമീപിച്ചു.അയള്‍പ്പക്കത്തെ അപ്പാര്‍ട്ട്‌മെന്റില്‍ താമസത്തിനെത്തിയ നവദമ്പതികളാണ് കോടീശ്വരന്റ് മനമിളക്കിയത് .
വിവാഹമോചനം നടത്തുകയാണെങ്കില്‍ 50,000 ദിനാറാണ് ( ഏകദേശം 85 ലക്ഷം രൂപ ) യുവതിയുടെ ഭര്‍ത്താവിന് വാഗ്ദാനം ചെയ്തു.ഇതറിഞ്ഞു ഞെട്ടിയ യുവാവാകട്ടെ നിര്‍ബ്ബന്ധമാണെങ്കില്‍ ഒരു ലക്ഷം ദിനാര്‍ നല്‍കിയാല്‍ മൊഴിചോല്ലിയേക്കാമെന്ന മറുപടിയും നല്‍കി . തുക അല്പം കൂടിപ്പോയില്ലേ എന്ന് ആധിമൂത്ത കോടീശ്വരന്‍ ചില്ലിക്കാശും പോലും നല്‍കാതെ യുവതിയെ സ്വന്തമാക്കാനുള്ള തന്ത്രങ്ങളൊരുക്കി.ഇതു സഹിക്കാതെ യുവമിഥുനങ്ങള്‍ വീടുമാറി പ്പോകുകയും ചെയ്തു,.
Showing posts with label വിവാഹം കൌതുകം. Show all posts
Showing posts with label വിവാഹം കൌതുകം. Show all posts
Tuesday, 23 December 2008
Wednesday, 25 June 2008
ഗര്‍ഭപാത്രം വാടകയ്ക്ക് : നിയമങ്ങള്‍ വരുന്നു.
ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നതിന് ചില നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. ഇത് സംബന്ധിച്ച് വൈദ്യശാസ്ത്ര- നിയമരംഗത്തെ വിദഗ്‌ദ്ധര്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ യോഗം ചേരും .
ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്ത്രീകളുടെ പ്രായം , ആരോഗ്യസ്ഥിതി എന്നിവ സംബന്ധിച്ച് തീരുമാനം ഉണ്ടാകും .ഇത്തരം വനിതകള്‍ക്ക് നല്‍കേണ്ട സാമൂഹിക വൈകാരിക പിന്തുണയും ചര്‍ച്ചചെയ്യും .
കൃത്രിമ പ്രത്യുല്പാദന മേഖലയിലെ പോരായ്മകളെ ക്കുറിച്ച് വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

Thursday, 20 March 2008
രണ്ടാം ഭാര്യയ്ക്കും ചെലവിനു കോടുക്കണം : സുപ്രീം കോടതി !!
ഭാര്യയുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കേ അവരുടെ അനുജത്തിയെക്കൂടി വിവാഹം ചെയ്യുന്ന മുസ്ലീം പുരുഷന്‍ രണ്ടാം വിവാഹം ക്രമപ്രകാരവും ആചാരപ്രകാരവുമുള്ളതല്ലേങ്കില്‍ രണ്ടാം ഭാര്യയ്ക്കും മക്കള്‍കും ചെലവിനു കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണെന്നു സുപ്രീം കോടതി വിധിച്ചു.
Tuesday, 5 February 2008
സ്ത്രീധന പ്രശ്നം : സമൂഹത്തില്‍ മാറ്റത്തിനു സാധ്യത
കൊച്ചി : സ്ത്രീധന പ്രശ്നത്തില്‍ തക്കതായ നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ പല പെണ്‍കുട്ടികളും രക്ഷിതാക്കളും തയ്യാറായതോടെ കഠിനമായ വിലപേശലുകള്‍ ഒഴിവാകപ്പെടുമെന്നാണ് പറയപ്പെടുന്നത്.
മാത്രമല്ല സ്ത്രീധന പ്രശ്നത്തിന്മേലുള്ള വാര്‍ത്തകള്‍ക്ക് വന്‍ പ്രചാരവുമാണ് മാദ്ധ്യമങ്ങള്‍ കൊടുക്കുകയും ചെയ്തത് .ഇതു തന്നെ അത്തരം പ്രവണതകള്‍ തെറ്റാണെന്നു സമ്മതിക്കുവാന്‍ സമൂഹ മനസ്സാക്ഷിയെ പ്രേരിപ്പിക്കുകയും ചെയ്തീട്ടുണ്ട് . മാത്രമല്ല , പെണ്‍ വീട്ടുകാരുടെ രക്ഷിതാക്കള്‍ അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ മതിപ്പുള്ള വരനെ ലഭിക്കുവാനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പ്രവണതകള്‍ക്കും ഒരു പരിധിവരെ
തടയിടാനും കഴിയുമെന്നാണ് പ്രത്യാശ.

Monday, 4 February 2008
സ്ത്രീധനത്തെചൊല്ലിയുള്ള വിവാഹം മുടങ്ങി ; വരനും പിതാവും അറസ്റ്റില്‍
ഇരിഞ്ഞാലക്കുട : സ്ത്രീധനത്തുക മുഴുവന്‍ കൊടുത്തില്ലെന്നു പറഞ്ഞ് അവസാന നിമിഷം വിവാഹത്തില്‍നിന്ന് ഒഴിഞ്ഞുമാറിയ വരനേയും പിതാവിനേയും ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ ചേറ്റുപുഴ ജോ മോന്‍ വരന്റെ സഹോദരീ ഭര്‍ത്താക്കന്മാര്‍ എന്നിവരാണ് പ്രതികള്‍
വധുവിന്റെ പിതാവ് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ.ഇ.സാലിഹ് അറസ്റ്റിന് ഉത്തരവിട്ടത് .
ഗള്‍ഫില്‍ ജോലിചെയ്യുന്ന ജോമോന്റെ വിവാഹാലോചന വിവാഹ ബ്യൂറോ വഴിയാണ് നടന്നത് .
വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചിരുന്നില്ല.
എന്നാല്‍ മനസ്സമ്മതം കഴിഞ്ഞ് ആഭരണം എടുക്കാന്‍ ഇരു വീട്ടുകാരും ചേര്‍ന്ന് കടയില്‍ ചെന്നപ്പോള്‍ വരന്റെ വീട്ടുകാര്‍ സ്വര്‍ണ്ണം പോരെന്ന് പരാതി പറഞ്ഞത്രെ !
120 പവനാണ് അവര്‍ ആവശ്യപ്പെട്ടത് .
നാലുലക്ഷത്തിന്റെ സ്വര്‍ണ്ണം എടുത്തശേഷം ബാക്കി തുകയ്ക്ക് വീടും പറമ്പും മകളുടേയും വരന്റേയും പേരില്‍ എഴുതിക്കൊടുക്കാമെന്നു വധുവിന്റെ പിതാവ് പറഞ്ഞു.
ഇത് വരന്റെ വീട്ടുകാര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് വിവാഹ വസ്ത്രങ്ങളും വാങ്ങി സംഘം മടങ്ങി.
എന്നാല്‍ പിറ്റേന്ന് വരന്റെ വീട്ടുകാര്‍ എത്തി ബാക്കി സംഖ്യയായ ആറുലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഒരു ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും അവര്‍ ഇറങ്ങിപ്പോയത്രെ!
ഇതേ തുടര്‍ന്നാണ് ഏകമകളായ യുവതിയുടെ പിതാവ് പരാതി നല്‍കിയത്

Friday, 11 January 2008
നാടിനു മാതൃകയാകാന്‍ ‘വില്വാദ്രി‘ അരി
തിരുവില്വാമല :രാസകീടനാശിനി പ്രയോഗം ഒഴിവാക്കി കൃഷിചെയ്തെടുത്ത നെല്ല് തവിടുകളയാതെ അരിയാക്കി വിപണനം നടത്തുന്ന കുറുമങ്ങാട്ട് പാടശേഖരം മാതൃകയാകുന്നു. 30 ഹെക്ടര്‍ സ്ഥലത്താണ് ജൈവ കീടരോഗ നിയന്ത്രണം നടപ്പാക്കി കൃഷിചെയ്തത് . കൃഷി ചെയ്തെടുത്ത നെല്ല് പ്രാദേശികമായി സംസ്കരിച്ച് വിപണനം ചെയ്തതോടെ ദൂരദേശങ്ങളില്‍നിന്നുപോലും കര്‍ഷക സംഘങ്ങള്‍ ഇവിടെ പഠനത്തിന് എത്തിത്തുടങ്ങി .സംസ്കരിച്ച അരി ‘വില്വാദ്രി‘ അരി എന്ന പേരില്‍ വിപണനത്തിനൊരുങ്ങിയപ്പോള്‍ നല്ല ഡിമാന്റാണെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകന് ഒരു കിലോഗ്രാമം നെല്ലിന് 10 രൂപ ലഭിക്കുന്നുണ്ട് . കൃഷിക്കാരെ വയലിലേയ്ക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പാടശേഖര സമിതി ഭാരവാഹികളായ കെ. ദിവാകരനുണ്ണിയും എം. ആര്‍. മണിയുമാണ്. കൃഷി ഓഫീസര്‍ കൃഷ്ണകുമാറിന്റെ സാങ്കേതിക മേല്‍നോട്ടവുമുണ്ട് .വില്വാദ്രി അരിയുടെ വിപണനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന്റേതടക്കം സഹായങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍ .
Labels:
കച്ചവടം കൌതുകം,
കാര്‍ഷികം കൌതുകം,
വിവാഹം കൌതുകം
Sunday, 2 September 2007
അന്തരാമന്‍ കൊലക്കേസ് :- മാതാപിതാക്കള്‍ ധാര്‍മ്മിക ഉത്തരവാദികള്‍
തൊടുപുഴ : അനന്തരാമനെ കൊലപ്പെടുത്തിയതില്‍ കുറ്റക്കാരായ ഭാര്യ വിദ്യാലക്ഷ്മിയുടേയും കാമുകന്‍ ആനന്ദിന്റേയും
അച്ഛനമ്മമാരും സംഭവത്തിന് ധാര്‍മ്മികമായി ഉത്തരവാദികളാണെന്ന് കോടതി നിരീക്ഷിച്ചു .സ്കൂള്‍ ,കോളേജ്
പഠനകാലത്ത് മക്കളുടെ കാര്യത്തില്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ മേല്‍ പ്രത്യേക ശ്രദ്ധ വേണം. അച്ഛനമ്മമാര്‍
ശ്രദ്ധിക്കാതിരുന്നതിനാലാണ് ഒരാളുടെ കൊലപാതകത്തിലേക്കുവരെ നയിച്ച സംഭവങ്ങളുണ്ടായത് . അതിനാല്‍
മകളും കാമുകനും സഹായിയും ചേര്‍ന്നുനടത്തിയ കൊലപാതകത്തിന് അച്ഛനമ്മമാരും ഒരര്‍ത്ഥത്തില്‍
ഉത്തരവാദികളാണ്.മക്കളുടെ ചെറുപ്പകാലത്ത് , അച്ഛനമ്മമാര്‍ അവരുടെകാര്യങ്ങളില്‍ ശ്രദ്ധവെക്കണമെന്നതിന്
ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ കുറ്റകൃത്യം.കുട്ടികളെ കുടുംബത്തിനും സമൂഹത്തിനുമൊരു മൂല്യവത്തായ
സ്വത്താക്കുന്നതിന് അച്ഛനമ്മമാര്‍ ശ്രമിക്കണമെന്നും വിധി പ്രസ്താവനയിലൂടെ തൊടുപുഴ അഡീഷണല്‍
സെഷന്‍സ് ജഡ്‌ജി ശ്രീ എം .എന്‍. ജനാര്‍ദ്ദനന്‍ സൂചിപ്പിച്ചു. (മാതൃഭൂമി ദിനപ്പത്രത്തില്‍നിന്ന് )

Subscribe to:
Posts (Atom)