Showing posts with label കാര്‍ഷികം കൌതുകം. Show all posts
Showing posts with label കാര്‍ഷികം കൌതുകം. Show all posts
Friday, 11 January 2008
നാടിനു മാതൃകയാകാന്‍ ‘വില്വാദ്രി‘ അരി
തിരുവില്വാമല :രാസകീടനാശിനി പ്രയോഗം ഒഴിവാക്കി കൃഷിചെയ്തെടുത്ത നെല്ല് തവിടുകളയാതെ അരിയാക്കി വിപണനം നടത്തുന്ന കുറുമങ്ങാട്ട് പാടശേഖരം മാതൃകയാകുന്നു. 30 ഹെക്ടര്‍ സ്ഥലത്താണ് ജൈവ കീടരോഗ നിയന്ത്രണം നടപ്പാക്കി കൃഷിചെയ്തത് . കൃഷി ചെയ്തെടുത്ത നെല്ല് പ്രാദേശികമായി സംസ്കരിച്ച് വിപണനം ചെയ്തതോടെ ദൂരദേശങ്ങളില്‍നിന്നുപോലും കര്‍ഷക സംഘങ്ങള്‍ ഇവിടെ പഠനത്തിന് എത്തിത്തുടങ്ങി .സംസ്കരിച്ച അരി ‘വില്വാദ്രി‘ അരി എന്ന പേരില്‍ വിപണനത്തിനൊരുങ്ങിയപ്പോള്‍ നല്ല ഡിമാന്റാണെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകന് ഒരു കിലോഗ്രാമം നെല്ലിന് 10 രൂപ ലഭിക്കുന്നുണ്ട് . കൃഷിക്കാരെ വയലിലേയ്ക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പാടശേഖര സമിതി ഭാരവാഹികളായ കെ. ദിവാകരനുണ്ണിയും എം. ആര്‍. മണിയുമാണ്. കൃഷി ഓഫീസര്‍ കൃഷ്ണകുമാറിന്റെ സാങ്കേതിക മേല്‍നോട്ടവുമുണ്ട് .വില്വാദ്രി അരിയുടെ വിപണനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന്റേതടക്കം സഹായങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍ .
Labels:
കച്ചവടം കൌതുകം,
കാര്‍ഷികം കൌതുകം,
വിവാഹം കൌതുകം
Wednesday, 29 August 2007
തേങ്ങ ഇട്ടില്ല ; തെങ്ങുകയറ്റത്തോഴിലാളിക്ക് വക്കീല്‍ നോട്ടീസ്
തിക്കൊടി : വീട്ടുപറമ്പിലെ തേങ്ങ ഇടാത്തതിന് തെങ്ങുകയറ്റത്തോഴിലാളിക്ക് വീട്ടുടമയുടെ വക്കീല്‍ നോട്ടീസ് .തിക്കൊടി ആറാം കണ്ടം കണ്ടം നിലംകുനി എ.പി. ചാത്തുക്കുട്ടിയാണ് അഡ്വ: കെ രാമചന്ദ്രന്‍ മുഖേന തെങ്ങുകയറ്റത്തൊഴിലാളി വരിക്കോളിക്കുനി ശ്രീധരന് നോട്ടീസ് അയച്ചത് .കഴിഞ്ഞ മൂന്നുമാസമായി തേങ്ങ പറിക്കാത്തതിനാല്‍ സാമ്പത്തിക പ്രയാസത്തിലാണെന്നും തേങ്ങ വിഴുമെന്ന ഭയത്തില്‍ വീട്ടിനു പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്നും പേരക്കുട്ടിയ്ക്ക് പുറത്തിറങ്ങി കളിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമായെന്നും നോട്ടീസില്‍ പറഞ്ഞിരിക്കുന്നു. നോട്ടീസ് കിട്ടി പത്തു ദിവസത്തിനുള്ളില്‍ തേങ്ങ പറിച്ചു കൊടുക്കുകയോ , താല്പര്യമില്ലെങ്കില്‍ വീട്ടുടമയെ രേഖാമൂലം അറിയിക്കുകയോ ചെയ്യണമെന്നും അല്ലെങ്കില്‍ വേറെ ആളെ കണ്ടെത്തുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
Labels:
കാര്‍ഷികം കൌതുകം,
നിയമം കൌതുകം
Subscribe to:
Posts (Atom)